അവസാനം രണ്ടു പേര്‍ക്കു മൊബൈലും സിം കാർഡും വാങ്ങിച്ചു. ഉടനെ നെഷിധയ്ക്ക് വാട്സാപ്പിൽ പുതിയ നമ്പര്‍ അയച്ചും കൊടുത്തു.
ശേഷം ഉറക്കത്തെ എങ്ങനെയോ അകറ്റി നിര്‍ത്തി കൊണ്ട് മറിയയുടെ വീട്ടിലേക്ക് എത്തിപ്പെട്ടു. അപ്പോഴേക്കും എന്റെ ക്ഷീണവും വര്‍ധിച്ചിരുന്നു.
ചെന്നതും ഡ്രെസ്സ് പോലും മാറ്റാതെ ഞാൻ പോയി കിടന്നു. അവള്‍ റൂമിന്റെ വാതില്‍ക്കല്‍ തന്നെ മടിയോടെ നിന്നു.
എനിക്ക് എന്തൊക്കെയോ മാറ്റങ്ങള്‍ സംഭവിച്ചത് പോലെ അവള്‍ ഭയക്കുന്നത് എനിക്ക് കാണാന്‍ കഴിഞ്ഞു. അവളോട് ഞാൻ ആ പഴയ സ്നേഹം കാണിക്കുന്നില്ല എന്നത് പോലത്തെ ആശങ്കയും ഞാൻ ആ കണ്ണുകളില്‍ നിന്നും വായിച്ചു. അവളുടെ കണ്ണുകൾ പെട്ടന്ന് നിറയുന്നത് കണ്ടതും എന്റെ ഹൃദയത്തിൽ എവിടെയോ കോച്ചിപ്പിടിച്ചത് പോലെ തോന്നി. അത് പെട്ടന്ന് വലിഞ്ഞു മുറുകി.
ഉടനെ എന്റെ രണ്ട് കൈയും അവള്‍ക്ക് നേരെ നീട്ടേണ്ട താമസം, വിതുമ്പി കൊണ്ട് അവള്‍ ഓടിവന്ന് എന്റെ മുകളില്‍ കിടന്നു.
“ആദ്യമെ എന്നെയും നിന്റെ കൂടെ കൂട്ടാതെ എന്തിനാ പോയി കിടന്നത്..?” വിതുമ്പി കൊണ്ട് തന്നെ അവള്‍ ചോദിച്ചതും ഞാൻ ചിരിച്ചു.
“എന്റെ ചക്കര കുട്ടിക്ക് എന്താ പറ്റിയത്? ചെറിയ കാര്യങ്ങള്‍ക്ക് പോലും വല്ലാതെ വിഷമിക്കുന്നുണ്ടല്ലോ?”
ഉടനെ തല ഉയർത്തി അവളെന്നെ സങ്കടത്തോടെ നോക്കി.
“എന്നെ നിനക്ക് വേണ്ടെന്ന് തോന്നുന്നുണ്ടോ?” ഭീതിയോടെ അവള്‍ ചോദിച്ചു.
“ഒരിക്കലുമില്ല. എന്തിനാ നി അങ്ങനെ ചോദിക്കുന്നത്?” ഞാൻ ദേഷ്യപ്പെട്ടു.
“അറിയില്ലടാ…! പക്ഷെ ഇപ്പൊ നി എന്നെ അവോയ്ഡ് ചെയ്തത് പോലെ തോന്നി.” ഉള്ളിലെ ദുഃഖം പെട്ടന്ന് പൊന്തി വന്നതുപോലെ അവള്‍ കരഞ്ഞു. “പിന്നേ നിന്നോട് ഫോണിലൂടെ പോലും സംസാരിക്കാൻ കഴിയാത്ത ആ നാല് ദിവസവും ഞാൻ ഇവിടെ മരിച്ചാണ് ജീവിച്ചത്. ഇനിയും അങ്ങനെയുള്ള വേര്‍പാട് ഉണ്ടായാല്‍ ചിലപ്പോ എന്റെ ഹൃദയം പൊട്ടി പോകും…!! ഒരു നിമിഷം പോലും നീയല്ലാതെ എനിക്ക് പറ്റുന്നില്ല എന്ന അവസ്ഥയിലാണ് ഞാൻ.” അതോടെ അവളുടെ കരച്ചിലും കൂടി.
