അച്ചായത്തി ഫ്രം ബാംഗ്ലൂർ – 8 13അടിപൊളി 

” അത് കുഴപ്പമില്ല ഞാൻ പറയുന്നില്ല മമ്മി തന്നെ പറഞ്ഞാൽ മതി ”
നാട്ടിലെ കുറച്ച് വിശേഷങ്ങളൊക്കെ പരസ്പരം പങ്കുവെച്ച ശേഷം കുറച്ചു കഴിഞ്ഞ് വിളിക്കാം എന്ന് പറഞ്ഞ് മമ്മി ഫോൺ വെച്ചു.

കോൾ കട്ട് ചെയ്ത് ആൽബി ഫോൺ പോക്കറ്റിലേക്ക് ഇട്ടു പിന്നെ രണ്ടു കൈകൊണ്ടും മുഖം പോത്തി കുറച്ചു സമയം അവിടെ തന്നെ കുനിഞ്ഞ് ഇരുന്നു..

അവന്റെ ചിന്തകൾ പല ദിശയിൽ സഞ്ചരിച്ച് ഒടുക്കം ഒരു പോയിന്റിൽ എത്തി..

” ഏത് മുടിഞ്ഞ സമയത്താണൊ ഓരോന്ന് തുടങ്ങി വക്കാൻ തോന്നിയത്…!!!!! ”

പെട്ടെന്ന് ആൽബിയുടെ ഫോൺ അടിക്കാൻ തുടങ്ങിയതും ഓഫീസിൽ നിന്നാകാം എന്ന് കരുതി ഫോൺ എടുത്തു നോക്കിയതും…

ഫോണിൽ വൈഫ് എന്ന് എഴുതി കാണിച്ചത് അവന്റെ നെഞ്ചിടിപ്പ് ഉയർത്തി…

വല്ലാത്ത പ്രതീക്ഷയൊടെ അവൻ കോൾ അറ്റെൻഡ് ചെയ്ത് ചെവിയിലേക്ക് ചേർത്തു..

” ഹേലോ.. ആൽബി..?? ”

ആൽബിൻ മറുപടി ഒന്നും മിണ്ടിയില്ല.

” ആൽബി കേൾക്കുന്നുണ്ടോ..??? ”

” സ്റ്റെല്ലാ.. നീ ഇതെവിടെയാ ?? ”

” ആൽബി ഇന്നലെ എൻറെ ഫോൺ സ്വിച്ച് ഓഫ് ആയി പോയിരുന്നു..!! ഞാനിപ്പോൾ ടൗണിൽ വന്നപ്പോൾ വേറെ ഒരാളുടെ ചാർജർ വാങ്ങി പെട്ടെന്ന് എൻറെ ഫോൺ ചാർജ് ആക്കിയതാ.. ”

സ്റ്റെല്ല ഒന്ന് പറഞ്ഞു നിർത്തി അപ്പുറത്ത് മറുപടി ഒന്നും കേൾക്കാത്തത് കൊണ്ട് ആൽബിൻ ഒക്കേ അല്ല എന്ന് അവൾക്ക് മനസിലായി

” എന്നോട് ദേഷ്യം പിടിക്കല്ലേ എല്ലാം ഞാൻ വന്നിട്ട് പറയാം….!! ആൽബി അന്നമോൾ എന്തിയെ ?? ”

” ആം..!! അതും കൂടി പറയാനാണ് ഞാൻ വിളിച്ചു കൊണ്ടിരുന്നത്.. ”

” എന്തുപറ്റി ??? ”

” അന്നമോൾക്ക് രാവിലെ ആയപ്പോഴേക്കും പനി വല്ലാതെ കൂടി ശരീരം ഒക്കെ ആകേ വിറക്കാൻ തുടങ്ങി… ഇപ്പോൾ ഞാൻ അവളെയും കൊണ്ട് ഹോസ്പിറ്റലിൽ വന്നതാണ് ”

” അയ്യോ എൻറെ ദൈവമേ…!! ആൽബി ഒരു രണ്ടുമണിക്കൂർ അതിനുള്ളിൽ ഞാൻ അങ്ങോട്ടേക്ക് എത്തും ”

അവളുടെ ശബ്ദം മാറിയതും ടെൻഷൻ ആകുന്നതും ആൽബിൻ ശ്രെദ്ധിച്ചു..

