ആൽബി തന്റെ പ്ലാൻ പറഞ്ഞു നിർത്തി ശേഷം വീണ്ടും ആലോചിച്ചു കൊണ്ടിരുന്നു.. കാരണം അവനും നല്ലത് പോലെ അറിയാമായിരുന്നു..
ശിവാനന്ദ് ചന്ദ്ര ഗൗഡ എന്ന ബിസിനസ് സിന്ധികെറ്റ് ഗ്യാന്ദ്സ്റ്ററിൽ നിന്നും തന്റെ അതി സുന്ദരിയായ ഭാര്യയെ പെട്ടെന്ന് തിരികെ എടുക്കുക സാധ്യമല്ല എന്ന്
” സ്റ്റെല്ല.. ഇന്നല്ലെങ്കിൽ നാളെ നീ തിരിച്ചു വരുമെന്നുള്ള പ്രതീക്ഷയിൽ അവൻ നിന്നെ കാത്തിരിക്കും.. ആ സമയം കൊണ്ട് നമ്മൾ ഇവിടെ നിന്നും പോകും..!! നീ ശരിക്ക് ആലോചിക്ക് നമ്മൾ രണ്ടുപേർക്കും ഇതാണ് നല്ലത് ”
ആൽബിയുടെ സംഭാഷണത്തിൽ നിന്നും അവൻറെ മുഖഭാവത്തിൽ നിന്നും അവൻ എല്ലാം തീരുമാനിച്ചുറപ്പിച്ചതാണ് എന്ന് അവൾക്ക് മനസ്സിലായി..
ഇനി സംസാരിക്കുന്നതിലൊ തർക്കിക്കുന്നതിലൊ കാര്യമില്ല അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ശിവയുടെ ഫോണിൽ നിന്നും തിരികെ കോൾ വന്നു…
അത് അറ്റൻഡ് ചെയ്യുന്നതിനുമുൻപ് അവൾ ഒന്ന് ശ്വാസം എടുത്തു വിട്ടു ശേഷം കോൾ അറ്റൻഡ് ചെയ്ത ലൗഡ് സ്പീക്കറിൽ ഇട്ടു..
” ഹലോ പെണ്ണേ എന്തെങ്കിലും പ്രശ്നം ഉണ്ടോ..?? ”
അതിനു മറുപടിയായി സ്റ്റെല്ല ഒന്നും മിണ്ടിയില്ല
” സ്റ്റെല്ലാ എന്തായി ആൽബിൻ വല്ലതും ചോദിച്ചോ ?? ”
” ശിവ ഞാൻ ഒരു കാര്യം പറയാനാണ് വിളിച്ചത്..”
” എന്താണ് ?? ”
അവൻറെ ചോദ്യത്തിൽ പോലും ആകുലത നിറഞ്ഞ നിന്നിരുന്നത് അവളിൽ ചെറിയ വികാരമുളവാക്കി..
” ആൽബി എന്തൊക്കെയോ അറിഞ്ഞ ലക്ഷണമാണ് എന്നോട് വീണ്ടും വീണ്ടും ഓരോന്ന് കുത്തി കുത്തി ചോദിക്കുന്നുണ്ട്..”
” അത് കൊണ്ട്..?? ”
” അതുകൊണ്ട് ഇനി കുറച്ചു നാളത്തേക്ക് നമ്മൾ തമ്മിൽ ബന്ധമില്ല… എല്ലാം ഒന്ന് കെട്ട് അടങ്ങുന്നത് വരെ.. നീ എൻറെ ബോസ് മാത്രമാണ് അതിനപ്പുറത്തേക്ക് ഒന്നുമില്ല…!! ”
” സ്റ്റെല്ല.. അതിന് മാത്രം എന്താ സംഭവിച്ചത്..?? ”
അവൻറെ സംസാരം ചെറുതായി മാറി തുടങ്ങിയിരിക്കുന്നു..
” ശിവ എനിക്ക് മനസ്സിലാകും പക്ഷേ ഞാൻ പറഞ്ഞിരുന്നല്ലോ ആൽബിയെ എനിക്ക് പിണക്കാൻ കഴിയില്ല എനിക്ക് എല്ലാവരും വേണം..!! ”
അത് പറയുമ്പോൾ അവളുടെ സ്വരം വികാരത്തോടെ വിറച്ചു തുടങ്ങിയിരുന്നു… ആൽബി അവളുടെ സംസാരവും മുഖത്ത് മിന്നിമായുന്ന എല്ലാ ഭാവങ്ങളും ശ്രദ്ധിച്ചു കൊണ്ടിരുന്നു..
