ട്വിൻ ഫ്ലവർസ് – 1 51അടിപൊളി  

ആന്റിക്ക് എന്നോട് ദേഷ്യമാണെന്ന് മനസ്സിലായി.

വല്യച്ചനേയും, ഡാലിയയുടെ പപ്പ ക്ലെമന്റ് അങ്കിളേയും മാത്രം എങ്ങും കാണാന്‍ കഴിഞ്ഞില്ല. ക്ലമന്റ് അങ്കിള്‍ ക്രിമിനൽ ലോയറാണ്. ചിലപ്പോ തിരക്കായിരിക്കും.

എന്റെ മുന്നില്‍ വന്നു നിന്ന ഡാലിയയുടെ മുഖത്ത് നോക്കി പുഞ്ചിരിച്ച ശേഷം നോട്ടം വേഗം മാറ്റി. കൂടുതൽ നേരം ആ മുഖത്തേക്ക് നോക്കാന്‍ എനിക്ക് ബുദ്ധിമുട്ട്‌ തോന്നി. എന്റെ ഭാര്യ മരിച്ചതിനു ശേഷമാണ് ഡാലിയയുടെ മുഖത്തേക്ക് നോക്കാൻ ബുദ്ധിമുട്ട് തോന്നി തുടങ്ങിയത്‌.

ഞാൻ പൂക്കളം നോക്കി നിന്നു. ഒടുവില്‍ പൂക്കളം പൂര്‍ത്തിയായതും അവരൊക്കെ വല്യമ്മയോടും സോഫിയ ആന്റിയോടും കുശലം പറഞ്ഞിട്ട് പിരിഞ്ഞു പോയി.

“എന്റെ മുഖത്ത് നോക്കാന്‍ എന്താ ഇത്ര ബുദ്ധിമുട്ട്?” ഡാലിയ ദേഷ്യപ്പെട്ടു.

“എന്തു ബുദ്ധിമുട്ട്.” ഞാൻ അവളെ നോക്കി.

എന്റെ ഭാര്യയുടെ അതേ കണ്ണുകൾ. അതേ തേജസുള്ള മുഖം. അവളുടെ മുഖത്തെ കോരി പിടിക്കാന്‍ തോന്നിയതും ഞാൻ വേഗം എന്റെ ചിന്തകളെ നിയന്ത്രിച്ചു.

എന്നിട്ട് കുസൃതിയോടെ ചോദിച്ചു, “നീയെന്താ തുണിയില്ലാതെ നില്‍ക്കുന്ന യെക്ഷിയാണോ എനിക്ക് ബുദ്ധിമുട്ട്‌ തോന്നാന്‍?”

ഡാലിയ ഉടനെ ചിരിച്ചു. ഒരു കുഞ്ഞ് നാണവും ആ കണ്ണില്‍ കണ്ടു. “യക്ഷികള്‍ തുണിയില്ലാതെ നില്‍ക്കുമെന്ന് ആരാ പറഞ്ഞെ?”

“ഞാൻ വെറുതെ ഊഹിച്ചു.”

“ഓഹോ!! ശെരി ചേട്ടൻ എപ്പഴാ എത്തിയേ!?”

“ഇന്നലെ. രാവിലെ ആറു മണിക്കെത്തി.”

“ഇന്നലെ എത്തിയോ? എന്നിട്ടും ഞാൻ അറിഞ്ഞില്ലല്ലോ?!” ഉടനെ കുറ്റപ്പെടുത്തും പോലെ ഞങ്ങൾക്ക് നേരെ നടന്നടുക്കുന്ന എന്റെ വല്യമ്മയേ തുറിച്ചു നോക്കിയ ശേഷം ഡാലിയ പിന്നെയും എന്റെ മുഖത്തേക്ക് നോക്കി.

“ഇത്ര നേരവും ആന്റി ഞങ്ങടെ കൂടെ ഉണ്ടായിരുന്നു. എന്നിട്ടും ആന്റി ഒന്നും പറഞ്ഞില്ല.” അവള്‍ മുഖം വീർപ്പിച്ചു. “ഇന്നലെ വന്നിട്ട് ചേട്ടനും അങ്ങോട്ട് വന്നില്ലല്ലോ!!” ഡാലിയ എന്നോട് പിണങ്ങി.

അന്നേരം വല്യമ്മയും സോഫിയ ആന്റിയും താഴ്ന്ന ശബ്ദത്തില്‍ എന്തൊക്കെയോ സംസാരിച്ചു കൊണ്ട്‌ ഞങ്ങളുടെ അടുക്കലെത്തി.

“ഹാ, പിണങ്ങല്ലടി മോളെ.” വല്യമ്മ വിരൽ കൊണ്ട്‌ അവളുടെ കവിളിൽ പതിയെ ഒരു കുത്ത് കൊടുത്തതും ഡാലിയ ചിരിച്ചു. “അവന്‍ ശെരിക്കും ക്ഷീണിച്ചാ വന്നു കേറിയത്. ഇന്നലെ കാപ്പിയും കുടിച്ച് കിടന്നതാ, പിന്നേ ഞാൻ പോലും അവനെ ഇപ്പോഴാ കാണുന്നേ.”

ഉടനെ പിണക്കം മാറി ഡാലിയ എന്നോട് പുഞ്ചിരിച്ചു.

“എത്ര നാളായി റൂബി നി നാട്ടിലൊക്കെ വന്നിട്ട്? ഞങ്ങളെ വന്നു കണ്ടിട്ട്..?!”

അന്നേരം സോഫിയ ആന്റി എന്നെ കുറ്റപ്പെടുത്തിയതും ഞാൻ തല കുനിച്ചു.

“എന്റെ മുഖത്ത് നോക്കടാ.” ആന്റിയുടെ ശബ്ദം ഉയർന്നതും ഞാൻ വേഗം ആന്റിയെ നോക്കി. “എന്റെ മോള് ഡെയ്സി പോയെന്ന് കരുതി ഞങ്ങൾ നിനക്ക് ആരുമല്ലാതായി മാറിയോ?” ആന്റിയുടെ ശബ്ദം കൂടുതൽ ദേഷ്യത്തില്‍ കനത്തുയർന്നു.

അപ്പോൾ ഗേറ്റിന് പുറത്തിറങ്ങിയ നാല് സ്ത്രീകൾ തിരിഞ്ഞ് ഞങ്ങളെ നോക്കിയ ശേഷം വേഗം നടന്നു നീങ്ങി.

എനിക്ക് പെട്ടന്ന് സങ്കടം വന്നു. പക്ഷേ ആന്റി ദേഷ്യപ്പെട്ടതിൽ ന്യായമുണ്ട്. മാസങ്ങളോളം എല്ലാവരില്‍ നിന്നും ഒഴിഞ്ഞുമാറി നിന്നത് തെറ്റാണെന്ന്‌ അറിയാമെങ്കിലും എന്റെ മനസ്സ്ഥിതി അങ്ങനെയായിരുന്നു.

സോഫിയ ആന്റി പിന്നെയും എന്തോ പറയാൻ വായ് തുറന്നു.

“എടി സോഫി…!” താക്കീത് പോലെ വല്യമ്മ വിളിച്ചു.

“മതി ചേട്ടനോട് കയർത്തത്. ഇനിയും മുറ്റത്ത്‌ നിന്ന് അമ്മ സീനുണ്ടാക്കല്ലെ..!” ഡാലിയ അവളുടെ അമ്മയോട് ദേഷ്യപ്പെട്ടു.

ഒടുവില്‍ സമനില വീണ്ടെടുത്ത സോഫിയ ആന്റി കണ്ണുകൾ തുടച്ചിട്ട് ഒന്നും മിണ്ടാതെ അവരുടെ വീട്ടിലേക്ക് നടന്നുപോയി.

ഞങ്ങൾ മൂന്നുപേരും വ്യത്യസ്ത മനസ്സ്ഥിതിയോടെ നടന്നു പോകുന്ന സോഫിയ ആന്റിയെ നോക്കി നിന്നു.

“പാവം, സങ്കടം കാരണമാ അവള്‍ അത്രയും നിന്നോട് പറഞ്ഞുപോയത്.” ഞങ്ങളുടെ കണ്ണില്‍ നിന്ന് സോഫിയ ആന്റി മറഞ്ഞതും വല്യമ്മ എന്നോട് പറഞ്ഞു.

“ഇത്രയും മാസം നാട്ടില്‍ വരാതിരുന്ന ചേട്ടനോട് എനിക്കും ദേഷ്യമുണ്ട്, ആന്റി.” ഡാലിയ വല്യമ്മയോട് പറഞ്ഞിട്ട് എന്റെ നേര്‍ക്ക് തിരിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *