അച്ചായത്തി ഫ്രം ബാംഗ്ലൂർ – 8 13അടിപൊളി 

സ്റ്റെല്ല കുളികഴിഞ്ഞ് ഇറങ്ങിയപ്പോഴേക്കും ആൽബി ചായയും ബ്രെഡ്‌ ഓംലെറ്റും തയ്യാറാക്കിയിട്ടുണ്ടായിരുന്നു..
ഡ്രസ്സ് മാറി വന്നതും അവൻ കോഫീ കപ്പ് അവൾക്ക് മുന്നിലേക്ക് നീക്കി വച്ചു , ആൽബിക്കൊപ്പം ഇരുന്നതും അവൻ ഓഫീസിലെ പല വിശേഷങ്ങളും പങ്കുവെച്ചു കൊണ്ടിരുന്നു.

‘ ഇന്ന് ശിവയെ കണ്ടതും ലിഫ്റ്റിൽ വച്ച് നടന്ന കാര്യവും ആൽബിയോട് പറയുന്നത് ഏറ്റവും വലിയ മണ്ടത്തരം ആയിരിക്കും ‘ എന്ന് അവൾക്ക് ഉറപ്പായിരുന്നു.
അതുകൊണ്ടു തന്നെ ആൽബിയുമായുള്ള സംസാരത്തിൽ അറിയാതെ പോലും ആ വിഷയം വരാതിരിക്കാൻ സ്റ്റെല്ല പ്രേത്യകം ശ്രദ്ധിച്ചു.

ആൽബിയുടെ ഓഫീസിലെ പ്രധാനപ്പെട്ട കാര്യങ്ങളെപ്പറ്റി അവൻ വാ തോരാതെ സംസാരിക്കുകയാണ് എങ്കിലും പലപ്പോഴും തന്റെ മനസ്സ് ഇവിടം വിട്ടു പോകുന്നത് സ്റ്റെല്ല ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.

” എന്തായാലും ഭാഗ്യം ഉണ്ടെങ്കിൽ നമുക്ക് തന്നെ അത് കിട്ടും.. ”
ആൽബി പറഞ്ഞു നിർത്തി സ്റ്റെല്ലയുടെ മുഖത്തേക്ക് സംശയത്തോടെ നോക്കി.
” സ്റ്റെല്ല… ???? ”

” ആഹ് ആൽബി…!! എന്തായാലും നീ നോക്ക് നമുക്ക് വരുന്നിടത്ത് വച്ച് കാണാം ”
ശ്രെദ്ധ മാറിയത് പിടി കൊടുക്കാതെ അവൾ എങ്ങനെയോ പറഞ്ഞു നിന്നു.

” യെസ്, എന്തായാലും എന്റെ മനസ്സിൽ ചില പ്ലാൻ ഉണ്ട് , നമുക്ക് നോക്കാം ”
ആൽബിയുടെ സംസാരം അവന്റെ ഭാവി കാര്യങ്ങളെ പറ്റിയായിരുന്നു , മുഖഭാവത്തിൽ എന്തൊക്കെയൊ തീരുമാനിച്ചുറപ്പിച്ചത് പോലെയും..!!

അതേ സമയം എല്ലാം കേട്ടിരുന്ന ശേഷം , കുടിച്ചു തീർത്ത രണ്ടുപേരുടെയും ഗ്ലാസും പാത്രങ്ങളും എടുത്ത് സ്റ്റെല്ല കിച്ചണിലേക്ക് തിരിഞ്ഞു

ജൂലൈ മാസം പകുതി ആയിരിക്കുന്നു.. മഴ ഇപ്പോൾ വളരെ കുറവാണ് എന്ന് തന്നെ പറയാം, അവർ രണ്ടുപേരുടെയും ജീവിതം നല്ല രീതിയിൽ തന്നെ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു..!!
സ്റ്റെല്ല നേരത്തെ ഓഫീസിൽ പോയത് കൊണ്ട് തന്നെ അന്നത്തെ ദിവസം കുഞ്ഞിനെ ഡെ കെയറിൽ ആക്കണ്ട ചുമതല ആൽബിക്കായിരുന്നു..!!

