ഓഫീസ് സമയം കഴിഞ്ഞ് റൂമിൽ ഇരിക്കുമ്പോൾ ആൽബിയോട് പോലും നോർമൽ ആയിട്ട് സംസാരിക്കാൻ പറ്റാത്ത രീതിയിൽ അവൾക്ക് എന്തൊക്കെയൊ ആയി തുടങ്ങിയിരുന്നു..
ഇതിനിടയിൽ മാനേജ്മെന്റിന്റെ ഭാഗത്തു നിന്നപ്പോഴോ ശിവ ഫിലിപ്പീൻസിലെക്ക് തിരിച്ചു പോയി എന്ന് പറഞ്ഞു കേട്ടു…
അതോടുകൂടി അവൾക്ക് താൻ പറഞ്ഞത് കൂടിപ്പോയി എന്ന ചിന്ത മാത്രമായിരുന്നു..!!!
‘ ഇത്രയ്ക്ക് ഉദ്ദേശിച്ചിരുന്നില്ല.. കാര്യം ബോധിപ്പിക്കണമെന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ ‘
അന്ന് വൈകുന്നേരം മോർണിംഗ് ഷിഫ്റ്റ് ലോഗൗട്ട് ചെയ്ത് ആൽബിൻ നാല് മണിക്ക് റൂമിലെത്തിയപ്പോഴേക്കും സ്റ്റെല്ല നേരത്തെ എത്തിയിട്ടുണ്ടായിരുന്നു.
” ഇന്നെന്താ.. നേരത്തെ ? ”
കണ്ടപാടെ അവൻ ചോദിച്ചു.
” ഒന്നുമില്ല..!! നല്ല ഷീണം തോന്നി അപ്പോ ഞാൻ ഇങ്ങു നേരത്തെ പോന്നു ”
“നിനക്കെന്താ പറ്റിയെ ? രണ്ടു മൂന്നു ദിവസമായല്ലോ തുടങ്ങിയിട്ട് ആരോ ചാവാൻ കിടക്കുന്നത് പോലെ നടപ്പും പേരുമാറ്റൊം ”
ആൽബി ചെറുതായി ദേഷ്യം പിടിച്ചു.
” ഒന്നുമില്ല ആൽബി..!! ഓഫീസിലെ ഓരോ ടെൻഷനാണ് ”
” നിനക്കെന്തെങ്കിലും ഉണ്ടെങ്കിൽ എന്നോട് ഓപ്പൺ ആയി സംസാരിക്കാം ഞാൻ കൂടെ ഉണ്ട് ഒക്കേ.. ?? ”
” അറിയാം ”
അവൾ മുന്നോട്ടു വന്ന് ആൽബിയുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്ത ശേഷം റൂമിലേക്ക് കയറി പോയി.
അവളുടെ മാറ്റങ്ങൾ ആൽബി ശ്രദ്ധിക്കുന്നുണ്ടായിരുന്നു എങ്കിലും അബ്നോർമലായി ഒന്നും കാണാത്തത് കൊണ്ടും അവൾ അങ്ങനെ ഒന്നും ചെയ്യില്ല എന്ന് ഉറപ്പുള്ളതുകൊണ്ടും അതിനെക്കുറിച്ച് കൂടുതൽ ചോദിക്കാൻ പോയില്ല….!!!
സ്റ്റെല്ല കുളി കഴിഞ്ഞു നിൽകുമ്പോൾ ആണ് ഓഫീസ് ഗ്രൂപ്പിൽ ‘ പാർട്ടി ചർച്ച ‘ അവൾ ശ്രെദ്ധിക്കുന്നത്..
കൂടെ ഓഫീസിൽ നിന്ന് അവൾക്ക് ഒരു മെയിൽ വന്നിട്ടുണ്ടായിരുന്നു..!!
അതിൽ പിറ്റേ ദിവസം ശനിയാഴ്ച എംജി റോഡിൽ വച്ച് ഡിപ്പാർട്മെന്റ് നടത്തുന്ന ഒരു പാർട്ടിയിലേക്കുള്ള ക്ഷണമായിരുന്നു.
ക്ലൈന്റ് വക പാർട്ടി ഉണ്ടെന്നും ശനിയാഴ്ച വൈകുന്നേരം 8 മണിക്ക് ഉള്ളിൽ ജോയിൻ ചെയ്യണമെന്നും പറഞ്ഞുകൊണ്ടുള്ള ഒരു മെയിൽ…
” ആൽബി ഡിപ്പാർട്മെന്റ് പാർട്ടിയുണ്ട് എംജി റോഡിൽ വച്ചാണ്…!! ”
അവളത് കണ്ടതും ആൽബിയോട് അതിനെപ്പറ്റി സംസാരിച്ചു.
” എന്നാ പിന്നെ പോയി നോക്ക്.. ”
അവൻ സപ്പോർട്ട് ചെയ്തു.
” ഞാനൊന്നുമില്ല വേറെ എന്തൊക്കെ പരിപാടിയുണ്ട്..!! ”
” എടി എല്ലാരും കൂടി കൂടുന്നതല്ലേ ഒന്ന് ആഘോഷിച്ചു പോരേ ”
” എങ്കിൽ പിന്നെ ആൽബിയും വാ… ഇതിൽ കപ്പിൾ എൻട്രി ഉണ്ട്..!! നമുക്ക് രണ്ടുപേർക്കും കൂടി പോകാം , അങ്ങനെയാണെങ്കിൽ ഞാൻ പോകാം ”
” എന്നാൽ പിന്നെ അങ്ങനെ ആവട്ടെ നമുക്ക് പോകാം ”
പിറ്റേദിവസം വൈകുന്നേരം ആയപ്പോഴേക്കും അവർ ഒരുങ്ങി തയ്യാറായിരുന്നു.
അവളുടെ ഓഫീസിൽ നിന്നും സുഹൃത്തുക്കൾ വിളിച്ച് 8 മണിക്കുള്ളിൽ തന്നെ എല്ലാവരും കയറാമെന്ന് പ്ലാൻ ചെയ്തു..
ആൽബിയും സ്റ്റെല്ലയും കൂടി ഏകദേശം 7:30 തന്നെ എംജി റോഡിലേക്ക് എത്തിയിരുന്നു.. അന്നും അവർ റോയ്സ് പാപ്പന്റെ അടുത്ത് അന്ന മോളെ ഏൽപ്പിച്ചിട്ടാണ് പോയത്.
കാർ പാർക്കിങ്ങിലേക്ക് കയറ്റി രണ്ടുപേരും പോകാനായി തയ്യാറെടുത്തു സ്റ്റെല്ല ഒരു ജീൻസും ബനിയനും ആയിരുന്നു ഇട്ടിട്ടുണ്ടായിരുന്നത്..
ഓഫീസ് ഗ്രൂപ്പിൽ ലൊക്കേഷൻ വന്നിരുന്നു എം ജി റോഡ് ‘ ചിക്കാഗോ ‘ പബ്ബിലെക്ക് എത്തുക
“ആൽബി ഇത് നമ്മൾ അന്ന് വന്ന
പബ്ബ് ആണ് ”
മെസ്സേജ് കണ്ടതും അവൾ ആൽബിയെ അറിയിച്ചു.
” ആഹാ..! കൊള്ളാമല്ലൊ ”
അവനും അത് സർപ്രൈസ് ആയിരുന്നു.
” ഒന്ന് വേഗം വാ.. ആൽബി ”
ഒരു കൈയിൽ സൈഡ് ബാഗും തൂക്കി അതി സുന്ദരിയായി തന്നെ അവൾ ആൽബിയുടെ കൂടെ ഉള്ളിലേക്ക് പോയി..
അകത്തേക്ക് ചെന്നതും അന്നേ ദിവസം അവളുടെ ടീം മൊത്തമായി അവിടെ ഉണ്ടായിരുന്നു..
‘ചിക്കാഗോ ‘ പബ്ബ് അന്ന് കമ്പനിക്ക് വേണ്ടി മൊത്തമായി ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു..
ഒരു തവണ ഇവിടെ വന്നിട്ടുണ്ടായിരുന്നു എങ്കിലും ഇന്ന് പൂർണ സ്വാതന്ത്ര്യത്തോടെ നടക്കാൻ പറ്റുന്നതിൽ അവൾ സന്തോഷവതിയായിരുന്നു….
