അച്ചായത്തി ഫ്രം ബാംഗ്ലൂർ – 8 13അടിപൊളി 

” കൊതിപ്പിക്കുവാ എന്നെ അങ്ങോട്ട്..”
ശിവയുടെ നേർത്ത ശബ്ദം ചെവിയിൽ മുഴങ്ങിയതും അവളുടെ മുഖത്ത് പ്രകാശിക്കുന്ന പുഞ്ചിരിയും, കണ്ണുകളിലുളള നീളം കൂടിയ കനലും, അവരുടെ ഇടയിൽ ഉണ്ടായിരുന്ന പ്രണയം ഇപ്പോഴും അതേ തീവ്രതയോടെയാണ് നിലകൊണ്ടിരിക്കുന്നത് എന്ന് എടുത്ത് പറയുന്ന പോലെയാണ്…

” ശിവ എല്ലാം ശരിയാകും എനിക്ക് കുറച്ച് സമയം താ..!! എന്തായാലും അധികനേരം ഇതിനുള്ളിൽ നിൽക്കണ്ട നീ ഇത് തുറക്കാൻ പറ ”

” ഇനിയും ഒരു മിനുട്ട് കൂടി ”
വീണ്ടും കൂടുതൽ ആവേശത്തോടെ അവളുടെ ചുണ്ടുകൾ അവന്റെ വായിൽ അലിഞ്ഞു..
” ആം.. ആഹ്.. ”
സ്റ്റെല്ല തളർന്ന ശരീരത്തോടെ കേണൂ.. അവളുടെ ചുണ്ടുകളെ തേൻ നുകരുന്ന ശലഭത്തെ പോലെ അവൻ വലിച്ചു കുടിച്ചു..
അവളുടെ തുടിക്കുന്ന അധരങ്ങളും അതിൽ നിറഞ്ഞ ഉമി നീരും അവൻ കൊതിയോടെ രുചിച്ചു.. അവസാനത്തെ ഒരു മിനിറ്റ് ശ്വാസം എടുക്കാൻ പോലും അവയെ മോചിപ്പിക്കാൻ ശിവ തയ്യാർ ആയില്ല…

” ശിവാ.. മതി മതി.. ”
സമയം പോകുന്നു എന്ന് മനസിലായതും സ്റ്റെല്ല പതിയെ അവനെ പുറകോട്ട് തള്ളി മാറ്റി.
” കൊതിയൻ….”
അവളുടെ കൊഞ്ചലോടെ ഉള്ള ദേഷ്യത്തിനു ഒരു ചിരി മറുപടി നല്കി, ശിവ വാച്ചിലേക്ക് നോക്കിയതും കരണ്ട് വന്ന് ആ ലിഫ്റ്റ് തനിയെ തുറന്നു..!!

ലിഫ്റ്റ് തുറക്കുമ്പോൾ അതിൻറെ മുന്നിൽ ഒരു കൂട്ടം ആളുകൾ ഉണ്ടായിരുന്നു , പെട്ടെന്ന് തന്നെ ചുരിദാറിന്റെ ടോപ്പ് ശരിയാക്കിയിട്ട് സ്റ്റെല്ല ചുണ്ടു തുടച്ച് പുറത്തേക്ക് ഇറങ്ങിയതും
ഭഗത്ത് പുറത്ത് നിൽക്കുന്നുണ്ടായിരുന്നു..!!
” ഹലോ ഭഗത്ത് ”
കടന്ന് പോകുമ്പോൾ സ്റ്റെല്ല അവനെ നോക്കി പുഞ്ചിരിച്ചു.

” ഗുഡ് ആഫ്റ്റർ നൂൺ മാം”
ഭഗത്തും തിരിച്ച് ഒരു വിഷ് മറുപടി നൽകി..
അപ്പോഴേക്കും രണ്ടു പോക്കറ്റിലും കൈകൾ തിരുകി ശിവ അവന്റെ അടുത്തേക്ക് എത്തിയിരുന്നു..
” സ്വാമി എവിടെയാണുള്ളത്..?? ”

” കാറിലുണ്ട് ചേട്ടനെ കാത്തിരിക്കുകയാണ്..”

” വാ പുറത്തേക്ക് പോകാം ”
ശിവയും ഭഗത്തും ഒരുമിച്ച് പുറത്തേക്കു നടന്നു അവർ മെയിൻ ഡോറിൽ എത്തിയതും ശിവയുടെ ബിഎംഡബ്ല്യു അവർക്കായി പുറത്ത് കാത്തു നിൽക്കുന്നുണ്ടായിരുന്നു..

ഭഗത്ത് കാറിന്റെ ബാക്ക് ഡോർ തുറന്ന് നൽകിയതും ശിവ അകത്തേക്ക് കയറി..
സ്വാമിയും പിൻ സീറ്റിൽ തന്നെ ഉണ്ടായിരുന്നു..

” മുന്നോട്ടു പോ ”
ഭഗത്തിന്റെ നിർദ്ദേശ പ്രകാരം ഡ്രൈവർ വണ്ടി മുന്നോട്ടേക്ക് എടുത്തു.

” എന്തായി സ്വാമി..? എനി അപ്ഡേറ്റ്..?? ”

” ശിവ കാര്യങ്ങൾ നമ്മൾ വിചാരിച്ചത് പോലെയല്ല കുറച്ചു കൂടി പ്രശ്നത്തിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്..”

” യെസ് ഐ നോ.. ആരാണ് വന്നിരിക്കുന്നത് അവൻ എവിടെയാണ് ഉള്ളത് എന്തെങ്കിലും..??
ശിവയുടെ ചോദ്യം കേട്ട് ഭഗത്ത് തിരിഞ്ഞു നോക്കി..
” ഒരുതരത്തിലും അന്വേഷിച്ച് കിട്ടുന്നില്ല ചേട്ടാ..”

ചെറിയ ടെൻഷനോടെ ശിവ പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് പാക്ക് പുറത്തേക്ക് എടുത്തു അതിൽ നിന്നും ഒരെണ്ണം എടുത്ത് വായിലേക്ക് വച്ചു കത്തിച്ചു..
” അവൻ തിരിച്ചു പോയിട്ടുണ്ട് എന്ന് ഉറപ്പാണോ..?? ”

” ശിവ ഞങ്ങൾ കൂടുതലായി അന്വേഷിക്കുന്നുണ്ട് ബട്ട് വീ ആർ നോട് ഗെറ്റിങ്ങ്‌ എനി ലീഡ്.. മാത്രമല്ല ഇപ്പോൾ നമുക്ക് മുന്നിൽ മറ്റൊരു പ്രശ്നം കൂടിയുണ്ട്..”
ഇത്തവണ സ്വാമി ആണ് മറുപടി നൽകിയത്..

” എന്ത് പ്രശ്നം..?? ”

” ഇത്രയും നാൾ നിനക്ക് നഷ്ടപ്പെടാൻ ഞങ്ങളൊക്കെ തന്നെ ഉണ്ടായിരുന്നുള്ളൂ ഇപ്പോൾ അങ്ങനെയാണെന്ന് എനിക്ക് തോന്നുന്നില്ല.. ”
സ്വാമിയുടെ മറുപടി കേട്ടതും ശിവ കത്തിച്ച സിഗരറ്റ് പുക ഉള്ളിലേക്ക് വലിച്ചെടുത്തു..

” സ്വാമി വലിക്കുന്നൊ..?? ”
ശിവ പാക്കറ്റ് നീട്ടിയതും സ്വാമി അതിൽ നിന്നും ഒരു സിഗരറ്റ് എടുത്ത് വായിലേക്ക് വച്ച് കത്തിച്ചു.. ബിഎംഡബ്ല്യുവിന്റെ ഉള്ളിൽ ആകെ പുകയുടെ മണം നിറഞ്ഞു

” ഭഗത് , അവൻ ബാംഗ്ലൂരിൽ എവിടെ ഉണ്ടെങ്കിലും എത്രയും പെട്ടെന്ന് നമ്മുടെ ആളുകളെ വിട്ടു കണ്ടുപിടിക്കണം ഇവിടെ നിന്നും ഒരു ഇൻഫർമേഷനും പുറത്തേക്ക് എത്താൻ പാടില്ല..”

Leave a Reply

Your email address will not be published. Required fields are marked *