ഹാളിൽ എത്തിയപ്പോഴേക്കും അവനും റൂം ലോക്ക് ചെയ്ത് ഇറങ്ങിയിട്ടുണ്ടായിരുന്നു… രണ്ടുപേരും പുറത്തേക്കിറങ്ങിയതും…
ശിവ ബംഗ്ലാവിന്റെ ഡോർ അടച്ചു ലോക്ക് ചെയ്തു, താക്കോൽ പോക്കറ്റിലേക്ക് ഇട്ട് രണ്ടുപേരും കാറ് ലക്ഷ്യമാക്കി നടന്നു..!!!!!!
സമയം ഉച്ചയോട് അടുക്കുന്നു.. ഇലക്ട്രോണിക് സിറ്റിയിലെ ഹോസ്പിറ്റലിന്റെ വരാന്തയിൽ കൂടി ആൽബി അങ്ങോട്ടും ഇങ്ങോട്ടും വേഗതയിൽ നടന്നു വല്ലാത്ത ടെൻഷനിൽ അവന്റെ നെഞ്ചിടിപ്പ് ക്രെമേണ ഉയരുന്നുണ്ടായിരുന്നു.
ഇടക്ക് ഇടക്ക് കയ്യിലെ വാച്ചിലേക്ക് നോക്കി സമയം ഉറപ്പാക്കാനും അവൻ മറന്നില്ല
എന്തൊ ഓർത്ത പോലെ പോക്കെറ്റിൽ നിന്നും ഫോൺ എടുത്തു നോക്കിയെങ്കിലും അതിൽ പ്രത്യേകിച്ച് മെസേജൊ കാളോ വന്നു കിടക്കാത്തത് കൊണ്ട് തിരികെ വച്ചു..
സമയം പോകുന്തോറും അവൻറെ ടെൻഷൻ കൂടി വന്നു.. കുറച്ചു സമയം സമീപത്തുള്ള ബെഞ്ചിൽ പോയി ഇരുന്നു എങ്കിലും പിന്നെയും അവൻ എഴുന്നേറ്റ് അങ്ങോട്ടുമിങ്ങോട്ടും നടക്കാൻ തുടങ്ങി…
കൈകൾ കൂട്ടി തിരുമ്മി കൊണ്ട് എന്തൊക്കെയോ ഓർത്ത് ആൽബി നെടു വീർപ്പ് ഇട്ടു.. പിന്നെ എന്തോ തീരുമാനിച്ചു ഉറച്ചത് പോലെ പോക്കറ്റിൽ നിന്ന് ഫോണെടുത്ത് സ്റ്റെല്ലയുടെ നമ്പറിലേക്ക് വിളിച്ചു..
” ദ നമ്പർ യുവർ കോളിംഗ് ഈസ് കറന്റ്ലി സ്വിച്ചിദ് ഓഫ്..”
റെക്കോർഡഡ് ശബ്ദം അവന്റെ ചെവിയിൽ മുഴങ്ങി.
രാവിലെ മുതൽ അയച്ചിരിക്കുന്ന മെസ്സേജിനു ഒരു ടിക്ക് മാത്രമേ വീണതായി കാണിക്കുന്നുള്ളു..
ഓരോന്ന് ആലോചിച്ചു കൂട്ടിയതും ആൽബിയുടെ നെഞ്ചിൽ നിന്നും ചെറുതായി രോഷം ഇരച്ചു കയറി..!!
ഹോസ്പിറ്റലിൽ അന്നേ ദിവസം അധികം തിരക്കില്ലായിരുന്നു എങ്കിലും ഒന്ന് രണ്ട് ആളുകൾ ആ പരിസരത്തു ഉണ്ടായിരുന്നു.
ഇടക്ക് എപ്പോഴോ ഒരിക്കൽ കൂടി ട്രൈ ചെയ്ത് നോക്കി എങ്കിലും സ്റ്റെല്ലയുടെ ഫോൺ ഓഫ് ആയിരുന്നു..
ആൽബി പുറത്തേക്ക് ഇറങ്ങി ‘ ഒരു സിഗരറ്റ് കത്തിച്ചാലോ എന്ന് ആലോചിച്ചു പിന്നെ വേണ്ട ‘ എന്ന് തീരുമാനിച്ചു.
