അവർ മൂന്ന് പേര്‍ ഉണ്ടെന്നും, എന്നെ സിമ്പിളായി അടിച്ചു വീഴ്ത്താമെന്ന ധാരണയും അഹങ്കാരവും അവരുടെ മുഖത്ത് തെളിഞ്ഞത് കണ്ട് ഞാൻ പുഞ്ചിരിച്ചു.
പക്ഷേ കരാട്ടേയിലും കളരിയിലും മര്‍മ്മ ശാസ്ത്രത്തിലും ഞാൻ തികഞ്ഞ അഭ്യാസിയാണെന്ന് അവര്‍ക്ക് അറിയില്ലല്ലോ.
“നിനക്കൊക്കെ രക്ഷപ്പെടാനുള്ള അവസരം തന്നിട്ടും എന്റെ മുന്നില്‍ തന്നെ പൊട്ടന്‍മാരെ പോലെ നില്‍ക്കുന്നത് കണ്ടില്ലേ..” ഞാൻ വെറുപ്പിച്ചു.
“തേവ്ടിയാ നായേ….” അലറിക്കൈണ്ട് മൂന്നുപേരും എന്നെ ഒരുമിച്ച് ആക്രമിച്ചു.
പക്ഷേ മിന്നല്‍ വേഗത്തിൽ ഞാൻ പ്രതികരിച്ചു. വെറും സെക്കന്‍ഡുകൾ കൊണ്ട് മൂന്ന് ഗുണ്ടകളുടെ വായും, മൂക്കിന്റെ പാലവും ചെവിക്കല്ലും ഞാൻ ഇടിച്ചു തകർത്തു.
തലച്ചോറ് സ്തംഭിച്ച് അവന്മാർ രണ്ട് സെക്കന്‍ഡ് അനങ്ങാതെ നിന്നു പോയി. ആ സമയം അവന്മാരുടെ ഓരോ കാല്‍ മുട്ടു കൂടി ഞാൻ മിന്നല്‍ വേഗത്തിൽ തൊഴിച്ചു തകർത്തപ്പൊ അവന്മാർ അലറിക്കരഞ്ഞ് നിലത്ത് വീണു.
മുഖവും മുട്ടുമെല്ലാം തകർന്ന വേദന സഹിക്കാനാവാതെ അവന്മാർ തൊണ്ട പൊട്ടുന്ന തരത്തിൽ അലറി. അവരോട് ഒരുത്തരി പോലും ദയ തോന്നിയില്ല.
“നീയൊക്കെ മറ്റുള്ളവരെ തല്ലി ചതയ്ക്കുമ്പോ ഇതുപോലെ തന്നെ വേദനിക്കുമെന്ന് അറിയണം.” പറഞ്ഞു കൊണ്ട് നിലത്ത് കിടന്ന് പുളയുന്ന അവന്മാരുടെ നാഭിക്കിട്ട് ഓരോ ചവിട്ട് കൂടി കൊടുത്തതും അവന്മാർ ആർത്തു കരഞ്ഞുകൊണ്ട് മൂത്രവിസര്‍ജ്ജനവും നടത്തി.
“അയ്യോ.. ഇനി എങ്കള ഒണ്ണും പണ്ണാതീങ്കോ സാർ. നാങ്ക സെത്തുറുവോം.” ബോക്‌സർ ഇട്ടിരുന്ന ഗുണ്ട കരഞ്ഞു പറഞ്ഞു.
“തെരിയാമ ഉങ്കക്കിട്ട വമ്പുക്ക് വന്തുട്ടോം, ദയവു സെഞ്ച് എങ്കള വിട്ടുറുങ്കോ സർ.” മറ്റൊരു ഗുണ്ട എന്നെ തൊഴുതു.
എന്നിട്ട് രക്ഷപ്പെടാന്‍ ഒരു അവസരം കൂടി കൊടുക്കണമെന്നു പറഞ്ഞ് മൂന്നും ആർത്തു കരഞ്ഞു കൊണ്ട് ആവര്‍ത്തിച്ചാവർത്തിച്ച് എന്നെ തൊഴുതു.
“ഇനി നീയൊക്കെ ആരെയെങ്കിലും തല്ലാനോ കൊല്ലാനോ റേപ് ചെയ്യാനോ ശ്രമിച്ചാൽ, ഞാൻ വരും. നിന്നെയൊക്കെ ഇഞ്ചിഞ്ചായി ഞാൻ കൊല്ലും.” ഞാൻ ഭീഷണി മുഴക്കി.
“നാങ്ക ഇനിമേ ഒരു തപ്പും പണ്ണമാട്ടോം സാർ.” അവർ എന്നെ തൊഴുതു കരഞ്ഞു.
“എന്നാ എന്റെ മനസ്സ് മാറും മുമ്പ് ഓടി രക്ഷപ്പെട്ടോ.” ഞാൻ ആജ്ഞാപിച്ചു.
കേള്‍ക്കേണ്ട താമസം അവന്മാർ ഒറ്റ കാലില്‍ ഞൊണ്ടി ഞൊണ്ടി ഓടാൻ ശ്രമിച്ചു. പലവട്ടം വീണും, എഴുന്നേറ്റും, ഒടുവില്‍ എങ്ങനെയോ അവന്മാർ ഓടി മറഞ്ഞു.
അതിനു ശേഷം അല്ലിയും അരുളും കിടന്നിരുന്ന ഭാഗത്തേക്ക് ഞാൻ നോക്കി. ആ ഗുണ്ടകളിൽ ഒരുത്തന്റെ ഷർട്ട് എടുത്ത് അല്ലി അവളുടെ മുന്‍ഭാഗം മറച്ചു പിടിച്ചു കൊണ്ട് കരയുകയായിരുന്നു. അവളുടെ കോലവും കരച്ചിലും കണ്ട് എനിക്ക് വിഷമം തോന്നി. അരുളിനെ ഞാൻ നോക്കി അവന്‍ എങ്ങനെയോ മുട്ടുകുത്തി നിന്നിട്ട് എന്റെ നേര്‍ക്ക് കൈ കൂപ്പി പിടിച്ചിരുന്നതാണ് കണ്ടത്.
ഞാൻ ആശങ്കയോടെ അവനെ സൂക്ഷിച്ചു നോക്കി.
എന്റെ വണ്ടിയില്‍ എപ്പോഴും ഒന്നോ രണ്ടോ കമ്പിളി സൂക്ഷിക്കാറുണ്ട്, ഭാഗ്യം. ഞാൻ വേഗം ചെന്ന് എന്റെ വണ്ടിയില്‍ നിന്നും കമ്പിളി എടുത്തുകൊണ്ട് വന്ന് അല്ലിക്ക് നേരെ നീട്ടിയതും അവള്‍ അതിനെ വാങ്ങി. എന്നെ നന്ദിയോട് നോക്കിയ ശേഷം വേഗം അവളുടെ ദേഹത്ത് കമ്പിളി ചുറ്റി നഗ്നത മറച്ചു.
“റൊമ്പ തേങ്സ് അണ്ണാ. നീങ്ക വരാമ ഇരന്തിരുന്താ.. അവങ്ക എന്ന—” ബാക്കി പറയാൻ കഴിയാതെ അല്ലി പൊട്ടിക്കരഞ്ഞു.
“അഴാത തങ്കച്ചി, കൂടുതൽ ഒന്നും സംഭവിക്കാത്തതിൽ ആശ്വസിക്ക്.” അവളോട് പറഞ്ഞിട്ട് ഞാൻ അവർ രണ്ടു പേരെയും എന്റെ വണ്ടിയില്‍ കേറാന്‍ സഹായിച്ചു. അവർ ആശ്വാസത്തോടെ സീറ്റില്‍ ചാരി ഇരുന്നതും വണ്ടിയില്‍ വച്ചിരുന്ന ഒരു കുപ്പി വെള്ളം എടുത്തു അവര്‍ക്ക് കൊടുത്തു. രണ്ടു പേരും ആര്‍ത്തിയോടെ കുടിച്ചു.
ശേഷം ഞാനും വണ്ടിയില്‍ കേറി ഇരുന്നിട്ട് തിരിഞ്ഞ് അവരെ നോക്കി. “എങ്ങനെയാ നിങ്ങൾ എന്റെ തോട്ടത്തില്‍ വന്നത്? ആ ഗുണ്ടകളും നിങ്ങളും തമ്മില്‍ എന്താ ബന്ധം? ശെരിക്കും എന്താണ് സംഭവം?” ഞാൻ ചോദിച്ചു.
