അഞ്ചന ചേച്ചി – 8 3അടിപൊളി  

“നമുക്ക് ചികിത്സ നടത്താം മോളു.” സന്തോഷത്തോടെ ഞാൻ പറഞ്ഞു.

“പിന്നേ ഒരു കാര്യം കൂടിയുണ്ട്. അതിനെ ഓര്‍ത്തു എപ്പോഴും പേടിയാണ് തോന്നാറുള്ളത്.” അവള്‍ അല്‍പ്പം ആശങ്കയോടെ പറഞ്ഞു. “എന്തു കാര്യം? എന്റെ ചക്കര എന്നെ ടെൻഷൻ അടിപ്പിക്കാതെ വേഗം പറയ്.” “എന്നോടുള്ള സ്നേഹം നിനക്ക് വറ്റി പോകുമോ എന്ന ഭയം… ഏതെങ്കിലും സാഹചര്യത്തില്‍ നി എന്നെ വെറുക്കുമെന്ന ഭയം… തമാശയ്ക്ക് എങ്കിലും എന്നെയും പ്രഷോബ് ചേട്ടനേയും കൂട്ടി എന്തെങ്കിലും പറയുമെന്ന പേടി… പിന്നെ, നിന്റെ ഭാര്യയായി ഒരു കന്യകയെ നിനക്ക് കിട്ടിയില്ല എന്ന് എപ്പോഴെങ്കിലും തോന്നല്‍ ഉണ്ടായി എന്നെ നി വെറുക്കുമെന്ന ഭീതി. ഈ ചിന്തകൾ ഒക്കെ എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു!” അവൾ സങ്കടത്തോടെ പറഞ്ഞു. “അങ്ങനെ എന്തെങ്കിലും വിഷമം ഉണ്ടെങ്കിൽ ഇപ്പോഴേ വിക്രം എന്നെ കളഞ്ഞിട്ട് പൊയ്ക്കോ.” അത്രയും സങ്കടപ്പെട്ടു പറഞ്ഞിട്ട് എന്റെ മുഖത്തേക്ക് നോക്കാൻ കഴിയാതെ എന്റെ മുകളില്‍ നിന്നിറങ്ങി ബെഡ്ഡിൽ അങ്ങോട്ട് തിരിഞ്ഞു കിടന്നു.

“എഡി ചക്കരെ… നി എന്തൊക്കെയാ പറഞ്ഞ്‌ കൂട്ടിയത്?” എന്റെ ഹൃദയം തകർന്ന് പോയിരുന്നു.

എന്നിട്ട് പിന്നില്‍ നിന്നും അവളെ കെട്ടിപിടിച്ചു. പക്ഷേ അവള്‍ അനങ്ങാതെ കിടന്നു.

“ഇങ്ങനത്തെ വൃത്തികെട്ട ചിന്തകൾ എനിക്കുണ്ട് എന്നാണോ നി കരുതുന്നത്.?” വേദനയോടെ ഞാൻ ചോദിച്ചതും അവളൊന്നു വിരണ്ടു.

“എന്റെ ചക്കര കുട്ടി ഇങ്ങനെ കിടന്നാ എനിക്ക് സങ്കടം സഹിക്കില്ല.” വിഷമത്തോടെ ഞാൻ പറഞ്ഞു. “ഞാൻ ഒരിക്കലും നിന്നെ വാക്കുകള്‍ കൊണ്ടു പോലും നോവിക്കില്ല. ഒരു തരത്തിലും ഞാൻ നിന്നെ വേദനിപ്പിക്കില്ല. നിന്റെ മനസ്സ് വേദനിക്കുമ്പോ എന്റെ പ്രാണൻ പൊടിയുമെടി പോന്നു വാവേ. ഈ ജന്മത്ത് നിന്നെ സ്നേഹിച്ചു പോലും എനിക്ക് മതിയാവില്ല.. പിന്നെയെങ്ങനെ ഞാൻ നിന്നെ വേദനിപ്പിക്കും?” അവസാനത്തെ വാക്കുകള്‍ പറയുമ്പോ എന്റെ വാക്കുകൾ ഇടറി പോയിരുന്നു.

