അച്ചായത്തി ഫ്രം ബാംഗ്ലൂർ – 8 13അടിപൊളി 

ആൾ ഒന്ന് നിർത്തി ആൽബിയെ നോക്കി ചിരിച്ചു , തീരെ പ്രതീക്ഷിക്കാതെ വാർത്ത കേട്ടതു മുതൽ അവന്റെ കണ്ണുകളിൽ ആനന്ദത്തിന്റെ തെളിച്ചം നിറഞ്ഞു നിന്നു..

“ആൽബിക്ക് അറിയാമല്ലോ അടുത്ത അഞ്ചു വർഷത്തെക്ക് ബോണ്ടും കോൺട്രാക്ടും ഉണ്ടായിരിക്കും കാരണം അഞ്ചു വർഷത്തേക്കാണ് കമ്പനി വിസ അനുവദിക്കുന്നത്..

അതിനുശേഷം നിങ്ങൾക്ക് അവിടെ തന്നെ മറ്റൊരു ജോലി കണ്ടുപിടിച്ച തുടരാൻ പറ്റുമെങ്കിൽ തുടരാം , അല്ലാത്തപക്ഷം നിങ്ങൾ തിരികെ പോരേണ്ടി വരും.. യൂ ഗോട്ട് ഇറ്റ്..?? ”

ബോസ് പറഞ്ഞു നിർത്തിയതും കേട്ടത് വിശ്വസിക്കാനാകാതെ… ആൽബിയുടെ മുഖം മുഴുവൻ ഒരപരിചിതമായ അത്ഭുതം നിറഞ്ഞ് കുറച്ചു സമയം അവൻ നിശബ്ദനായി പോയി…

കുറച്ചു നിമിഷങ്ങൾക്കു ശേഷം, അവന്റെ മുഖത്ത് അനിയന്ത്രിതമായൊരു പുഞ്ചിരി വിരിഞ്ഞു

” എനിക്ക് മനസ്സിലാവുന്നുണ്ട് ആൻഡ് താങ്ക്യൂ സോ മച്ച് സർ.. ”

“യൂ ആർ വെൽകം, ഇത്തവണ ലിസ്റ്റ് ഇട്ടപ്പോൾ തന്നെക്കാൾ പെർഫോം ചെയ്യുന്ന പലരും ഉണ്ടായിരുന്നെങ്കിലും താൻ എനിക്ക് വേണ്ടി ചെയ്ത പല കാര്യങ്ങളും ആണ് ആൽബിന്റെ പേരും ഈ ലിസ്റ്റിൽ വരാൻ കാരണം.. ”

ആൾ ഒന്ന് നിർത്തി പിന്നെ വീണ്ടും തുടർന്നു..

” സോ ലോങ് സ്റ്റോറി ഷോർട്ട്, നിങ്ങൾക്ക് ഒരു എക്സാം ഉണ്ടാവും അത് പാസ്സ് ആയാൽ ഡയറക്റ്റ് ക്ലൈന്റ് ഇന്റർവ്യൂ ഉണ്ടാകും…

നിലവിൽ 50 ഓളം പേരെ ഷോർട്ട്ലിസ്റ്റ് ചെയ്തിരിക്കുന്നതിൽ നിന്ന് 15 പേർക്ക് മാത്രമേ അബ്രൊഡ് പോയി വർക്ക് ചെയ്യാനുള്ള അവസരം ഉള്ളു..

പിന്നെ ഫാമിലി വിസയാണ് അതുകൊണ്ട് തന്നെ കോമ്പറ്റീഷൻ കൂടുതൽ ആയിരിക്കും.. സോ ബി പ്രിപ്പയേർഡ് ഫോർ ഇറ്റ് ”

” ഷുവർ സാർ..”

ഉള്ളിൽ നിന്നൊരു വെളിച്ചം വീശുന്നത് പോലെ , എന്തൊക്കെയോ ചെയ്ത് തീർക്കാൻ ഉണ്ടെന്ന തോന്നൽ അവനിൽ ശക്തമായി തുടങ്ങി..!!