അപ്പോഴേക്കും കാഷ്വാലിറ്റിയുടെ വാതിൽ തുറന്ന് ഒരു ഡോക്ടർ പുറത്തേക്ക് വന്നു. ” കുഴപ്പമൊന്നുമില്ല ആൽബിൻ.. !! പേടിക്കാൻ മാത്രം ഒന്നും ഇല്ല..”
” താങ്ക് ഗോഡ്..!! എന്താണ് പെട്ടെന്ന് പറ്റിയത് എന്നറിയാമോ ? ”
ആൽബിൻ ദീർഘ ശ്വാസം എടുത്തു വിട്ടു പുറകെ കാര്യം അന്വേഷിച്ചു.
” കറക്റ്റ് പറയാൻ കഴിയില്ല കുറച്ച് സമയം കൂടി കഴിയട്ടെ രണ്ട് മൂന്ന് റിപ്പോർട്ട് കൂടി വരാൻ ഉണ്ടല്ലോ..!! ”
” ഷുവർ സാർ..!! ഞാൻ ഇവിടെ തന്നെ ഉണ്ടാകും ”
ആൽബി ഫോൺ എടുത്തു പോക്കറ്റിലേക്ക് ഇട്ട് റൂമിനകത്തെക്ക് കയറി ബെഡിൽ കിടക്കുന്ന തന്റെ മോൾക്കരിലേക്ക് ഇരുന്നു.
വീണ്ടും തന്റെ ഫോണെടുത്ത് സ്റ്റെല്ലയുടെ നമ്പറിലേക്ക് ഒന്നുകൂടി വിളിച്ചു നോക്കി അതിൽ നിന്നും മറുപടിക്ക് മാറ്റമില്ല.
അവൻ വാട്സാപ്പിൽ കയറി അവൾക്ക് രണ്ടുമൂന്നു മെസ്സേജ് കൂടി പുറകെ അയച്ചു ശേഷം ബെഡിന് സൈഡിൽ ആയിട്ട് ഇരുന്ന്..
അന്ന മോളുടെ നെറ്റിയിൽ കൂടി വിരൽ ഓടിച്ചു..
ആൽബി ഓരോന്നാലോചിച്ചു കൊണ്ടിരിക്കുമ്പോഴാണ് അവൻറെ ഫോൺ തുടർച്ചയായി അടിക്കാൻ തുടങ്ങിയത് പ്രതീക്ഷയോടെ ഫോൺ പോക്കറ്റിൽ നിന്ന് എടുത്ത് നോക്കിയതും സ്ക്രീനിൽ മമ്മി എന്ന്എഴുതി കാണിക്കാൻ തുടങ്ങി.
” ആൽബി മോൾക്ക് എങ്ങനെയുണ്ട്..? ”
” ആ കുഴപ്പമില്ല മമ്മി ഡോക്ടർ നോക്കിയിട്ട് പേടിക്കാൻ മാത്രം ഒന്നുമില്ല എന്നാ പറഞ്ഞേ പിന്നെ ഒരു ടെസ്റ്റ് റിസൾട്ട് വരാനുണ്ട് അതുകൂടി കിട്ടിയാൽ മാത്രമേ കൃത്യമായി പറയാൻ കഴിയൂ..!! ”
ചെറിയ നിരാശയോടെ മമ്മിയോട് അവൻ കാര്യങ്ങൾ പറഞ്ഞു തുടങ്ങി.
” നീ ഇതിനു മാത്രം പേടിക്കേണ്ട കാര്യമൊന്നുമില്ല കൊച്ചേ പിള്ളേര് ആകുമ്പോൾ ചെറിയ പനിയും ജലദോഷവും ഇടക്കൊക്കെ അങ്ങ് വരും..!! എവിടെ സ്റ്റെല്ല മോൾ അടുത്ത് തന്നെയില്ലേ ? ”
” അവൾ ഇവിടെ തന്നെയുണ്ട് മമ്മി..!! ”
ആൽബിക്ക് ഒരു കള്ളം പറയേണ്ടി വന്നു.
” ശരി..! പപ്പയോട് ഞാൻ കാര്യം പറഞ്ഞേക്കാം ഇനി നീ വിളിച്ചു പറയേണ്ട വെറുതെ ടെൻഷൻ ആകും ”
