അച്ചായത്തി ഫ്രം ബാംഗ്ലൂർ – 3 20

” ആൽബി മൂന്നാമത്തെ ഫ്ലോറിൽ എന്താണ്…..? ”

” അത് വി ഐ പി ഫ്ലോർ ആണ് അങ്ങോട്ടൊന്നും നമ്മളെ പോലുള്ള സാധാരണക്കാർക്ക് പ്രവേശനമില്ല..!! അതൊക്കെ അത്രയ്ക്കും റിച്ചായ ടീമുകൾക്ക് മാത്രം ”
അവൻ തന്റെ ബിയർ കാലിയാക്കിയിരുന്നു. അവൾ ഒരു ദീർഘനിശ്വാസം എടുത്തു വിട്ടു.

കുറച്ച് സമയം കൂടി അവിടെ തങ്ങിയ ശേഷം അവർ അവിടെ നിന്നും തിരികെ പോയി.

പിറ്റേ ദിവസം ഞായറാഴ്ച പള്ളിയിൽ പോയി വന്നു.. പിന്നെ എങ്ങോട്ടും പോകാതെ രണ്ട് പേരും റൂമിൽ തന്നെ.. ഇരുന്നു..

വീണ്ടും തിങ്കളാഴ്ച കോർപ്പറേറ്റിന്റെ ഘടികാരം തുടങ്ങുന്ന ദിവസം..
രാവിലെ തന്നെ വൃത്തിയായി ഒരുങ്ങി സ്റ്റെല്ല ഓഫീസിൽ എത്തിയിരുന്നു.

പതിവ് പോലെ ശിവയുടെ വിളിക്കായി കാത്ത് നിന്നെങ്കിലും.. മൂന്നു ദിവസത്തേക്ക് ഓഫീസിൽ തന്നെയാണ് ഡ്യൂട്ടി എന്ന് മാനേജർ പിന്നീട് അറിയിക്കുകയുണ്ടായി.

കുറച്ചു ദിവസം തുടർച്ചയായി പുറത്തെല്ലാം പോയി നടന്നത് കൊണ്ട് ഓഫീസിൽ തന്നെ ഇരുന്ന് ജോലി ചെയ്യുന്നതിലെക്ക് അവൾ അഡ്ജസ്റ്റ് ആവണമായിരുന്നു…!!

അടുത്ത ഒന്നും രണ്ടും ദിവസം സ്റ്റെല്ല ഓഫീസിലെ ഡ്യൂട്ടിയും കാര്യങ്ങളുമായി മുന്നോട്ടു പോയിക്കൊണ്ടിരുന്നു.

മൂന്നാം ദിവസം ഡ്യൂട്ടി കഴിഞ്ഞ് ലോഗൗട്ട് ചെയ്തു പുറത്തേക്ക് നടക്കുമ്പോൾ കമ്പനിയുടെ പാർക്കിംഗ് സൈഡിലായി നിർത്തിയിട്ടിരിക്കുന്ന കറുത്ത ബി എം ഡബ്ല്യൂവിലേക്ക് അവളുടെ കണ്ണു ഉടക്കി..!!

സന്തോഷത്തോടെ അവൾ അങ്ങോട്ട് നടന്നടുത്തുവെങ്കിലും അത് മറ്റൊരു വ്യക്തിയുടെ കാർ ആയിരുന്നു.

മുഖത്ത് ചെറിയ നിരാശ വന്നു അവൾ വീണ്ടും തന്റെ സ്കൂട്ടി ലക്ഷ്യമാക്കി നടന്നു.
‘ എന്തിനാണ് താൻ ആ കാർ കാണുമ്പോൾ തന്നെ ഇത്രയും എക്സൈറ്റഡ് ആവുന്നത് ? ‘
‘ ശിവയെ കാണുവാനായി താൻ ആഗ്രഹിക്കുന്നുണ്ടോ ? ‘
ചില സമയം സ്റ്റെല്ലക്ക് അവളുടെ ചിന്തകളെ തന്നെ മനസ്സിലാക്കാൻ സാധിച്ചില്ല.

നാലാം ദിവസം അവൾ ഓഫീസിൽ വന്നു കയറിയപ്പോഴേക്കും മാനേജരുടെ ക്യാബിന്റെ മുമ്പിൽ ശിവയെ കണ്ടതും ചിരിച്ചുകൊണ്ട് കൈ കാണിച്ചു..

