“ആ ചോദ്യത്തിന് എനിക്കുത്തരം കിട്ടി…. അധികം ചടങ്ങുകൾ ഒന്നും വേണ്ട… പള്ളിയിൽ വച്ചൊരു…..”
പക്ഷേ അയാളെ മുഴുമിപ്പിക്കാൻ സമ്മതിക്കാതെ അവൾ അയാളുടെ വായ തന്റെ കൈ കൊണ്ടു പൊത്തി പറഞ്ഞു…
“ഞാനൊരു വേശ്യ ആണ് മാഷേ… ഇതെല്ലാം എന്റെ അഭിനയം മാത്രാ…. ല്ലാണ്ട് പ്രണയമല്ല…. ഞാൻ ഒരാളെ മാത്രേ പ്രേമിച്ചിട്ട് ഒള്ളു.. ന്റെയാളെ തടി കോൺട്രാക്ടറെ….”
“പിന്നെ എന്തുണ്ടാക്കാനാ ഇങ്ങോട്ട് വന്നേ???”
ആദ്യമായി അവളോട് സംസാരിക്കുമ്പോൾ അയാളിൽ കോപം നിറഞ്ഞു…
അയാൾ അവളിൽ നിന്ന് എണീക്കാൻ ശ്രമിച്ചെങ്കിലും അവൾ അയാളെ വിടാതെ പിടിച്ചതോടെ അയാൾ കീഴടങ്ങി അവളുടെ നഗ്നമായ മാറോടു ചേർന്നു കിടന്നു….
അവരിരുവരുടെയും വിയർപ്പ് ഒരുമിച്ച് ചേർന്നു നനച്ച ബെഡിനെ അവളുടെ മാത്രം കണ്ണുകൾ നനയ്ക്കുന്നത് അയാൾ അറിഞ്ഞില്ല….
പതിയെ അയാളുടെ കോപം തണുത്തപോൾ അയാൾ പറഞ്ഞു….
“സോറി….”
പക്ഷേ അതിനു മറുപടി നൽകാതെ അവൾ അയാളുടെ കവിളിൽ തലോടികൊണ്ടിരുന്നു…..
അല്പം കഴിഞ്ഞു അവളുടെ കൈ പിടിച്ചു കൊണ്ടു അയാൾ ചോദിച്ചു….
“പൊയ്ക്കൂടേ ജയകൃഷ്ണനെ കാണാൻ???”
“വയ്യ… ശരിക്കും പേടി പോലെ…. ഒരു പക്ഷേ ഇനി പോയാ എനിക്ക് കഴ്ഞ്ഞൂന്ന് വരില്യ രക്ഷപെടാൻ….”
“ആണോ?? നല്ല കാര്യമല്ലേ?? എന്താ അതോണ്ട് കൊഴപ്പം???”
“കൊഴപ്പം അതല്ല…. ക്ലാര എന്ന വേശ്യയെ വേണ്ടാ എന്ന് പറയുന്ന ജയകൃഷ്ണനെ അതിജീവിക്കാൻ കഴിയുമോ എന്നാ എനിക്ക് പേടി….”
“മ്മ്… പക്ഷേ…”
“പറഞ്ഞൊ മാഷേ….”
“ഒപ്പം ഞാനുണ്ടെങ്കിൽ????”
“വരുമോ എനിക്ക് വേണ്ടി???? അതിനും മാത്രം മാഷ്ക്ക് എന്നെ ഇഷ്ടാണോ???”
“ഏയ്…..”
“എന്തോന്ന്?? ഇഷ്ടമല്ലെന്നോ??”
“അതല്ല ഞാൻ ഉദ്ദേശിച്ചേ…. കാലങ്ങളായി തറവാട്ടുവീട്ടീ പോയിട്ട്… മൂവാറ്റ്പുഴേ… ഒന്നവിടം വരെ പോവാം… പോണ വഴിക്ക് നേരെ ജയകൃഷ്ണന്റെ വീട്ടീ കേറാം…. ഇപ്ലും പഴേ സ്നേഹത്തോടെ ആള് കാത്തിരിപ്പ്ണ്ടെ നിന്നെ ആ കയ്യീ ഏല്പിക്കാം… ഇല്യാച്ചാ നമ്മ രണ്ടാളുങ്കൂടി മൂവാറ്റ്പുഴേ പോവും… ഓക്കേയല്ലേ???”
“അയ്യോ വീട്ടീക്ക് വേണ്ടാ…. ഞാമ്പർഞ്ഞില്ലേ ആള് ഈ കാണണ പോലെ ഒന്നുവല്ലാ വീട്ടീ….”
“പിന്നെ?? പിന്നെ എന്ത് ചെയ്യും????”
അവൾ ചൂണ്ടുവിരൽ മൂക്കിന് മുകളിൽ വച്ച് ആലോചിക്കുന്ന പോലെ ഇരുന്ന ശേഷം പറഞ്ഞു…
“നമ്ക്കൊരു കാര്യഞ്ചേയ്യാ…. നമ്ക്ക് ട്രെയിനീ പോവാം അന്നത്തെ പോലെ…. മാഷ് മൂവാറ്റ് പുഴേക്കും ഞാൻ തൃശൂര്ക്കും???”
“പക്ഷേ ആള് വന്നോ ഇല്യേന്ന് എങ്നെ എനിക്ക് അറിയാമ്പറ്റും????”
“അയ്നു വഴീണ്ട്ന്ന് മാഷേ…. മ്മക്ക് ആളോട് തൃശൂര്ക്ക് വരാമ്പർയാം…. ന്നെ ഇഷ്ടണ്ടേ ആളു വരും… ഇല്യാച്ചാ….”
“ഇല്ലെങ്കിൽ ഒന്നുമ്പർയാനില്യ… എന്റെ കൂടെ ക്ലാര പോരും എന്റെ തറവാട്ടിലേക്ക്….”
അയാൾ പ്രതീക്ഷയോടെ അവളെ നോക്കി…. പക്ഷേ അവൾ അപ്പോളേക്കും
മനോരാജ്യം കാണാൻ തുടങ്ങിയത് കൊണ്ടു അയാൾക്ക് മറുപടി ലഭിച്ചില്ല….
അയാളുടെ മുഖത്ത് ഒരു നിരാശ പടർന്നു പക്ഷേ അത് പുറമെ കാണിക്കാതെ അയാൾ അവളെ തട്ടി വിളിച്ചു…..
“ഹലോ, ഇപ്പോൾ മുതലേ ഇങ്ങനെ സ്വപ്നം കണ്ടു തൊടങ്ങിയോ???”
നാണം കലർന്ന ഒരു പുഞ്ചിരി ആയിരുന്നു അവളുടെ മറുപടി….
“എങ്കിൽ നമുക്ക് അടുത്ത പത്താം തീയതിക്ക് ടിക്കറ്റ് ബുക്ക് ചെയ്താലോ???”
“പത്താന്തിക്കാ?? കൊറോസണ്ടല്ലോ പത്താന്തിക്ക്???”
“പിന്നെ???? എഴുത്തവടെ ചെല്ലണ്ടെ???”.
“നമ്ക്ക് കമ്പി അടിക്കാന്നെ മാഷേ….”
“അത്രക്ക് തെരക്കായില്യേ കാണാൻ???”
അയാളുടെ മുഴുവൻ നിരാശയും ആ വാക്കുകളിൽ പ്രകടമായിരുന്നു…
പക്ഷേ ജയകൃഷ്ണനോടുള്ള പ്രണയത്തിൽ പൂത്തുലഞ്ഞ ക്ലാര അതൊന്നും ശ്രദ്ധിക്കാതെ നാണം കലർന്ന മുഖഭാവത്തോടെ പറഞ്ഞു….
“അതോണ്ടല്ല മാഷേ… സാദാ എഴുത്താണെ കിട്ടീല്യങ്കിലോ….. ടെലഗ്രാമാണെ ആ പ്രശ്നല്യല്ലോ….”
അയാൾക്ക് മറുപടി ഉണ്ടായില്ല….
അയാളവളുടെ മാറിന്റെ ചൂടിൽ ലയിച്ചു കിടക്കുമ്പോൾ അവൾ ജയകൃഷ്ണനെ മനസിൽ ആരാധിച്ച് കൊണ്ടയാളെ സ്നേഹത്തോടെ തഴുകിയുറക്കി….
അടുത്ത ദിവസം അയാൾ രണ്ടു ടിക്കറ്റും ടെലിഗ്രാം അയച്ചതിന്റെ റെസിപ്റ്റും കൊണ്ടാണ് വന്നത്…..
