ട്വിൻ ഫ്ലവർസ് – 1 51അടിപൊളി  

“അയ്യോ ആന്റി, ഞങ്ങൾ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ടൈപ്പ് ഒന്നുമല്ല… സത്യം.” ഫ്രാന്‍സിസ് ഉറപ്പിച്ച് പറഞ്ഞു.

“ശെരി, ശെരി. നാളെ വെളുപ്പിന് എനിക്കൊരു യാത്രയുണ്ട്. അതുകൊണ്ട്‌ പെട്ടന്ന് രണ്ടെണ്ണം വീശിയിട്ട് വേണം എനിക്ക് കിടക്കാന്‍.” അങ്കിള്‍ കൈകൾ തിരുമ്മി കൊണ്ട്‌ തിരക്കു കൂട്ടി. “വാടാ മക്കളെ നമുക്ക് തുടങ്ങാം.”

അത് കേള്‍ക്കേണ്ട താമസം അന്‍സാറും ഭാര്യക്കും കൊടുത്തിരുന്ന റൂമിലേക്ക് അന്‍സാര്‍ ഓടി. അവന്റെ ആ ഓട്ടം കണ്ട് എല്ലാവർക്കും ചിരിയാണ് വന്നത്.

“മേളിൽ ബാൽക്കനിയിൽ ഇച്ചായൻ മേശയും കസേരയും ഇട്ട് റെഡിയാക്കി വച്ചേക്കുവാ. നിങ്ങൾ മുകളില്‍ ചെല്ല്. ഞങ്ങൾ സ്ത്രീകൾ ചെന്ന് കഴിക്കേണ്ട സാധനങ്ങള്‍ ഒക്കെ എടുത്തോണ്ട് വരാം.”

സ്ത്രീകൾ എല്ലാം എന്തൊക്കെയോ പറഞ്ഞു ചിരിച്ച് കൊണ്ട്‌ കിച്ചനിൽ പോയതും ഞങ്ങൾ ആണുങ്ങള്‍ സ്റ്റെപ്പ് കേറി മുകളില്‍ ചെന്നു.

ഇതൊരു വലിയ വീടാണ്. താഴെ നാല് ബെഡ്റൂമും, വലിയ ഹാളും, ഡൈനിംഗ് റൂമും, വലിയ സ്റ്റോർ റൂമും, പ്രാർത്ഥനാ റൂമും, വലിയ കിച്ചനുമുണ്ട്. പിന്നെ മുകളില്‍ മൂന്ന്‌ ബെഡ്റൂമും ഒരു കുഞ്ഞ് ഹാളും, ഒരു ബാൽക്കനിയും ഉണ്ട്. എല്ലാ ബെഡ്റൂമിലും ബാത്റൂം അറ്റാച്ച്ഡ് ആണ്. ബാൽക്കനിയിൽ ഇരുപത് പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്.

ഞങ്ങൾ എല്ലാവരും ബാൽക്കനിയിൽ കേറി അറേഞ്ച് ചെയ്തിട്ടിരുന്ന കസേരകളിൽ സ്ഥാനം പിടിച്ച ശേഷമാണ് അന്‍സാര്‍ ഒരു ബാഗുമായി കേറി വന്നത്.

“എത്ര കുപ്പിയുണ്ട്?” അങ്കിള്‍ ചോദിച്ചു.

“മൊത്തം ആറ് കുപ്പി.” അന്‍സാര്‍ പറഞ്ഞതും അങ്കിളിന്റെ മുഖം കറുത്തു. “അയ്യോ അങ്കിള്‍, തെറ്റായി എടുക്കല്ലേ. ഞങ്ങളാരും അങ്ങനെ മുക്കി കോരി കുടിക്കുന്നു ടൈപ്പ് അല്ല. വല്ലപ്പോഴും മാത്രം കൂടുന്നവരാണ്. പിന്നെ, ഇവിടെ പത്തു ദിവസം നിൽക്കാൻ പ്ലാൻ ചെയ്തത് കൊണ്ടും, ഇവിടെ എത്രപേര്‍ ഞങ്ങള്‍ക്കൊപ്പം കൂടുമെന്ന് അറിയാത്ത കൊണ്ടാണ് ഇത്രയും ഞാൻ കൊണ്ടുവന്നത്. ഇപ്പോൾ രണ്ടു കുപ്പി മാത്രമാ എടുത്തത്.” അവന്‍ വെപ്രാളത്തിൽ പറഞ്ഞു തീര്‍ത്തു.

