ഏലപ്പാറയിലെ നവദമ്പതികൾ – 3 4അടിപൊളി 

രാജു : വേണ്ട…. ഞാൻ ചെയ്തോളാം….

റീന : സാരല്ല…..

രാജു : വേണ്ട…. അത് ഞാൻ

രാജു പറഞ്ഞു തീരും മുന്നേ റീന ഇടയിൽ കയറി…

റീന : പ്ലീസ്….. ഞാൻ ചെയ്തോളാം….. മാത്രമല്ല ആരെങ്കിലും കണ്ടാൽ അത് മതി….

രാജുവും അതോർത്തു…. ശരിയാണല്ലോ….ഭാര്യയും ഭർത്താവുമല്ലേ….

രാജു പാച്ചുവിനെ ചുമലിൽ കിടത്തി മുറിയിൽ നിന്നു മുഷിഞ്ഞ ഡ്രെസ്സുകൾ റീനയ്ക്ക് കൈമാറി…..

അടിവസ്ത്രങ്ങൾ അവൻ നൽകിയില്ല…..

ഡ്രെസ്സുമായി അവൾ തിരിച്ചു പോയി….

പാച്ചു രാജുവിനെ അച്ഛനായി തന്നെ കണ്ടു തുടങ്ങിയിരിക്കുന്നു…. അല്ലെങ്കിൽ ആ രൂപസാദൃശ്യം അങ്ങനെയല്ലേ….

മുറ്റത്ത് നടന്നുകൊണ്ടിരുന്ന രാജുവും പാച്ചുവിന്റെ അടുത്തേക്ക് വർക്കി ചേട്ടൻ വന്നു….

വർക്കി : ആ രാവിലെ തന്നെ അച്ഛനും മോനും നടത്തമാണല്ലോ….

രാജു : അവൻ എണീറ്റെ ഉള്ളൂ

വർക്കി : കഴിച്ചായിരുന്നോ…

രാജു : ആ…ഇവിടെ എന്ത് മുടിഞ്ഞ തണുപ്പാ….

വർക്കി : അതൊക്കെ ഉണ്ട്…. പോകെ പോകെ ശീലമായിക്കോളും….

രാജു : ചേട്ടൻ കഴിച്ചോ

വർക്കി : ആ… കഴിച്ചു…. പിന്നെ നമ്മുടെ ചങ്ങാതി പാപ്പി പറഞ്ഞു നിങ്ങൾ മെക്കാനിക് ആണെന്ന്….

രാജു : അതെ….

വർക്കി : എന്നാ ഇവിടെ വണ്ടന്മേഡ് ഒരു വർക്ക്‌ ഷോപ്പുണ്ട്…. നമ്മുടെ പരിചയക്കാരന്റെയാ….. പോയി നോക്കണോ….

രാജുവിനു ജോലിയുടെ ആവശ്യം ഇല്ലെങ്കിലും ഇവിടെ കുടുംബസ്തനായി കാണിക്കണ്ടേ…. കടം കയറി വന്ന ദേവസ്സി ചേട്ടൻ ജോലി ഇല്ലാതെ നിൽക്കുന്നത് കണ്ടാലും പ്രശ്നമാണ്…..മൂന്ന് മാസമെന്നു വെച്ചു വന്നതാ… തല്ക്കാലം പോയി നോക്കാമെന്നു മനസ്സ് പറഞ്ഞു…

വർക്കി : ഹലോ….. എന്താ ആലോചിക്കുന്നെ…. താൻ മെക്കാനിക് ആയതോണ്ട് ചോദിച്ചതാ… പിന്നെ ദേവസ്സി ചേട്ടനും പറഞ്ഞു തനിക്ക് അത്യാവശ്യമായി ജോലി വേണമെന്ന്…

രാജു : ഞാൻ തയ്യാറാണ് ചേട്ടാ….

വർക്കി : അതാ നല്ലത്… ഇവിടെ അടുത്തല്ലേ….

രാജു : എപ്പോഴാ പോകേണ്ടത്…

വർക്കി : നമ്മുക്ക് കുറച്ചു കഴിഞ്ഞു പോകാം….. ഞാൻ കുളിക്കട്ടെ

രാജു : ശരി ചേട്ടാ…..

പാച്ചുവിനെ കട്ടിലിൽ കൊണ്ട് പോയി കിടത്തി രാജു…. ജീപ്പ് പിന്നിലേക്ക് കൊണ്ട് പോയി വണ്ടി കഴുകാൻ വെള്ളവും ഷാംപൂ ഒക്ക്കെ ശരിയാക്കി വെച്ചു….

റീന രാജുവിന്റെ ഡ്രെസ്സുകൾ അലക്കുകയായിരുന്നു…..

രാജു : അതേയ്… ഞാനാ വർക്കി ചേട്ടന്റെ കൂടെ ഒരു സ്ഥലം വരെ പോവാണ്…

റീന മുഖമുയർത്തി

രാജു : അടുത്തൊരു ഗാരേജ് ഉണ്ടത്രേ… അവിടെ ഒരു ജോലി ശരിയാക്കി തരാം എന്നു പറഞ്ഞിട്ടുണ്ട്….ഇവിടെ ആ ദേവസ്സി എല്ലാം പറഞ്ഞിട്ടുണ്ട്…..

റീന : എപ്പോഴാ പോകുന്നത്

രാജു : ആളിപ്പോ കുളിച് വരാം എന്നു പറഞ്ഞിട്ടുണ്ട്….

റീന : ഇപ്പൊ വണ്ടി കഴുകണോ….വീണ്ടും നനയില്ലേ

അത് ശരിയാണല്ലോ….. രാജു റീനയെ നോക്കി ഒന്ന് ചിരിച്ചേയുള്ളൂ….

റീന തന്റെ അലക്കൽ തുടങ്ങി….

വർക്കി ചേട്ടന്റെ ശബ്ദം കേട്ടാണ് രാജി നോക്കിയത്….

രാജു : താ വരുന്നു ചേട്ടാ….

രാജു ജീപ്പെടുത്തു മുന്നിലേക്ക് തിരിച്ചു….

വർക്കി : എന്നാ പോയാലോ..

രാജു : ഓഹ്…..

അപ്പോഴേക്കും റീന മുന്നിലേക്ക് എത്തിയിരുന്നു…..

സാറ ചേച്ചി വീടിന്റെ മുന്നിൽ എന്തോ ഉണക്കാൻ വെക്കുന്നത് കണ്ട് റീന ചിരിച്ചു…..

രാജുവും വർക്കിയും ജീപ്പിൽ പോയി…..

സാറ : കുഞ്ഞെവിടെ മോളെ..

റീന : ഉറക്കമാ

സാറ : ലേശം പണികളുണ്ട്…. എന്നിട്ട് വരാം…

റീന : ശരി ചേച്ചി….

റീന ഇടത്തോട്ട് നോക്കി…. വീട്ടിൽ അനക്കമൊന്നും ഇല്ല…

സാറ : ഇനി ഞായറാഴ്ച അല്ലെ…. പിള്ളേരും മേരിയും നല്ല ഉറക്കമായിരിക്കും….

റീനയത് കേട്ടു ബാക്കിയുള്ള ജോലികളിലേക്ക് കടന്നു…..

___________________________________________

കണ്ണൂരിൽ സ്ഥിതി ശാന്തമെന്ന് തോന്നുമെങ്കിലും മാളിയേക്കൽ തറവാട്ടിൽ അത്ര സുഖകരമായിരുന്നില്ല കാര്യങ്ങൾ….

കലിപ്പിന് ശമനം വന്നതായിരുന്നു അമ്മയും മകന്റെയും മരണത്തോടെ…. പക്ഷേ ഒരു ദൈവദൂതൻ വന്നു തന്റെ മകളെ എങ്ങോട്ടോ പറത്തി കൊണ്ടു പോയത് അവരുടെ കോപത്തിന് ആക്കം കൂട്ടി….

രാവിലെ തന്നെ കുപ്പിയെടുത്തു വീശുകയായിരുന്നു തോമസ്….

റോണി : ആഹ്.. അപ്പ രാവിലെ തന്നെ തുടങ്ങിയോ…