അഞ്ചന ചേച്ചി – 8 3അടിപൊളി  

അതോടെ എല്ലാ എതിര്‍പ്പുകളും അടങ്ങി. നെഷിധ ഓടിവന്ന് അഞ്ചനയെ കെട്ടിപിടിച്ചു. തൊട്ട് പിന്നാലെ എന്റെ അമ്മയും രാകേഷും, പിന്നെ അഞ്ചനയുടെ അച്ഛനും അമ്മയും എല്ലാം തിടുക്കത്തിൽ നടന്നു വന്നിട്ട് അവള്‍ക്കടുത്തായി നിന്നു.

നെഷിധ പെട്ടന്ന് അഞ്ചനയെ വിട്ടിട്ട് എന്റെ അടുത്തേക്ക് വന്നു. എന്റെ സൈഡിൽ നിന്നിട്ട് എന്നെ കെട്ടിപിടിച്ചു കൊണ്ട്‌ അവള്‍ നിന്നു.

“ആരും നിങ്ങളെ എതിർക്കില്ല മോളെ.” അവളുടെ പപ്പ അവൾടെ തലയില്‍ തഴുകി കൊണ്ട്‌ പറഞ്ഞു. “നിങ്ങളുടെ ജീവിതം നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടത് പോലെ തന്നെ തുടങ്ങണം. ഞങ്ങൾ എല്ലാവരുടെ അനുഗ്രഹവും നിങ്ങള്‍ക്ക് ഉണ്ടാവും.”

ശേഷം അവളുടെ അമ്മയും അവളെ ചേര്‍ത്തു പിടിച്ചു കൊണ്ട്‌ കുറെ നേരം കണ്ണീരോടെ നിന്നു. അവർ ഒന്നുംതന്നെ സംസാരിച്ചില്ല. അവസാനം നെറുകയില്‍ ഉമ്മ കൊടുത്തിട്ട് അവർ പുഞ്ചിരിച്ചു.

“നിങ്ങളുടെ ജീവിതത്തെ വളരെ ഭംഗിയായി തന്നെ തുടങ്ങണം. പക്ഷേ എപ്പോഴും ഞങ്ങളെയൊക്കെ കാണാനും വരണം. പിന്നെ നമ്മുടെ ചെറിയ കുടുംബത്തെ ഒരുപാട്‌ കുഞ്ഞുങ്ങള്‍ കൊണ്ട്‌ നിങ്ങൾ തന്നെ വലിയ കുടുംബമായി മാറ്റണം.”

“സാഹചര്യം കണ്ടത് പോലെ എല്ലാം നമുക്ക് നോക്കാം, അമ്മ.” നാണം മറച്ചു കൊണ്ട്‌ അവള്‍ പറഞ്ഞു.

ശേഷം അവളുടെ അച്ഛനും അമ്മയും എന്റെ അടുത്തേക്ക് വന്നു.

“നിങ്ങൾ രണ്ടു പേര്‍ക്കു ഞങ്ങളുടെ അനുഗ്രഹം എപ്പോഴും ഉണ്ടാവും. കഴിയുമ്പോൾ എല്ലാം നിങ്ങൾ നാട്ടിലേക്ക് വരണം.” അവർ രണ്ടുപേരും പറഞ്ഞു.

അങ്ങനെ ഓരോരുത്തരായി വന്ന് ഞങ്ങളോട് കുശലവും പറഞ്ഞ്‌ അനുഗ്രഹവും തന്നിട്ട് പോയി.

അവസാനമായി മറിയ വന്നു. എന്നെ കെട്ടിപിടിച്ചു കൊണ്ട്‌ അവളെന്റെ കാതില്‍ പറഞ്ഞു, “നമ്മുടെ ഇടയില്‍ നടന്ന മറ്റേ കാര്യങ്ങൾ ഒക്കെ എന്റെ ഭര്‍ത്താവിനോട് ഞാൻ തുറന്നു പറഞ്ഞു. ആദ്യം അയാള്‍ക്ക് ദേഷ്യം തോന്നിയെങ്കിലും പിന്നീട്‌ എന്നോട് ക്ഷമിച്ചു.” ഞാൻ ഞെട്ടി പോയി. എന്നിട്ട് തോമസ് ചേട്ടൻ നില്‍ക്കുന്ന ഭാഗത്തേക്ക് ഞാൻ നോക്കി.

