ട്വിൻ ഫ്ലവർസ് – 1 31അടിപൊളി  

ഉടനെ ആന്റി കണ്ണും തുടച്ച് നിവര്‍ന്നിരുന്നിട്ട് അവളെയും എന്നെയും മാറിമാറി നോക്കി. ഒരുപാട്‌ നേരത്തേക്ക് ആന്റി മിണ്ടിയില്ല.

“നീലഗിരിയിൽ നിന്നും ഊട്ടിക്ക് എത്ര ദൂരമുണ്ട്, മോനേ?” അവസാനം കണ്ണും തുടച്ച് ആന്റി എന്നോട് ചോദിച്ചു.

“ഇരുപത് കിലോമീറ്റര്‍ പോലും കാണില്ല, ആന്റി.”

“പിന്നേ ചേട്ടാ, ചേട്ടന്റെ ലോഡ്ജും കോട്ടേജും മറ്റ് ബിസിനസ്സ് എല്ലാം ഊട്ടിയിലും ഉള്ളതല്ലേ?”

“ഉണ്ടല്ലോ. ഈട്ടിയിലുമുണ്ട്.” ഞാൻ സ്ഥിരീകരിച്ചതും ഡെയ്‌ലി അവളുടെ അമ്മയെ നോക്കി കൊഞ്ഞനം കുത്തി.

“അപ്പോ ഇടയ്ക്കിടയ്ക്ക് ഇവളുടെ ആവശ്യങ്ങളും കാര്യങ്ങളും നേരിട്ട് ചെന്ന് അന്വേഷിക്കാന്‍ നിനക്ക് സമയം കിട്ടുമോ, മോനേ?” പ്രതീക്ഷയോടെ ആന്റി ചോദിച്ചു.

ആ ചോദ്യം കേട്ട് ദേഷ്യം വന്നത് പോലെ ഡാലിയ ചൂടായി പറഞ്ഞു, “എന്റെ അമ്മാ, ഇത് നമ്മുടെ ചേട്ടനാണ്. ചേട്ടനോട് ഇങ്ങനത്തെ ചോദ്യം ചോദിക്കേണ്ട കാര്യമുണ്ടോ?”

“നി മിണ്ടാതിരിക്കെടി…” അവളോട് ദേഷ്യപ്പെട്ടിട്ട് ആന്റി എന്നെ നോക്കി.

“എനിക്ക് സമയം കിട്ടും ആന്റി. ചെന്ന് ഇവൾടെ കാര്യം അന്വേഷിച്ച് വേണ്ടത് ചെയ്യാം, ആന്റി ധൈര്യമായി ഇരിക്കൂ.”

ഞാൻ ഉറപ്പ് കൊടുത്തതും ആന്റിക്ക് സമാധാനമായി. ഡാലിയയുടെ മുഖത്തും സന്തോഷം നിറഞ്ഞു.

“എനിക്ക് അറിയാമായിരുന്നു… ചേട്ടനെ ഇരുത്തി അമ്മയോട് കാര്യം പറഞ്ഞാൽ എല്ലാം നടക്കുമെന്ന്.”

അതുകേട്ട് ഞാൻ പുഞ്ചിരിച്ചു. ആന്റി പോലും പുഞ്ചിരിച്ചു.

“ആട്ടെ… ഏതു കമ്പനിയാ ഇന്റര്‍വ്യൂ നടത്തുന്നേ?” ആന്റി ചോദിച്ചു.

ഉടനെ ഇന്റര്‍വ്യൂ പോകാനിരിക്കുന്ന കമ്പനിയെ കുറിച്ച് ഡാലിയ വിശദമായി തന്നെ ഞങ്ങളോട് വിവരിച്ചു.

“ബ്രോഡ് ടെക്നോ” എന്ന കമ്പനി പേര്‌ കേട്ടപ്പോ ഉള്ളില്‍ ഞാൻ സന്തോഷിച്ചു. ഡാലിയ പറഞ്ഞ കമ്പനിയെ കുറിച്ച് എനിക്കറിയാം. അതൊരു അമേരിക്കന്‍ ബേയ്സ്ഡ് കമ്പനിയാണ്. ആ കമ്പനിയുടെ എച് ആർ മാനേജര്‍, ദാമോദരന്‍ അങ്കിളും, എന്റെ അച്ഛനും സഹപാഠികളും ഉറ്റ സുഹൃത്തുക്കളും ആയിരുന്നു. ആ പുള്ളിയെ അച്ഛൻ എനിക്ക് പരിചയപ്പെടുത്തി തന്നായിരുന്നു. ഞങ്ങൾ തമ്മില്‍ നല്ലോരു ബന്ധം തന്നെയുണ്ട്. ദാമോദരന്‍ അങ്കിള്‍ എനിക്ക് ആ കമ്പനിയുടെ പ്രധാന പുള്ളികളെ പരിചയപ്പെടുത്തി തന്നിട്ടുമുണ്ട്.