” എത്ര നാളത്തേക്കാണ് ഈ ഒളിച്ചു കളി ?? ”
” അറിയില്ല ശിവ… എന്തായാലും കുറച്ച് നാളത്തേക്ക് ഞാൻ നിന്നെ വിളിക്കില്ല മെസ്സേജ് അയക്കില്ല നമ്മൾ തമ്മിൽ കാണുകയുമില്ല , എല്ലാം ഒന്ന് കെട്ടടങ്ങിക്കഴിയുമ്പോൾ ഞാൻ തന്നെ നിന്നെ വിളിച്ചറിയിക്കാം അതുവരേക്കും എന്നിൽ നിന്നും നീ ഒന്നും പ്രതീക്ഷിക്കരുത് ഒന്നും…!! ”
” യെസ് ഐ ക്യാൻ അണ്ടർസ്റ്റാൻഡ്.. എന്തായാലും കുറച്ചു നാളത്തേക്ക് അല്ലേ..?? അങ്ങനെ തന്നെ പോകട്ടെ, നിന്നെ എന്നന്നേക്കുമായി നഷ്ടപ്പെടുന്നതിനേക്കാൾ ഭേദമാണ് ഞാൻ കാത്തിരുന്നോളാം..!!”
” താങ്ക്യു ശിവാ.. ശരി ആൽബി വിളിക്കുന്നുണ്ട് ബൈ ”
അതും പറഞ്ഞ് അവൾ പെട്ടെന്ന് തന്നെ കോൾ കട്ട് ചെയ്ത് ഫോൺ സോഫയിലേക്ക് ഇട്ടു… ശേഷം രണ്ട് കൈകൊണ്ടും മുഖം പൊത്തിയിരുന്നു, ആൽബിയുടെ മുഖത്ത് പ്രത്യേകിച്ച് ഭാവ മാറ്റങ്ങൾ ഒന്നുമില്ല..!!
കുറച്ച് സമയം കൂടി അവിടെ ഇരുന്ന ശേഷം സ്റ്റെല്ല എഴുന്നേറ്റ് റൂമിലേക്ക് പോയി കുഞ്ഞിന് അരികിലായി കിടന്നു..
ആൽബി ഇരുന്നിടത്ത് തന്നെ ഇരുന്നു… ശിവയുടെ സംസാരത്തിലെ അവളോടുള്ള സ്നേഹപ്രകടനങ്ങൾ ആൽബിയെ കുറച്ച് അലോസരപ്പെടുത്തിയിരുന്നു…
അധികം നാൾ ബാംഗ്ലൂരിൽ നിൽക്കാതെ എത്രയും പെട്ടെന്ന് ഇവിടം വിടണമെന്ന് അവൻറെ മനസ്സിൽ ചിന്തകൾ ഉടലെടുത്തുകൊണ്ടിരുന്നു….
കുറച്ചു സമയം കൂടി അവിടെ ഇരുന്ന ശേഷം ആൽബി എഴുനേറ്റ് ബാൽക്കണിയിലെക്ക് പോയി..
ഒരു ലൈറ്റ്സ് സിഗരറ്റ് വായിലേക്ക് വച്ചു തീ കൊളുത്തി പുക ചുരുളുകളെ ആഞ്ഞു വലിച്ചു..!!
പരസ്പരം പഴിചാരി ഉള്ള ആ സംഭാഷണങ്ങൾക്കിടയിലും ആൽബി… ആദ്യമായി ഈ വിഷയം ബോബിയെ കണ്ട് സംസാരിച്ചപ്പോൾ അവൻ പറഞ്ഞ കാര്യം മനസിലേക്ക് ഓർത്തെടുത്തു..
” എടാ ആൽബി…!! സത്യം പറഞ്ഞാൽ നീ അവനെ അധികം പ്രോത്സാഹിപ്പിക്കേണ്ട കാരണം ഒട്ടു മിക്ക കുക്കോൾഡ് ഫാന്റസിയും നല്ല രീതിയിൽ അവസാനിച്ച ചരിത്രമില്ല..!! പ്രത്യേകിച്ച് ഭാര്യക്കൊ ഭർത്താവിനോ ഈഗോ പ്രശ്നമുണ്ടെങ്കിൽ എങ്ങനെ ആയാലും മുന്നോട്ടു പോകുമ്പോൾ ഒരു വഴക്ക് ഉണ്ടായാൽ പോലും ഇത് വായിൽ വരും.. അതുകൊണ്ട് അളിയാ.. നീ അധികം പ്രോത്സാഹിപ്പിക്കേണ്ട…”
ബോബി പറഞ്ഞത് പോലെ ഒരാൾ ആയി താൻ മാറി കൊണ്ടിരിക്കുകയാണെന്ന് ആൽബിക്കും ആ നിമിഷം മുതൽ തോന്നി തുടങ്ങി….
