” ആൽബി നീ കൂടെ വാ നമുക്കൊരുമിച്ചു പോകാം ”
” എടി ഞാൻ ഇപ്പോൾ വന്ന് കയറിയതല്ലേ ഉള്ളൂ..! ”
” അതൊന്നും പറഞ്ഞിട്ട് കാര്യമില്ല നമുക്ക് ഒരുമിച്ച് നടക്കാൻ പോകാം വന്നെ പറ്റുള്ളൂ..!! ”
സ്റ്റെല്ലയുടെ വാശിക്ക് മുന്നിൽ അവൻ വീണു.
” എന്നാ ശരി ഇറങ്ങാം ”
ഡോർ ലോക്ക് ചെയ്ത് അവർ മൂവരും ഒരുമിച്ച് നടക്കാൻ ഇറങ്ങി.
അവൾ ആൽബിയുടെ കൈകോർത്ത് പിടിച്ച് ഇലക്ട്രോണിക് സിറ്റിയുടെ തെരുവിൽ കൂടി കുഞ്ഞിനെയും കൊണ്ട് മുന്നോട്ട് നടന്നു
അന്ന് വെള്ളിയാഴ്ചയും പിറ്റേ ദിവസം ലീവും ആയതുകൊണ്ട് പതിവിലും ലേറ്റ് ആയിട്ടാണ് അവർ തിരികെ വന്നത്.
വരുമ്പോൾ രാത്രിക്കുള്ള ഭക്ഷണം പുറത്ത് നിന്ന് വാങ്ങിയത് കൊണ്ട് തന്നെ അവൾക്ക് രാത്രി ഒന്നും വച്ച് ഉണ്ടാക്കേണ്ടി വന്നില്ല..
പിറ്റേ ദിവസം അവർ പതിവ് പ്ലാൻ ചെയ്തത് പോലെ പുറത്തേക്ക് ഇറങ്ങിയിരുന്നു. ആൽബിയുടെ കാറിൽ അന്ന് രാത്രി എം ജി റോഡിൽ പോകുവാനാണ് അവർ തീരുമാനിച്ചത്
എംജി റോഡിൽ വീക്കെൻഡിൽ തിരക്ക് കൂടുതലായിരിക്കും എന്നുള്ളത് കൊണ്ട് തന്നെ അന്ന മോളെ അന്ന് രാത്രി റോയ്സ് പാപ്പന്റെ അടുത്ത് ഏൽപ്പിക്കുവാനും തിരികെ വരുമ്പോൾ കൂട്ടുവാനും ആണ് അവരുടെ പ്ലാൻ പ്രകാരം തീരുമാനിച്ചത്…!!
രാത്രി 9 മണിയോടെ അവർ എംജി റോഡിലേക്ക് എത്തി തിരക്കുള്ള റോഡിൽ രണ്ടു വശങ്ങളിലും തിങ്ങിനിൽക്കുന്ന ഒരുപാട് ജീവിതങ്ങൾ…
അതിൽ ഒറ്റയായും കൂട്ടത്തോടെയും കപ്പിൾ ആയും സമയം ചെലവഴിക്കുന്ന ഒരുപാട് വ്യക്തികൾ…
തങ്ങളുടെ പുരുഷന്റെ കൈ ചേർത്ത് പിടിച്ച് സുരക്ഷിതത്വം ഉറപ്പാക്കുന്ന പെൺകുട്ടികൾ..!!
ലഹരിയിൽ കണ്ണ് കറങ്ങുമ്പോഴും പാതി നഗ്നരായ സ്ത്രീകളുടെ സൗന്ദര്യം ആസ്വദിക്കുന്ന ചില പുരുഷന്മാർ…!!
ജീവിതം മുന്നോട്ടു ഓടിക്കാൻ വേണ്ടി പലതരം കച്ചവടങ്ങളുമായി ഓരോ വ്യക്തിയുടെയും അടുത്ത് പോയി ഭിക്ഷ യാചിക്കുന്നതുപോലെ പ്രോഡക്റ്റ്സ് പരിചയപെടുത്തുന്ന പാവങ്ങൾ…!! കസ്റ്റമേഴ്സിനെ കാത്തു കിടക്കുന്ന ഓട്ടോറിക്ഷകൾ.
