സാറ : എന്നാ കറി വെച്ചെടി…
മേരി : മോര് കാച്ചിയതും തോരനും….. പിന്നെ മീൻ ഇന്നലെ വാങ്ങിയിരുന്നു….
സാറ റീനയെ നോക്കി…
റീന : ഞാൻ വെക്കാൻ പോകുന്നെ ഉള്ളൂ….
സാറ : എന്നാ മോളു ചെല്ല്… ഇവനെ ഞാൻ നോക്കിക്കോളാം…..
പിള്ളേർ വന്നു ടീവി വെക്കാനായി വാശി പിടിച്ചു….
അവർ നേരെ സാറയുടെ വീട്ടിൽ പോയി…. മേരിയും പിന്നാലെ പോയി ടീവി വെച്ചു കൊടുത്തു തിരികെ പോന്നു…
മേരി : ഇനി അവിടെ ഇരുന്നോളും… ചോറും വേണ്ട വെള്ളവും വേണ്ട……
മേരി കുഞ്ഞിനെ വാങ്ങി മടിയിൽ കിടത്തി..
റീന അടുക്കള ജോലിയിൽ മുഴുകി….പുറത്ത് സാറയും മേരിയും നല്ല സംഭാഷണത്തിലായിരുന്നു….
എന്ത് വെക്കണം…. രാജുവിന്റെ ഇഷ്ടം എന്താണാവോ….
റീന വാചാലയായി……. മല്ലിയെ വിളിച്ചു ചോദിച്ചാലോ……
അപ്പോഴേക്കും ഇങ്ങോട്ടു രാജുവിന്റെ കാൾ വന്നു…
റീന : ഹലോ…
രാജു : എന്തെങ്കിലും വാങ്ങാനുണ്ടോ…
റീന : എല്ലാം ഉണ്ട്….
റീന ചുറ്റും അടുക്കളയിൽ കണ്ണോടിച്ചു..
റീന : പിന്നെ…. വരാറായോ
രാജു : ആ….. ഇവിടുന്നു ഇറങ്ങാൻ നിൽകുവാ…..
റീന : അത്…. എന്താ വെക്കേണ്ടത്…..
രാജു : മനസ്സിലായില്ല
റീന : അല്ല…. എന്താ ഇഷ്ടം…. അത് അനുസരിച്ചു ചെയാം…
റീനയ്ക്ക് ചെറിയ ജാള്യത തോന്നി…..
രാജു : മനുഷ്യന് കഴിക്കാൻ പറ്റുന്നത് വെക്കാൻ പറ്റുമോ…
റീന : മം…
റീന ഫോൺ വെച്ചതോടെ ആലോചനയിലായി…. അമ്മ ഏറ്റവും നന്നായി വെക്കാൻ പഠിപ്പിച്ച സാമ്പാർ തന്നെ പരീക്ഷിക്കാൻ തീരുമാനിച്ചു….
പെട്ടെന്ന് തന്നെ റീന പാചകത്തിൽ മുഴുകി…. കുഞ്ഞിന്റെ കാര്യമോർത്തു ആശങ്ക പെടേണ്ട….
കുഞ്ഞിനെ കിടത്തി മേരി അടുക്കളയിലോട്ട് പോന്നു…
മേരി : ആഹാ…. ഞാൻ സഹായിക്കണോ
റീന : ഓഹ് വേണ്ട ചേച്ചി…. കഴിയാറായി..
മേരിയും റീനയും നന്നായി പരിചയപെട്ടു….അടുത്തറിഞ്ഞപ്പോൾ മേരിയും താനും ഒരേ തൂവൽപക്ഷികളാണെന്നു റീനയ്ക്ക് തോന്നി …. ആരുമില്ലാത്തതിന്റെ സങ്കടം മേരിയ്ക്ക് നന്നായിയുണ്ടെന്നു റീന മനസ്സിലാക്കി….
സംസാരത്തിനിടയിൽ സാമ്പാറും പപ്പടവും തയ്യാറാക്കി റീന… പിന്നെ അച്ചാറുമുണ്ട്…..അത് മതിയാകും..
