അച്ചായത്തി ഫ്രം ബാംഗ്ലൂർ – 3 20

ഇതിനിടയിൽ പലപ്പോഴായി സ്റ്റെല്ല ഫോണിൽ നെറ്റ് ഓൺ ആക്കി മെസേജ് വല്ലതും വന്നിട്ടുണ്ടോ.. ചെറിയ ടെൻഷനോടെ ചെക്ക് ചെയ്തിരുന്നു..!!

ശിവയുടെ ഭാഗത്തുനിന്ന് മെസ്സേജുകൾ ഒന്നും ഉണ്ടായിരുന്നില്ല എങ്കിലും അവൾ ആ നമ്പർ സേവ് ചെയ്തിരുന്നു.
പതിവ് പോലെ കുറച്ച് ഫ്രൂട്ട്സും കാര്യങ്ങളും വാങ്ങി റൂമിലേക്ക് എത്തിയതും രണ്ട് പേരും ഫോണിൽ നോക്കി ഇരിക്കാൻ തുടങ്ങി..!!
സമയം മുന്നോട്ട് ഓടി കൊണ്ടിരുന്നു.

” ആൽബി ഞാനും മോളും ഒന്ന് നടക്കാൻ ഇറങ്ങാ.. !! ”
ഹാളിൽ നിന്നും അവളുടെ ശബ്ദം.

” ആം.. വേഗം പോയിട്ട് പോരേ.. ”
വേഗം വരാൻ പറഞ്ഞു എങ്കിലും ഇത് ആൽബി കാത്ത് നിന്ന സമയം ആയിരുന്നു.

അവർ പോയതും ആൽബിൻ പതിയ എഴുനേറ്റ് വാതിൽ അടച്ചു ലോക്ക് ചെയ്തു ശേഷം രഹസ്യമാക്കി വച്ചിരിക്കുന്ന.. ഒരു പൊതി പുറത്തേക്ക് എടുത്തു..!!

ആൽബിയോട് പോവാണെന്ന പറഞ്ഞ സ്റ്റെല്ല കുഞ്ഞിനെയും കൂട്ടി നടക്കാൻ ഇറങ്ങി.. രാവിലെ മുതൽ കറക്കം തന്നെ ആയിരുന്നു എങ്കിലും ഇവിടേക്ക് മാറിയത് മുതൽ ഉള്ള ശീലമാണ് ഈ വൈകുന്നേരത്തെ നടത്തം..
ആൽബിയെം കൂടി കൂട്ടാമായിരുന്നു ഇടക്ക് അവളുടെ മനസ്സ് മന്ത്രിച്ചു…!!

ഇലക്ട്രോണിക് സിറ്റിയുടെ തെരുവോരങ്ങളിൽ കൂടി അന്ന മോളെയും കൊണ്ട് നടക്കുമ്പോഴാണ് അവിടെത്തന്നെയുള്ള ഒരു സൂപ്പർ മാർക്കറ്റിലേക്ക് സ്റ്റെല്ലയുടെ ശ്രദ്ധ തിരിഞ്ഞത്.

‘ കിച്ചണിലേക്ക് രണ്ടുമൂന്നു സാധനങ്ങൾ വാങ്ങാൻ വിട്ടു പോയിട്ടുണ്ട് എങ്കിൽ പിന്നെ ഇപ്പോൾ തന്നെ വാങ്ങിക്കാം..’
അവൾ അങ്ങോട്ടേക്ക് തിരിഞ്ഞു.

സൂപ്പർ മാർക്കറ്റിന്റെ ഇരുവശങ്ങളിലുമായി അടക്കി വെച്ചിരിക്കുന്ന സാധനങ്ങളിൽ കൂടി കയ്യും വിരലും ഓടിച്ച് അവൾ കുഞ്ഞിനെയും കൊണ്ട് മുന്നോട്ട് നടന്നു..

‘ പൈസ ഉണ്ടെങ്കിൽ എന്തെല്ലാം വാങ്ങിക്കൂട്ടാമായിരുന്നു ‘
ഒരു സാധാരണ പെണ്ണിൻറെ ചിന്താഗതികൾ മാത്രമായിരുന്നു അവൾക്കപ്പോൾ.