എല്ലാ മാസവും അവസാന ആഴ്ചയിൽ, അമേരിക്കയിലുള്ള ഈ കമ്പനിയുടെ മെയിൻ ബ്രാഞ്ചിൽ നിന്നും ചില വിഐപികൾ ഫാമിലി സഹിതം ഊട്ടി ബ്രാഞ്ചിനെ വിസിറ്റ് ചെയ്യുന്നത് പതിവാണ്. ആ വിഐപി ഫാമിലീസിന് വേണ്ടി എപ്പോഴും എന്റെ മൂന്ന്‌ കോട്ടേജുകളേയാണ് ബുക്ക് ചെയ്യാറുള്ളത്. ഒപ്പം മൂന്ന്‌ വിഐപി വാനുകളും ബുക്കിങ് ചെയ്യാറുണ്ട്.

പിന്നേ ദാമോദരന്‍ അങ്കിളിന്റെ മകനും, ആ കമ്പനിയിലുള്ള ചില ഉയർന്ന സ്റ്റാഫ്സിന്റെ മക്കളും എന്റെ കരാട്ടെ ക്ലാസിലെ സ്റ്റുഡന്റ്സാണ്.

നീലഗിരിയിലേ എന്റെ ഓഫീസിൽ നിന്നും വെറും അര മണിക്കൂര്‍ യാത്ര ചെയ്താല്‍ ബ്രോഡ് ടെക്നോ കമ്പനിയില്‍ എന്താണ്‌ കഴിയും. ഈട്ടിയിലുള്ള എന്റെ ലോഡ്ജ് ഓഫീസില്‍ നിന്നും വെറും പതിനെട്ട് മിനിറ്റ് മതി.

ദാമോദരന്‍ അങ്കിളോട് ഞാൻ റിക്വസ്റ്റ് ചെയ്താൽ ഇന്റര്‍വ്യൂ പോലും അറ്റന്റ് ചെയ്യാതെ ഡാലിയക്ക് ജോലി കിട്ടും. പക്ഷേ ഞാൻ ചെയ്യില്ല. കാരണം, അവളുടെ ജോലിയില്‍ ഡാലിയയ്ക്കുള്ള അറിവും കഴിവും എനിക്ക് നല്ലോണം അറിയാം. ഇന്റര്‍വ്യൂവിൽ അവള്‍ പാസ് ചെയ്യും. ജോലിയും കിട്ടും.

“എടാ മോനെ, നീ എന്താ ഒന്നും മിണ്ടാത്തെ?” ആന്റി ആശങ്കപ്പെട്ടു. “ആ കമ്പനി കൊള്ളില്ലേ?”

ആന്റിയുടെ ചോദ്യങ്ങൾ പെട്ടന്ന് ഡാലിയെ ടെൻഷനിലാക്കി. ആ കമ്പനി കൊല്ലല്ലേ എന്ന ചോദ്യ ഭാവത്തില്‍ ഡാലിയ എന്നെ നോക്കി.

“ബ്രോഡ് ടെക്നോ നല്ല കമ്പനിയാണ്, ആന്റി. താഴ്ന്നത് തൊട്ട് ഉയർന്നത് വരെയുള്ള അധികാരക്രമത്തിൽ പെട്ട എല്ലാ സ്റ്റാഫ്സും പരസ്പര ബഹുമാനത്തോടേയാ അവിടെ ജോലി ചെയ്യുന്നത്. പിന്നെ, ദൂര സ്ഥലങ്ങളില്‍ നിന്നും വന്ന് ജോലി ചെയ്യുന്ന കുറെ ലേഡീ സ്റ്റാഫ്സുണ്ട് അവിടെ. അവരൊക്കെ അടുത്തുള്ള ഒരു ലേഡീസ് ഹോസ്റ്റലിലാണ് താമസം. പിന്നെ എന്റെ നീലഗിരി ഓഫീസില്‍ നിന്ന് അര മണിക്കൂര്‍ ദൂരമേയുള്ളൂ ആ കമ്പനി.”

“നി പറഞ്ഞത് കേട്ടിട്ട് തെറ്റൊന്നും പറയാനില്ല.” ആന്റി സമാധാനിച്ചു. “എന്നാപ്പിന്നെ പത്തൊന്‍പതിന് നി പോകുമ്പോ ഇവളെയും കൂടെ കൂട്ടിക്കോ.” ആന്റി എന്നോട് പറഞ്ഞു.

അതുകേട്ട് ഡാലിയയുടെ സന്തോഷം കാണേണ്ടതായിരുന്നു.

