ഏലപ്പാറയിലെ നവദമ്പതികൾ – 3 4അടിപൊളി 

രാജു : എന്തെ…. വയ്യേ….

റീന : അല്ല…. ഒന്ന് പോകണമായിരുന്നു…

രാജു : വണ്ടന്മേഡ് ലക്ഷ്യമാക്കി വണ്ടി വിട്ടു….. ഞായർ ആണെങ്കിലും മെഡിക്കൽ സ്റ്റോർ ഉണ്ടായിരുന്നു…. പക്ഷെ ബാക്കി ഒരു വിധം കടകൾ ഒക്കെ അടഞ്ഞു കിടന്നു…

രാജു ചുറ്റും നോക്കി…. എന്നിട്ട് വണ്ടി വീണ്ടും വിട്ടു…..

റീന : അവിടെ കടയുണ്ടായിരുന്നു…

രാജു : അല്ല… കുറച്ചു സാദനങ്ങൾ വേറെയുമുണ്ട്….. എന്തായാലും ഇറങ്ങിയതല്ലേ…. കട്ടപ്പനയ്ക്ക് പോകാം….

റീന: ബുദ്ധിമുട്ടായി അല്ലെ..

രാജു : എന്താ….

റീന : അല്ല… നിങ്ങൾ ഇന്ന് കുറെ പണിയെടുത്തു ക്ഷീണിച്ചതല്ലേ….

രാജു : ഓഹ്….. അതാണോ….

വണ്ടി നീങ്ങുമ്പോൾ നന്നായി തണുപ്പടിക്കുന്നുണ്ടായിരുന്നു….

അങ്ങനെ കട്ടപ്പനയെത്തി…. 7 മണി ആയെങ്കിലും കടകൾ തുറന്നിട്ടുണ്ടായിരുന്നു….വണ്ടി ഒരു സ്ഥലത്ത് പാർക്ക്‌ ചെയ്തു… രണ്ടു പേരും ആദ്യം ഒരു മെഡിക്കൽ. ഷോപ്പിലേക്ക് കയറി….

റീന കുഞ്ഞിനെ രാജുവിന് കൈ മാറി….

രാജു അവനെ നോക്കി…. അവന്റെ ചന്തിയിൽ തലോടി നോക്കി…

റീന : ഡയപ്പർ ഇട്ടിട്ടുണ്ട്…. പേടിക്കണ്ട..

റീന അല്പം മാറി മെഡിക്കൽ ഷോപ്പിൽ നിന്നു എന്തോ സാധനങ്ങൾ പറഞ്ഞു….

റീന രാജുവിനെ നോക്കിയെങ്കിലും രാജു അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല…..

കടയിലെ ചേട്ടൻ വന്നു അവളുടെ കയ്യിൽ അത് പൊതിഞ്ഞു കൊടുത്തു….

സ്റ്റാഫ്‌ : ഒരു വിസ്‌പ്പർ…. സെബോളിൻ…. ഡെറ്റോൾ 250…..

സ്റ്റാഫ്‌ അത് ബില്ലടിക്കുന്ന ആളോട് വിളിച്ചു പറഞ്ഞു

രാജു അതു കേട്ടു…റീന ചമ്മൽ കാരണം രാജുവിനെ നോക്കിയില്ല….

ബില്ല് എമൗണ്ട് പറഞ്ഞപ്പോൾ റീന പേഴ്‌സ്‌ തുറന്നു കാശെടുത്തു… പക്ഷെ രാജു അപ്പോഴേക്കും അഞ്ഞൂറിന്റെ നോട്ട് നീട്ടിയിരുന്നു…

റീന : ഞാൻ കൊടു……………….

രാജു അവളെ നോക്ക് കണ്ണുകൊണ്ട് സാരല്ല്യ എന്നു ആംഗ്യം കാണിച്ചു…

മരുന്നു കടയിൽ നിന്നിറങ്ങി അതെ പ്ലാറ്റഫോംമിലുള്ള തുണികടയിലേക്ക് രാജു കയറി…..ഒപ്പം റീനയും….

