അച്ചായത്തി ഫ്രം ബാംഗ്ലൂർ – 3 20

” ഏയ് ഞാൻ ചുമ്മാ നോക്കിയതാ…! നമുക്ക് പോകാം ”
അതിൻറെ ക്യാഷ് ടാഗ് എടുത്തു നോക്കിയ ശിവ ഏകദേശം 40,000 രൂപ അതിൽ പ്രിൻറ് ചെയ്തിരിക്കുന്നത് കണ്ടു.

” തനിക്ക് ഇഷ്ടമായോ ? ”

” പിന്നെ ഇഷ്ടമാകാതിരിക്കുമോ പക്ഷേ എൻറെ ഒരു മാസത്തെ സാലറിയാണ് അതിൻറെ വില..!! ”
അവൾ അവിടെ നിന്നും പോകാൻ തുടങ്ങി.

” ഇവിടെ വാഷ് റൂം ഉണ്ടോ ?? ”
തിരിച്ച് നടക്കുന്നതിനുടയിൽ സ്റ്റെല്ല അവിടെ കണ്ട ആദ്യത്തെ സെയിൽസ് ഗേളിനോട് ചോദിച്ചു.

” ഉണ്ട്.. മാം..!! ഇവിടെ നിന്നും നേരെ പോയി ലെഫ്റ്റ് എടുത്താൽ കാണുന്ന ആദ്യത്തെ സെക്ഷൻ വാഷ് റൂം ആണ് ”

” ഒരു മിനിറ്റ് ”
ശിവയോട് ആവശ്യപ്പെട്ട് അവൾ ഉള്ളിലേക്ക് പോയി.

തിരിച്ചു വന്നപ്പോഴേക്കും ബില്ല് ക്ലിയർ ചെയ്ത് ശിവ കാറിനു മുന്നിലായി അവളെ വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു.

അവിടെ നിന്നും ഒരു ജ്യൂസ് കൂടി കുടിച്ച ശേഷം രണ്ടുപേരും സൈറ്റിലേക്ക് തിരികെ പോയി.

ഏകദേശം രണ്ടു മൂന്നു മണിക്കൂറോളം അവർ
സൈറ്റിൽ തന്നെയായിരുന്നു ശിവയുടെ ഓരോ സജക്ഷനും അപ്ഡേറ്റ് ചെയ്യേണ്ട കാര്യങ്ങളും എല്ലാം അവൾ നോട്ട് ചെയ്തെടുത്ത് അപ്പോൾ തന്നെ തൻറെ മാനേജർക്ക് മെയിൽ അയക്കുന്നുണ്ടായിരുന്നു…!!

ഒരു പ്രോജക്ട് ഏറ്റെടുക്കുമ്പോൾ അതിൽ ശിവ കാണിക്കുന്ന സൂക്ഷ്മതയും കൃത്യമായ വിവരണവും കാര്യങ്ങളെ മുൻകൂട്ടി കണ്ടുകൊണ്ടുള്ള തീരുമാനങ്ങളും ശരിക്കും അവളെ അത്ഭുതപ്പെടുത്തിയിരുന്നു…!!

ഇത്രയും വലിയ ഒരു ബിസിനസ് മാൻ ആയതിൽ അവൾക്ക് യാതൊരു ആശ്ചര്യവും തോന്നിയില്ല…!!

ബിസിനസ്സിൽ അവൻ പ്രൊഫഷണൽ ആണെന്ന് കൊണ്ട് തന്നെ ശിവയുടെ ഒപ്പം നിന്നുകൊണ്ട് എല്ലാ കാര്യങ്ങളും കൃത്യമായി നോട്ട് ചെയ്യുകയും വളരെ പ്രൊഫഷണൽ ആയി മുന്നോട്ട് പോവുകയും ചെയ്യുന്നത് കമ്പനിയിലെ മാനേജ്മെന്റിന് സ്റ്റെല്ലയിൽ ശരിക്കും തൃപ്തിയും സ്വീകാര്യതയും ഉണ്ടാക്കി…!!

