അച്ചായത്തി ഫ്രം ബാംഗ്ലൂർ – 8 13അടിപൊളി 

പഴയ ഓർമ്മകൾ വല്ലാതെ വേട്ടയാടുന്നു ചിക്കമംഗലൂരിൽ അവൻറെ പെണ്ണായി കഴിഞ്ഞ ദിവസവും, ശിവയുടെ നെഞ്ചിലേക്ക് തല ചായ്ച്ചു കിടന്നുറങ്ങിയ സമയങ്ങളും എല്ലാം കൂടി അവളെ വല്ലാതെ വേട്ടയാടാൻ തുടങ്ങി.
ഇടത് കണ്ണിൽ കൂടി ഒഴുകി വന്ന കണ്ണ് നീർ സ്റ്റെല്ല പെട്ടെന്ന് തുടച്ചു നീക്കി….
പീരിയഡ്‌ ക്രാമ്പ്‌സ് അധികമായത് കൊണ്ടും കനത്ത മൂഡ് സ്വിംഗ്സ് ഉള്ളത് കൊണ്ടും തന്നെ, ചെറിയ കാര്യങ്ങളിലെ സെൻസിറ്റീവ് ആയ നെഗറ്റീവ് ടച്ച് പോലും പെണ്ണിനെ കാര്യമായി ബാധിക്കുമായിരുന്നു..!

 

ദിവസങ്ങൾ പിന്നെയും മുന്നോട്ട് ഓടിക്കൊണ്ടിരുന്നു വീണ്ടും രണ്ടാഴ്ചയോളം അങ്ങനെ തന്നെ കടന്നുപോയി,

ഇതിനോടകം തന്നെ സ്റ്റെല്ലയുടെ പീരിയഡ് അവസാനിച്ചിരുന്നു, വാക്ക് തന്നത് പോലെ തന്നെ , ശിവയുടെ ഭാഗത്തുനിന്ന് ഒരു തവണ പോലും അവൾക്ക് കോളോ മെസ്സേജൊ വന്നിരുന്നില്ല

ഇടയ്ക്കെല്ലാം അവനെ വല്ലാതെ മിസ്സ് ചെയ്യുമ്പോൾ തന്നെ ഇരുന്ന് കരഞ്ഞിട്ടുണ്ട്.. പക്ഷേ ആൽബി അടുത്തുള്ളപ്പോൾ അവൾ പൂർണ്ണ സന്തോഷത്തിൽ തന്നെയാണ്..

ശിവയെ പലപ്പോഴും അങ്ങോട്ടേക്ക് എന്ന് വിളിച്ചു നോക്കിയാലോ എന്ന് മനസ്സിൽ തോന്നിയിട്ടുണ്ട് , എങ്കിലും ഇപ്പോൾ സംയമനം പാലിക്കുന്നത് തന്നെയാണ് നല്ലത് എന്ന് അവൾക്ക് തോന്നി..

അറിയാതെയെങ്കിലും അവനെ ഒരു തവണ കണ്ടിരുന്നെങ്കിൽ എന്ന് പലപ്പോഴും മനസ്സ് ആഗ്രഹിച്ചു പോകുന്നു..
ഇടക്ക് എല്ലാം ആൽബി തന്നിൽ ആരോപിച്ചത് സത്യമാണെന്ന് അവൾക്കും തോന്നിത്തുടങ്ങിയിരുന്നു…….
താൻ ശിവയെ പ്രണയിക്കുന്നുണ്ടോ..?? അല്ലെങ്കിൽ എങ്ങനെയാണ് അവനെ കാണണമെന്നും സംസാരിക്കണം എന്നും ഇത്രയധികം ആഗ്രഹം വരുന്നത്..
ഇത് കാമം മാത്രമാണെന്ന് തോന്നുന്നില്ല.. സ്റ്റെല്ലയുടെ ചിന്തകൾ പല വഴിക്ക് പോയി തുടങ്ങിയിരുന്നു… !!

ഒരു പക്ഷേ മുന്നോട്ടുപോകുമ്പോൾ ആൽബിയുടെ മനസ്സ് മാറിയാലോ കുറച്ചു സമയം കാത്തിരിക്കാം..
പിന്നെ എല്ലാം കൊണ്ടും തൻറെ ഫാമിലിയുടെ സന്തോഷം പുനസ്ഥാപിക്കുന്നത് വരെ ഒരു അകലം നല്ലതാണ് എന്തായാലും ശിവ തനിക്ക് വേണ്ടി കാത്തിരിക്കും എന്ന് 100% ഉറപ്പാണ്..

