ട്വിൻ ഫ്ലവർസ് – 1 51അടിപൊളി  

മിനിയാണ് എന്റെ ഫോട്ടോ എടുത്തത്. സ്വയം പരിചയപ്പെടുത്തിയ സമയം അവൾ എനിക്ക് ഷേക് ഹാന്‍ഡ് തന്നു. പിന്നെ എന്നെ വിഴുങ്ങും പോലത്തെ ഒരു നോട്ടവും.

ഓണത്തിന്‌ ഡാലിയയുടെ വീട്ടില്‍ ഒത്തുകൂടാൻ മാസങ്ങൾക്ക് മുന്നേ ഡാലിയയും നാല് കൂട്ടുകാരികളും പ്ലാൻ ചെയ്തതായാണ് മിനി എന്നോട് പറഞ്ഞത്.

മുറ്റത്ത്‌ കിടക്കുന്ന മൂന്ന്‌ വണ്ടികളിലാണ് അവർ നാല് ഫാമിലിയും ഒരുമിച്ച് ഇങ്ങോട്ട് വന്നത്. രാഹുലിന്റെയാണ് ബൈക്ക്.

മിനി ഒഴികെ, ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പരിചയപ്പെടുന്ന സമയത്ത്‌, എന്റെ അടുത്ത് നിന്നിരുന്ന ഡാലിയ പുഞ്ചിരിയോടെ നില്‍ക്കുക മാത്രം ചെയ്തു.

പക്ഷേ മിനിയെ മാത്രം ഡാലിയ സൂക്ഷ്മമായി നിരീക്ഷിച്ച് കൊണ്ടാണ് നിന്നത്. മിനി എന്നെ വിഴുങ്ങുന്ന പോലെ നോക്കിയപ്പോ ഡാലിയയുടെ കണ്ണില്‍ വല്ലാത്ത ദേഷ്യം ഉണ്ടായി.

“ആറ്റിൽ ചെന്ന് കുളിക്കാന്‍ എനിക്ക് കൊതിയായി. നമുക്ക് പോയാലോ?” പരിചയപ്പെടല്‍ കഴിഞ്ഞതും ഷാഹിദ തിടുക്കം കൂട്ടി.

“ശെരിയാ, നമുക്ക് വേഗം പോകാം.” മറ്റുള്ളവരും വെപ്രാളം കാട്ടി.

“ഇതിനു മുമ്പ് നിങ്ങളൊക്കെ പൊഴിക്കരയിൽ പോയിട്ടുണ്ടോ?” അവരുടെ ഉത്സാഹം കണ്ടിട്ട് ഞാൻ ചോദിച്ചു.

“ഇതുവരെ പോയിട്ടില്ല. പക്ഷേ ചേട്ടനും ഡാലിയയും ഡെയ്സിയും അവിടെ ആറ്റിലും കടലിലും കുളിക്കുന്ന ഫോട്ടോസും വീഡിയോസും ഡാലിയ ഞങ്ങൾക്ക് കാണിച്ച് തന്നിട്ടുണ്ട്. അങ്ങനെയാണ് ഞങ്ങൾക്ക് ഇവിടെ വന്ന് അടിച്ചു പൊളിക്കാന്‍ ആഗ്രഹമുണ്ടായത്.” അശ്വതി ആവേശത്തിൽ പറഞ്ഞു.

എന്റെ ഭാര്യയുടെ പേര് കേട്ടതും എന്റെ ഉള്ള് പിടഞ്ഞു. അതൊന്നും ഞാൻ പുറത്ത് കാണിച്ചില്ല.

“ദേ പിള്ളാരെ, നിങ്ങൾ പോകുന്നത് കൊള്ളാം, പക്ഷെ സൂക്ഷിക്കണം. ചെറിയ കുഞ്ഞുങ്ങള്‍ ഉണ്ടെന്ന് മറക്കേണ്ട, കേട്ടോ.” ആന്റി എല്ലാവരോടുമായി പറഞ്ഞു.

ഞങ്ങൾ എല്ലാവരും മൂളി.

“റൂബി ബ്രോ, നിന്റെ വണ്ടി ഞാൻ ഓടിക്കട്ടേ?” അന്‍സാര്‍ കൊതിയോടെ ചോദിച്ചു.

“അതിനെന്താ ബ്രോ… നി ഓടിക്ക്.”

“ഞങ്ങൾക്കും ഓടിക്കണം.” ഫ്രാന്‍സിസ് വിളിച്ചു കൂവി.