അയാള്‍ എന്നെത്തന്നെ നോക്കി നില്‍ക്കുന്നതാണ് കണ്ടത്. പക്ഷേ എന്നോട് ദേഷ്യം ഒന്നും ഇല്ലായിരുന്നു. ആശ്വാസത്തോടെ ഞാൻ നോട്ടം മാറ്റി.

പെട്ടന്ന് അഞ്ചന അസൂയയോടെ ചുമച്ചതും ഒരു ചിരിയോടെ മറിയ എന്നെ വിട്ട് മാറി.

“നിന്റെ വിക്രമിനെ ഞാൻ കട്ടോണ്ട് പോവില്ലടി കള്ളി.” മറിയ ചിരിയോടെ പറഞ്ഞു, “പക്ഷേ അവന്റെ മതിപ്പിനെ അറിയാവുന്ന നി തമാശയ്ക്ക് പോലും അവനെ നോവിക്കരുത്. നി മുഖം ചുളിച്ചാൽ പോലും അവന്‍ തകർന്നു പോകും. എപ്പോഴും അത് മനസ്സിൽ ഇരിക്കട്ടെ.” മറിയ വളരെ ഗൗരവപൂര്‍വ്വം പറഞ്ഞിട്ട് എന്റെ കവിളിൽ ഉമ്മ തന്നിട്ട് അവളുടെ ഭർത്താവിന്റെ അടുത്തേക്ക് പോയി.

ഉടനെ അഞ്ചന എന്നെ വാത്സല്യപൂർവ്വം നോക്കി ചിരിച്ചു.

അവസാനം രാത്രി വൈകിയാണ് എല്ലാവരും അവരവരുടെ റൂമിലേക്ക് പോയത്.

എന്റെ അച്ഛന്റെ രണ്ടാമത്തെ വിവാഹം കഴിഞ്ഞ്, രാകേഷും നെഷിധയും കൂടി ജനിച്ചതിന് ശേഷമാണ് ഈ വീടിനെ അച്ഛൻ പണിതത്.

അതുകൊണ്ടാവും താഴാതെ നിലയില്‍ നാല് ബെഡ്റൂം കെട്ടാന്‍ അച്ഛൻ പ്ലാൻ ചെയ്തത്. പക്ഷേ ആദ്യം ഒറ്റ നിലയുള്ള വീടിനെ ആണ്‌ കെട്ടിയത്. പിന്നെ ഞങ്ങൾ കുട്ടികൾ കുറച്ചൊക്കെ വളര്‍ന്ന ശേഷമാണ് രണ്ടാമത്തെ നിലയും വന്നത്. അതിൽ രണ്ട് ബെഡ്റൂം ഉണ്ട്.

അതുകൊണ്ട്‌ ആറ് ബെഡ്റൂം ഉള്ളതുകൊണ്ട് ഇപ്പോൾ ഉള്ള എല്ലാവർക്കും താമസിക്കാന്‍ അത്ര പ്രശ്നം ഇല്ലായിരുന്നു.

മറിയയും ഭർത്താവിനും രണ്ടാം നിലയില്‍ തന്നെ റൂം കൊടുത്തിരുന്നു. അതുപോലെ മുകളില്‍ തന്നെ അഞ്ചനയുടെ അച്ഛനും അമ്മയും കിടന്നു.

താഴെ അമ്മ ഒരു റൂമിലും, അഞ്ചനയും നെഷിധയും മറ്റൊരു റൂമിലും കിടന്നു.

പക്ഷേ ബഷീര്‍ മാമയും ഹരിദാസ് ചേട്ടനും അവരവരുടെ ഭാര്യയും മക്കളെയും കാണാന്‍ പോയി. വിവാഹത്തിന് ഫാമിലിയെ കൊണ്ടു വരാൻ പറഞ്ഞിട്ടാണ് അവരെ ഞങ്ങൾ യാത്രയാക്കിയത്.

അതുകൊണ്ട്‌ എന്റെ റൂം എനിക്കും രാകേഷിന് അവന്റെ മുറിയും കിട്ടി.

അന്ന് പാതിരാത്രി കഴിഞ്ഞ് അഞ്ചന എന്റെ റൂമിൽ വന്ന് എന്റെ കൂടെയാണ് കിടന്നത്. പക്ഷേ ഞങ്ങൾ വെറുതെ കെട്ടിപിടിച്ചു ഉറങ്ങുക മാത്രമാണ് ചെയ്തത്. അതിരാവിലെ അവൾ എഴുനേറ്റ് പോകുകയും ചെയ്തു. അടുത്ത ദിവസങ്ങളിലും അങ്ങനെ തന്നെ ഞങ്ങൾ ഉറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *