ആ ചോദ്യം കേട്ട് ദേഷ്യം വന്നത് പോലെ ഡാലിയ ചൂടായി പറഞ്ഞു, “എന്റെ അമ്മാ, ഇത് നമ്മുടെ ചേട്ടനാണ്. ചേട്ടനോട് ഇങ്ങനത്തെ ചോദ്യം ചോദിക്കേണ്ട കാര്യമുണ്ടോ?”
“നി മിണ്ടാതിരിക്കെടി…” അവളോട് ദേഷ്യപ്പെട്ടിട്ട് ആന്റി എന്നെ നോക്കി.
“എനിക്ക് സമയം കിട്ടും ആന്റി. ചെന്ന് ഇവൾടെ കാര്യം അന്വേഷിച്ച് വേണ്ടത് ചെയ്യാം, ആന്റി ധൈര്യമായി ഇരിക്കൂ.”
ഞാൻ ഉറപ്പ് കൊടുത്തതും ആന്റിക്ക് സമാധാനമായി. ഡാലിയയുടെ മുഖത്തും സന്തോഷം നിറഞ്ഞു.
“എനിക്ക് അറിയാമായിരുന്നു… ചേട്ടനെ ഇരുത്തി അമ്മയോട് കാര്യം പറഞ്ഞാൽ എല്ലാം നടക്കുമെന്ന്.”
അതുകേട്ട് ഞാൻ പുഞ്ചിരിച്ചു. ആന്റി പോലും പുഞ്ചിരിച്ചു.
“ആട്ടെ… ഏതു കമ്പനിയാ ഇന്റര്‍വ്യൂ നടത്തുന്നേ?” ആന്റി ചോദിച്ചു.
ഉടനെ ഇന്റര്‍വ്യൂ പോകാനിരിക്കുന്ന കമ്പനിയെ കുറിച്ച് ഡാലിയ വിശദമായി തന്നെ ഞങ്ങളോട് വിവരിച്ചു.
“ബ്രോഡ് ടെക്നോ” എന്ന കമ്പനി പേര് കേട്ടപ്പോ ഉള്ളില്‍ ഞാൻ സന്തോഷിച്ചു. ഡാലിയ പറഞ്ഞ കമ്പനിയെ കുറിച്ച് എനിക്കറിയാം. അതൊരു അമേരിക്കന്‍ ബേയ്സ്ഡ് കമ്പനിയാണ്. ആ കമ്പനിയുടെ എച് ആർ മാനേജര്‍, ദാമോദരന്‍ അങ്കിളും, എന്റെ അച്ഛനും സഹപാഠികളും ഉറ്റ സുഹൃത്തുക്കളും ആയിരുന്നു. ആ പുള്ളിയെ അച്ഛൻ എനിക്ക് പരിചയപ്പെടുത്തി തന്നായിരുന്നു. ഞങ്ങൾ തമ്മില്‍ നല്ലോരു ബന്ധം തന്നെയുണ്ട്. ദാമോദരന്‍ അങ്കിള്‍ എനിക്ക് ആ കമ്പനിയുടെ പ്രധാന പുള്ളികളെ പരിചയപ്പെടുത്തി തന്നിട്ടുമുണ്ട്.
എല്ലാ മാസവും അവസാന ആഴ്ചയിൽ, അമേരിക്കയിലുള്ള ഈ കമ്പനിയുടെ മെയിൻ ബ്രാഞ്ചിൽ നിന്നും ചില വിഐപികൾ ഫാമിലി സഹിതം ഊട്ടി ബ്രാഞ്ചിനെ വിസിറ്റ് ചെയ്യുന്നത് പതിവാണ്. ആ വിഐപി ഫാമിലീസിന് വേണ്ടി എപ്പോഴും എന്റെ മൂന്ന് കോട്ടേജുകളേയാണ് ബുക്ക് ചെയ്യാറുള്ളത്. ഒപ്പം മൂന്ന് വിഐപി വാനുകളും ബുക്കിങ് ചെയ്യാറുണ്ട്.
പിന്നേ ദാമോദരന്‍ അങ്കിളിന്റെ മകനും, ആ കമ്പനിയിലുള്ള ചില ഉയർന്ന സ്റ്റാഫ്സിന്റെ മക്കളും എന്റെ കരാട്ടെ ക്ലാസിലെ സ്റ്റുഡന്റ്സാണ്.