മേരി അല്പം സാമ്പാർ രുചിച്ചു നോക്കി….
മേരി : ഒടുക്കത്തെ കൈപ്പുണ്ണ്യമാണല്ലോ പെണ്ണെ…ശ്രീരാജിന്റെ ഭാഗ്യം….
റീന പുറമെ ചിരിച്ചു….
മേരി : റീനേ…. അല്പം തരാവോ…
റീന : അതിനെന്താ ചേച്ചി…..
റീനയതും പറഞ്ഞു ഒരു പാത്രത്തിൽ സാമ്പാർ പകർത്തി മേരിയ്ക്ക് നൽകി….
മേരി : എന്നാ പോട്ടെ റീനേ…. വൈകീട്ട് കാണാം….
റീന : ശരി ചേച്ചി….
മേരിയിറങ്ങുമ്പോൾ സാറ അവളുടെ വീടിന്റെ മുമ്പിലായിരുന്നു…..
മേരി : ബെന്നി ബിൻസി…വാ…. ചോറുണ്ട് വന്നു കാണാം…
ബെന്നി : അമ്മ പൊക്കോ…. ഞങ്ങൾ വരാം…
അകത്തു നിന്നു ടീവി കാണുന്ന ജ്വരത്തിൽ ബെന്നി ഒച്ചയിട്ടു
സാറ : അവര് വന്നോളും….നീ പൊക്കോ…..
റീനയാണെങ്കിൽ രാജുവിനെ പ്രതീക്ഷിച്ചു മുന്നിൽ തന്നെ ഇരുപ്പായിരുന്നു
മേരി പാത്രവുമായി അവളുടെ വീട്ടിലേക്ക് നടക്കുകയായിരുന്നു… അതിനിടയിലാണ് ഒരു ബുള്ളറ്റ് വന്നു അവളെ വട്ടം വെച്ചത്….
മേരി തേല്ലൊന്ന് ഭയന്നെങ്കിലും അയാൾക്ക് പിടി കൊടുക്കാതെ അവളുടെ വീട്ടിലേക്ക് കയറി പോയി….
അവളുടെ വീടിന്റെ മുമ്പിൽ നിന്നു തന്നെ അയ്യാൾ റീനയെ നോക്കി….
ഒപ്പം സാറ ചേച്ചിയെയും കണ്ടു ചിരിച്ചു അയാൾ വണ്ടിയിൽ കയറ്റം കയറി പോയി….
അയ്യാൾ പോയി കഴിഞ്ഞു മേരി പുറത്ത് വന്നു നോക്കി…..ദയനീയതയോടെ ഞങ്ങളെ നോക്കി മേരി അകത്തേക്ക് പോയി…..
റീനയ്ക്ക് അയ്യാളെ മനസിലായില്ല…. പക്ഷെ ആളൊരു വശ പിശകാണെന്ന് മേരിയുടെയും സാറയുടെയും മുഖത്തു നിന്നു മനസ്സിലായി….
റീന പാച്ചുവിന്റെ അടുത്തേക്ക് പോയി… നല്ല ഉറക്കമായിരുന്നു….
ജീപ്പിന്റെ ശബ്ദം കേട്ടതോടെ പുറത്ത് വന്നു നോക്കി….
വർക്കി : എന്നാ പോട്ടെ…..
രാജു : ശരി ചേട്ടാ…
വർക്കി : ആ പിന്നെ….. ചെലവ് ചെയ്യണം കേട്ടോ…
രാജു : ഓഹ് …റെഡി …
റീന മേശയിൽ ഭക്ഷണം ഒരുക്കി…. പ്ലേറ്റും കറിയും ഒക്കെ സെറ്റ് ആക്കി…
രാജു ഒരു കവർ എടുത്തു അവൾക്ക് കൊടുത്തു…..
റീന തുറന്നു നോക്കി…… ഒരു ചോറ്റ് പാത്രവും പിന്നെ വെള്ളംകുപ്പിയും…പിന്നെ കുറച്ചു വിത്തുകൾ ആയിരുന്നു..
