ക്ലാര Like

ട്രെയിനിനു നേരെ കൈ ഉയർത്തി നിശ്ചലനായി നിൽക്കുന്ന ജയകൃഷ്ണനെ കണ്ടു ആശ്വാസത്തിൽ നെഞ്ചിൽ കൈ വയ്ക്കുമ്പോളെക് ക്ലാരയും വന്നു കയറി….

ഒരക്ഷരം പോലും മിണ്ടാതെയവൾ അയാളെ ചുറ്റി പിടിച്ചു അമർത്തി ചുംബിച്ചു…..

“വാ… ഇനി ഇത്തിരി ഒങ്ങിക്കോ മാഷേ…. രാത്രി ഒട്ടും ഒർങ്ങാൻ പറ്റീല്യാലൊ…”

ഉറങ്ങണം എന്നില്ലായിരുന്നെങ്കിലും ക്ലാര തന്റെ മാറോടു ചേർത്ത് പിടിച്ചതോടെ അയാൾ ശാന്തമായ മനസോടെ കണ്ണുകൾ അടച്ചു…..

ഇനി വരാൻ പോവുന്ന താനും ക്ലാരയും കിച്ചുവാവയും മാത്രമുള്ള ജീവിതത്തിന്റെ സ്വപ്നങ്ങളിലേക്ക്….

♥️♥️♥️♥️♥️

ഒരു മണിക്കൂർ നേരത്തെ ശാന്തമായ ഉറക്കത്തിനു ശേഷമാണ് അയാൾ എണീക്കുന്നത്….അപ്പോൾ അവിടെ അയാളും കിച്ചുവാവയും മാത്രമേ
ഉണ്ടായിരുന്നുള്ളു….

കിച്ചുവാവയെ വിരിച്ച ഷീറ്റിന് താഴെ നിന്നു പുറത്തേക്ക് തള്ളി നിൽക്കുന്ന ഒരു പേപ്പറും….

“📜📜📜ഇങ്ങക്ക് ഭയ്ങ്കര കഴിവാട്ടോ….. ഒര് കാന്തമ്പോലെ… എത്ര അകലാൻ നോക്ക്യാലും വലിച്ചടുപ്പിച്ചു ഒട്ടി പിടിക്കും….
ഞാൻ പോലും അറിയാതെ,,, ആഗ്രഹിക്കാതെ ഇങ്ങള് എന്റെ നെഞ്ചിനുള്ളീ കേറി പറ്റീലോ….
ന്നാലും ഞാമ്പോവാ…. ന്റെ മോള്… അല്ലാ മ്മടെ വാവക്ക് വേശ്യേടെ മോളെ ന്നൊരു വിളിപ്പേര് കേൾപിക്കാതിരിക്കാൻ…..
ഇക്ക് നല്ല ഉറപ്പുണ്ട് അവളെ മാഷ് പൊന്നു പോലെ നോക്കൂന്ന്.,…
അത് ഞാങ്കണ്ടോളാം ആരും അറിയാതെ…. ഏതേലും മൂലെക്ക് മാറി ഒളിച്ചു നിന്നോണ്ട്….

ഒത്തിരി ഇഷ്ടാട്ടോ ഇങ്ങളെ…. വാക്കുകളൊണ്ട് പറയാൻ പറ്റുന്നേലും ഇഷ്ടം….
സ്നേഹത്തോടെ…..
നിങ്ങടെ മാത്രം ക്ലാര…..📜📜📜”

അയാൾ കൊച്ചിനെ തട്ടിയുണർത്തി…. ഉറക്കം തടസ്സപ്പെട്ട അസ്വസ്ഥതയിൽ വാവ നേർത്ത ശബ്ദത്തിൽ കരച്ചിൽ തുടങ്ങി…. എങ്കിലും കരഞ്ഞ് കൊണ്ടിരിക്കുന്ന വാവയെ എടുക്കാനോ ആശ്വസിപ്പിക്കാനോ അയാൾ ശ്രമിച്ചില്ല….

പകരം ആരും എടുക്കാതെയോ കൊഞ്ചിക്കാതെയോ വാവയുടെ ശബ്ദം ഉയരും മുൻപേ അയാൾ എണീറ്റ് വായ്ഷ് റൂമിനു ഉള്ളിലേക്കു കയറി… വാതിൽ പൂർണമായും അടക്കാതെ അതിലൂടെ കിച്ചുവാവയെ കിടത്തിയ സീറ്റിലേക്ക് അയാൾ ഒളിഞ്ഞു നോക്കികൊണ്ടിരുന്നു….

കാരണം അയാൾക്ക് ഉറപ്പുണ്ട് ക്ലാര കിച്ചു വാവയുടെ കരച്ചിൽ കേൾക്കാവുന്നതിലും അകലേക്ക്‌ മാഞ്ഞു പോവില്ലെന്ന്…. അവൾക്ക് അതിന് കഴിവില്ലെന്ന്…..

ആ സമയമവൾ മറുവശത്തെ ബാത്ത് റൂമിൽ വാഷ് ബേസിനിലേക്ക് ച്ഛർദ്ദിച്ചു കൊണ്ടിരുന്നു…. ഇനിയൊരിക്കലും അയാളെ വിട്ട് പോവാൻ തനിക്കാവാത്ത വിധം തന്റെ ഉദരത്തിൽ അയാൾ അവകാശം സ്ഥാപിച്ചതിന്റെ ആലസ്യവുമായി….

♥️♥️♥️♥️♥️

അഭിപ്രായം…. അത് തെറിവിളികൾ ആയാലും പൂച്ചെണ്ടുകൾ (അത് കിട്ടില്ലെന്ന്‌ അറിയാം 🤪🤪🤪) ആയാലും സ്വാഗതം….

പിന്നെ, കഥ വായിച്ചു ഇഷ്ടമായാൽ ആ ഹൃദയം ചുമപ്പിക്കുമല്ലോ… ഒറ്റ നിമിഷം മതി അതിനു….

ഇഷ്ടമായാൽ മാത്രം…. അല്ലാതെ പ്രവാസി എന്ന പേര് കണ്ടത് കൊണ്ടു വേണ്ടാട്ടോ….

ഒത്തിരി ഇഷ്ടത്തോടെ

പ്രവാസി

Leave a Reply

Your email address will not be published. Required fields are marked *