രാജു കുഞ്ഞിനുള്ള നല്ല സ്വെറ്ററും കമ്പിളി പുതപ്പും വാങ്ങി… ഒപ്പം റീനയ്ക്ക് 4 സെറ്റ് ചുരിദാറുകളും…

റീന : എന്തിനാ കാശ് കളയുന്നെ…… എന്റെ കയ്യിൽ ഉണ്ട്…

രാജു : അവിടെ ആകെ തണുപ്പാണ്….. സാരീയിൽ താൻ തണുത്തു ചാവും…

പക്ഷെ അത് മാത്രമല്ല….. ഇനിയും സാരി ശരിയാവില്ല എന്നു രാജുവിന് അറിയാമായിരുന്നു…. പലപ്പോഴും വീട്ടിലെ ജോലിയും കുഞ്ഞിനെ നോക്കലും പാൽകുടിയും ഉള്ളത് കൊണ്ട് അലസമായാണ് റീന സാരി ഉടുത്തിരുന്നത്…. ഇന്നാണെങ്കിൽ അതു പ്രശ്നവുമായി…. ഇനിയത് ഉണ്ടായികൂടാ….അത് കൊണ്ട് ചുരിദാർ ആണ് നല്ലത്….

റീനയ്ക്ക് നല്ലൊരു സ്വെറ്ററും വാങ്ങി….

രാജു : ചേച്ചി ഇതിനു ആവശ്യമുള്ള മറ്റു സാദനങ്ങളും വേണേ…

കടയിലുള്ള ചേച്ചിയോടായി രാജു പറഞ്ഞു…

രാജു : റീന…ഞാൻ പുറത്തു നിൽക്കാം എല്ലാം കഴിഞ്ഞു വിളി….

താൻ നിൽക്കുമ്പോൾ റീനയ്ക് അടിവസ്ത്രങ്ങളുടെ കാര്യം പറയാൻ ബുദ്ധിമുട്ടാണെന്നു തോന്നി….

എല്ലാം കഴിഞ്ഞു റീന വിളിച്ചു…

രാജു : ഇനി എന്തെങ്കിലും വേണോ…

റീന : വേണ്ട

അതും പറഞ്ഞു രാജു പൈസ കൊടുത്തു മുന്നോട്ട് നീങ്ങി….

റീന തൊട്ടടുത്തുള്ള കടയിലേക്ക് നോക്കി…..

റീന : ഒന്ന് വരാവോ…

രാജു അവളുടെ കൂടെ അകത്തേക്ക് കയറി …. നല്ലൊരു മെത്ത അവൾ നോക്കി വെച്ചിരുന്നു…..

രാജു : ഇതെന്തിനാ…

റീന : ഇത് നിങ്ങൾക്കാണ്

രാജു : എനിക്കൊ .. ഞാൻ പായയിൽ കിടന്നോളാം…

റീന : പ്ലീസ്….. നിങ്ങൾ ഇത് വാങ്ങണം..ഇന്നലെ തന്നെ തണുത്തു വിറച്ചാണ് കിടന്നത്…. റൂമിൽ നല്ലന്തണുപ്പുണ്ട്… പായയിൽ കിടന്നാൽ എന്തെങ്കിലും അസുഖം വരും…

രാജുവിന് അവളുടെ കരുതലിൽ സന്തോഷം തോന്നി…. പക്ഷെ ഇപ്പോഴും താനെന്നും നിങ്ങളെന്നും ഉള്ള വിളിയിൽ റീനയൊരകൽച്ച സൂക്ഷിക്കുന്ന പോലെ മനസ്സിലായി….

പക്ഷെ അതിൽ രാജുവിന് പരിഭവവുമില്ല…

രാജു : എല്ലാം ആയോ…

റീന : ആയി….

ആവശ്യമുള്ള സാധനങ്ങൾ എല്ലാം തന്നെയായി…

രാജു : എന്നാ പോയേക്കാം…

റീന : മം…

വണ്ടിയിൽ എല്ലാം കയറ്റി വെച്ചു അവർ വീട്ടിലേക്ക് യാത്ര തുടർന്നു…..രാത്രി നല്ല ഇരുട്ടാണ്…. വളരെ സൂക്ഷിച്ചാണ് യാത്ര ചെയുന്നത്….