ഈ ബാംഗ്ലൂരിന്റെ ഭംഗി വല്ലാത്തൊരു കാഴ്ച തന്നെയാണ് പരസ്പരം അറിയാത്ത ഒരുപാട് ജീവിതങ്ങൾ ഇന്ത്യയുടെ നാനാ ദിക്കിൽ നിന്നും വന്ന് കുറച്ച് സമയം കണ്ടുമുട്ടുന്നു….
കുറച്ചുസമയം ആരാരുമല്ലാതെ പക്ഷേ വേണ്ടപ്പെട്ടവരായി സമയം ചെലവഴിച്ച് വീണ്ടും തങ്ങളുടെ സ്വകാര്യ ജീവിതത്തിലേക്ക് തിരികെ പോകുന്നു…!!!!!!!
” സ്റ്റെല്ല… നമുക്ക് ഈ പബ്ബിൽ കയറിയാലോ..? ”
‘ചിക്കാഗോ’ എന്നേ പേരിട്ടിരിക്കുന്ന ഒരു ആഢംബരമായ ബിൽഡിങ്.
” ഇത് കണ്ടിട്ട് കുറച്ച് എക്സ്പെൻസിവ് ആന്ന് തോന്നുന്നുണ്ടല്ലോ.. ആൽബി ?? ”
” നമുക്ക് കപ്പിൾ എൻട്രി പിടിക്കാം..!! പിന്നെ ചോദിച്ചാൽ കുറച്ച് ക്യാഷ് കൊടുക്കാം ”
” വേണോ.. ആൽബി ?? ”
” വാ.. പെണ്ണെ..!!! ”
ആൽബിൻ അവളുടെ കയ്യിൽ പിടിച്ചു അങ്ങോട്ട് നടന്നു. അവർ പബ്ലിന്റെ രജിസ്റ്ററിൽ പേരും ഫോൺ നമ്പറും കൊടുത്തു ഉള്ളിൽ കയറി.
കുറച്ച് സമയം രണ്ടുപേരും കയ്യിൽ ഒരു ബിയർ പിടിച്ച് അകത്തെ കാഴ്ചകൾ നിരീക്ഷിച്ചു കൊണ്ടിരുന്നു.
” പെണ്ണേ ഡാൻസ് കളിച്ചാലൊ..? ”
” എൻറെ ആൽബി ഒന്ന് പോയെ അവിടുന്ന് ഞാനില്ല..!! ”
” വന്നെടി വല്ലപ്പോഴും ഒന്ന് ആഘോഷിച്ചില്ലെങ്കിൽ നമ്മളൊക്കെ എന്തിനാ മനുഷ്യനാന്ന് പറഞ്ഞ് ജീവിക്കുന്നത്..”
ആൽബി അവളുടെ സമ്മതത്തിന് കാത്തുനിൽക്കാതെ കൈപിടിച്ച് ഡാൻസ് ഫ്ലോറിലേക്ക് കൊണ്ടുപോയി.
ഒരു ബോളിവുഡ് ഗാനത്തിന്റെ അകമ്പടിയോടെ അവർ രണ്ടുപേരും ഡാൻസ് ഫ്ലോറിലേക്ക് ആക്ടീവായി ഇറങ്ങി.
കുറച്ച് സമയം അവിടെ ചെലവഴിച്ച് മടുത്തു എന്ന് തോന്നിയപ്പോൾ വീണ്ടും എല്ലാവരെയും പോലെ തിരികെ വന്ന് കസേരകളിൽ ഇരിപ്പിടം ഉറപ്പിച്ചു.
പബ്ബിന്റെ രണ്ടാം നിലയിൽ റസ്റ്റോറൻറ് ആണ് ഒരുപാട് ആളുകൾ ഭക്ഷണം കഴിക്കുന്നു.. അതിനുമുകളിൽ മൂന്നാമത്തെ നിലയിലേക്ക് സ്റ്റെല്ലയുടെ കണ്ണുകൾ പാഞ്ഞു..
” വൗ.. സൂപ്പർ ”
അവിടെ ഗ്ലാസ് അടച്ചു പൂട്ടിയിരിക്കുന്നു.
മുകളിലേക്ക് കയറുന്ന സ്റ്റെയർകേസിന് മുന്നിലായി കറുത്ത വസ്ത്രങ്ങൾ ധരിച്ച ബോഡിഗാർഡ്സ് കൈ കെട്ടിനിൽക്കുന്നു.
