” ഇത് കൊള്ളാമല്ലോ തുർക്കിഷ് ചോക്കലറ്റ്സ്.. എന്നാലും ആരായിരിക്കും അയച്ചിട്ടുണ്ടാവുക…?? ”
ആൽബിൻ ആ ചോക്ലേറ്റ് കയ്യിലേക്ക് എടുത്തു നോക്കി.
അപ്പോഴേക്കും സ്റ്റെല്ലയുടെ മനസ്സിലേക്ക് ചില സംശയങ്ങൾ ഉടലെടുത്തു തുടങ്ങിയിരുന്നു.. ഇത്രയും എക്സ്പെൻസീവ് ആയ ചോക്ലേറ്റ് അതും മൂന്ന് കൊട്ട അയച്ചിരിക്കുന്നു..!!
അതിൻറെ കൂടെ ‘ ഹാപ്പി ബർത്ഡേ സോറി ഫോർ ലൈറ്റ് വിഷസ് ‘ എന്നും കൂടി ആഡ് ചെയ്തിരിക്കുന്ന ഒരു നോട്ട്.
ഇതാരാണ് അയച്ചത് എന്ന സംശയത്തിന് ഉപരി.. അവളെ ഞെട്ടിച്ച കാര്യം ആ വ്യക്തി തന്റെ ചലനങ്ങൾ പോലും കൃത്യമായി നിരീക്ഷിക്കുന്നുണ്ട് എന്ന തിരിച്ച് അറിവ് ആയിരുന്നു..!!
ഫിലിപ്പിപിൻസിലെ മനില സിറ്റിയിൽ.. സായാഹ്നം അറിയിച്ച് സൂര്യന്റെ ചെങ്കിരണങ്ങൾ തെളിഞ്ഞു വന്നു….
മെലിസ എന്ന പേരിട്ടിരിക്കുന്ന അത്യാഡംബര റിസോർട്ടിന് മുന്നിൽ വന്നെടുത്ത ബെൻസ് കാറിൽ നിന്നും സ്വാമി പുറത്തേക്ക് ഇറങ്ങി.. നേരെ റൂമിലേക്ക് വച്ച് പിടിച്ചു.
ഒരു വശം മൊത്തമായി ഗ്ലാസിനാൽ മറച്ച ബാൽക്കണിക്ക് മുന്നിൽ മസാജിങ് ചെയറിൽ ഇരുന്നു.. സിഗരറ്റ് വലിക്കുകയായിരുന്നു ശിവ അപ്പോൾ..
” ശിവ എന്താ ഇതൊക്കെ..?? ”
” എന്താ സ്വാമി…!! ?? ”
” നമ്മൾ വന്നിരിക്കുന്നത് 20 ദിവസത്തെ ബിസിനസ് ട്രിപ്പിന് ആണ് എന്തിനാണത് ഏഴാം ദിവസം വെട്ടി കുറച്ച് തിരിച്ചു പോകുന്നത്..?? ഇവിടെയും ഇനിയും കാര്യങ്ങൾ ചെയ്ത് തീർക്കാനില്ലേ…?? ”
സ്വാമിക്ക് ശിവയുടെ പെട്ടെന്നുള്ള തീരുമാനത്തിന്റെ കാരണം അറിയില്ലായിരുന്നു.
” സ്വാമി ഞാനും ഭഗത്തും മാത്രമേ തിരിച്ച് പോകുന്നുള്ളൂ.. സ്വാമി ഇവിടെ നിക്കണം. എനിക്ക് നാട്ടിൽ കുറച്ച് അത്യാവശ്യ കാര്യങ്ങൾ ഉണ്ട്..!! ”
ശിവ വളരെ സിമ്പിൾ ആയി മറുപടി കൊടുത്തു.
” ഓ മൈ ഗോഡ്…!!!!! ”
സ്വാമി രണ്ട് കൈയും കൊണ്ട് മുഖം അമർത്തി തുടച്ചു. പോക്കറ്റിൽ നിന്നും സിഗരറ്റ് എടുത്ത് വായിലേക്ക് വെച്ച് കത്തിച്ചു.
” ശിവ ഇപ്പോൾ തിരിച്ചു പോകുന്നത്, ആ പെണ്ണിന് വേണ്ടിയാണോ..?? ”
സ്വാമിയുടെ ചോദ്യത്തിന് ശിവ മറുപടിയൊന്നും കൊടുത്തില്ല.
