അവിടെ മീറ്റിംഗ് നടക്കുമ്പോൾ പോലും ശിവയുടെ അടുത്തുനിന്ന് ഒരു അകലം പാലിച്ചിരിക്കുവാൻ അവൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു…
ഇടയ്ക്കപ്പെഴൊ സൂപ്പർവൈസർസ് പുറത്തേക്ക് ഇറങ്ങി പോയപ്പോൾ ശിവ അവളോട് മിണ്ടാൻ ശ്രമിച്ചു
” സ്റ്റെല്ല.. എടോ സോറി താൻ അത് കാര്യമായി എടുക്കല്ലേ ”
സ്റ്റെല്ലക്ക് മറുപടി ഇല്ല.
” ഇങ്ങനെ മിണ്ടാതിരിക്കില്ലടോ താൻ എന്തെങ്കിലും പറ..”
ശിവ അവളോട് ഓരോന്നായി പുറകെ പുറകെ സംസാരിച്ച് സ്റ്റെല്ലയെ കൊണ്ട് മിണ്ടിക്കാൻ നോക്കിയെങ്കിലും അവൾ മുഖം കനപ്പിച്ച് കൊണ്ട് തന്നെ അവനെ മൈൻഡ് ചെയ്യാതെ അവിടെ ഇരുന്നു..
അപ്പോഴേക്കും മെയിൻ സൂപ്പർ വൈസർ തിരികെ വന്ന് കയറി മൂന്നാമതൊരാൾ കൂടി എത്തിയതോടുകൂടി അവർ വീണ്ടും പ്രൊഫഷണലായി തന്നെ പെരുമാറാൻ ശ്രമിച്ചു
ഇടയ്ക്ക് കുറച്ച് സമയം മെയിനായി പണി നടന്നു കൊണ്ടിരിക്കുന്ന ഭാഗങ്ങൾ നേരിട്ട് കാണിച്ച്.. അവിടെ വരുത്താൻ പോകുന്ന മാറ്റങ്ങളെ കുറിച്ച് പറയാൻ അവർ പ്രൊജക്റ്റ് ഏരിയയിലെക്ക് പോയി..
സൂപ്പർവൈസർ പറയുന്ന ഓരോ കാര്യങ്ങളും സ്റ്റെല്ല വളരെ വൃത്തിക്ക് ശ്രദ്ധിക്കുന്നുണ്ടെങ്കിലും ശിവയുടെ ശ്രെദ്ധ സ്റ്റെല്ലയിലേക്ക് മാത്രമായിരുന്നു..
കുറച്ച് സമയം പൊള്ളുന്ന വെയിലിൽ നിന്നു എല്ലാം കണ്ടും കെട്ടും അറിഞ്ഞ ശേഷം അവർ വീണ്ടും ഓഫീസിനുള്ളിലേക്ക് തിരികെ കയറി
കുറച്ചു സമയം കൂടി അവിടെ തന്നെ ഇരുന്ന ശേഷം രണ്ടുപേരും പുറത്തേക്ക് ഇറങ്ങി ഓഫീസിലെക്ക് വേണ്ട കാര്യങ്ങൾ അവർ നോക്കി അപ്ഡേറ്റ് ചെയ്തിരുന്നു..
സമ്മർ ആരംഭിച്ചതൊട് കൂടി.. ബാംഗ്ലൂരിലെ കാലാവസ്ഥ ആകേ മാറിയിരുന്നു.. ഇപ്പോൾ നീലാകാശവും തെളിഞ്ഞ അന്തരീക്ഷവും എല്ലാം കൂടി ഒരുതരം ഉഷ്ണ കാലാവസ്ഥ ആണ്…
ഇത്രയും നേരം എ സിയിൽ ഇരുന്നത് കൊണ്ട് തന്നെ അധിക നേരം ചൂടിൽ പുറത്തു നിൽക്കുന്നത് അവർക്ക് ആലോചിക്കാൻ പോലും പറ്റില്ലായിരുന്നു..
സൂപ്പർ വൈസർ മീറ്റിംഗ് കഴിഞ്ഞ ശേഷം അവർ നേരെ തിരികെ പോരുകയുണ്ടായി സൈറ്റിൽ സൂപ്പർവൈസറെ കണ്ടപ്പോൾ സ്റ്റെല്ല സംസാരിച്ചെങ്കിലും കാറിൽ കയറിയപ്പോൾ അവൾ വീണ്ടും സൈലന്റ് ആയി..!!
കാർ ഓടി കൊണ്ടിരുന്ന സമയം അവർ രണ്ടുപേരും പരസ്പരം നോക്കുകയോ സംസാരിക്കുകയോ ഒന്നും ഉണ്ടായില്ല.
” ദേഷ്യത്തിലാണോ ?? ”
” എനിക്ക് ആരോടും ഒന്നും പറയാന്നില്ല..!! ”
സ്റ്റെല്ല പുറം കാഴ്ച്ചകളിൽ തന്നെ കണ്ണ് ഉടക്കി ഇരുന്നു.
” സോറി എന്റെ ഭാഗത്ത് ആണ്.. മിസ്റ്റേക്ക്..!! എന്തോ ആ നിമിഷം അങ്ങനെ ചെയ്യണമെന്ന് തോന്നി പോയി ”
ശിവ അവളോട് സംസാരിക്കാൻ ശ്രമിച്ചു.
” ശിവ ഇത് രണ്ടാം തവണയാണ്..!! ഞാൻ പ്രതികരിക്കുന്നില്ല എന്ന് കരുതി എന്തും ചെയ്യാം എന്ന് കരുതരുത്.. ഞാൻ അങ്ങനെ ഒരു പെണ്ണല്ല…!! ”
അവളുടെ സ്വരം മാറി തുടങ്ങിയിരുന്നു.
ഇത്തവണ അവൾക്ക് മോശമായി തന്നെ ഫീൽ ചെയ്തിട്ടുണ്ട് എന്ന ശിവക്ക് കൃത്യമായി മനസ്സിലായി.
” സ്റ്റെല്ല.. ഞാൻ സോറി പറഞ്ഞല്ലോ ? താൻ അത് വിടെടോ..!! ”
” സോറി പറഞ്ഞാൽ എല്ലാം തീരുമോ..?എനിക്ക് അങ്ങനെ അല്ല ശിവ..!! ഞാൻ.. കുറച്ചു അപ്സെറ്റ് ആണ്.. നമുക്ക് ഇത് പിന്നെ സംസാരിക്കാം ”
അവൾ പിന്നീട് സംസാരിക്കാൻ കൂട്ടാക്കിയില്ല.
കുറച്ചു സമയം അവിടെ ഒരു മൂകത തളം കെട്ടി നിന്നു..കാർ അപ്പോഴും മുന്നോട്ട് ഓടി കൊണ്ടിരിക്കുകയായിരുന്നു….
” എനിക്ക് മനസ്സിലാകും.. സ്റ്റെല്ല..!! എന്തോ ആ നേരം എനിക്ക് വേറെ ഒന്നും ചിന്തിക്കാൻ പറ്റിയില്ല..”
” എന്ത് മനസിലാകും…??? ശിവ എന്ത് മനസിലാകും..?? നിയന്ത്രിച്ചേ പറ്റൂ..!! ഞാൻ നിങ്ങളുടെ അടുത്ത് ഇടപഴകുന്നത് എൻറെ ജോലിയുടെ ഭാഗമായിട്ടാണ്. എനിക്ക് ഒരു ഭർത്താവും കുഞ്ഞുമുണ്ട് നിങ്ങളുടെ കാശ് കണ്ടു കണ്ണ് മഞ്ഞളിക്കുന്ന… ഒരുപാട് സ്ത്രീകൾ ഈ നഗരത്തിൽ ഉണ്ടാവും എന്നെ ആ കൂട്ടത്തിൽ കണക്കാക്കരുത്..!! ”
അത്രയും പറഞ്ഞു സ്റ്റെല്ല വീണ്ടും പുറത്തേക്ക് ഗ്ലാസിൽ കൂടി നോക്കിക്കൊണ്ടിരുന്നു.
ശിവ ഒന്നും തന്നെ മറുപടി മിണ്ടിയില്ല.. പകരം പതിയെ പൊയ്ക്കൊണ്ടിരുന്ന കാർ കുറച്ചു വേഗത്തിലേക്ക് ആയി.
