അവളുടെ മനസ്സിലും ചുണ്ടിലും പുഞ്ചിരിയുടെ ഇടം വിട്ടിരിക്കുന്നു…
അവൾ തനിക്കെത്ര പ്രിയപ്പെട്ടവൾ ആണെന്നും ഒരേ സമയം താൻ അവൾക്ക് എത്ര വേദന ആയിരിക്കും നല്കിയതെന്നും ഓർത്തപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു.. മനസ്സിൽ ഒരു നിഷ്ഠൂരതയുടെ കനൽ തീ പോലെ കത്തി…
ക്ഷമ ചോദിക്കാൻ ഹൃദയം മടിക്കുന്നു, പക്ഷേ അവളെ ചേർത്ത് പിടിക്കാൻ ഉള്ളിൽ ആഗ്രഹം നിറയുന്നു…!!!
അന്തരീക്ഷത്തിൽ നേർത്ത മഞ്ഞു പോലെ പടർന്ന പുക ചുരുളുകൾ മെല്ലെ മാഞ്ഞു തുടങ്ങിയതും ആദ്യം കണ്ട കാഴ്ച്ചയിൽ ആൽബിയുടെ നോട്ടം ചെറുതായി ഉടക്കി..
അപാർറ്റ്മെന്റിൽ നിന്നും ചെറിയ ദൂരം വിട്ട് പാർക്ക് ചെയ്തിരിക്കുന്ന ഒരു ഗോവ രെജിസ്ട്രേഷൻ വൈറ്റ് കളർ സ്കോർപ്പിയൊ, അതിന്റെ വശത്ത് ആയി സിഗരറ്റ് വലിച്ച് കൊണ്ട് ഫോൺ വിളിക്കുന്ന ബ്രൗൺ കളർ ഹുഡി ധരിച്ച ഒരാൾ, മുഖം വ്യക്തമല്ല, അയാൾ തന്നെ ശ്രദ്ധിക്കുന്നത് പോലെ ആൽബിക്ക് തോന്നി..
ആളെ ശ്രെദ്ധിച്ച് കൊണ്ട് ആൽബി അടുത്ത സിഗരറ്റ് എടുക്കാൻ തുടങ്ങിയതും അവന്റെ ഫോൺ ശബ്ദിക്കാൻ തുടങ്ങി, നാട്ടിൽ നിന്നും മമ്മിയാണ്..!!
” ആൽബി എന്തായി കുഞ്ഞിന് കുറവുണ്ടോ..?? ”
കോൾ അറ്റൻഡ് ചെയ്ത ചെവിയിലേക്ക് വെച്ചതും മമ്മിയുടെ വക ചോദ്യങ്ങൾ.
” ആ കുഴപ്പമില്ല മമ്മി ഡിസ്ചാർജ് ചെയ്തു വീട്ടിലെത്തി..”
” അത് ഞാൻ പറഞ്ഞില്ലേ ചെറിയ ചെറിയ പനികളൊക്കെ പിള്ളേർക്ക് വരുന്നത് സ്വാഭാവികമാണ് നിയത്ര ടെൻഷൻ അടിക്കേണ്ട.. പിന്നെ സ്റ്റെല്ല അടുത്ത് തന്നെയില്ലേ..?? ”
” ഉണ്ട് മമ്മി അവൾ അടുക്കളയിൽ എന്തോ കാര്യമായ പണിയിലാണ്..”
” ആ ഞാൻ പപ്പയോട് പറഞ്ഞപ്പോൾ പപ്പയ്ക്ക് ടെൻഷൻ.. അതുകൊണ്ട് പെട്ടെന്ന് വിളിച്ചു നോക്കിയതാ , പപ്പ ഇവിടെയുണ്ട് ഞാൻ കൊടുക്കാം ”
മമ്മി അത് പറഞ്ഞതും ഫോൺ കൈമാറുന്ന ശബ്ദങ്ങൾ ആൽബിൽ ശ്രവിച്ചുകൊണ്ടിരുന്നു
” ഹലോ ആൽബി മോൾക്ക് എങ്ങനെയുണ്ട്..?? ”
” കുഴപ്പമില്ല പപ്പ ഇപ്പോൾ ഒക്കെയാണ്…”
” നീയതൊന്നും കാര്യമാക്കണ്ട കൊച്ചേ പിള്ളേരാവുമ്പോൾ ഇടയ്ക്ക് ഒരു പനിയൊക്കെ വരും ”
” ഇപ്പോൾ കുഴപ്പമില്ല പപ്പാ ഞങ്ങൾ ഡിസ്ചാർജ് ചെയ്ത് റൂമിൽ എത്തി..” പപ്പയോട് സംസാരിക്കുമ്പോൾ ആൽബിയുടെ സ്വരം വിറക്കുന്നുണ്ടായിരുന്നു…
” ആൽബി വേറെ എന്തെങ്കിലും പ്രശ്നമുണ്ടോടാ ?”