അവന്റെ ന്യായീകരണം അംഗീകരിച്ചത് പോലെ അങ്കിള്‍ മൂളി. അപ്പോഴേക്കും സ്ത്രീകളും കേറി വന്നു.

ആന്റിയും മറ്റുള്ളവരും കൊണ്ടുവന്ന് നിരത്തിയ ഭക്ഷണ സാധനങ്ങള്‍ കണ്ട് രാഹുല്‍, അഭിനവ്, ഫ്രാന്‍സിസ്, അന്‍സാറും അന്തിച്ചു പോയി.

“നിങ്ങളുടെ രാത്രി പ്ലാൻ അറിയാവുന്നത് കൊണ്ട്‌ എന്റെ ഭാര്യ നേരത്തെ പ്ലാൻ ചെയ്ത് ഇതൊക്കെ തയ്യാറാക്കി വച്ചതാ.” അങ്കിള്‍ പറഞ്ഞു.

ഒടുവില്‍ ബാഗില്‍ നിന്ന് അന്‍സാര്‍ രണ്ട് കുപ്പി ബ്രാണ്ടിയും നാല് വലിയ കുപ്പി സെവനപ്പും എടുത്ത് പുറത്തു വച്ചു.

“നിങ്ങളില്‍ ആരെങ്കിലും ബ്രാണ്ടി കുടിക്കുമോ പിള്ളാരെ?” അങ്കിള്‍ പെണ്ണുങ്ങളെ നോക്കി ചോദിച്ചു.

അപ്പോ ആന്റി അങ്കിളിന്റെ കൈയിൽ ഒരടി കൊടുത്തു. “അവരാരും കുടിക്കില്ല. നിങ്ങളായിട്ട് അവരെ വഴി തെറ്റികാതിരുന്നാ മതി.”

പക്ഷേ ആന്റിയെ കാര്യമാക്കാതെ അങ്കിളിന്റെ കണ്ണുകൾ സ്ത്രീകൾ ഓരോരുത്തരുടെ മുഖത്തായി ചോദ്യ ഭാവത്തില്‍ പതിഞ്ഞു നീങ്ങി.

“ഞങ്ങൾ മദ്യം കുടിക്കില്ല, അങ്കിള്‍.”. മിനി പറഞ്ഞതും അങ്കിള്‍ സ്വന്തം മകളുടെ മുഖത്തേക്കും നോക്കി.

“ദേ പപ്പാ. പപ്പയെ ഞാൻ കൊല്ലും, പറഞ്ഞേക്കാം.” ഡാലിയ ദേഷ്യപ്പെട്ടു.

അങ്കിള്‍ പൊട്ടിച്ചിരിച്ചു. “മുതിർന്ന കുട്ടികളുടെ ഉള്ളില്‍ എന്താണെന്ന് പുറമെ കണ്ടാൽ അറിയില്ലല്ലോ, ചോദിച്ചാലല്ലേ അറിയാൻ കഴിയൂ, മോളെ. എല്ലാവർക്കും അവരവരുടേതായ സ്വതന്ത്രമുണ്ട്. എന്നാൽ, അതുപോലെ എല്ലാത്തിനും ഒരു പരിധിയുമുണ്ട്. ആ പരിധി വിടാതിരുന്നാൽ മതി. അതുകൊണ്ട്‌ സ്ത്രീകളും വല്ലപ്പോഴും അല്പസ്വല്പം മദ്യം കഴിച്ചെന്നു കരുതി ലോകം അവസാനിക്കില്ല.”

“ഹൊ.. ഇങ്ങനെ ഒരു അച്ഛനെയാണ് എല്ലാവർക്കും വേണ്ടത്.” ഷാഹിദ അസൂയയോടെ പറഞ്ഞു. “എന്നെ മകളായി അഡോപ്റ്റ് ചെയ്യാമോ, അങ്കിള്‍…. ഇപ്പഴേ എനിക്ക് ഓക്കെയാണ്.” ഷാഹിദ തമാശ പോലെ പറഞ്ഞതും എല്ലാവരും ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *