” ഇതെല്ലാം നടക്കുന്നത് 2000 മുതൽ 2010 വരെ ഉള്ള കാലഘട്ടത്തിലാണ്.. മലേഷ്യയും തായ്ലണ്ടും ഫിലിപിൻസും മുതൽ സിംഗപ്പൂർ വരെ അടങ്ങുന്ന. സൗത്ത് ഈസ്റ്റ് ഏഷ്യൻ കൺട്രീസിൽ പരക്കെ സാമ്പത്തിക മാന്ദ്യം നില നിൽക്കുന്ന സമയം..
ഇന്ത്യക്ക് പുറത്തേക്ക് ബിസിനസ് എന്ന സ്ട്രാറ്റജിക്ക് ഇതിലും നല്ല അവസരം ഇനി വരില്ല എന്ന് മനസിലാക്കിയ എന്റെ അച്ഛനാണ് മലേഷ്യയിലും ഫിലിപ്പിൻസിലും നമ്മുടെ ഹോട്ടലുകളും റിസോർട്ടുകളും സ്ഥാപിച്ച് ഇന്ത്യയിൽ നിന്നും ടൂറിസ്റ്റുകളെ പിടിക്കാൻ തുടങ്ങിയത്..
എ സി ജി ഗ്രൂപ്പ് അന്നു സ്ട്രോങ്ങ് ആയി വരുന്നത് ഉണ്ടായിരുന്നുള്ളൂ അതുകൊണ്ടു തന്നെ നമുക്ക് പറയത്തക്ക ശത്രുക്കൾ ആരും തന്നെ ഉണ്ടായിരുന്നില്ല…
ഇന്ത്യയുടെ ഉള്ളിൽ മാത്രം യാത്ര പോയിട്ടുള്ള നമ്മുടെ ആൾക്കാർക്ക് പുറം രാജ്യങ്ങളിലേക്ക് യാത്ര പോകാൻ ഉള്ള ഊർജവും അതിനുള്ള വഴിയും എന്റെ അച്ഛൻ ഒരു ബിസിനസ് അവസരം ആയി കണ്ടു… ”
ശിവ ഒന്ന് പറഞ്ഞു നിർത്തി വീണ്ടും തുടർന്നു..
” ആളുകൾ യാത്ര ചെയ്യാൻ തയ്യാർ ആണ് അവർക്ക് വേണ്ടിയിരുന്നത് വിസയും സുരക്ഷിതമായ സ്റ്റെയും വിശ്വസ്തത ഉള്ള ഗൈഡൻസും മാത്രമായിരുന്നു..
ഇത് തിരിച്ചറിഞ്ഞ എൻറെ അച്ഛൻ പ്രോപ്പർട്ടികൾ റെന്റിനെടുത്ത് ഹോട്ടലുകൾ ആരംഭിച്ചു, ഇന്ത്യയിൽ നിന്നും വിസക്ക് അസിസ്റ്റൻസ് നൽകി ടൂറിസം പിടിക്കാൻ തുടങ്ങി..
ഇവിടെ നിന്നും വരുന്ന ആളുകളുടെ എണ്ണത്തിൽ വർദ്ധനവ് വന്നതോടുകൂടി നമ്മൾ റിസോർട്സ് തുടങ്ങി.. പതിയെ ഹോട്ടലുകളുടെ എണ്ണം കൂടി വന്നു…
ആ സമയം തന്നെ മറ്റു പലരും ഇതേ പാത പിന്തുടർന്നു എങ്കിലും ആരും ഞങ്ങളോളം വളർന്നില്ല..!! ”
ശിവ പറഞ്ഞു നിർത്തിയതും സ്റ്റെല്ലയുടെ മുഖം വിടർന്നു..
” എന്നിട്ട്..??? ”
ഒരു കൊച്ചു കുട്ടി കഥ കേൾക്കുന്ന ഭാവം ആയിടുന്നു അവൾക്ക് അപ്പോൾ..
“പക്ഷേ ഇന്ത്യയിൽ നിന്നും വന്ന ഞങ്ങൾ മലേഷ്യയിൽ ചുവട് ഉറപ്പിക്കുന്നത് അവിടുത്തെ ചില പ്രദേശവാസികൾ ചുരുക്കിപ്പറഞ്ഞാൽ ലോക്കൽസിനു ഇഷ്ടക്കേട് ഉണ്ടാക്കി…
അതോടെ 2010- 2012 കാലഘട്ടങ്ങളിലായി അവരിൽ ചിലർ, പെണ്ണും ഡ്രഗ്സും അടക്കം കുറച്ച് അഡിഷനൽ പരുപാടി ഒക്കേ ചേർത്ത് ഹോട്ടൽ ആൻഡ് റിസോർട്ട് ടൂറിസം മേഖലയിലെക്ക് വന്ന് തുടങ്ങി..
അതിൽ ഞങ്ങളുമായി നേർക്ക് നേർ കോമ്പെറ്റീഷൻ വന്ന ഗ്രൂപ്പാണ് ഫിദാൻ ഗ്രൂപ്പ്.. ഡീ കേൾക്കുന്നുണ്ടോ…?? ”
ശിവ അവളുടെ താടിയിൽ പിടിച്ച് പതിയെ ഉയർത്തി.
” കേൾക്കുന്നുണ്ട് ഉണ്ട് ബാക്കി പറ ”
അവൻ പറയുന്നതെല്ലാം സ്റ്റെല്ല നെഞ്ചിലേക്ക് തല വെച്ച് കേട്ടുകൊണ്ടിരുന്നു..
“ആഹ്.. അങ്ങനെ വർഷങ്ങൾ മുന്നോട്ട് പോവുന്തോറും റിയൽ എസ്റ്റേറ്റിലും ഹോട്ടൽ ബിസിനസിലും എസ് സീ ജി ഗ്രൂപ്പ് വല്ലാതെ വളർന്നു…
ഇതിനോടകം മാരിയോ ഗ്രൂപ്പ് തകർന്നത് കൊണ്ട് അവരുടെ ഹോട്ടൽസും ഞങ്ങൾ എറ്റെടുത്തു..!!
ലോക്കൽസ് ആയ ഫിദാൻ ഗ്രൂപ്പിനു നൽകാതെ മാരിയോ ഗ്രൂപ്പ് നമ്മളുമായി കോൺട്രാക്ട് വച്ചത് അവർക്ക് എസ് സീ ജി യോട് ശത്രുത കൂട്ടി, എങ്കിലും ഒരു ഓപ്പൺ വാറിലെക്ക് എത്തിയിട്ടില്ലായിരുന്നു…”
ശിവ ഒന്ന് നിർത്തി പിന്നെ ഫോൺ എടുത്ത് സമയം നോക്കി..
ശേഷം വീണ്ടും തുടർന്നു…
” അങ്ങനെ ഏകദേശം കുറച്ചു മാസങ്ങൾക്ക് മുമ്പ് ഇതുപോലെ നോർത്ത് ഇന്ത്യയിൽ നിന്നും വന്ന ഒരു വമ്പൻ ഗ്രൂപ്പിനെ ഏജൻറ് ആദ്യം ഫിദാൻ ഗ്രൂപ്പിന് പ്രോമിസ് ചെയ്തെങ്ങിലും പിന്നീട് അത് ഞങ്ങൾക്ക് ബിസിനസ് വന്നു ചേരുകയായിരുന്നു…
ഞങ്ങളുടെ ഇൻഫ്ലുവൻസ് കൊണ്ടാണ് അവർക്ക് ബിസിനസ് പോയതെന്നാ വാശിയിൽ, അവർ ഞങ്ങളുടെ രണ്ടു ഹോട്ടലുകൾ അടിച്ച് തകർത്തു, കൂട്ടത്തിൽ ഞങ്ങളുടെ ആളുകളെയും അടിച്ച് പരിക്കേൽപ്പിച്ചു..”
” ഓഹ്.. അപ്പോൾ അവർ ആണ് ഇഷ്യൂസ് എല്ലാം തുടങ്ങി വച്ചത്, അല്ലേ..?? ”
“യെസ്.. അതിന്റെ പ്രതികാരമായി ഞാനും എൻറെ ആളുകളും ചേർന്ന് അവരുടെ ഹോട്ടലിലേക്ക് ചെന്ന് കയറി.. അവരുടെ ഹോട്ടൽ ചെറുതായിട്ട് ഒന്ന് അടിച്ച് തകർത്തു.. പിന്നെ അതിന്റ കാരണക്കാരൻ ആയവനെയും അവന്റെ ആൾക്കാരെയും കൂടി ആ കൂട്ടത്തിൽ അടിച്ചിരുന്നു.. ”