എന്തോ മനസിലായത് കൊണ്ട് ആവണം ആ പഴയ മനുഷ്യൻ ഇങ്ങനെ ചോദിച്ചത്…
” ഇല്ല പപ്പാ എല്ലാം ഒക്കെയാണ്..!! ഞാൻ എന്തായാലും ഇന്ന് ലീവ് എടുത്തു മോളെ നോക്കാം എന്ന് വിചാരിച്ചു..”
” ശരി നീ പറ്റുമെങ്കിൽ അടുത്ത മാസം ആദ്യമാകുമ്പോഴേക്കും ഇങ്ങോട്ടേക്ക് ഒന്ന് വാ കുറച്ചുനാളായില്ലേ മോളെ ഒന്ന് കണ്ടിട്ട്”
” ആം ഞാൻ നോക്കാം ”
” ശരിയെടാ ഞാൻ എന്നാ അങ്ങോട്ട് വിളിക്കാം ”
അപ്പോഴേക്കും അപ്പുറത്ത് കോൾ കട്ടായി.. ആൽബി പിന്നെയും ബാൽക്കണിയിൽ നിന്ന് കുറച്ച് സമയം കൂടി പുറത്തേക്കു നോക്കി നിന്നതും നേരത്തെ കണ്ട ആളെ കാണുന്നില്ല പക്ഷേ സ്കോർപ്പിയോ അവിടെ തന്നെ ഉണ്ട്..
അവൻ താഴേക്ക് ഇറങ്ങി ചെല്ലാൻ തീരുമാനിച്ച് സ്റ്റെപ്പ് ഇറങ്ങാൻ തുടങ്ങിയതും ഒരു മുരളിച്ചയോടെ സ്കോർപ്പിയോ ചെളി തെറിപ്പിച്ച് എടുത്ത് പോയി…
‘ ആരെങ്കിലും ആവട്ടെ ‘
എന്തായാലും ഇറങ്ങിയതല്ലേ എന്ന് കരുതി ആൽബി ഒരു മനസമാധാനം ആഗ്രഹിച്ച് വണ്ടി എടുത്ത് ലക്ഷ്യമില്ലാതെ ഓടി കൊണ്ടിരുന്നു..
കാറിൽ ഒരു പ്രിയപ്പെട്ട ഗാനത്തിന്റെ അകബടിയൊടെ പോളോ ജി ടി മുന്നോട്ട് ഓടി കൊണ്ടിരുന്നു , ഒടുവിൽ ഡോമിനൊസിന്റെ മുൻ വശത്ത് ആയി വാഹനം നിർത്തി അവൻ ഉള്ളിലേക്ക് കയറി..
വൈകുന്നേരം 4. 30 യാണ് അവൻ തിരികെ വന്നത് ആൽബി വരുന്ന സമയം സ്റ്റെല്ല ബെഡ്ഢിൽ കിടക്കുകയായിരുന്നു…
ബെഡ് റൂമിലേക്ക് വന്ന ആൽബിയെ കണ്ടെങ്കിലും അവൾ ഒന്നും തന്നെ സംസാരിച്ചില്ല..
ഡ്രെസ്സ് മാറി കുളിക്കാൻ ആയി ആൽബി ബാത്ത് റൂമിൽ കയറിയതും സ്റ്റെല്ല പതിയെ എഴുനേറ്റ് ഇരുന്നു , അന്ന മോൾ ഉറക്കം തെളിഞ്ഞിട്ടുണ്ട്
കുഞ്ഞിനേയും കൊണ്ട് ഹാളിലേക്ക് വന്നതും ടേബിളിൽ ആയി പിസയും ബർഗ്ഗർ കൂടെ ഒരു കോളയും കൊണ്ട് വച്ചിരിക്കുന്നു..