ചില അത്യാവശ്യം സ്റ്റേഷനറി സാധനങ്ങൾ വാങ്ങി തിരിച്ചു നടക്കുമ്പോഴാണ് സൂപ്പർ മാർക്കറ്റിന്റെ മറ്റൊരു കോണിൽ അടുക്കി വച്ചിരിക്കുന്ന സ്വീറ്റ്സും ചോക്കലേറ്റ്സ് ഉള്ള ഭാഗത്തേക്ക്.. അന്ന മോൾ കൈ ചൂണ്ടി കൊണ്ടിരുന്നു..!!

പല നിറത്തിലും രൂപത്തിലും ഭംഗിയായി അടുക്കി വച്ചിരിക്കുന്ന ചോക്ലേറ്റുകൾ കറുത്ത ബോക്സിൽ ആയി ഒരു കൊട്ടയിൽ വച്ചിരിക്കുന്ന ഒന്നിലേക്ക് അന്ന മോൾ കൈ ചൂണ്ടി കൊണ്ടിരുന്നു.

‘ ഇതുവരെയും കാണാത്ത ഐറ്റം ആണല്ലോ? ‘ സ്റ്റെല്ലയും അതിന്റെ ഭംഗിയിൽ ഒന്ന് അതിശയിച്ചു നിന്നു.

” ഹേലോ..ഒന്നിങ്ങോട്ട് വരാമോ ?? ”
അവിടെ സെയിൽസിൽ നിന്ന് ഒരു പയ്യനെ അവൾ കൈകൊണ്ട് വിളിച്ചു.

” എന്താണ് മാം..?? ”
അവൻ അതിവിധെയനായി സ്റ്റെല്ലയ്ക്ക് മുന്നിലേക്ക് വന്നു.

” ഇത് എന്ത് തരം ചോക്ലേറ്റ് ആണ് കുട്ടികൾക്ക് കൊടുക്കാമോ..?? ”

” തീർച്ചയായും കൊടുക്കാം ഇത് 100% നാച്ചുറൽ ആണ് മാത്രമല്ല തുർക്കിയിൽ നിന്നും നേരിട്ട് ഇമ്പോർട്ട് ചെയ്യുന്ന സാധനമാണ്..!! ”
അവൻ അത് കയ്യിലേക്ക് എടുത്തു തന്നു.

” ഇതിൻറെ വില ഒക്കെ എങ്ങനെയാണ് വരുന്നത്..?? ”
സ്റ്റെല്ല അത് തിരിച്ചും മറിച്ചും ഒന്ന് നോക്കി.

” മാം ഇത് ഒരു പാക്ക് ആയിട്ടാണ് കൊടുക്കുന്നത്.. ഒരു പാക്കിന് വരുന്നത് 7999 ആണ്..!! ”

” ഒരു ചോക്ലേറ്റിനു ഇത്രയും വിലയോ..???? ”
സ്റ്റെല്ലക്ക് അതിശയം.

” ഞാൻ പറഞ്ഞല്ലോ മാഡം.. ഇത് ഞങ്ങൾ തുർക്കിയിൽ നിന്നും നേരിട്ട് ഇറക്കുമതി ചെയ്യുന്ന സാധനമാണ്. ഇതിന് ഒരുപാട് ആവശ്യക്കാറുണ്ട് അത്രയും കോളിറ്റി ഉള്ള സാധനമാണ്.. മാം ബിൽ ആക്കിക്കോട്ടെ ?? ”
അവൻ അത് ബാസ്കറ്റിലേക്ക് ഇടാൻ ഒരുങ്ങി.

അന്ന മോളും അതിലേക്ക് തന്നെ കൈ ചൂണ്ടി കൊണ്ടിരുന്നു…!
” വേണ്ടാ.. !! അത് അവിടെ വച്ചേക്ക് ”
സ്റ്റെല്ല കുഞ്ഞിനെയും കുട്ടി എടുത്ത സാധനങ്ങൾ കൊണ്ട് അവിടെ നിന്നും ബില്ലിംഗിലേക്ക് നടന്നു.

‘ ഓരോ ചോക്ലേറ്റിനു മനുഷ്യൻറെ വിലയാണ് വച്ചിരിക്കുന്നത് ‘
ആത്മാഗതം പറഞ്ഞ് നിൽക്കെ കുഞ്ഞിന്റെ കരച്ചിൽ മാറ്റാൻ അവൾ റിസപ്ഷനിൽ നിന്നും ഒരു ഡയറി മിൽക്ക് വാങ്ങി നൽകി.

Leave a Reply

Your email address will not be published. Required fields are marked *