“എഡി മോളെ, ഇങ്ങനെ കരയാന്‍ നി കുഞ്ഞ് വാവയാണോ?” നുരഞ്ഞു പൊങ്ങി എന്റെ കണ്ഠവും താണ്ടി പുറത്തേക്ക് കണ്ണിലൂടെ തെറിക്കാൻ ഇരുന്ന വേദനയെ അടക്കി കൊണ്ട് ഞാൻ ചോദിച്ചു. പക്ഷേ എന്നിട്ടും എന്റെ കണ്ഠം ഇടറി.
“അതേ, വാവ തന്നെയാ… ഇക്കര്യത്തില്‍ ഞാൻ കുഞ്ഞു വാവ തന്നെയാ..” പെട്ടന്ന് കരച്ചില്‍ നിർത്തി അവള്‍ മുഖവും വീർപ്പിച്ച് എന്നെ നോക്കി.
“അപ്പോ ഈ കുഞ്ഞ് വാവയെ വിവാഹം കുഴിച്ചാല്‍ പോക്സോ കേസില്‍ എനിക്ക് ജയിലില്‍ പോകേണ്ടി വരുമല്ലോ? പിന്നെ നിന്നെ കളിച്ചതിന്റെ പേരില്‍ വേറേയും കേസ് എനിക്കെതിരെ ഉണ്ടാവും.” ഭയം അഭിനയിച്ച് ഞാൻ പറഞ്ഞതും അവള്‍ പൊട്ടിച്ചിരിച്ചു.
“ഇനി നി കരഞ്ഞാൽ ഞാൻ അടി തരും…” അവളോട് ഞാൻ പറഞ്ഞു. “അടിച്ചാലും സാരമില്ല.. എന്നെ വിട്ട് മാത്രം നി പോകരുത്.”
“ഇല്ല പോവില്ല.” ഞാൻ പറഞ്ഞു. “പിന്നേ അന്ന് നിന്റെ ശരീരത്തിൽ ഒരുപാട് പോരലുകളെ ഞാൻ കണ്ടായിരുന്നു.. ഏതവനാ നിന്റെ മാറിലും വയറിലുമെല്ലാം ഇടുപ്പിലും ആ പോറലിനെ ഏല്‍പ്പിച്ചത്…?” ദേഷ്യത്തില്‍ ഞാൻ ചോദിച്ചു.
“പ്രഷോബ് ചേട്ടൻ.” അവൾ പറഞ്ഞു. “അയാളാണ് എന്റെ ബനിയനും ബ്രായും വലിച്ചു കീറിയത്.”
“ആ മുറിവുകള്‍ ഒക്കെ പൊറുത്തവോ?” ആശങ്കയോടെ ഞാൻ ചോദിച്ചതും അവള്‍ മൂളി.
അതുകഴിഞ്ഞ് ഞാൻ മിണ്ടാതെ കിടന്നു. എന്തൊക്കെയോ ചിന്തിച്ചു കൊണ്ട് കിടന്നു. അവസാനം എന്റെ കണ്ണുകൾ തന്നെ അടഞ്ഞു പോയി. *******’********
“വിക്രം…! അഞ്ചന…!” മറിയയുടെ ശബ്ദം കേട്ടാണ് എന്റെ കണ്ണുകളെ ഞാൻ തുറന്നത്. അഞ്ചന അപ്പോഴും എന്റെ മുകളില്‍ എന്നെയും കെട്ടിപിടിച്ചു തന്നെയാ കിടന്നത്. എന്റെ കൈകളും അവളെ ചുറ്റി പിടിച്ചു വച്ചിരുന്നു.
മറിയ കൗതുകത്തോടെ ഞങ്ങളെ നോക്കി നില്‍ക്കുന്നത് കണ്ടു. ചെറിയൊരു അസൂയ ആ കണ്ണുകളില്‍ മിന്നിമറഞ്ഞു.
അഞ്ചനയും തല ഉയർത്തി നോക്കി. മറിയ നില്‍ക്കുന്നത് കണ്ടതും ചമ്മലോടെ അവൾ പെട്ടന്ന് എന്റെ മുകളില്‍ നിന്നും എഴുനേറ്റു.