സ്റ്റെല്ലയെ കണ്ടതും ശിവ അവിടെ നിന്നും അവളെ രണ്ടു വിരൽ ഉയർത്തി പീസ് എന്ന് കാണിച്ചു..
അതിനു മറുപടിയായി അവളൊന്നു ചിരിക്കുക മാത്രം ചെയ്തു.

കുറച്ചു സമയത്തിനുള്ളിൽ അവൾ പ്രതീക്ഷിച്ചിരുന്നതുപോലെ തന്നെ അവൾക്ക് മാനേജരുടെ വിളി വന്നു.

” സ്റ്റെല്ല.. ബലന്ദൂരിലെ പ്രോജക്ട് നമുക്ക് ഏകദേശം കമ്പ്ലീറ്റ് ആവാൻ ആയിട്ടുണ്ട്..!! താൻ ശിവയുടെ കൂടെ പോയി ഒന്ന് ഫൈനലിസ് ചെയ്തു വരു.. ഇതോടുകൂടി നമുക്ക് ആ പ്രോജക്ടിനു വേണ്ട കാര്യങ്ങൾ എല്ലാം തന്നെ കമ്പ്ലീറ്റ് ചെയ്യാം ”
അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ശിവയുടെ കണ്ണുകൾ സ്റ്റെല്ലയിൽ ഉടക്കുന്നത് അവൾ ശ്രെദ്ധിച്ചു എങ്കിലും അറിയാത്ത ഭാവത്തിൽ നിന്നു.

സൈഡ് ബാഗും ലാപ്ടോപ്പും എടുത്ത് താഴേക്ക് വന്നപ്പോഴേക്കും ശിവ തന്റെ ഡ്രൈവറോട് എന്തോ സംസാരിക്കുന്നത് അവൾ ശ്രദ്ധിച്ചു.

കുറച്ചു കഴിഞ്ഞതും ഡ്രൈവർ അപ്പുറത്ത് മാറിപ്പോകുകയും ശിവ കാറിന്റെ ഡ്രൈവർ സീറ്റിലേക്ക് കയറി കാറെടുത്തു തന്റെ അടുത്തേക്ക് വരുന്നതും അവൾ കണ്ടു.

അടുത്തേക്ക് എത്തിയതും അവൻ ഡോർ അകത്തുനിന്നും തുറന്നു കൊടുത്തു അവൾ മുൻ വശത്ത് പാസഞ്ചർ സീറ്റിൽ കയറിയിരുന്നു..

” എന്തുപറ്റി ഡ്രൈവർ പെട്ടെന്ന് ലീവ് ചോദിച്ചോ ?? ”
രണ്ട് കൈകളും കൂട്ടിപ്പിടിച്ച് ഒരു കള്ളച്ചിരിയോടെ അവൾ ശിവയുടെ മുഖത്ത് നോക്കി ചോദിച്ചു.

അതിനു മറുപടിയായി അവൻ ഒന്നും മിണ്ടാത്തെ ഡോർ ലോക്ക് ചെയ്തു വണ്ടി മുന്നോട്ട് എടുത്തു പോയി.

” രണ്ട് ദിവസം എന്നെ മിസ്സ് ചെയ്തോ..?? ”
ശിവയുടെ ചോദ്യം.

” എൻറെ ദൈവമേ.. എനിക്ക് വയ്യ..!! ” ശിവയുടെ ചോദ്യത്തിന് അവൾ പൊട്ടിച്ചിരിച്ചു.

വണ്ടി അവരെയും കൊണ്ട് മുന്നോട്ട് ഓടിക്കൊണ്ടിരുന്നു.

” എനിക്ക് വല്ലാതെ ദാഹിക്കുന്നുണ്ട് നമുക്കൊരു ജ്യൂസ് കുടിച്ചാലോ ?? ”

” ഓഹ്.. ഷുവർ..!! ”
അവളുടെ മറുപടി കിട്ടിയതും ശിവ വണ്ടി അവിടെ കണ്ടിരുന്ന ഒരു ലക്ഷ്വറി ഹോട്ടലിന്റെ പാർക്കിംഗ് ലോട്ടിലേക്ക് കയറ്റി.

Leave a Reply

Your email address will not be published. Required fields are marked *