” ശരി.. നീ വന്നിട്ട് ഇതിൻറെ ബാക്കി ഞാൻ പറയാം.. ഇപ്പോൾ നിന്നെ വിളിച്ചു അറിയിക്കണം എന്ന് തോന്നി അതുകൊണ്ടാ രാവിലെ പുറകെ പുറകെ വിളിച്ചു നോക്കിയത് ”

” എനിക്ക് മനസ്സിലാവും ആൽബി സോറി ഞാൻ വന്നിട്ട് നമുക്കിത് സംസാരിക്കാം എൻറെ ഫോണിലേക്ക് ഹോസ്പിറ്റലിന്റെ ലൊക്കേഷൻ ഒന്ന് അയച്ചിട്ടേക്ക്.. !! ഞാൻ അങ്ങോട്ടേക്ക് തന്നെ ഡയറക്ടറായി എത്തിയേക്കാം.. !! ആൽബി എഗൈൻ സോറി”

അത് പറഞ്ഞപ്പോഴേക്കും അപ്പുറത്ത് ആയിരുന്നു, സ്റ്റെല്ല ഫോൺ കയ്യിൽ പിടിച്ച് ടെൻഷനോട് തന്നെ നിന്നു..

” എന്തുപറ്റി ആൽബി ദേഷ്യത്തിലാണോ..??”

” എനിക്കറിയില്ല ശിവ എന്തായാലും വരുന്നിടത്ത് വച്ച് കാണാം ”

അവരുടെ വാഹനം മുന്നോട്ടു ഓടിക്കൊണ്ടിരുന്നു..

തങ്ങൾ വന്നിറങ്ങിയ അതെ ഹോട്ടലിലേക്ക് കാർ കയറ്റി പാർക്ക് ചെയ്ത ശേഷം അതുപോലെ തന്നെ ലിഫ്റ്റിൽ കയറി ടെറസിൽ എത്തി..

അവർ വന്നപ്പോഴേക്കും ഹെലികോപ്റ്റർ പോകാൻ റെഡിയായി നിന്നിരുന്നു..

കുറഞ്ഞ സമയത്തിനുള്ളിൽ തന്നെയും അവരെയും കൊണ്ട് ഹെലികോപ്റ്റർ അവിടെ നിന്നും പറന്നുയർന്നു..

ചിക്കമംഗലൂരിൽ നിന്നും ബാംഗ്ലൂരിലേക്ക് ഹെലികോപ്റ്റർ പറക്കുമ്പോൾ സ്റ്റെല്ലയുടെ ഉള്ളിൽ ആകെ ടെൻഷൻ നിറഞ്ഞു തുടങ്ങിയിരുന്നു..

ആൽബിയോട് എന്ത് പറയണം എന്ന് അവൾക്ക് ഒരു ഊഹവുമില്ലായിരുന്നു..

” പെണ്ണേ ടെൻഷൻ അടിക്കേണ്ട എല്ലാം ശരിയായിക്കോളും ”

ശിവ അവളുടെ കൈകളിലേക്ക് കൈ ചേർത്ത് തിരുമ്മി…

സ്റ്റെല്ലയുടെ ഫോണിലേക്ക് ആൽബി അയച്ചിട്ട ലൊക്കേഷൻ അവൾ ശിവയുടെ ഫോണിലേക്ക് അവൾ ഫോർവേഡ് ചെയ്തു…

കോപ്റ്റർ ഇറങ്ങിയതും ലൊക്കേഷനിൽ തന്നെ ഡ്രോപ്പ് ചെയ്യാൻ അവൾ ആവശ്യപ്പെട്ടത് പ്രകാരം , അവന്റെ ബിഎംഡബ്ലിയു മെട്രോ ഹോസ്പിറ്റൽ ലക്ഷ്യമാക്കി ഓടിക്കൊണ്ടിരുന്നു..

ഏകദേശം മുക്കാൽ മണിക്കൂർ കൊണ്ട് തന്നെ അവൾ ഹോസ്പിറ്റലിന്റെ മുന്നിലേക്ക് എത്തി…

” ശിവ ഞാൻ പോവാ വിളിക്കാം നിന്നെ..”

” പെണ്ണേ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ എന്നോട് പറയണം.. പിന്നെ ആൽബിയോട് ഡ്യൂട്ടി കാര്യം തന്നെയാണെന്ന രീതിയിൽ ഞാൻ സംസാരിക്കാം ”

Leave a Reply

Your email address will not be published. Required fields are marked *