അച്ചായത്തി ഫ്രം ബാംഗ്ലൂർ – 8 13അടിപൊളി 

വാച്ച് എടുക്കാനായി കബോർഡിലേക്ക് കൈ നീട്ടിയതും ഉള്ളിലേക്കായി ആൽബിന്റെ ശ്രദ്ധ ഉടക്കി..!!
അവൻ കബോർഡിലെ ഡ്രെസ്സ് ഓരോന്ന് ആയി മാറ്റി സൂക്ഷിച്ചു നോക്കിയതും അവന്റെ നെഞ്ചിടിപ്പ് കുതിച്ചുയർന്ന് ശരീരം വല്ലാത്ത ഒരു തരം അവസ്ഥയിൽ എത്തി ,
അവന്റെ മനസ്സ് രണ്ടു തട്ടിൽ എന്ന പോലെ വീണ്ടും ചലിച്ചു കൊണ്ടിരുന്നു..
സ്വയം നിയന്ത്രിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ആൽബിന്റെ കണ്ണുകളിൽ ഒരു പ്രതീക്ഷയും തിളക്കവും താനെ ഉടൽ എടുത്തു…

ദുര്‍ബലത അവനെ തളക്കുന്നുണ്ടെങ്കിലും, ഓരോ തവണയും അതിജീവിക്കാൻ ഉള്ള ആന്തരിക ശ്രമം അതിലേറെ ശക്തിയാകുന്നു.

ജീവിതത്തിൽ പലപ്പോഴും നമുക്ക് എറ്റവും വലിയ വെല്ലുവിളികൾ നേരിടേണ്ടി വരുന്നത് സ്വന്തം മനസ്സിൽ നിന്ന് തന്നെയായിരിക്കും.. അതിജീവിക്കുന്നവർ മാത്രമായിരിക്കും വിജയിക്കുന്നത് അല്ലാത്തവർ പിന്നെയും ഒരു തുരുത്തിൽ കുടുങ്ങി കിടക്കും
അത്തരം ഒരു അവസ്ഥ തൻറെ ജീവിതത്തിലേക്ക് വരുന്നുണ്ടോ എന്ന് അവൻ ചിന്തിച്ചു തുടങ്ങിയിരുന്നു , ഇല്ല ഇനിയില്ല…!! കബോർഡ് വലിച്ചു അടച്ച് ആൽബി ഓഫീസിൽ പോവാൻ ഉള്ള ശ്രെമം തുടങ്ങി..

അപാർട്മെന്റ് പൂട്ടി താഴെക്കിറങ്ങാൻ തുടങ്ങിയതും ഓഫീസിൽ നിന്നും ബോസിൻറെ കോൾ വന്നു , കോൾ അറ്റൻഡ് ചെയ്ത ചെവിയിലേക്ക് ഫോൺ വച്ച് അവൻ താഴേക്ക് സ്റ്റെപ്പ് ഇറങ്ങിതുടങ്ങി..

ദിവസങ്ങൾ പിന്നെയും മുന്നോട്ട് ഓടിക്കൊണ്ടിരുന്നു ബാംഗ്ലൂരിന്റെ കാലാവസ്ഥ ഇപ്പോൾ വലിയ പ്രശ്നമില്ലാതെ പോയി കൊണ്ടിരിക്കുകയാണ്..

ഇടയ്ക്കെല്ലാം കുറച്ചു സമയം മാത്രം നീണ്ട് നിൽക്കുന്ന മഴകൾ , രാത്രികാലങ്ങളിലെ തണുപ്പ് , അത്യാവശ്യം കുഴപ്പമില്ലാതെ സുഗമമായി പോകുന്ന ജന ജീവിതങ്ങൾ..

ആർക്കും കാത്ത് നിൽക്കാതെ സമയം മുന്നോട്ടു ഓടിക്കൊണ്ടിരിന്നു…
ദിവസങ്ങൾ പോവും തോറും ആൽബിനും സ്റ്റെല്ലയും തമ്മിലുള്ള അകലം പതിയെ കുറഞ്ഞു വന്നു.

പിന്നീട് തുടർച്ചയായി ഒരാഴ്ചയോളം അവൾ ശിവയെ ഓഫീസിൽ കണ്ടതേയില്ല..
കടന്ന് പോയി കൊണ്ടിരിക്കുന്ന സാഹചര്യം കുറച്ച് മോശം ആയത് കൊണ്ടു തന്നെ… ഈ അകലം അവൾക്കൊരു ഭാഗ്യം പോലെയാണ് തോന്നിയത്..
പെട്ടെന്ന് ശിവയെ കാണുന്നതും സംസാരിക്കുന്നതും ചിലപ്പോൾ കാര്യങ്ങൾ വീണ്ടും കൈ വിട്ട് പോയേക്കാം…
ആൽബിയുമായി ഇപ്പോൾ നല്ല രീതിയിൽ ആയി വരുന്നതേയുള്ളൂ എല്ലാം ഒന്ന് ശരിയാവട്ടെ..

ദിവസങ്ങൾ ആഴ്ചകൾ ആയി കടന്ന് പോയി കൊണ്ടിരുന്നു , ഇപ്പോൾ അവർ പരസ്പരം സംസാരിച്ചും ഒരുമിച്ച് ഭക്ഷണം പാകം ചെയ്തു പഴയ ലൈഫ് സ്റ്റൈൽ തിരിച്ചുപിടിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്

സ്റ്റെല്ലയെ സംബന്ധിച്ചിടത്തോളം ജീവിതം പഴയ പോലെ ഉഷാറായി തുടങ്ങിയിരുന്നു എങ്കിലും തന്റെ സന്തോഷത്തെ ബാധിക്കുന്ന എന്തോ നഷ്ടപ്പെട്ടത് പോലെ അവളിൽ ചില സമയം വിഷാദം നിറഞ്ഞിരുന്നു..

ജീവിതത്തിൽ ചില സമയങ്ങളിൽ നമ്മൾ ഒട്ടും പ്രതീക്ഷിക്കാതെ ചില അതിഥികൾ വന്നു കയറും , ഒരു വാക്കുപോലും പറയാതെ ചിലപ്പോൾ അവർക്ക് പോകേണ്ടി വന്നേക്കാം, അല്ലെങ്കിൽ എന്നന്നേക്കുമായി അപ്രത്യക്ഷരായെക്കും , എങ്കിലും നമ്മൾ മുന്നോട്ടു ജീവിക്കുക തന്നെ വേണം

പതിവുപോലെ സ്റ്റെല്ലയുടെ പീരിയഡ്‌സ് മാസാവസാനമായപ്പോഴേക്കും എത്തിയിട്ടുണ്ടായിരുന്നു , പലവിധ മാനസിക സങ്കർഷങ്ങളിൽ കൂടി കടന്നു പോയിക്കൊണ്ടിരിക്കുകയായിരുന്നതിനാൽ തന്നെ പീരിയഡ്സ് പെയിൻ കൂടി വന്നപ്പോൾ അവൾ ശാരീരികമായും മാനസികമായും തളർന്നിട്ടുണ്ടായിരുന്നു

സ്റ്റോക്ക് ചെയ്ത് വച്ചിരിക്കുന്ന പാഡ് എടുക്കാൻ ആയി അലമാരയിൽ നിന്ന് ബോക്സ് വലിച്ചതും അത് മൊത്തമായി പുറത്തേക്ക് വന്നു..
അപ്രതീക്ഷിതമായി അതിൽ രണ്ടു പാഡുകൾക്ക് നടുവിലായി വച്ചിരിക്കുന്ന ചെറിയ ഡപ്പിയിലെക്ക് അവളുടെ ശ്രെദ്ധ ഉടക്കിയതും , പെണ്ണ് പതിയെ അത് കയ്യിലേക്ക് എടുത്ത് തുറന്നു…
ഒരിക്കൽ ശിവ തന്റെ അരക്കെട്ടിലേക്ക് അണിയിച്ചു തന്ന പൊന്ന് അരഞ്ഞാണം..!!

അവൻറെ സ്നേഹവും തന്റെ മേലുള്ള ആധിപത്യവും തെളിയിക്കാൻ എന്നപോലെ ഇത്രയും നാൾ തന്റെ അരക്കെട്ടിനെ ചുറ്റി പിണഞ്ഞു കിടന്നത് ഇപ്പോൾ ഒരു മൂലയ്ക്ക്..
അവൾ അരഞ്ഞാണം കയ്യിലേക്ക് എടുത്ത് അതിലേക്ക് നോക്കി നിന്നു..
ചിലസമയം എത്ര വില പിടിപ്പുള്ള സ്വർണം ആണെങ്കിലും അതിന്റെ സ്ഥാനം, നമ്മൾ കൽപ്പിക്കുന്ന വില അനുസരിച്ചിരിക്കും,
അവൾ പഴയതുപോലെ ആ ചെറിയ ബോക്സിലേക്ക് അരഞ്ഞാണം ഇട്ടു വെച്ച ശേഷം പാഡിന്റെ ബോക്സ് തിരികെ കയറ്റി വച്ചു..!

Leave a Reply

Your email address will not be published. Required fields are marked *