അവന്റെ വാക്കുകളും ചെയ്തിയും സ്വാമി ശ്രെദ്ധിച്ചു..ശിവയെ അയാൾക്ക് നന്നായി അറിയാമായിരുന്നു… !!
‘ പാവം ‘ ആ പെണ്ണിനു വരാൻ പോകുന്ന വിധി ഓർത്ത് സ്വാമിക്ക് പോലും ചെറിയ ഭയം തോന്നി…!!!
” സ്വാമി നാളെ വൈകുന്നേരം ഫ്ലൈറ്റിന് ഞാനും ഭാഗത്തും യാത്ര തിരിക്കും.. സ്വാമി ഇവിടെ ഉണ്ടാവണം..”
അതും പറഞ്ഞ് ശിവ ധരിച്ചിരുന്ന റോബ് ഊരി മാറ്റി നേരെ സിമ്മിംഗ് പൂൾ ലക്ഷ്യമാക്കി നടന്നു. അവൻറെ ഒപ്പം ഭഗത്തും അങ്ങോട്ടേക്ക് തന്നെ തിരിച്ചു.
കയ്യിൽ വിസ്കി ഗ്ലാസുമായി ശിവ വെള്ളത്തിലേക്ക് ഇറങ്ങി മുങ്ങി കിടക്കുമ്പോഴേക്കും സ്വാമി വീണ്ടും അങ്ങോട്ടേക്ക് വന്നു.
സിമ്മിംഗ് പൂളിന്റെ ഇരു വശങ്ങളിലായി ബോഡിഗാർഡ്സും അവരിൽ പ്രധാനിയായി ശിവയുടെ നിഴലുപോലെ ഭഗത്തും അവിടെ തന്നെ നിൽക്കുന്നുണ്ടായിരുന്നു.
” അപ്പോൾ നീ പോകാൻ തന്നെ തീരുമാനിച്ചോ..?? ”
” തീരുമാനത്തിൽ മാറ്റമില്ല സ്വാമി..!! ” കയ്യിലുണ്ടായിരുന്ന വിസ്കിയുടെ ഗ്ലാസ് ശിവ ഒറ്റ വലിക്ക് അകത്താക്കി.
” ചേട്ടാ..!! ഒരു വാക്ക് പറഞ്ഞാൽ അവളെ ചേട്ടന്റെ മുന്നിൽ ഞാൻ എത്തിക്കും..”
ഇവർ രണ്ടുപേരുടെയും സംഭാഷണങ്ങൾ ശ്രദ്ധിച്ചു കൊണ്ടിരുന്ന ഭഗത്ത് ഇടയ്ക്ക് കയറി പറഞ്ഞു.
അതിനു മറുപടിയായി ശിവ ഉച്ചത്തിൽ ചിരിക്കുക മാത്രമാണ് ചെയ്തത്.
” നിനക്ക് ഈ മസിൽ മാത്രമേ ഉള്ളോ ബുദ്ധിയില്ലേ ഭഗത്ത്..?? ”
അവന്റെ ചോദ്യത്തിന് ഭഗത്ത് ഒന്നും മിണ്ടിയില്ല.
“ഞാനിതുവരെ കണ്ടതുപോലെയുള്ള ഒരു പെണ്ണല്ല സ്റ്റെല്ല.. നിനക്ക് അവളുടെ ശരീരത്തെ മാത്രമേ എന്റെ മുന്നിലേക്ക് എത്തിക്കാൻ കഴിയു..!! മനസ്സിനെ നേടി എടുക്കാൻ കഴിയില്ല”
ശിവ ഭഗത്തിനെ നോക്കി ഒന്ന് ചിരിച്ചു പിന്നെ വീണ്ടും തുടർന്നു.
” താലി കെട്ടിയവനോട് വിശ്വസ്തത പുലർത്തുന്ന , സൗന്ദര്യവും സാമർത്ഥ്യവുമുള്ള പെണ്ണിനെ മെരുക്കുന്നത് ഒരു ഡ്രാഗണിനെ ഇണക്കി എടുക്കുന്നതിന് സമമാണ് നമ്മൾ അവരെ അല്ല… അവർ നമ്മളെ തിരഞ്ഞെടുക്കണം…!! ഒരു ശരീരം മാത്രമായി അവളെ എനിക്ക് വേണമെങ്കിൽ ഇതിനോടകം എൻറെ മുന്നിൽ എത്തില്ല എന്ന് നീ കരുതുന്നുണ്ടോ ???? ”
ശിവയുടെ ചോദ്യത്തിന് മുന്നിൽ ഭഗത്ത് തല കുനിച്ചു.
” രാജ്യം മുട്ട് മടക്കുന്ന രാജാവിനെ പോലും നിയന്ത്രിക്കാൻ കഴിവുള്ളവൾ ആണ് പെണ്ണ്..!
നേടി എടുക്കാൻ സമയം വേണ്ടി വന്നേക്കാം.. കുഴപ്പമില്ല എനിക്ക് മുന്നിൽ പൂർണ സമ്മതത്തോടെ അവൾ വരണം എങ്കിലേ ഓരോ അണുവിലും എനിക്ക് അവളെ ആസ്വദിക്കാൻ കഴിയൂ …!! ”
വിസ്കി ഗ്ലാസ്സ് നനഞ്ഞ നെഞ്ചിലെ രോമങ്ങളിൽ കൂടി ഉരുട്ടി എടുക്കുമ്പോൾ അവന്റെ കണ്ണുകളിൽ വല്ലാത്ത തീക്ഷണത കാണാമായിരുന്നു.
” ശിവ നീ പറയുന്നതൊക്കെ എനിക്ക് മനസ്സിലാവുന്നുണ്ട് പക്ഷേ ഒരു ഭർത്താവും കുഞ്ഞുമുള്ള സ്ത്രീയാണ് ഇങ്ങനെ ബിസിനസ് എല്ലാം മാറ്റി വച്ച് എത്ര നാൾ ഇതിനായി…?? ”
സ്വാമി ഇടക്ക് കയറി ചോദിച്ചു. ശിവയുടെ ശ്രെദ്ധ തിരിയുന്നത് അയാളെ അസ്വസ്ഥനാക്കുന്നുണ്ടായിരുന്നു.
” പറഞ്ഞത് ശരിയാണ്…!! എല്ലാത്തിനും ലിമിറ്റ് ഉണ്ട് പക്ഷേ സ്വാമി ഞാൻ അവളെ ആഗ്രഹിച്ചിട്ടുണ്ട് എങ്കിൽ എനിക്കതിന് അവസരം തീർച്ചയായും അവൾ ആയിട്ട് തന്നെ ഒരുക്കി തന്നിരിക്കും….!!!!!!!! ”
” നിന്നോട് ഇനി സംസാരിക്കുന്നതിൽ കാര്യമില്ല എന്ന് മനസ്സിലായി..! എപ്പോഴാണ് യാത്ര തിരിക്കുന്നത്…?? ”
സ്വാമി അപ്പോഴേക്കും അടുത്ത സിഗരറ്റിനു തീ കൊളുത്തി.
” നാളെ വൈകുന്നേരം..!! ”
ശിവ മറുപടി കൊടുത്തു വീണ്ടും വെള്ളത്തിലേക്ക് മുങ്ങാം കുഴി ഇട്ടു.
സ്വാമി കുറച്ചു സമയ കൂടി എന്തോ ആലോചിച്ചു നിന്നു.
” ഭഗത്..!! എനിക്ക് നിന്നോട് ഒന്ന് സംസാരിക്കണം ഒന്ന് പുറത്തേക്ക് വരാമോ..?? ”
” എന്താ സ്വാമി..?? ”
അവൻ വിധേയനായി സ്വാമിക്കൊപ്പം വന്നു.
” നീയാണ് ശിവയുടെ കൂടെ നിഴൽ പോലെ ഉണ്ടാവുന്നത് അവൻ എന്താണ് ഒപ്പിച്ചു വെക്കാൻ പോകുന്നത് എനിക്ക് അറിയില്ല..!! പക്ഷേ എന്തെങ്കിലും കൈവിട്ടു പോകുന്നു എന്ന് തോന്നിയാൽ.. എന്നെ വിളിക്കണം..!! എന്തിനെയും വാശിയോടെ നേടിയെടുക്കുന്ന പ്രകൃതമുള്ള ആളാണ് ശിവ ആ പെണ്ണിനെയും അവളുടെ കുടുംബത്തെയും ഉപദ്രവിക്കുന്ന രീതിയിലേക്ക് ഒരിക്കലും പോകരുത് ”
ഒരു മുന്നറിയിപ്പ് കൊടുക്കും പോലെ സ്വാമി ഭഗത്തിന്റെ തോളിൽ കൈ വച്ച് പറഞ്ഞു.
