“വല്യച്ചൻ എവിടെ?”
“ഇലക്ട്രിസിറ്റി ബോർഡിൽ നിന്നും കോൾ വന്നടാ മോനെ. പതിവ് പോലെ വല്യച്ചന്റെ എന്തോ സഹായം വേണം പോലും. കേട്ടത് പാതി കേള്‍ക്കാത്ത പാതി അങ്ങേര് പൊട്ടത്തരം പാടിക്കൊണ്ട് ഇറങ്ങിയോടി.” ഇപ്പോഴും ആ കാഴ്ച കണ്‍മുന്നില്‍ നില്‍ക്കും പോലെ വല്യമ്മ പറഞ്ഞിട്ട് ചിരിച്ചു. “ശെരി നി ഇരിക്ക്, നമുക്ക് കഴിക്കാം. വല്യച്ചൻ വരാൻ വൈകും.”
വല്യച്ചനെ മനസ്സിൽ ഓര്‍ത്തു ചിരിച്ചുകൊണ്ട് ഞാൻ കഴിക്കാൻ ഇരുന്നു. റിട്ടയരായ ശേഷവും ഇടയ്ക്കിടെ വല്യച്ചന് ഇതുപോലത്തെ കോളുകള്‍ വരാറുണ്ട്, സഹായം ആവശ്യപ്പെട്ടു കൊണ്ട്. വല്യച്ചനും ഉത്സാഹത്തോടെ ഓടി ചെല്ലും. പുള്ളിക്ക് അതൊരു സന്തോഷമാണ്.. വല്യ അഭിമാനവുമാണ്.
ഞാനും വല്യമ്മയും ഒരുമിച്ചിരുന്ന് കഴിക്കാൻ തുടങ്ങി.
“വല്യമ്മയും വരൂ. നമുക്ക് പെഴിക്കരയിൽ ചെന്ന് കുളിച്ചിട്ട് വരാം.”
“ഓ.. ഞാൻ വരുന്നില്ല. നിങ്ങൾ പോയിട്ട് വന്നാ മതി. ഇവിടെ മൂന്നു മണി തൊട്ട് ഗ്രൂപ്പ് ഗ്രൂപ്പായി ഡാൻസ് പഠിക്കാൻ കുട്ടികൾ വന്നു കൊണ്ടിരിക്കും. അപ്പോ ഞാൻ ഇവിടെ വേണ്ടെ.”
“എന്നാ എന്റെ ചെറുപ്പക്കാരി പെണ്ണ് ഡാൻസും കളിച്ച് ഇവിടെ ഇരുന്നോ.”
“പോടാ അവിടന്ന്. അവന്റെ ചെറുപ്പക്കാരി പോലും.” വല്യമ്മ കുലുങ്ങി ചിരിച്ചു.
അങ്ങനെ കഴിച്ച ശേഷം വണ്ടിയുമെടുത്ത് ഞാനിറങ്ങി.
ആന്റിയുടെ വീട്ടിനു മുന്നില്‍ വന്നതും ഗേറ്റ് തുറന്നു കിടക്കുന്നത് കണ്ടു. ഞാന്‍ നേരെ വണ്ടി കേറ്റി മുറ്റത്ത് നിർത്തി. മുറ്റത്ത് വേറെ രണ്ട് കാറുകളും ഒരു ബൈക്കും കിടപ്പുണ്ടായിരുന്നു.
എന്റെ വണ്ടിയുടെ ശബ്ദം കേട്ടത് കൊണ്ടാവണം, ആറ് വയസ്സിന് താഴെയുള്ള അഞ്ച് കുട്ടികൾ പുറത്തേക്ക് ഓടി വന്ന് സിറ്റൗട്ടിൽ നിന്നു. എടുപ്പോടെ നില്‍ക്കുന്ന എന്റെ കറുത്ത എസ് യു വിയെ കണ്ട് കുട്ടികൾ സന്തോഷത്തോടെ കൈ കൊട്ടി ചിരിക്കാന്‍ തുടങ്ങി.
കൈകൊട്ടി ചിരിക്കുന്ന ആ കുഞ്ഞുങ്ങളെ കണ്ടപ്പോ ഞാനും താനേ ചിരിച്ചു.
അപ്പോൾ വീട്ടില്‍ നിന്നും കുറെപേര്‍ സിറ്റൗട്ടിലേക്ക് വന്നു. ഡാലിയയുടെ നാല് സുന്ദരികളായ കൂട്ടുകാരികളും ഭർത്താക്കമ്മാരും ആണെന്ന് മനസ്സിലായി.
മൂന്ന് പെണ്‍കുട്ടികള്‍ക്ക് ഡാലിയയുടെ അതേ പ്രായം തോന്നിച്ചു. നാലാമത്തെ പെണ്‍കുട്ടിക്ക് ഇരുപത്തി നാലോ, അതിൽ താഴെയോ ആയിരിക്കും. ആണുങ്ങള്‍ നാലു പേര്‍ക്കും എന്റെ അതേ പറയാമോ താഴെയോ ആണെന്ന് ഊഹിച്ചു.
അവർ എല്ലാവരും പൊഴിക്കരയിൽ പോകാൻ ഒരുങ്ങിയാണ് നിന്നത്.
“വാവ്… കിടിലം. എനിക്ക് ഇഷ്ട്ടപ്പെട്ടു.” ഡാലിയയുടെ ഒരു കൂട്ടുകാരി എന്റെ വണ്ടിയെ മൊബൈലില്‍ ഫോട്ടോ എടുത്തു. പക്ഷേ വണ്ടിയെ എടുത്തത് പോലെ എനിക്ക് തോന്നിയില്ല, അവൾ എന്നെ എടുത്തത് പോലെയാ തോന്നിച്ചത്. കിടിലം എന്ന് അവള്‍ വണ്ടിയെ പറഞ്ഞോ, എന്നെ പറഞ്ഞോ എന്ന സംശയവും എനിക്കുണ്ടായി.
“ഹലോ റൂബിന്‍ ബ്രോ.” ജിം ബോഡിയുള്ള ഒരുത്തൻ മുറ്റത്തിറങ്ങി വന്നിട്ട് ഷേക് ഹാന്‍ഡിനായി കൈ നീട്ടി. “ഞാൻ അഭിനവ്. ബ്രോയെ കുറിച്ച് ആന്റി പറഞ്ഞ് അറിയാം. പിന്നെ, എന്നെ അഭി എന്ന് വിളിച്ചാല്‍ മതി.”
ഈ ആന്റി ഇവരോട് എന്തൊക്കെ പറഞ്ഞോ ആവോ?!
ഒരു പുഞ്ചിരിയോടെ അഭി നീട്ടിയ കൈ മുറുകെ പിടിച്ച് ഞാൻ ഷേക് ചെയ്തു. “ഹലോ അഭി ബ്രോ. ആന്റി പറഞ്ഞത് ഇരിക്കട്ടെ. എന്റെ പേര് റൂബിന്‍ മാത്യു. എന്റെ പേര് ചുരുക്കി എങ്ങനെ വേണമെങ്കിലും വിളിക്കാം.”
അഭി കഴിഞ്ഞ് മറ്റുള്ളവരും എന്റെ അടുത്തു വന്നതും ഞങ്ങൾ പരസ്പരം പരിചയപ്പെടുത്തി.
അഭിനവ് – അശ്വതി, രാഹുല്‍ – ഗായത്രി, അന്‍സാര്‍ – ഷാഹിദ, പിന്നെ ഫ്രാന്‍സിസ്, മിനി.
അഭിനവ് ജിം നടത്തുന്നു. അവന്റെ ഭാര്യ അശ്വതി. അവര്‍ക്ക് ഒരു മോളുണ്ട്.
രാഹുല്‍ ഒരു മുത്തൂറ്റ് ബ്രാഞ്ചിൽ ജോലി ചെയ്യുന്നു. അവന്റെ ഭാര്യ ഗായത്രി. അവര്‍ക്ക് രണ്ട് കുട്ടികളാണ്. ഒരു ആണും ഒരു പെണ്ണും.
അന്‍സാര്‍ പട്ടാളക്കാരൻ. അവന്റെ ഭാര്യ ഷാഹിദ. അവര്‍ക്ക് ഒരു മോനുണ്ട്.
ഫ്രാന്‍സിസ് ഫൈനാൻസ് നടത്തുന്നു. അവന്റെ ഭാര്യ മിനി. അവര്‍ക്ക് ഒരു മോളുണ്ട്.
