ട്വിൻ ഫ്ലവർസ് – 1 51അടിപൊളി  

“അങ്കിള്‍ എവിടെ, അങ്കിള്‍ എപ്പോ വരും?” ഞാൻ ചോദിച്ചു.

“പപ്പ കോടതിയില്‍ പോയി. അതുകഴിഞ്ഞ്‌ ആരെയോ കാണാന്‍ ഉണ്ടെന്നും പറഞ്ഞു. വരാൻ വൈകും.”

“എന്നാ ഞാൻ ഇറങ്ങട്ടെ ആന്റി?” എഴുനേറ്റ് നിന്ന് ഞാൻ ചോദിച്ചു.

“ഇടയ്ക്കിടെ ഇങ്ങോട്ട് വാ മോനെ.”

ഞാൻ മൂളി.

“പിന്നേ ചേട്ടാ.” ഡാലിയ എഴുനേറ്റ് എന്റെ അടുത്തു വന്നു.

“എന്തേ?”

“എന്റെ കൂടെ ജോലി ചെയ്ത നാല് ഫ്രണ്ട്സും, അവരുടെ ഹസ്ബന്‍ഡ്സും, പിന്നെ അവരുടെ കുട്ടികളുമൊക്കെ ഇന്നു രാത്രി ഇങ്ങോട്ട് വരുന്നുണ്ട്. ഓണം കഴിഞ്ഞേ പോകു.”

“വന്നോട്ടെ. സൗകര്യം പോലെ അവരെ അങ്ങോട്ടും കൂട്ടിക്കൊണ്ടു വരാൻ മറക്കരുത്.” ഞാൻ പറഞ്ഞു.

“അതൊക്കെ ഞാൻ എറ്റു. പിന്നെ, നാള ചേട്ടന് വേറെ എന്തെങ്കിലും ജോലി ഉണ്ടോ?”

“പ്രത്യേകിച്ച് ഒന്നുമില്ല. എന്തേ?”

“നാള ഉച്ച കഴിഞ്ഞ് ഫ്രണ്ട്സുമായി പൊഴിക്കര പോയി ആറ്റിൽ കുളിക്കാനാ പ്ലാൻ.”

“ആഹാ.. കടലും പൊഴിയും നിനക്ക് പേടിയല്ലേ… ആ പേടിയൊക്കെ മാറിയോ?” ആശ്ചര്യത്തോടെ ഞാൻ ചോദിച്ചതും ആന്റി അവളെ നോക്കി ആക്കി ചിരിച്ചു.

“പേടി ഇപ്പോഴുമുണ്ട്. അതുകൊണ്ട്‌ ചേട്ടനും കൂടെ വരണം. ചേട്ടൻ ഇല്ലാതെ ഞാൻ പോവില്ല.” ചുണ്ടു കോട്ടി അവൾ വാശിപിടിച്ചു.

ഞാൻ ഒന്നും പറയാതെ മടിച്ചു നിന്നതും ഡാലിയ ആശങ്കയോടെ അവളുടെ അമ്മയെ നോക്കി.

“നി കൂടെ ചെല്ലടാ മോനെ.” ആന്റി അവളെ സപ്പോര്‍ട്ട് ചെയ്തു. “പണ്ട്‌ തൊട്ടെ നിന്റെ കൂടെ അല്ലാതെ മറ്റാരുടെയും കൂടെ ഇവളും ഡെയ്സിയും ധൈര്യമായി ആറ്റിലും കടലിലും ഇറങ്ങിയിട്ടില്ലല്ലോ. നി ഇല്ലാതെ അവൾടെ ആ പേടിച്ച ശീലം മാറാനും പോണില്ല.”

“ശെരി, ഞാൻ വരാം.” അവളോട് ഞാൻ പറഞ്ഞതും ആ മുഖം റിലാക്സ് ആയി. “പക്ഷേ എനിക്ക് ഐസ്ക്രീം വാങ്ങിച്ചു തരണം…. ഒരുപാട്‌ ഐസ്ക്രീം.”

എന്റെ ആവശ്യം കേട്ട് അവളും ആന്റിയും പൊട്ടിച്ചിരിച്ചു.

“ഐസ്ക്രീം കൊതിയൻ. ഇതുവരെ ചേട്ടന്റെ ഐസ്ക്രീം കൊതി മാറിയില്ല, അല്ലേ.” ഡാലിയ കളിയാക്കി.

“നി പോടി. ഐസ്ക്രീം വാങ്ങിച്ചു തരില്ലെങ്കിൽ ഞാൻ വരില്ല.” കുഞ്ഞിനെ പോലെ ഞാൻ ശാഠ്യം പിടിച്ചു.

“അയ്യോ അങ്ങനെ പറയല്ലേ… എന്റെ ഈ വാവയ്ക്ക് എത്ര ഐസ്ക്രീം വേണേലും ഞാൻ വാങ്ങിത്തരാം.” കുഞ്ഞുങ്ങളോട് എന്നപോലെ അവള്‍ കൊഞ്ചി. അങ്ങനെ അവള്‍ കൊഞ്ചി പറഞ്ഞപ്പോ അവളുടെ കണ്ണുകളില്‍ സ്നേഹവും കുസൃതിയും തുളുമ്പുന്നുണ്ടായിരുന്നു.

“അപ്പോ നാളെ നിങ്ങൾ പോകുന്ന സമയം എന്നെ വിളിച്ചാല്‍ മതി. ഞാൻ വരാം.” അതും പറഞ്ഞ്‌ ഞാൻ അവിടേ നിന്നിറങ്ങി.

പുറകില്‍ നിന്നും ഡാലിയ സന്തോഷത്തിൽ വിളിച്ചു കൂവുന്നത് കേട്ട് ഞാൻ പുഞ്ചിരിച്ചു.
***************

എന്റെ മുടിയിഴകളിലൂടെ അവളുടെ വിരലുകള്‍ ഓടി നടന്നു. എന്റെ മുഖമാകെ അവളുടെ ചുംബനങ്ങൾ പതിഞ്ഞു. എന്റെ ചുണ്ടില്‍ അവളുടെ നാവ് ഇഴഞ്ഞു പോയി. കുസൃതിയോടെ അവളുടെ നാവ് എന്റെ ചുണ്ടുകള്‍ക്കിടയിലൂടെ നുഴഞ്ഞു കേറിയതും എന്റെ നാവ് അതിനെ തഴുകി നുണഞ്ഞു. ഡെയ്സി അത് ആസ്വദിച്ചു കിടന്നു. അല്‍പ്പം കഴിഞ്ഞ് ഡെയ്സി എന്റെ നാടിനെ തട്ടിയെടുത്ത് പ്രണയപൂർവം നുണഞ്ഞു. അല്‍പ്പം കഴിഞ്ഞ് എന്റെ നഗ്ന മാറിലൂടെ അവളുടെ മുഖം ഇഴഞ്ഞു നീങ്ങി. എന്റെ ഇടനെഞ്ചിൽ പ്രണയത്തോടെ അവളുടെ ചുണ്ടുകൾ ചുംബിച്ചു. ഒടുവില്‍ അവളുടെ കവിൾത്തടം എന്റെ ഹൃദയത്തിന് മുകളില്‍ അമർത്തി വച്ച് എന്റെ ഹൃദയമിടിക്കുന്ന താളത്തിനൊത്ത് അവളും മധുരമായി മൂളാൻ തുടങ്ങി.

“എന്റെ ഡെയ്സി….”

“ഊം…”

“എന്നും ഇതുപോലെ എന്റെ ഹൃദയമിടിപ്പ് കേൾക്കാൻ എന്തിനാ ഇത്ര കൊതി?”

“എന്റെ ചേട്ടന്റെ ഹൃദയം ‘ഡെയ്സി.. ഡെയ്സി’ എന്നും പറഞ്ഞല്ലേ തുടിക്കുന്നേ. എത്ര കേട്ടിട്ടും എനിക്ക് മതിയാവുന്നില്ല.”

“എന്തിനാ ഈ ഹൃദയം എന്റെ ഡെയ്സിയെ വിളിച്ചു തുടിക്കുന്നേ?” അവളുടെ മുടിയിഴകളിൽ വിരലോടിച്ച് കൊണ്ട്‌ കുസൃതിയോടെ ഞാൻ ചോദിച്ചു.

“ഞാൻ ചേട്ടന്റെ ജീവനില്‍ അലിഞ്ഞു ചേര്‍ന്നത് കൊണ്ടല്ലേ ഇങ്ങനെ കേള്‍ക്കുന്നേ. എപ്പോഴും ചേട്ടന്റെ ഹൃദയ ശബ്ദം എനിക്ക് കേള്‍ക്കണം.” പറഞ്ഞിട്ട് അവള്‍ പിന്നെയും, പിന്നെയും എന്റെ ഹൃദയ ഭാഗത്ത് ചുംബിച്ചു.

Leave a Reply

Your email address will not be published. Required fields are marked *