അവർ രണ്ട് പേരുടെയും സംഭാഷണങ്ങളും വാദങ്ങളും കേട്ട് ഭഗത്ത് അപ്പോഴും ഒന്നും മിണ്ടാതെ നിൽക്കുകയായിരുന്നു.
” ശിവ ഞാൻ പറയുന്നത് കേൾക്ക്.. ഇപ്പോൾ നീ വന്നിരിക്കുന്ന കാര്യം കംപ്ലീറ്റ് ചെയ്യാൻ നോക്ക്..!! നീ തിരിച്ച് ച്ചെല്ലുമ്പോൾ ആ പെണ്ണ് അവിടെ തന്നെ ഉണ്ടാകും.. ഇത്രയ്ക്കും ഒബ്സസ് ആവണ്ട കാര്യമുണ്ടോ..?? ” സ്വാമിയുടെ ചോദ്യത്തിന് മറുപടിയായി ശിവ ഒന്ന് ചിരിക്കുക മാത്രമാണ് ചെയ്തത്.
” സ്വാമി അവൾ ഈ ലോകത്തിലെ എറ്റവും സുന്ദരി പെണ്ണ് ഒന്നുമല്ല.. അവളെക്കാൾ ലോക സുന്ദരിമാരെ ഞാൻ കണ്ടിട്ടുമുണ്ട്..!! ”
ഒരു ദീർഘ നിശ്വാസം വിട്ട് ശിവ പിന്നെയും തുടർന്നു.
” സ്വാമി.. ഇവിടെ പക്ഷേ എന്നെ പിടിച്ച് വക്കുന്ന എന്തോ ഒന്ന്.. എന്താ പറയാ…
ഒത്ത സാമർദ്ധ്യവും ഇത്രയും വശ്യമായ ശരീര സൗന്ദര്യവും അവളുടെ കണ്ണുകളിലേക്ക് നോക്കുമ്പോൾ എനിക്ക് വല്ലാത്ത ഒരു ആകർഷണീയത തോന്നുന്നു..!! ”
ശിവ തന്റെ കൺമുന്നിൽ കാണുന്നതുപോലെ അവളുടെ സൗന്ദര്യം വർണ്ണിച്ചു കൊണ്ടിരുന്നു.
” ശിവ എനിക്ക് മനസ്സിലാകും..!! നീ ഇത് ഇന്നും ഇന്നലെ തുടങ്ങിയതല്ല പക്ഷേ ഇത്രയും ഒരു പെണ്ണിലേക്ക് ഒബ്സസ് ആവുന്നത് ഞാൻ ആദ്യമായി കാണുകയാണ് ”
” അന്ന് ആദ്യമായി അവളുടെ മൂക്കുത്തിയിൽ ചുംബിച്ചപ്പോൾ പോലും അവളുടെ ശരീരത്തിന്റെ മണം… ഉഫ്ഫ്..!! രുചി.. ആം പെണ്ണിന് രുചി കൂടുതലായിരിക്കും..!!!! ”
ശിവ ടേബിളിൽ നിന്നും ഒരു പാകമായ ചുവന്ന് തുടുത്ത ആപ്പിൾ എടുത്ത് കയ്യിൽ ഞെരിച്ചു കൊണ്ടിരുന്നു.. അവന്റെ കൈ കരുത്തിൽ ആപ്പിൾ ഞെരിഞ്ഞു അമർന്ന്.. അതിന്റെ ചാർ അവന്റെ കൈകളിൽ കൂടി ഒലിച്ച് ഇറങ്ങി.
” എൻറെ ശരീരം മാത്രമാണ് ഇവിടെ.. മനസ്സ് അവിടെയാണ് !! എന്റെ കിടപ്പറയിൽ അവളെ എത്തിക്കാതെ.. മനസ്സ് നിറയും വരെ ഭോഗിക്കാതെ..എനിക്ക് മറ്റൊരു ചിന്തയില്ല..!! ”
കൈകളിലേക്ക് ഒലിച്ച് ഇറങ്ങിയ ആപ്പിളിന്റെ ചാർ അവൻ നാവ് കൊണ്ട് നക്കി എടുത്തു.