“പത്തു പന്ത്രണ്ട് ദിവസം എല്ലാരും ഇവിടെതന്നെ ഉണ്ടാകുമല്ലോ… അപ്പോ എല്ലാര്‍ക്കും ഓടിക്കാം.” ഒരു ചിരിയോടെ ഞാൻ പറഞ്ഞു.

അതോടെ എല്ലാവരും ഉത്സാഹിതരായി.

അന്‍സാര്‍ ചിരിച്ചോണ്ട് ഓടി ചെന്ന് എന്റെ വണ്ടിയുടെ ഡ്രൈവിങ് സീറ്റില്‍ കേറി. ബാക് സീറ്റില്‍ ഡാലിയയും, ഷാഹിദയും, പിന്നെ അവളുടെ മോനും കേറിയിരുന്നു. ഞാൻ ഫ്രണ്ട് പാസഞ്ചർ സീറ്റില്‍ കേറി.

“പോകാം ബ്രോ. ഇന്ന്‌ നമുക്ക്‌ അടിച്ചു പൊളിക്കണം.” അന്‍സാറിന്റെ ഉത്സാഹം എന്നിലും പടർന്നു പിടിച്ചു.

“അതേ, അടിച്ചു പോളിക്കണം.” ഞാൻ പറഞ്ഞു.

വഴി ഞാൻ പറഞ്ഞു കൊടുത്തതും അന്‍സാര്‍ പൊഴിക്കര ലക്ഷ്യമാക്കി വിട്ടു. മറ്റ് രണ്ട് കാറുകള്‍ ഞങ്ങളെ പിന്തുടര്‍ന്നു വന്നു.

പത്ത് മിനിട്ടില്‍ ഞങ്ങൾ അവിടെയെത്തി. അവിടെ പാർക്കിംഗ് ഏരിയാ എന്നൊന്നില്ല. പക്ഷേ ബീച്ച് തുടങ്ങുന്ന ഭാഗത്ത് ഗ്രൌണ്ട് പോലെ സ്ഥലം കിടപ്പുണ്ട്. അവിടെ അടുക്കും ചിട്ടയോടും നൂറിലധികം വണ്ടികളാണ് പാർക്ക് ചെയ്തിരുന്നത്. അധികവും ബൈക്കുകളായിരുന്നു. ഞങ്ങളും വണ്ടി അവിടെ പാർക്ക് ചെയ്തിട്ട് ഇറങ്ങി.

ഇടതു വശത്ത് കടലും വലതു വശത്ത് ആറും കണ്ടതോടെ എല്ലാവരുടെ മുഖത്തും ഉത്സാഹം കൂടി.

അവിടെ കുഞ്ഞ് കടകളും, ഐസ്ക്രീം വണ്ടികളും ധാരാളം ഉണ്ടായിരുന്നു. നല്ല തിരക്കുമുണ്ടായിരുന്നു.

“എനിക്ക് ഐസ്ക്രീം വേണ്ട. പക്ഷേ ഈ കുട്ടികൾ എന്താ ഐസ്ക്രീം കണ്ടിട്ടും വാങ്ങിച്ചു ചോദിക്കാത്തത്?” ഞാൻ ചോദിച്ചു.

അപ്പോഴാണ് കുട്ടികൾ പോലും ഐസ്ക്രീം വണ്ടിയെ കണ്ടത്.

“ആര്‍ക്കൊക്കെ ഐസ്ക്രീം വേണം?” ഡാലിയ കുസൃതി ചിരിയോടെ എന്റെ അടുത്തേക്ക് വന്നു.

“എനിക്ക് വേണം.” കുട്ടികളേക്കാൾ വേഗത്തിൽ ആദ്യം ഞാൻ കൈ പൊക്കിയതും ഡാലിയ ഒഴികെ എല്ലാവരും ഒന്ന് മിഴിച്ചു നിന്നു. എന്നിട്ട് ഡാലിയ ഉള്‍പ്പെടെ എല്ലാവരും പൊട്ടിച്ചിരിച്ചു.

“എന്റെ ബ്രോ…. നിനക്ക് ഐസ്ക്രീം വേണ്ട എന്നല്ലേ പറഞ്ഞത്? എന്നിട്ട് കുട്ടികളേക്കാൾ വേഗത്തിൽ കൈ പൊക്കിയല്ലോ?” അഭിനവ് ചിരി നിർത്തി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *