“ക്ലാരയെ വെറുതെ കാണാൻ മാത്രമാണ് അയാൾ വന്നതെങ്കിൽ…. മറക്കണ്ട 4നു ഉച്ചക്ക് 3 മണിയുടെ ട്രെയിൻ…. ഞാനുണ്ടാകും രണ്ടു ടിക്കറ്റുമായി…..”
അവളുടെ മറുപടി ഒരു മൃദു ചുംബനമായി അയാളുടെ ചുണ്ടിലമർന്നു….
അപ്പോളേക്കും ട്രെയിൻ നിന്നിരുന്നു….
അവളിൽ നിന്നും അല്പം മുൻപിലായി നിൽക്കുന്ന ജയകൃഷ്ണനിലേയ്ക്ക് അവൾ നടന്നടുത്തു…..
ഒരു തിരിഞ്ഞു നോട്ടം പോലും സമ്മാനിക്കാതെ….
♥️♥️♥️♥️
ഏപ്രിൽ നാലിനു തൃശൂർ റെയിൽവേ സ്റ്റേഷനിൽ പുറത്തേക്ക് ഇറങ്ങാനുള്ള പടിയിൽ അയാളുണ്ടായിരുന്നു….
ക്ലാരയെന്ന വേശ്യ അവിടെയുണ്ടാകും എന്ന് പ്രതീക്ഷിച്ചു കൊണ്ടു…
പക്ഷേ നിരാശയോടെ അവസാന യാത്രികനായി അയാൾ വീണ്ടും ആ തീവണ്ടിയിലേക്ക് കയറി…..
മറുവശത്ത് കൂടി താൻ ആഗ്രഹിച്ചവൾ കയറിയതും തന്റെ സീറ്റിനു തൊട്ടു പുറകിൽ ഇരുന്നതും അയാൾ അറിഞ്ഞില്ല…..
♥️♥️♥️♥️
അവളെത്ര പറഞ്ഞിട്ടും അയാൾക്ക് തന്റെ മദ്യപാനശീലവും പുകവലിയും ആദ്യ കുറച്ചു ദിവസങ്ങൾക്കു മാത്രമായാണ് നിറുത്താൻ കഴിഞ്ഞത്…..
ദിവസങ്ങൾ കടന്നു പോയി…. അവ നീണ്ടു കൂടിചേർന്നു ആഴ്ചകളും മാസങ്ങളുമായി…. ഒരു വർഷത്തിനോട് അടുപ്പിച്ചുള്ള നിരവധി മാസങ്ങൾ….
അങ്ങനെ ഒരു ദിവസം….. അതിരാവിലെ ഒരു കൊച്ചു കുഞ്ഞിന്റെത് പോലുള്ള കരച്ചിൽ…..
സ്വപ്നമെന്നുറപ്പിച്ചെങ്കിലും വീണ്ടുമത് നേർത്ത ശബ്ദത്തിൽ അയാളുടെ ചെവിയിലേക്കെത്തി….
അസ്വസ്ഥമായ മനസോടെ ആ ശബ്ദത്തിന്റെ ഉടമയെ തേടി അയാൾ ആ വീടിന്റെ കതക് തുറന്നു …
ക്ലാര!!!!
വെറും നിലത്തു ചുവരിൽ ചാരി കാല് നീട്ടി ഇരിപ്പാണ്…. മടിയിലൊരു മൂന്നോ നാലോ മാസം തോന്നിക്കുന്ന കുഞ്ഞുകൊച്ചുമുണ്ട്…. മയങ്ങിതുടങ്ങിയ കൊച്ചിനൊപ്പം അവളും മയങ്ങിയോ എന്ന് തോന്നി അയാൾക്ക്…
“ക്ലാരാ… വിളിക്കായ്രുന്നില്യേ???”
അയാൾ കുനിഞ്ഞു കൊച്ചിന്റെ കവിളിൽ തലോടിയ ശേഷം അവളുടെ ബാഗ് കയ്യിലെടുത്തു…
“മാഷേ ഉറക്കമാവും ശല്യപെടുത്തണ്ടാന്ന് കരുതി ഇരുന്നതാ….”
കൊച്ചിനെയും എടുത്തു എണീക്കാൻ ക്ലാര അല്പം ബുദ്ധിമുട്ടി… അതിനിടയിൽ കൊച്ചു എണീറ്റു ചെറുതായി കരയാനും തുടങ്ങി….
അയാൾക്ക് പുറകെ ഉള്ളിലേക്ക് നടക്കുമ്പോൾ അല്പം സംശയിച്ചു കൊണ്ടു അയാൾ ചോദിച്ചു…
“അപ്പോൾ ജയകൃഷ്ണൻ????”
“ആ… ആർക്കറിയാം???”
മുറിയിലേക്ക് നടന്നുകൊണ്ടിരുന്ന മോണി അത് കേട്ട് അവൾക്ക് നേരെ തിരിഞ്ഞു എന്തോ ചോദിക്കാനാഞ്ഞു… പക്ഷേ കുഞ്ഞിവിരൽ വായിലേക്ക് വച്ച് ഞപ്പികൊണ്ടിരിക്കുന്ന കൊച്ചിന്റെ മുഖത്തേക്ക് നോക്കികൊണ്ട് അതിനെ കളിപ്പിക്കാൻ നോക്കുന്ന അവളെ കണ്ടപ്പോൾ വീണ്ടും ജയകൃഷ്ണന്റെ കാര്യം ചോദിച്ചു അവളെ വിഷമിപ്പിക്കാൻ അയാൾക്ക് മനസ്സ് വന്നില്ല…. പെട്ടന്ന് മുഖത്തൊരു പുഞ്ചിരി വരുത്തി കൊണ്ടു അയാൾ പറഞ്ഞു….
“വാവക്ക് വിശക്കുന്നുണ്ടെന്ന് തോന്നുന്നു…. കൊണ്ടു പോയി പാല് കൊടുത്തോളു… ക്ലാരയും വിശ്രമിച്ചോ കുറച്ചു സമയം…..”
“കുറച്ചു പാല് കിട്ടുമോ മാഷേ…. വാവക്ക് കൊടുക്കാൻ????”
“അതിനു വാവക്ക്… ക്ലാര….. പശുവിന് പാലാണോ???”
“മ്മ്മ്…. ന്റെ വാവക്ക് അമ്മിഞ്ഞ കുച്ചാനുള്ള യോഗല്യ മാഷേ…. അല്ലെഡീ ചക്കരേ???”
കൂടുതൽ ചോദ്യങ്ങൾ ഒഴിവാക്കാൻ എന്ന വണ്ണം അവൾ വീണ്ടും കൊച്ചിനെ കൊഞ്ചിക്കാൻ ശ്രമിച്ചു…
“ആ….. ഓക്കേ… അതിനെന്താ…. രാവിലെ ആറു മണി ആവുമ്പോ പാല് കൊണ്ടൊരു പയ്യൻ വരും…..”
“മതി….”
“എങ്കിൽ ക്ലാര വിശ്രമിച്ചോളൂ….”
ക്ലാര മുറിയിലേക്ക് കയറി…. അവളാ കൊച്ചിനെ ഉറക്കിയതിനൊപ്പം സ്വയം ഉറങ്ങി… ആറു മണി ആവുന്നത് അറിയാതെ …
ആറര കഴിഞ്ഞപ്പോൾ അയാൾ ഒരു പാത്രത്തിൽ തളപ്പിച്ച പാലുമായി അവളുടെ മുറിയിൽ തട്ടി….
“അയ്യോ ഞാൻ എടുക്കുമായിരുന്നു….”
“സാരമില്ല…. ഇതും ഒരു സുഖമുള്ള ജോലിയാണ് കുട്ടീ…. ഇങ്ങനെ ഒക്കെ ചെയ്തു നൽകാൻ ആരെങ്കിലും ഒക്കെ…”
അത് പറയുമ്പോൾ അയാളുടെ മുഖത്ത് വിരിയുന്ന വാത്സല്യം കണ്ടു അവൾക്ക് സഹതാപം തോന്നി….അതിനാൽ അവൾ അയാളെയും കൈയിൽ പിടിച്ചു ഉള്ളിലേക്ക് കയറ്റി ഉറങ്ങുന്ന വാവയുടെ അരികിൽ ഇരുത്തി…..
