” ആൽബി ഞാൻ…”
” പ്ലീസ് ഞാൻ പറഞ്ഞു കഴിഞ്ഞിട്ടില്ല..ഇന്ന് വരില്ല എന്ന കോളിന് ശേഷം ഈ നിമിഷം വരെ പിന്നെയും നിന്റെ ഫോൺ സ്വിച്ച് ഓഫ്.. സ്റ്റെല്ല ഈ നിമിഷം വരെ ഞാൻ എത്ര സ്ട്രഗിൾ ചെയ്തു എന്ന് നിനക്ക് അറിയോ..??? ഹൗ ക്യാൻ യൂ ബി സോ ഫക്കിംഗ് കെയർലെസ്സ്..??”
ആൽബിയുടെ ചോദ്യത്തിൽ അവൻ ഇത് വരെ അടക്കി പിടിച്ച എല്ലാ വികാരങ്ങളും നിറഞ്ഞു നിന്നിരുന്നു..
” ആൽബി വൈകുന്നേരം വരാം എന്നുള്ള പ്ലാനിൽ തന്നെയാണ് ഞങ്ങൾ പോയത് പക്ഷേ ചിക്കമംഗല്ലൂർ എത്തിയപ്പോഴേക്കും കാലാവസ്ഥ വളരെ മോശമായി, അവിടെ നിന്നും ഇങ്ങോട്ട് നീ പറഞ്ഞതുപോലെ തന്നെ അഞ്ചര ആറുമണിക്കൂർ യാത്രയുണ്ട്… ഇതുപോലെ പെയ്യുന്ന മഴയിൽ ഇത്രയും ദൂരം ഡ്രൈവ് ചെയ്യുക എന്നത് പറയുന്നത് ദുഷ്കരം തന്നെയാണ്…
പിന്നെ ഹെലികോപ്റ്റർ ആണെങ്കിൽ കാലാവസ്ഥ മോശമായതുകൊണ്ട് എടുക്കില്ല എന്ന് പൈലറ്റ് തറപ്പിച്ചു പറയുന്നു..!! എനിക്ക് അവൻറെ കൂടെ അന്തിയുറങ്ങണമെന്ന് ഒന്നുമില്ലായിരുന്നു.. പക്ഷേ സാഹചര്യം കൊണ്ട് അവിടെ നിൽക്കേണ്ടി വന്നു…”
സ്റ്റെല്ല ഒന്ന് നിർത്തി ആൽബിയുടെ മുഖത്തെക്ക് തന്നെ നോക്കി നിന്നു.
” ആൽബി.. എടാ.. ചാർജർ എടുക്കാൻ മറന്നു പോയത് കൊണ്ട് ഫോൺ ഓഫ് ആയി പോയി.. ഇതെല്ലാം ഞാൻ അറിഞ്ഞു കൊണ്ട് പ്ലാൻ ചെയ്ത കാര്യങ്ങൾ ആണെന്ന് നീ ഇപ്പോഴും വിശ്വസിക്കുവാണോ…?? ”
അവൾ ഒരു വിധം പറഞ്ഞു ഒപ്പിച്ച് ദീർഘശ്വാസം എടുത്തു വിട്ടു..
ആൽബി എല്ലാം കേൾക്കുന്നുണ്ടായിരുന്നു എങ്കിലും പെട്ടെന്ന് മറുപടി നൽകിയില്ല..
“നാല് ദിവസം മുൻപ്.. എന്റെ ഓഫീസ് പാർട്ടിക്കിടയിൽ നീ ശിവയെ മീറ്റ് ചെയ്യാൻ അവന്റെ കാറിൽ പോയപ്പോൾ..
നിങ്ങൾ ഈ കാര്യങ്ങൾ സംസാരിച്ചു തുടങ്ങിയ ആ നിമിഷം തന്നെ എന്റെ കോൾ ഡിസ്കണക്റ്റ് ആയി.. അത് എങ്ങനെയാ സംഭവിച്ചത്..??
” അത് ഞാൻ.. അത്… ”
ഒട്ടും പ്രതീക്ഷിക്കാതെ വന്ന ചോദ്യത്തിനു മുന്നിൽ സ്റ്റെല്ലക്ക് ചെറുത്തു നിൽക്കാൻ ഒന്നും വായിൽ വന്നില്ല..
” തപ്പി തടയണ്ട..!! കാരണം കോൾ തന്നെ കട്ട് ആയതല്ല, ആ സമയം മുതൽ ഞാൻ ശ്രെദ്ധിക്കാൻ തുടങ്ങിയിരുന്നു.. പെണ്ണേ അവനെ കണ്ട് മുട്ടുന്ന നിമിഷം മുതൽ നീ ആളാകെ മാറുന്നു..”
ആൽബി പറഞ്ഞു നിർത്തി സ്റ്റെല്ലയുടെ മുഖത്തേക്ക് ഒന്ന് നോക്കി ശേഷം വീണ്ടും തുടർന്നു..
” സ്റ്റെല്ല.. നമുക്കിതെല്ലാം നിർത്താം…”
” എന്താ…??? ”
സ്റ്റെല്ല പെട്ടെന്ന് ഞെട്ടലോടെ ആൽബിയെ തന്നെ നോക്കി നിന്നു…!!
” നമുക്ക് രണ്ടു പേർക്കും എന്നെന്നേക്കുമായി ഈ ഫാന്റസിയും പരുപാടിയും ഒക്കെ അങ്ങ് നിർത്താം എന്ന്…!! നമ്മളിൽ ആർക്കെങ്കിലും ഇത് മുന്നോട്ടുകൊണ്ടുപോകാൻ പറ്റില്ല എന്ന് തോന്നിയാൽ നിർത്താമെന്ന് പറഞ്ഞല്ലേ തുടങ്ങിയത്… ഇപ്പോൾ ഞാൻ പറയുന്നു നമുക്കിത് എന്നന്നേക്കുമായി നിർത്താം ”
സ്റ്റെല്ലയുടെ മുഖത്ത് നോക്കാതെയാണ് അവൻ പറഞ്ഞതെങ്കിലും അത് അവളുടെ ഹൃദയത്തിൽ തറച്ചു കയറുന്ന ഒരു മറുപടിയായിരുന്നു..
ആൽബിൻ അന്നേരത്തെ ദേഷ്യത്തിൽ എന്തെങ്കിലുമൊക്കെ പറയും എന്ന് പ്രതീക്ഷിച്ചിരുന്നു എങ്കിലും ഇത്ര പെട്ടെന്ന് ശിവയുമായുള്ള ബന്ധം ഒഴിവാക്കാൻ പറയും എന്ന് അവൾ തീരെ പ്രതീക്ഷിച്ചില്ല…
” ആൽബി അതിനു മാത്രം എന്താ ഇവിടെ സംഭവിച്ചത്, ഒരു വട്ടം ഇങ്ങന ഒക്കേ സംഭവിച്ചു പോയി പക്ഷേ ഇനി അങ്ങനെ ഒരിക്കലും സംഭവിക്കില്ല എന്ന് നിനക്ക് ഞാൻ നൂറുവട്ടം ഉറപ്പ് നൽകാം…”
” സ്റ്റെല്ല ഞാൻ പറഞ്ഞ കാര്യം തീരുമാനിച്ച് ഉറപ്പിച്ച് എടുത്തതാണ് അവനുമായുള്ള ബന്ധം നീ എന്നെന്നേക്കുമായി നിർത്തുന്നു ഇതാണ് എൻറെ തീരുമാനം…”
” ആൽബി..?? ”
” ഇനി നിനക്ക് തീരുമാനിക്കാം ഞാൻ വേണമോ അല്ലെങ്കിൽ അവൻ വേണമോ എന്നുള്ളത് ”
അതും പറഞ്ഞ് ആൽബി നേരെ ഹാളിലേക്ക് പോയി സോഫയിലേക്കായിരുന്നു..
സ്റ്റെല്ലയുടെ നെഞ്ചിടിപ്പ് ക്രേമാധീതമായി ഉയർന്ന് കൊണ്ടിരുന്നു ഇത്ര പെട്ടെന്ന്… ഇതുപോലെ ഒരു തീരുമാനം അവൾ പ്രതീക്ഷിച്ചിരുന്നില്ല..
ശിവയുമായി ഇത്രയും അടുത്ത് ബന്ധം നിലനിൽക്കുന്ന സമയം ആൽബി പറഞ്ഞ തീരുമാനം അവൾക്ക് സകല സമാധാനവും കെടുത്തുന്നത് ആയിരുന്നു..
