ട്വിൻ ഫ്ലവർസ് – 1 51അടിപൊളി  

“ഞാൻ കഴിയുന്നത്ര ചുരുക്കി പറയാം.”

ഉടനെ എല്ലാവരും തലയാട്ടി.

“ഞങ്ങൾ രണ്ടു കുടുംബവും പണ്ടേ ഫാമിലി ഫ്രണ്ട്സായിരുന്നു. അതുകൊണ്ട്‌ കുഞ്ഞിക്കാലം തൊട്ടേ, ഞാനും ഡെയ്സിയും ഡാലിയയും ഒരുമിച്ചാണ് വളര്‍ന്നത്. ഓർമ്മ വെച്ച കാലം തൊട്ടേ ഡെയ്സി എന്നോട് കൂടുതൽ സ്വാതന്ത്ര്യം കാണിച്ചിരുന്നു, എനിക്ക് മാത്രം കാണാൻ കഴിഞ്ഞിരുന്ന ഇഷ്ട്ടം അവളുടെ കണ്ണുകളില്‍ തെളിഞ്ഞ് നില്‍ക്കുമായിരുന്നു. എന്റെ കണ്ണില്‍ നിന്നും അതേ ഇഷ്ട്ടം അവളും അറിയുന്നുണ്ടായിരുന്നു.” പറഞ്ഞു നിർത്തിയിട്ട് ഗ്ളാസിൽ നിന്നും ചെറിയൊരു സിപ്പ് ഞാൻ എടുത്തു.

“ബാക്കി പറ ബ്രോ..” അന്‍സാര്‍ ധൃതിപിടിച്ചു.

“അന്ന് എനിക്ക് വെറും പതിനൊന്ന് വയസ്സും ഡെയ്സിക്ക് എട്ടും. പ്രണയം എന്തെന്നോ, വികാരം എന്തെന്നോ, വിവാഹം എന്തെന്നോപോലും ഞങ്ങൾ അറിയാത്ത പ്രായം. പക്ഷേ, ആ പ്രായത്തില്‍ ഒരു കാര്യം മാത്രം ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞു….. ഞങ്ങളുടെ രണ്ട് മനസ്സും ഒറ്റ മനസ്സായി പ്രവർത്തിക്കാൻ തുടങ്ങിയിരിക്കുന്നു എന്ന സത്യം. ഓരോ നിമിഷം കഴിയുന്തോറും ഞങ്ങൾക്കിടയിലുള്ള സ്നേഹം വര്‍ധിച്ചു കൊണ്ടിരുന്നു. ദിവസങ്ങൾ കഴിയവെ പ്രണയം എന്താണെന്ന് ഞങ്ങൾ മനസ്സിലാക്കാൻ തുടങ്ങി. ആ പ്രണയം ഞങ്ങളുടെ അസ്ഥിക്ക് പിടിച്ച് വളരാനും തുടങ്ങി.”

“ചേട്ടാ…” പെട്ടന്ന് ഗായത്രി തടസപ്പെടുത്തിയതും കഥ നിര്‍ത്തി ഞാൻ അവളെ നോക്കി.

അവള്‍ തടസ്സം സൃഷ്ടിച്ചതിൽ മറ്റുള്ളവരുടെ മുഖത്ത് അതൃപ്തി പ്രകടമായെങ്കിലും ആരും അവളെ ഒന്നും പറഞ്ഞില്ല.

“ഡെയ്സിയും ഡാലിയയും ഐഡന്റിക്കൽ ട്വിൻസല്ലേ. അവരെ കാണുമ്പോഴൊക്കെ ഡെയ്സി ആരാണെന്ന് ചേട്ടൻ എങ്ങനെയാ തിരിച്ചറിഞ്ഞിരുന്നത്?”

“അത് നല്ല ചോദ്യമാണല്ലോ?” എന്റെ ഉത്തരം കേൾക്കാൻ മിനിക്കും താല്‍പ്പര്യമായി. മറ്റുള്ളവരും ആകാംഷയോടെ എന്നെ നോക്കിയിരുന്നു.

കൈയിൽ ഉണ്ടായിരുന്ന ഗ്ളാസിൽ നിന്നും അല്‍പ്പം മദ്യം സിപ്പ് ചെയ്തിട്ട് ആകാംഷയോടെ ഇരിക്കുന്ന ആ മുഖങ്ങളിലേക്ക് ഞാൻ നോക്കി.

“അത് വളരെ എളുപ്പമായിരുന്നു. എന്നെ കണ്ടതും ആരാണോ ആദ്യം എന്റെ അടുത്തേക്ക് ഓടി വരുന്നത്, അവളാണ് ഡെയ്സി.” കുസൃതിയോടെ ഞാൻ പറഞ്ഞു.

ഉടനെ കൂട്ടമായി ഒരു പൊട്ടിച്ചിരി ഉയർന്നു. മൂന്നോ നാലോ മിനിറ്റ് വരെ ആ ചിരി നീണ്ടു. ചിരിച്ചു ചിരിച്ച് വയറ്‌ ഉളുക്കിയത് പോലെ അശ്വതിയും ഷാഹിദയും വയറിനെ അമര്‍ത്തി പിടിച്ചു കൊണ്ടാണ് ചിരി തുടർന്നത്.

“എന്റെ ബ്രോ, ഈ മറുപടി ഞാൻ തീരെ പ്രതീക്ഷിച്ചില്ല.” രാഹുല്‍ മലര്‍ന്നു കിടന്ന് പിന്നെയും ചിരിച്ചു.

ഒടുവില്‍ എല്ലാവരുടെയും ചിരിയും നിന്നു. എല്ലാ കണ്ണുകളും എന്റെ മേല്‍ പതിഞ്ഞു.

“ബാക്കി പറ ചേട്ടാ?” അശ്വതി എന്റെ അടുത്ത് വന്നിരുന്നു.

“ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും സ്നേഹിക്കുന്ന കാര്യം വാക്കുകൾ കൊണ്ട്‌ പരസ്പ്പരം പറഞ്ഞില്ലെങ്കിലും, അതിന്റെ ആവശ്യം ഇല്ലായിരുന്നു. ഞങ്ങൾ രണ്ടുപേര്‍ക്കും നല്ലോണം അറിയാമായിരുന്നു. ചെറുപ്പത്തിലേ അത്രത്തോളം ഞങ്ങൾ പരസ്പ്പരം മനസ്സിലാക്കി കഴിഞ്ഞിരുന്നു. വാക്കുകൾ ഉപയോഗിക്കാതെ, വെറും നോട്ടത്തിലൂടേയും സ്പര്‍ശനം കൊണ്ട്‌ പോലും, പരസ്പരം മനസ്സിലുള്ളത് എന്താണെന്ന് മനസ്സിലാക്കാൻ കഴിയുമെന്ന തലത്തിലേക്ക് ഞങ്ങളുടെ പ്രണയം എത്തി. ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും പെട്ടന്നാണ് കടന്നു പോയത്. ഞങ്ങളുടെ പ്രണയത്തിന്റെ വേരുകൾ ഞങ്ങളെ പരസ്പ്പരം ബന്ധിപ്പിച്ച്, അളക്കാൻ കഴിയാത്ത അഗാധത്തിലേക്കും ആ വേരുകൾ ആഴ്ന്നിറങ്ങി ഉറച്ചു കഴിഞ്ഞിരുന്നു.”

പെട്ടന്ന് നിറഞ്ഞു വന്ന കണ്ണീരിനെ കണ്ണുകൾ ചിമ്മി ഞാൻ വറ്റിച്ചു. എന്നിട്ട് ഒരു സിപ്പ് കൂടി ഞാൻ എടുത്ത ശേഷം എന്റെ കണ്ണുകൾ ഞാൻ അടച്ചു.

“പ്ലീസ് ചേട്ടാ… ബാക്കി പറയൂന്നേ…!!” ഷാഹിദ കെഞ്ചിയതും ഞാൻ കണ്ണുകൾ തുറന്ന് കൈയിലുള്ള ഗ്ളാസിനെ നിരീക്ഷിച്ചു.

“ഡെയ്സി അന്ന് പത്തില്‍ പഠിക്കുന്ന സമയം, അന്നാണ് ആദ്യമായി ഡെയ്സി എന്റെ ഹൃദയത്തിന് മുകളില്‍ ചെവി ചേര്‍ത്തു പിടിച്ചത്. എന്നിട്ട് അവള്‍ പറഞ്ഞു, “ചേട്ടന്റെ ഹൃദയം ഡെയ്സി – ഡെയ്സി എന്ന് എന്റെ പേര് പറയുന്നത് എനിക്ക് കേൾക്കാം. അപ്പോ ചേട്ടൻ എന്റെ മാത്രമാണ്. ഞാൻ ചേട്ടന്റെ മാത്രവും. എന്റെ ജീവനില്‍ ചേട്ടൻ എപ്പോഴോ അലിഞ്ഞ് ചേര്‍ന്നു കഴിഞ്ഞിരിക്കുന്നു. ചേട്ടൻ ഇല്ലെങ്കില്‍ ഡെയ്സി വാടി കൊഴിഞ്ഞ് നശിച്ചു പോകും. ഈ ഹൃദയം നിലച്ചാൽ എന്റെ ശ്വാസവും നിലച്ചു പോകും. ചേട്ടൻ ജീവിച്ചിരിക്കുന്ന അത്രയും കാലം മാത്രം എനിക്കും ജീവിച്ചാൽ മതി.””

Leave a Reply

Your email address will not be published. Required fields are marked *