നീലഗിരിയിലേ എന്റെ ഓഫീസിൽ നിന്നും വെറും അര മണിക്കൂര്‍ യാത്ര ചെയ്താല്‍ ബ്രോഡ് ടെക്നോ കമ്പനിയില്‍ എന്താണ് കഴിയും. ഈട്ടിയിലുള്ള എന്റെ ലോഡ്ജ് ഓഫീസില്‍ നിന്നും വെറും പതിനെട്ട് മിനിറ്റ് മതി.
ദാമോദരന്‍ അങ്കിളോട് ഞാൻ റിക്വസ്റ്റ് ചെയ്താൽ ഇന്റര്‍വ്യൂ പോലും അറ്റന്റ് ചെയ്യാതെ ഡാലിയക്ക് ജോലി കിട്ടും. പക്ഷേ ഞാൻ ചെയ്യില്ല. കാരണം, അവളുടെ ജോലിയില്‍ ഡാലിയയ്ക്കുള്ള അറിവും കഴിവും എനിക്ക് നല്ലോണം അറിയാം. ഇന്റര്‍വ്യൂവിൽ അവള്‍ പാസ് ചെയ്യും. ജോലിയും കിട്ടും.
“എടാ മോനെ, നീ എന്താ ഒന്നും മിണ്ടാത്തെ?” ആന്റി ആശങ്കപ്പെട്ടു. “ആ കമ്പനി കൊള്ളില്ലേ?”
ആന്റിയുടെ ചോദ്യങ്ങൾ പെട്ടന്ന് ഡാലിയെ ടെൻഷനിലാക്കി. ആ കമ്പനി കൊല്ലല്ലേ എന്ന ചോദ്യ ഭാവത്തില്‍ ഡാലിയ എന്നെ നോക്കി.
“ബ്രോഡ് ടെക്നോ നല്ല കമ്പനിയാണ്, ആന്റി. താഴ്ന്നത് തൊട്ട് ഉയർന്നത് വരെയുള്ള അധികാരക്രമത്തിൽ പെട്ട എല്ലാ സ്റ്റാഫ്സും പരസ്പര ബഹുമാനത്തോടേയാ അവിടെ ജോലി ചെയ്യുന്നത്. പിന്നെ, ദൂര സ്ഥലങ്ങളില്‍ നിന്നും വന്ന് ജോലി ചെയ്യുന്ന കുറെ ലേഡീ സ്റ്റാഫ്സുണ്ട് അവിടെ. അവരൊക്കെ അടുത്തുള്ള ഒരു ലേഡീസ് ഹോസ്റ്റലിലാണ് താമസം. പിന്നെ എന്റെ നീലഗിരി ഓഫീസില്‍ നിന്ന് അര മണിക്കൂര്‍ ദൂരമേയുള്ളൂ ആ കമ്പനി.”
“നി പറഞ്ഞത് കേട്ടിട്ട് തെറ്റൊന്നും പറയാനില്ല.” ആന്റി സമാധാനിച്ചു. “എന്നാപ്പിന്നെ പത്തൊന്‍പതിന് നി പോകുമ്പോ ഇവളെയും കൂടെ കൂട്ടിക്കോ.” ആന്റി എന്നോട് പറഞ്ഞു.
അതുകേട്ട് ഡാലിയയുടെ സന്തോഷം കാണേണ്ടതായിരുന്നു.
എനിക്കെന്തോ ഉള്ളില്‍ അസ്വസ്ഥത നിറഞ്ഞു. എന്റെ കൂടെ വന്നാല്‍ രണ്ടുമൂന്ന് ദിവസം അവള്‍ക്ക് എന്റെ കൂടെ നില്‍ക്കേണ്ടി വരില്ലേ? ഒറ്റക്ക് ജീവിക്കുന്ന എന്റെ കൂടെ അവളെ നിര്‍ത്തുന്നത് ശെരിയാണോ? ഞാൻ ചിന്താകുഴപ്പത്തിലായി. പക്ഷേ അതിനെ കുറിച്ച് ഞാൻ ഒന്നും പറഞ്ഞില്ല.
