രാജുവിൽ റീന തന്റെ ഭർത്താവിനെ അൽപ നേരത്തേക്ക് കണ്ടു…
അത് തെറ്റാണെന്നു റീനയ്ക്ക് തോന്നി….അവളുടെ കണ്ണുകൾ ശ്രീജിത്തിനെ ഓർത്തു നിറഞ്ഞു
വെള്ളവുമായി വന്ന റീനയെ രാജു നോക്കി…
രാജു : എന്ത് പറ്റി..
റീന : ഞാൻ ചുമ്മാ വെറുതെ
രാജു : സാരല്ല്യാ…താൻ പൊക്കോ…
തിരിഞ്ഞു നടന്ന റീനയേ രാജു വിളിച്ചു
രാജു : അതേയ്…
റീന : ആ
രാജു : ആവശ്യത്തിനുള്ള പച്ചക്കറികൾ ഞാൻ പാകിയിട്ടുണ്ട്… ഇടയ്ക്ക് ശ്രദ്ധിക്കണം….
റീന തലയാട്ടി…
റീന അകത്തു വന്നു ക്ലോക്കിലേക്ക് നോക്കി…. സമയം 3 ആവുന്നേ ഉള്ളൂ…
ഇവിടെ സമയം പോകാനാണ് പണി….
രാജു പിന്നിലുള്ള പണി കഴിഞ്ഞ് മുന്നോട്ട് വന്നു…..
തൂമ്പയെടുത്ത് മുന്നിലും വൃത്തി ആക്കി…..ഇത് കണ്ടാണ് ബെന്നി ഉറക്കത്തിൽ നിന്ന് ഉണർന്നു പണിയെടുക്കുന്ന രാജുവിനെ കണ്ടത്….
രാജു ജീപ്പിന്റെ പിന്നിൽ നിന്നു റോസാ പൂവിന്റെയും മറ്റു ചെടികളുടെയും തൈകൾ എടുക്കുന്നത് കണ്ട് ബെന്നി അവന്റെ അടുത്തേക്ക് ഓടി…
സാറ : ആ ബെന്നിച്ചാ… എങ്ങോട്ടാ…
സാറ വന്നു നോക്കുമ്പോൾ ബെന്നി രാജുവിന്റെ അടുത്തായിരുന്നു..
തന്നെ അല്പം പേടിയോടെ നോക്കി നിന്നിരുന്ന ബെന്നിയെ രാജു കണ്ണിറുക്കി കാണിച്ചതോടെ ബെന്നി ചിരിച്ചു….
റീന ഉമ്മറയത്തെക്ക് വന്നപ്പോൾ ബെന്നിയും രാജുവും ചെടികൾ സെറ്റ് ചെയ്യുവായിരുന്നു
സാറ : ആ നീ എന്താ ചെയ്യുന്നേ…
ബെന്നി : ഞങ്ങൾ പൂന്തോട്ടം ഉണ്ടാക്കുവാ…
സാറ : നീയോ?
ബെന്നി : ഞാനും ഈ അങ്കിളും കൂടി…
റീനയും സാറയും ചിരിച്ചു…. കണ്ണ് തിരുമി ബിൻസിയും പിന്നാലെ എണീറ്റു വന്നു…
സാറ : ആഹ്…. ഇനി പൂന്തോട്ടം അലങ്കോലമായിക്കോളും
ബിൻസിയും രാജുവിന്റെ ഒപ്പം കൂടി…
രാജു : ചേട്ടനെവിടെ ചേച്ചി…
സാറ : കിടക്കുവാ…..
റീനയും സാറയും ഉമ്മറത്തിരുന്നു അവർ ചെയ്യുന്നത് കണ്ടു നോക്കി….
സാറ : ഇതൊക്കെ എവിടുന്ന് വാങ്ങി…
രാജു : ചേട്ടന്റെ കൂടെ പോയപ്പോൾ ഒപ്പിച്ചതാ
സാറ : എന്തായാലും ദേവസ്സി ചേട്ടനും കുര്യൻ സാറും വരുമ്പോൾ സന്തോഷമാകും….
മേരിയും തന്റെ ഉറക്കം കഴിഞ്ഞു റീനയുടെ അടുത്തേക്ക് വന്നു…
മേരി വന്നു കണ്ടത് പിള്ളേരും രാജുവും കൂടി മണ്ണിൽ പണിയുന്നതാണ്….
മേരി : ആഹാ… രണ്ടിന്റെയും ഡ്രസ്സ് അടിപൊളി….
ബെന്നി അമ്മയെ നോക്കി…
സാറ : അതിനെന്താ… മക്കള് അതൊന്നും ശ്രദ്ധിക്കേണ്ട….
മേരി : ഉച്ചക്ക് കഴിച്ചോ വല്ലതും…
സാറ : ബെന്നി ചോറുണ്ടു….. അവള് നാലെ നാലുരുള്ള….
മേരി : ഹായ് എല്ലാം ഉണ്ടല്ലോ…
പൂന്തോട്ടത്തിനുള്ള ഒരുക്കം കണ്ടു മേരി റീനയോട് പറഞ്ഞു….
രാജു മേരിയെ നോക്കി ചിരിച്ചു….
മേരി : ജോലി ശരി ആയോ
രാജു : ആ ആയി…. നാളെ തൊട്ട് പോണം
മേരി : ആഹാ….അപ്പൊ റീനയ്ക്ക് രാവിലെ നല്ല തിരക്കായിരിക്കും….
രാജുവും പിള്ളേരും പണി തിരക്കിലായി….
റീന അടുക്കളയിലേക്ക് പോയി… പിന്നാലെ സാറയും പോയി….
മേരിയും സാറയും പാച്ചുവിനെ ചെന്നു കണ്ടു…. നല്ല ഉറക്കത്തിലാ
റീന അടുക്കളയിൽ ചായയുടെ തയ്യാറെടുപ്പിലായിരുന്നു…. രണ്ടു പേരും അവിടെ എത്തി…
പിന്നിലെ ഡോറിലൂടെ പിറകിൽ തയ്യാറാക്കിയ പച്ചക്കറി തോട്ടം കണ്ടു സാറയും മേരിയും അങ്ങോട്ട് പോയി….
ദൂരെ പിന്നിൽ കല്ലറ വൃത്തി ആക്കി വെച്ചതുമവർ ശ്രദ്ധിച്ചു….
സാറ : വീടാകേ മാറിയല്ലോ…
റീന : ഉച്ചക്ക് തുടങ്ങിയതാ ചേച്ചി…
സാറ : അങ്ങനാ ആണുങ്ങൾ…. മണ്ണിനെയും പെണ്ണിനേയും ഒരുപോലെ സ്നേഹിക്കണം….. മണ്ണും പെണ്ണും കൈവിടതില്ലാ…
മേരി : നീ ഭാഗ്യം ചെയ്തവളാ….
റീനയുടെ കണ്ണുകൾ തന്റെ ഭാഗ്യമോർത്തു നിറഞ്ഞു….
സാറ : ആഹ് എന്തിനാ കരയുന്നെ….
റീന : ചുമ്മാ
സാറ : കഴിഞ്ഞതൊക്കെ കഴിഞ്ഞു…. കടം ഒക്കെ വീട്ടി ഇപ്പൊ സമാധാനം ഉണ്ടല്ലോ….. എന്തായാലും ഇവിടെ എത്തിയത് നന്നായി…. ഈ മണ്ണ് നിങ്ങൾക്ക് നല്ലതേ വരുത്തൊള്ളൂ…
5 മണിയോടെ മുറ്റത്തെ പണികൾ അവസാനിച്ചു….
രാജുവും പിള്ളേരും തളർന്നിരുന്നു…. റീന എല്ലാർക്കും ചായ ഉണ്ടാക്കി കൊടുത്തു… കൂടെ കഴിക്കാൻ ബിസ്‌ക്കറ്റും ഉണ്ടായിരുന്നു….. ഉറക്കത്തിൽ നിന്നെ എണീറ്റ് വന്ന വർക്കി ചേട്ടനും അവിടെ നിന്നു തന്നെ ചായ കുടിച്ചു….