” സോ ആൽബിൻ ഗോയിങ് ഫോർവേഡ് ഏകദേശം ഒരു മാസം അതിനുള്ളിൽ തന്നെ നിങ്ങൾക്ക് എക്സാം ഉണ്ടാകും ഇന്റർവ്യൂ ഉണ്ടായിരിക്കും..!! രണ്ടും ക്ലിയർ ചെയ്യുകയാണെങ്കിൽ അടുത്ത നാല് മാസത്തിനുള്ളിൽ തനിക്ക് ബാംഗ്ലൂരിൽ നിന്ന് വിട പറയാം ആൻഡ് എൻജോയ് യുവർ ലൈഫ് ഇൻ UNITED STATES OF AMERICA..!! എന്താ ഹാപ്പി ആയോ..?? ”

” തീർച്ചയായും , ഞാൻ ഇത്രയും നാൾ കാത്തിരുന്ന ഒരു നിമിഷമാണ് സാർ ഇപ്പോൾ പങ്കുവെച്ചത്..”

ജീവിതത്തിൽ എന്താണൊ ആഗ്രഹിച്ചത് ആ നിമിഷങ്ങൾ താനിപ്പോൾ നേടാൻ പോകുന്നു.

അവന്റെ മുഖം മുഴുവൻ പ്രകാശം നിറഞ്ഞു — ഒരു സ്വപ്നം യാഥാർഥ്യമായതുപോലെ!

” ഒക്കെ ആൽബി എന്തായാലും താൻ പ്രീപെയ്ഡ് ആയിക്കോളൂ , തനിക്ക് വേറെ എന്തെങ്കിലും കൺസേൺ പറയാനുണ്ടോ..??”

“നോ സർ അയാം ഗുഡ്.. ആകച്വലി നേർവസ്..”

ഒരു ചിരിയോടെ ആൽബി തന്റെ സന്തോഷം അറിയിച്ചു.

” എന്നെക്കൊണ്ട് പറ്റുന്ന രീതിയിൽ ഞാൻ തന്നെ ഹെൽപ്പ് ചെയ്യാം ബാക്കി തന്റെ കയ്യിലാണ്…”

ആൽബിന് സഹായം വാഗ്ദാനം ചെയ്ത് ഒരു നിറഞ്ഞ പുഞ്ചിരിയോടെ ബോസ് അവന് നേരെ കൈ നീട്ടി..!!

” താങ്ക്യൂ സർ റിയലി താങ്ക്യൂ..!! ഞാൻ എന്റെ ബെസ്റ്റ് ട്രൈ ചെയ്യാം ..”

മറുപടി നൽകി കൊണ്ട് അവൻ ഹസ്താദാനം സ്വീകരിച്ചു..”

” ഒക്കേ യൂ ക്യാൻ ലീവ്.. ആൻഡ് ബെസ്റ്റ് ഓഫ് ലക്ക് ”

” താങ്ക്സ് എഗൈൻ, ബൈ സർ ”

അതും പറഞ്ഞ് ആൽബി ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി , അവന് ഉച്ചത്തിൽ ഒന്ന് കൂവി വിളിക്കണം എന്നുണ്ടായിരുന്നു… ആൽബിയുടെ ദേഹഭാഷ പോലും മാറി, കൈകൾ ഉല്ലാസത്തോടെ പറക്കുന്നത് പോലെ , അത്ഭുതവും ആനന്ദവും കൊണ്ട് ഹൃദയം നിറഞ്ഞ് അവന്റെ ലോകം കുറെ നിമിഷങ്ങൾ പൂർണ്ണമായി മാറ്റപ്പെട്ടതുപോലെ!

മനസ്സാകെ അത്രയ്ക്കും സന്തോഷമാണ് ഷോർട്ട് ലിസ്റ്റ് ചെയ്ത 50 പേരിൽ നിന്ന്, ആദ്യത്തെ പത്തിൽ എങ്ങനെയെങ്കിലും കയറി പറ്റണം ഇനി അങ്ങോട്ടുള്ള ഓരോ നിമിഷവും അമൂല്യമാണ്….

ആൽബി ഫോൺ എടുത്ത് സ്റ്റെല്ലയുടെ നമ്പർ ഡയൽ ചെയ്ത് ഫോൺ ചെവിയിലേക്ക് വച്ചു..

‘ഇത്രയും നാൾ താൻ എന്തിനാണൊ വെയിറ്റ് ചെയ്തത് ആ സമയം ആഗതമായിരിക്കുന്നു’ അടുത്ത അഞ്ചുവർഷത്തേക്ക് USA യിൽ ജീവിതം , അതിനുശേഷം മറ്റൊരു ജോലിയിലേക്ക് മാറാൻ പറ്റുമെങ്കിൽ അവിടെ തന്നെ നിൽക്കാം, അല്ലാത്തപക്ഷം തിരികെ വരണം

Leave a Reply

Your email address will not be published. Required fields are marked *