വീട് പൂട്ടി കുഞ്ഞിനെയും കൊണ്ട് ആൽബിയുടെ കാർ മുന്നോട്ട് ഓടിക്കൊണ്ടിരിക്കുമ്പോഴാണ് ബോസിൻറെ ഫോണിൽ നിന്നും ആൽബിക്ക് കോൾ വരുന്നത്..
“ഹേലോ സർ ”
കോൾ അറ്റെണ്ട് ചെയ്ത് അവൻ ചെവിയോട് ചേർത്തു

” ആൽബി ഓഫീസിൽ എത്തിയാൽ എത്രയും പെട്ടെന്ന് എന്നെ വന്ന് കാണണം ”

” ഷുവർ സർ ,എനി ഇഷ്യു..?? ”

” ഐ വിൽ ലേറ്റ് യൂ നോ വൻസ് വി മീറ്റ് ”

“ഒക്കേ ഫൈൻ ”
കോൾ കഴിഞ്ഞത് മുതൽ ആൽബിയുടെ നെഞ്ചിടിപ്പ് പതിയെ ഉയരാൻ തുടങ്ങി,
എന്തോ സംഭവിച്ചിരിക്കണം അല്ലാണ്ട് ബോസ് പെട്ടെന്ന് വിളിക്കില്ല, അവൻ പെട്ടെന്ന് തന്നെ മോളെ ഡെ കെയറിൽ ആക്കി ഓഫീസിലേക്ക് തിരിച്ചു.

ഓഫീസിൽ എത്തിയ ഉടനെ തന്നെ കാർഡ് സ്വയ്പ്പ് ചെയ്ത് തന്റെ ഫ്ലോറിൽ എത്തിയതും മാനേജർ ക്യാബിനിലേക്ക് ചെന്നു, ഡോർ തുറന്ന് നോക്കിയെങ്കിലും ആൾ അകത്തില്ല.

മറ്റൊരു സ്റ്റാഫിനോട് ചോദിച്ചപ്പോൾ ബോസ് പെട്ടെന്ന് ഒരു കോൾ വന്നതുകൊണ്ട് പുറത്തേക്ക് ഇറങ്ങിയതാണ് എന്ന് പറഞ്ഞു എന്തായാലും ആൾക്ക് വാട്സാപ്പിൽ
‘താൻ ഓഫീസിൽ എത്തിയിട്ടുണ്ട് ‘
മെസ്സേജ് അയച്ചശേഷം ആൽബി തന്റെ ക്യാബിനിലേക്ക് തിരിഞ്ഞു.

ഓഫീസിലെ ചില പ്രധാനപ്പെട്ട തിരക്കുകൾക്കിടയിൽ ആണ് ബോസ് വീണ്ടും ക്യാബിനിലേക്ക് വിളിപ്പിക്കുന്നത്.

ചെയ്തു കൊണ്ടിരുന്ന വർക്ക് പോസ് ചെയ്തിട്ട് ആൽബിൻ ക്യാബിനിലേക്ക് കടന്നു ചെന്നു..

” മേ ഐ കമിൻ സർ..?? ”

” യെസ് ആൽബിൻ കം ഇൻ.. താൻ ഇരിക്ക് എനിക്ക് കുറച്ച് കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്.. ”

ബോസിന്റെ മറുപടി കിട്ടിയതും ആൽബി മുന്നിലേക്ക് ചെയർ വലിച്ചിട്ട് ഇരുന്നു..

” ഹൗ ഈസ് വർക്ക്സ്.. എവെരിതിംഗ് ഗുഡ്..??

” യെസ്.. ഓൾ ഗുഡ്..”

” സോ ആൽബി ഞാൻ വിളിപ്പിച്ചത്, ഐ ഹാവ് എ ഗുഡ് ന്യൂസ് ഫോർ യൂ..!! തനിക്ക് അറിയാമല്ലോ നമുക്ക് എല്ലാ വർഷവും ക്ലൈന്റ് റിക്വസ്റ്റ് പ്രകാരം ടോപ്പ് പെർമേഴ്സിനെ പുറത്തേക്ക് അയക്കാറുണ്ട്..”

” അറിയാം സാർ.. ”

” ഈ വർഷം കമ്പനി പതിനഞ്ച് പേരെ അയക്കുന്നുണ്ട്, ആദ്യം 50 പേരെ ഷോർട്ലിസ്റ്റ് ചെയ്ത് പിന്നെ അതിൽ നിന്നുമായിരിക്കും തിരഞ്ഞെടുക്കുക , സോ ആദ്യത്തെ ഷോർട്ട് ലിസ്റ്റിലെക്ക് ആയി ഞാൻ തന്റെ നെയിം കൂടി സജസ്റ്റ് ചെയ്തിട്ടുണ്ട്..”

Leave a Reply

Your email address will not be published. Required fields are marked *