ജീവിതത്തിന്റെ പല തിരക്കുകളുമായി വീണ്ടും ഒരാഴ്ച്ച കൂടി മുന്നോട്ട് കടന്ന് പോയിരുന്നു..
ഓഫീസിൽ തിരക്കുള്ള ഒരു ദിവസം പതിവുപോലെ ഉച്ച ഭക്ഷണത്തിനായി കഫ്റ്റീരിയയിൽ എത്തിയതായിരുന്നു സ്റ്റെല്ല…

വളരെ നോർമലായിട്ട് ആണവൾ പെരുമാറിയത്തെങ്കിലും അവളുടെ കണ്ണുകൾ പതിവ് പോലെ ശിവയെ ഒരു റൗണ്ട് തിരഞ്ഞു നോക്കി…
കുറച്ചു അധികം നാൾ ആയി കാണാത്തത് കൊണ്ട് തന്നെ ഇവിടെ എവിടെ എങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് അവൾ ആത്മാർത്ഥമായി ആഗ്രഹിച്ചു..

വീട്ടിൽ നിന്നും പാകം ചെയ്തു കൊണ്ടുവന്ന ഫുഡ് മൈക്രോ വേവിൽ ചൂടാകാൻ വച്ച ശേഷം ഫോണിൽ ആൽബിയുടെ നമ്പർ ഡയൽ ചെയ്ത് ഇയർ ബഡ്സ് കണക്റ്റ് ചെയ്യുകയായിരുന്നു സ്റ്റെല്ല..

കഫറ്റീരിയയിൽ ഒരുപാട് ആളുകൾ അങ്ങോട്ടുമിങ്ങോട്ടും പോകുന്നു.. അറിയുന്ന പലരും അവൾക്ക് ഒരു പുഞ്ചിരി സമ്മാനിച്ചു അവൾ തിരിച്ചും…

” ഹെലൊ.. ”
കോൾ കണക്റ്റ് ആയതും ആൽബിയുടെ ശബ്ദം.

” കഴിച്ചോ..?? ”

” ഇല്ല കുറച്ചു കഴിയും.. നീയോ.. ?? ”

” ഞാൻ ഇപ്പോ വന്നതെ ഉള്ളു.. കുറച്ചു തിരക്ക് ആയിരുന്നു..”
സംസാരം തുടരവേ.. അവൾ മൈക്രോവേവിൽ നിന്നും ചൂടാക്കിയ ഫുഡ് എടുത്ത ശേഷം ഒരു വശത്ത് ആയി ഇട്ടിരിക്കുന്ന ടേബിളിൽ പോയി ഇരുപ്പുറപ്പിച്ചു..!!

” ആ നീ കഴിക്ക്.. എനിക്ക് എന്തായാലും ഇപ്പോ ടൈം ആയിട്ടില്ല.. ശരി ഞാൻ വിളിക്കാം കുറച്ചു തിരക്ക് ആണ്…”

” ശരി ഒക്കേ ബൈ..”
സ്റ്റെല്ല കോൾ കട്ട് ചെയ്ത് ഫോൺ ടേബിളിന് മുകളിലേക്ക് വച്ചു..
ആൽബിയുമായി പതിയെ കാര്യങ്ങൾ ഒക്കെ ശരിയായി വരുന്നുണ്ട്.. ഓരോന്നാലോചിച്ചും ഫോണിൽ റീൽസ് കണ്ടും അവൾ ഫുഡ് കഴിച്ചു കൊണ്ടിരുന്നു..!!

ഇടക്കെല്ലാം ആരെയോ തേടുന്ന പോലെ വശ്യമായ മിഴികൾ കഫ്റ്റീരിയ ആകമാനം ഒന്ന് ഓടിച്ചതും, ഒരു കോണിലേക്ക് അവളുടെ ദൃഷ്ടി പതിഞ്ഞു കഫറ്റീരിയയിലെ വശത്ത് ആയി ഇട്ടിരുന്ന ടേബിളിൽ ഭഗത്ത് ഉണ്ടായിരുന്നു…!!!

Leave a Reply

Your email address will not be published. Required fields are marked *