അന്നേദിവസം പൂർത്തിയാക്കി അവർ പോകാൻ തുടങ്ങി കാർ തിരികെ ഓടിക്കൊണ്ടിരുന്നു

” സ്റ്റെല്ല ഇനി ഓഫീസിലേക്ക് പോകുന്നുണ്ടോ ?? ”

” ഇല്ല ശിവ ! ഞാൻ മാനേജരെ വിളിച്ചു സംസാരിച്ചിട്ടുണ്ട് എന്നെ ഇലക്ട്രോണിക് സിറ്റിയിൽ ഡ്രോപ്പ് ചെയ്താൽ മതി.. അവിടെ നിന്ന് ഞാൻ പൊക്കോളാം ”

” അതുവേണ്ട തന്നെ വഴിയിൽ ഇറക്കി വിടാൻ എനിക്ക് മനസ്സ് വരുന്നില്ല. ഞാൻ കൊണ്ടു വിടാം.. !! ”
അവൻ അവളെയും കൊണ്ട് ഇലക്ട്രോണിക് സിറ്റി ലക്ഷ്യമാക്കി ഓടി കൊണ്ടിരുന്നു.

” നോ ഇറ്റ്സ് ഒക്കേ..!! ഞാൻ പൊക്കോളാം ”

” താൻ അഡ്രെസ്സ് പറയെടോ ”
ശിവ അവളുടെ അപ്പാർട്മെന്റ് ലക്ഷ്യമാക്കി ഓടിക്കൊണ്ടിരുന്നു.

കാർ സർവീസ് റോഡിലേക്ക് കയറി മറ്റൊരു ഷോർട് കട്ടിൽ കൂടി കുറച്ചു ഓടിയ ശേഷം അവളുടെ അപ്പാർട്ട്മെന്റിനു മുന്നിലായി എത്തിയതും.. അവൾ ഇറങ്ങാൻ തുടങ്ങി.

” സ്റ്റെല്ല… ഞാൻ ഒരു ഗിഫ്റ്റ് തന്നാൽ വാങ്ങുമോ ? ”

‘ എന്താണ് ‘ എന്ന മട്ടിൽ അവൾ അവനെ തിരിഞ്ഞു നോക്കി.

ശിവ പുറകിൽ നിന്നും ഒരു കവറെടുത്ത് അവൾക്ക് നൽകി.

” ഇതു വച്ചോളൂ എന്റെ ചെറിയ സമ്മാനമായി കൂട്ടിയാൽ മതി ഒക്കെ ബൈ ”
അതും പറഞ്ഞ് ശിവ കാർ എടുത്ത് മുന്നോട്ട് പോയി.

കവറിന്റെ പുറത്ത് തങ്ങൾ കയറിയ ഷോപ്പിന്റെ പേര് പ്രിന്റ് ചെയ്തിരുന്നതിനാൽ അവളിൽ ചെറിയ സംശയങ്ങൾ തല പൊക്കി.

അവൾ സ്റ്റെപ്പുകൾ അതിവേഗം നടന്നു കയറി റൂമിലേക്ക് എത്തിയ ഉടനെ കവർ പൊട്ടിച്ചു നോക്കിയതും അവളുടെ കണ്ണുകൾ വിടർന്ന് ശരിക്കും ഷോക്ക് ആയി പോയി…!!!!!!

താൻ ഭംഗി ആസ്വദിച്ച വസ്ത്രം ഇത്രയും വലിയ എമൗണ്ട് നൽകി ശിവ തനിക്കായി വാങ്ങി നൽകിയിരിക്കുന്നു… അതിൻറെ ലേബലിൽ 40000 രൂപ പ്രിൻറ് ചെയ്തിരിക്കുന്നു….!!!!

ശരിക്കും കുറച്ചുനേരത്തേക്ക് ഒന്നും സംസാരിക്കാൻ പോലും ആവാതെ അവൾ ആകെ ഷോക്കായി പോയി….!!!

പെട്ടെന്ന് അവളുടെ മനസിലേക്ക് മറ്റൊരു ചിന്ത വന്നത്..

ഇത്രയും രൂപയുടെ ഡ്രെസ്സ് എവിടെ നിന്നാണ് എന്ന് ആൽബി ചോദിച്ചാൽ എന്താ പറയാ..?

ചിലപ്പോൾ ഇതൊക്കെ ആൽബിക്ക് ഇഷ്ടപ്പെടാതെ വരുമോ..??

Leave a Reply

Your email address will not be published. Required fields are marked *