എനിക്കെന്തോ ഉള്ളില്‍ അസ്വസ്ഥത നിറഞ്ഞു. എന്റെ കൂടെ വന്നാല്‍ രണ്ടുമൂന്ന് ദിവസം അവള്‍ക്ക് എന്റെ കൂടെ നില്‍ക്കേണ്ടി വരില്ലേ? ഒറ്റക്ക് ജീവിക്കുന്ന എന്റെ കൂടെ അവളെ നിര്‍ത്തുന്നത് ശെരിയാണോ? ഞാൻ ചിന്താകുഴപ്പത്തിലായി. പക്ഷേ അതിനെ കുറിച്ച് ഞാൻ ഒന്നും പറഞ്ഞില്ല.

“അങ്കിള്‍ എവിടെ, അങ്കിള്‍ എപ്പോ വരും?” ഞാൻ ചോദിച്ചു.

“പപ്പ കോടതിയില്‍ പോയി. അതുകഴിഞ്ഞ്‌ ആരെയോ കാണാന്‍ ഉണ്ടെന്നും പറഞ്ഞു. വരാൻ വൈകും.”

“എന്നാ ഞാൻ ഇറങ്ങട്ടെ ആന്റി?” എഴുനേറ്റ് നിന്ന് ഞാൻ ചോദിച്ചു.

“ഇടയ്ക്കിടെ ഇങ്ങോട്ട് വാ മോനെ.”

ഞാൻ മൂളി.

“പിന്നേ ചേട്ടാ.” ഡാലിയ എഴുനേറ്റ് എന്റെ അടുത്തു വന്നു.

“എന്തേ?”

“എന്റെ കൂടെ ജോലി ചെയ്ത നാല് ഫ്രണ്ട്സും, അവരുടെ ഹസ്ബന്‍ഡ്സും, പിന്നെ അവരുടെ കുട്ടികളുമൊക്കെ ഇന്നു രാത്രി ഇങ്ങോട്ട് വരുന്നുണ്ട്. ഓണം കഴിഞ്ഞേ പോകു.”

“വന്നോട്ടെ. സൗകര്യം പോലെ അവരെ അങ്ങോട്ടും കൂട്ടിക്കൊണ്ടു വരാൻ മറക്കരുത്.” ഞാൻ പറഞ്ഞു.

“അതൊക്കെ ഞാൻ എറ്റു. പിന്നെ, നാള ചേട്ടന് വേറെ എന്തെങ്കിലും ജോലി ഉണ്ടോ?”

“പ്രത്യേകിച്ച് ഒന്നുമില്ല. എന്തേ?”

“നാള ഉച്ച കഴിഞ്ഞ് ഫ്രണ്ട്സുമായി പൊഴിക്കര പോയി ആറ്റിൽ കുളിക്കാനാ പ്ലാൻ.”

“ആഹാ.. കടലും പൊഴിയും നിനക്ക് പേടിയല്ലേ… ആ പേടിയൊക്കെ മാറിയോ?” ആശ്ചര്യത്തോടെ ഞാൻ ചോദിച്ചതും ആന്റി അവളെ നോക്കി ആക്കി ചിരിച്ചു.

“പേടി ഇപ്പോഴുമുണ്ട്. അതുകൊണ്ട്‌ ചേട്ടനും കൂടെ വരണം. ചേട്ടൻ ഇല്ലാതെ ഞാൻ പോവില്ല.” ചുണ്ടു കോട്ടി അവൾ വാശിപിടിച്ചു.

ഞാൻ ഒന്നും പറയാതെ മടിച്ചു നിന്നതും ഡാലിയ ആശങ്കയോടെ അവളുടെ അമ്മയെ നോക്കി.

“നി കൂടെ ചെല്ലടാ മോനെ.” ആന്റി അവളെ സപ്പോര്‍ട്ട് ചെയ്തു. “പണ്ട്‌ തൊട്ടെ നിന്റെ കൂടെ അല്ലാതെ മറ്റാരുടെയും കൂടെ ഇവളും ഡെയ്സിയും ധൈര്യമായി ആറ്റിലും കടലിലും ഇറങ്ങിയിട്ടില്ലല്ലോ. നി ഇല്ലാതെ അവൾടെ ആ പേടിച്ച ശീലം മാറാനും പോണില്ല.”

“ശെരി, ഞാൻ വരാം.” അവളോട് ഞാൻ പറഞ്ഞതും ആ മുഖം റിലാക്സ് ആയി. “പക്ഷേ എനിക്ക് ഐസ്ക്രീം വാങ്ങിച്ചു തരണം…. ഒരുപാട്‌ ഐസ്ക്രീം.”

എന്റെ ആവശ്യം കേട്ട് അവളും ആന്റിയും പൊട്ടിച്ചിരിച്ചു.

“ഐസ്ക്രീം കൊതിയൻ. ഇതുവരെ ചേട്ടന്റെ ഐസ്ക്രീം കൊതി മാറിയില്ല, അല്ലേ.” ഡാലിയ കളിയാക്കി.

Leave a Reply

Your email address will not be published. Required fields are marked *