പെട്ടന്ന് അവള്‍ എന്റെ നേര്‍ക്ക് തിരിഞ്ഞു കിടന്നിട്ട് എന്നെ കെട്ടിപിടിച്ചു.

“എനിക്ക് ഇപ്പഴാ സമാധാനമായത്…! അറിയാതെ പോലും ഏതെങ്കിലും കുത്തുവാക്കുകളെ നി എന്നോട് പറഞ്ഞാല്‍ എന്റെ ജീവൻ നഷ്ടമായി പോകുമെന്ന എന്റെ പേടി.”

“നിന്നോട് കുത്തുവാക്കുകൾ പറയുന്നതിനു മുന്‍പ് എന്റെ നാവിനെ ഞാൻ കടിച്ചു മുറിക്കും.” ഞാൻ പറഞ്ഞു.

“അതിനു മുന്‍പ് നിന്റെ നാവിനെ ഞാൻ കടിച്ചെടുക്കും.” അവള്‍ വാശിയോടെ പറഞ്ഞു.

ഉടനെ ഞങ്ങൾ ഒരുമിച്ച് പൊട്ടിച്ചിരിച്ചു. ***************

അങ്ങനെ പാര്‍ട്ടി ദിവസവും വന്നു. ഞാനും അഞ്ചനയും വിവാഹിതരാവാൻ പോകുന്ന കാര്യത്തെ ഞങ്ങൾ എല്ലാവരെയും അറിയിച്ചു. പാര്‍ട്ടി നല്ലത് പോലെ അവസാനിക്കുകയും ചെയ്തു.

അവസാനം രണ്ട് ദിവസം കൂടി നിന്നിട്ട് ഞാനും അഞ്ചനയും നാട്ടിലേക്ക് പോകാൻ ദുബായ് എയർപോർട്ടിൽ എത്തി.

“നമുക്കിനി എന്നെങ്കിലും കാണാം.” എന്നും പറഞ്ഞ്‌ മറിയ ഞങ്ങളെ കെട്ടിപിടിച്ച് ഉമ്മയും തന്നാണ് എയർപോർട്ടിൽ വച്ച് യാത്ര പറഞ്ഞത്.

“നിങ്ങടെ വിവാഹത്തിന് മുമ്പ് ഞാനെത്താം.” രാകേഷും ഞങ്ങളോട് യാത്ര പറഞ്ഞു. ശേഷം അവർ രണ്ടുപേരും പോയി.

ഒടുവില്‍ ഞങ്ങൾ നാട്ടിലും എത്തി.

നാട്ടില്‍ എത്തി പതിനൊന്നാം ദിവസം ഡിവേർസ് കിട്ടിയതോടെ എല്ലാ കാര്യങ്ങളും ചടപടാന്ന് നടന്നു.

ഡിവേർസ് കിട്ടിയതിന്‍റെ മൂന്നാം ദിവസം തന്നെ ഞങ്ങളുടെ എൻഗേജ്മെന്റ്റും നടന്നു. അതിന്‌ രണ്ടു ദിവസത്തിന് മുന്‍പ് രാകേഷ് കുറച്ചുപേരെ കൂട്ടിക്കൊണ്ടു വന്നിരുന്നു. മറിയയും ഭർത്താവ് തോമസും, ഹരിദാസ് ചേട്ടനും, പിന്നെ ബഷീര്‍ മാമ… ഇത്രയും പേരാണ് അവന്റെ കൂടെ വന്നത്. പക്ഷേ ഹോട്ടലിനെ നോക്കാന്‍ ആള് വേണം എന്നത് കൊണ്ട്‌ മുസ്തഫ ചേട്ടനെ മാമ കൊണ്ട് വന്നില്ല.

എല്ലാവർക്കും എന്റെ വീട്ടില്‍ തന്നെ സൗകര്യം ഒരുക്കി കൊടുത്തിരുന്നു.

എന്റെ വീട്ടില്‍ തന്നെ പാര്‍ട്ടി നടന്നു കൊണ്ടിരുന്നു. ഞങ്ങൾ വേണ്ടപ്പെട്ടവരെ മാത്രമാണ്‌ വിളിച്ചിരുന്നത്.. പിന്നെ അയല്‍വാസികളും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *