ഒരു സ്കൈ ബ്ലൂ എൻഗേജ്മെന്റ്റ് ഗവുൺ അണ് അഞ്ചന ധരിച്ചിരുന്നത്. അതിൽ അവളെ കാണാന്‍ ശെരിക്കും മാലാഖയെ പോലെതന്നെ തോന്നിച്ചു. ഞാനും അവള്‍ക്ക് മാച്ചിന് ത്രീ-പീസ് സ്കൈ ബ്ലൂ സ്യൂട്ട് ആണ് ഇട്ടിരുന്നത്. എല്ലാം അഞ്ചനയുടെ സെലക്ഷന്‍ ആയിരുന്നു.
ഞാനും അഞ്ചനയും കൈയും പിടിച്ചു കൊണ്ട് പാര്‍ട്ടി നടക്കുന്നതിന്റെ ഇടയിലൂടെ ഓരോരുത്തരെയും കണ്ടു സംസാരിച്ച് നീങ്ങി കൊണ്ടിരുന്നു. നെഷിധ എന്റെ അടുത്ത കൈയും പിടിച്ച് ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. അതുപോലെ മറിയയും തോമസും ഞങ്ങളുടെ കൂടേ തന്നെ നടന്നു. രാകേഷ് അവന്റെ കൂട്ടുകാരുടെ കൂടെ നിന്നു. അവര്‍ക്കൊപ്പം ഹരിദാസ് ചേട്ടനും ഉണ്ടായിരുന്നു.
“അഞ്ചന മോളെ പോലത്ത പെണ്ണിനെ കെട്ടാന്‍ നിന്നോട് പറഞ്ഞപ്പോ, അവളെ തന്നെ നി പൊക്കി, അല്ലേടാ ഹമുക്കെ..?” മാമ ഉറക്കെ കളിയാക്കി കൊണ്ട് പൊട്ടിച്ചിരിച്ചു.
അതുകേട്ട് അവിടെ കൂടിയിരുന്ന എല്ലാവരും ആർത്തുചിരിച്ചു.
“ഇവളാണ് എന്റെ ജീവിതത്തിലെ മാലാഖ. അതുകൊണ്ട് ഇവളെ തട്ടിയെടുക്കേണ്ടി വന്നു.” ഇളിച്ചു കൊണ്ട് ഞാൻ പറഞ്ഞതും അഞ്ചന നാണത്തോടെ എന്നെ നുള്ളി.
“പിന്ന അഞ്ചന മോളുമായി എന്തോ നിനക്ക് ഉണ്ടെന്ന് ഞാൻ അന്നേ സംശയിച്ചിരുന്നു. എന്തായാലും നന്നായി. എനിക്ക് സന്തോഷമായി. നിങ്ങൾ ഒരിക്കലും വിട്ട് പിരിയരുത്. അങ്ങനെ വല്ലതും നടന്നാ നിന്ന ഞാൻ അടുപ്പില്‍ വച്ച് കത്തിക്കും.” അയാൾ ഭീഷണിപ്പെടുത്തിയതും ഒരു കൂട്ടച്ചിരി തന്നെ ഉയർന്നു.
ഇനി അഞ്ച് ദിവസം ഉണ്ട് ഞങ്ങളുടെ വിവാഹത്തിന്. അതിന് ശേഷം മാത്രമേ അവരൊക്കെ തിരികെ ദുബായിലേക്ക് പോകു. വിവാഹം ഞങ്ങളുടെ ഇടവകയിൽ നടത്താൻ തന്നെയാണ് തീരുമാനിച്ചത്.
അതുകൊണ്ട് എൻഗേജ്മെന്റ്റിന് ശേഷം അഞ്ചനയും വീട്ടുകാരും ഇവിടെതന്നെ നിന്നാൽ മതിയെന്ന് അമ്മയും ഞാനും പറഞ്ഞതും അവരും സമ്മതിച്ചു. അവര്‍ക്ക് രണ്ടാം നിലയില്‍ എല്ലാം അറേഞ്ച് ചെയ്യാം എന്നും തീരുമാനമായി.
അങ്ങനെ പാര്‍ട്ടി കഴിഞ്ഞ് മറ്റുള്ളവരൊക്കെ പോയി. ഞങ്ങളുടെ രണ്ട് വീട്ടുകാരും, പിന്നെ മറിയ, തോമസ്, ഹരിദാസ്, പിന്നെ ബഷീര്‍ മാമ… ഇത്രയും പേരാണ് വീട്ടില്‍ അവശേഷിച്ചത്.
അദ്യം ഞാനും അഞ്ചനയും ചെന്ന് ഡ്രസ് മാറി വലിയ ഹാളിലേക്ക് തന്നെ തിരികെ വന്നു.
അഞ്ചന എന്റെ ഇടത് കൈ മുട്ടിന് മുകളിലായി അവളുടെ രണ്ടു കൈ കൊണ്ടും അടക്കി പിടിച്ചു കൊണ്ടാണ് നിന്നത്. എന്റെ കൈ അവളുടെ വലതു മാറിൽ അമർന്നിരുന്നു.
ഞങ്ങൾ പരസ്പ്പരം നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം ഹാളില്‍ കൂടിയിരുന്നവരുടെ ശ്രദ്ധയെ ഞങ്ങളിലേക്ക് ആകര്‍ഷിച്ചു.
ഉടനെ ഹാളില്‍ നിശബ്ദത നിറഞ്ഞതും ഞാൻ എല്ലാവരോടുമായി പറഞ്ഞു,
“വരുന്ന ഞായറാഴ്ച ഞങ്ങളുടെ വിവാഹം ആണെന്ന് എല്ലാവർക്കും അറിയാം. പക്ഷേ നിങ്ങള്‍ക്ക് അറിയാത്ത ഒരു കാര്യത്തെ അറിയിക്കാനാണ് നിങ്ങളുടെ ശ്രദ്ധയെ ഇപ്പോൾ ഞങ്ങൾ ആകര്‍ഷിച്ചത്.”
ഉടനെ എന്റെ അമ്മ ഉള്‍പ്പടെ എല്ലാവരും ആകാംഷയോടെ കേള്‍ക്കാന്‍ റെഡിയായി നിന്നു.
“ഞായറാഴ്ച രാത്രി തന്നെ ഞങ്ങൾ അമേരിക്കയിലേക്ക് പോകും, അവിടെ വീട് പോലും ഞങ്ങൾ അറേഞ്ച് ചെയ്തു കഴിഞ്ഞു. ബിസിനസ്സ് തുടങ്ങാനുള്ള ഏര്‍പ്പാടുകൾക്ക് തുടക്കം കുറിച്ചും കഴിഞ്ഞു. വിസ നേരത്തെ കിട്ടി.. അതുപോലെ ടിക്കെറ്റും ബുക്ക് ചെയ്തു കഴിഞ്ഞു. ഇതൊരു യാത്ര പറച്ചില്‍ ആണെന്ന് എല്ലാവരും കൂട്ടിക്കോളു.. കാരണം ഞായറാഴ്ച വിവാഹം കഴിഞ്ഞാല്‍, തിരക്കുകൾക്കിടയിൽ എല്ലാവരോടും പറയാൻ കഴിഞ്ഞെന്ന് വരില്ല.” ഞാൻ പറഞ്ഞു നിർത്തിയും ഹാളാകെ കലപില ശബ്ദങ്ങള്‍ കൊണ്ട് നിറഞ്ഞു.
“എടാ കഴുതേ! എന്തൊക്കെയാ നി പറയുന്നത്?” അമ്മ ചൂടായി. “വിവാഹം കഴിയുന്ന അന്നു തന്നെ നിങ്ങൾ യാത്ര തിരിക്കും എന്നോ?”
“ശെരിയാണ്. ഞങ്ങൾ രണ്ടു പേരും ഒരുമിച്ചെടുത്ത തീരുമാനമാണ്.” ഞാൻ പറഞ്ഞതും രണ്ട് കുടുംബക്കാരും ചിന്താകുഴപ്പത്തോടെ ഞങ്ങളെ നോക്കി.
“അന്ന് എന്റെ വിവാഹം കഴിഞ്ഞ സമയത്തും ശേഷവും, ഇവിടെ നാട്ടില്‍ വച്ച് എനിക്ക് പ്രഷോബ് ചേട്ടൻ ദുരനുഭവങ്ങളെ മാത്രമേ സമ്മാനിച്ചിട്ടുള്ളു. അതിനേക്കാള്‍ കൂടുതലായി ദുബായില്‍ വച്ചും ഞാൻ അനുഭവിച്ചു. അതുകൊണ്ട്, എന്റെ വിവാഹ ജീവിതത്തിൽ ദുരനുഭവങ്ങളെ മാത്രം സമ്മാനിച്ച ഈ രണ്ട് നാടുകളില്‍ വച്ച് ഞങ്ങളുടെ ജീവിതത്തെ തുടങ്ങാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ദയവായി ആരും ഞങ്ങളെ എതിര്‍ക്കരുത്. ഞങ്ങളുടെ അപേക്ഷയാണ്.” നിറഞ്ഞ കണ്ണുകളോടെ അഞ്ചന കൈകൂപ്പി.
