55 വയസ്സിലും മുപ്പതിൽ കൂടുതൽ പ്രായം തോന്നിക്കാത്ത സൗന്ദര്യവും ശരീര പ്രകൃതവുമാണ് വല്യമ്മയ്ക്ക്. ശരീരത്തിൽ അനാവശ്യ കൊഴുപ്പില്ല. ഇപ്പോഴും നല്ല ആരോഗ്യവും നല്ല ആക്റ്റീവുമാണ്. മണിക്കൂറുകളോളം നിര്‍ത്താതെ ഡാൻസ് കളിക്കാനുള്ള സ്റ്റാമിനയും ഉണ്ട്.
അറുപത് വയസ്സായ വല്യച്ചന് ഈയിടെയായി അല്‍പ്പം തടി കൂടി വരുന്നുണ്ട്. പക്ഷേ വയറ് ഇപ്പോഴും ഫ്ലാറ്റാണ്. പറമ്പില്‍ ഞാൻ തുടങ്ങി വച്ച കൃഷിയൊക്കെ വല്യച്ചൻ കാര്യമായ ശ്രദ്ധ കൊടുത്ത് നടത്തുന്നത് കാണുമ്പോൾ എനിക്ക് അഭിമാനം തോന്നും. ഇപ്പോഴും ആരോഗ്യവാനാണെങ്കിലും പുള്ളിക്ക് ചെറിയ മടിയൊക്കെ തുടങ്ങിയിട്ടുണ്ട്. പിന്നെ പുള്ളിക്ക് പാട്ടു പാടാന്‍ ഭയങ്കര ഇഷ്ട്ടമാണ്… പക്ഷേ ഇന്നേവരെ ഒരെണ്ണം പോലും ശെരിയായി പറ്റിയിട്ടില്ല. പുള്ളി അറിഞ്ഞു കൊണ്ടാണോ അതോ അറിയാതെയാണോ എന്നറിയില്ല, തെറ്റായി പാടുന്ന പാട്ടില്‍ കുറെ തെറികളും കടന്നു വരും.
“വാ, നമുക്ക് തുടങ്ങാം.” വല്യമ്മ എന്റെ കൈ പിടിച്ചു വലിച്ചതും ഞാനും തയാറായി.
എന്റെ ഭാര്യ മരിച്ചതിന് ശേഷം ആദ്യമായാണ് ഡാൻസ് കളിക്കാന്‍ പോകുന്നത്. മനസ്സിൽ തോന്നിയ വേദന അടക്കിക്കൊണ്ട് ഡാൻസ് കളിക്കാന്‍ ഞാൻ തയാറായി.
ആ സ്ലോ പാട്ടിന് അനുസരിച്ച് ചെറിയ സ്റ്റെപ്പുകളിൽ ഞങ്ങൾ തുടങ്ങി. ഇടയ്ക്ക് അല്‍പ്പം സ്പീഡ് കൂടുകയും ചെയ്തിട്ട് പിന്നെയും സ്ലോ ആയി. താളത്തിനൊത്ത് വല്യച്ചൻ കൈയും തട്ടി ഞങ്ങളെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. ഭാഗ്യത്തിന് പാട്ടൊന്നും പാടിയില്ല.
ഞാൻ കരുതിയത് ഒറ്റ പാട്ടില്‍ തീരുമെന്നാണ്. പക്ഷേ ഒന്നിന് പുറകെ മറ്റൊന്നായി പതിനഞ്ചു പാട്ടുകൾക്കാണ് ഞങ്ങൾ ഡാൻസ് ചെയ്തത്. മുമ്പ് ഈ പാട്ടുകള്‍ക്ക് ഞാനും വല്യമ്മയും ഡാൻസ് ചെയ്തിട്ടുള്ളതാണ്. അവസാനം, ഒരു മണിക്കൂറിന് ശേഷം ഡാൻസ് കഴിഞ്ഞതും എന്റെ മനസ്സ് ശാന്തമായി മാറി കഴിഞ്ഞിരുന്നു.
വർഷങ്ങൾക്ക് ശേഷമാണ് എന്റെ മനസ്സിന് ചെറിയൊരു ആശ്വാസം കിട്ടിയത്. തലച്ചോറിൽ അനുഭവപ്പെട്ടു കൊണ്ടിരുന്ന ഭാരവും അല്‍പ്പം കുറഞ്ഞു. നല്ല ഉന്‍മേഷവും കിട്ടി.
സന്തോഷത്തോടെ ഞാൻ വല്യമ്മയും വല്യച്ചനേയും നോക്കി പുഞ്ചിരിച്ചു. അവരുടെ ആഹ്ലാദം നിറഞ്ഞ മുഖം എന്നെ കൂടുതൽ സന്തോഷിപ്പിച്ചു. കുറെ നേരത്തേക്ക് ഞങ്ങൾ മിണ്ടാതെ പുഞ്ചിരിയോടെ നിന്നു.
അല്‍പ്പം കഴിഞ്ഞ് ഡെയ്സിയുടെ ഓര്‍മകള്‍ എന്റെ മനസ്സിൽ ഉയരാൻ തുടങ്ങിയതും എന്റെ മനസ്സിലെ സന്തോഷം കെട്ടടങ്ങി. വേദനയും ദുഃഖവും പിന്നെയും നിറയാന്‍ തുടങ്ങി. എന്റെ മാറ്റം കണ്ട് വല്യമ്മയുടെ ചിരിയും മങ്ങി.
“മതി. രാത്രി ഒട്ടും ഉറങ്ങാതെ വണ്ടി ഓടിച്ചു വന്നതല്ലേ, നല്ല ക്ഷീണം കാണും. മോന്‍ ചെന്ന് റെസ്റ്റ് എടുക്ക്.” വല്യമ്മ എന്റെ കൈ പിടിച്ച് കൂട്ടിക്കൊണ്ടു പോയി. സ്റ്റെയറിനടുത്ത് വിട്ടിട്ട് കവിളത്തൊരു ഉമ്മയും തന്നു.
എനിക്ക് പെട്ടന്ന് വല്ലാത്ത സങ്കടം വന്നു. “അമ്മാ…” എന്ന് വിളിച്ചുകൊണ്ട് ഞാൻ ഒരു വിങ്ങലോടെ വല്യമ്മയൈ കെട്ടിപിടിച്ചതും വല്യമ്മ ഒന്നും മിണ്ടാതെ എന്നെ ചേര്‍ത്തു പിടിച്ച് തലയില്‍ തഴുകി.
പണ്ടു മുതലേ സഹിക്കാൻ കഴിയാത്ത വേദന തോന്നുമ്പോള്‍ മാത്രമാണ് എന്റെ വല്യമ്മയെ കെട്ടിപ്പിടിച്ച് ‘അമ്മാ’ എന്ന് വല്യമ്മയെ വിളിച്ചു ഞാൻ കരയാറുള്ളത്. അത് വല്യമ്മയ്ക്കും അറിയാം.
“നിന്റെ മനസ്സിലേറ്റ മുറിവുകളുടെ വേദന എനിക്ക് മനസ്സിലാക്കാൻ കഴിയും, മോനേ. ആദ്യം നിന്റെ അച്ഛൻ, പിന്നെ നിന്റെ ഭാര്യയും കുഞ്ഞും…. പക്ഷേ അതൊക്കെ മറക്കാൻ നീ ശ്രമിക്കണം.” വല്യമ്മ സ്നേഹത്തോടെ ഉപദേശിച്ചു.
അതുകേട്ട് എന്റെ കരച്ചില്‍ കൂടി.
“നിന്നെ ഞങ്ങൾക്ക് ലഭിച്ച ശേഷം, ഞങ്ങളുടെ കുറവുകളും വേദനകളുമൊക്കെ ഞങ്ങൾ മറന്നു. നിന്നെ മതിയാവോളം സ്നേഹിക്കണം, നിന്നെ നന്നായി വളർത്തണം എന്ന ചിന്ത മാത്രമാ ഉണ്ടായിരുന്നത്. നീയാണ് ഞങ്ങൾക്ക് എല്ലാം. നീയാണ് ഞങ്ങളുടെ സന്തോഷം. നമ്മുടെ പാരമ്പര്യം നിലനിര്‍ത്താന്‍ ഞങ്ങൾക്ക് നീ മാത്രമേയുള്ളു. ഞങ്ങളുടെ കാലം കഴിയാറായി, പക്ഷേ നിന്റെ തലമുറ നിന്നില്‍ മാത്രമായി അവസാനിക്കാന്‍ പാടില്ല മോനെ. നിന്റെ ജീവിതം ഒരുപാട് ബാക്കിയുണ്ട്, കുറഞ്ഞത് അന്‍പത് വര്‍ഷമെങ്കിലും ഇനിയും നിനക്ക് ജീവിച്ച് തീര്‍ക്കാനുണ്ട്. അത് നീ സന്തോഷത്തോടെ ജീവിച്ച് തീര്‍ക്കണം. അതാണ് ഞങ്ങളുടെ ആഗ്രഹം.” വല്യമ്മ പറഞ്ഞവസാനിപ്പിച്ച ശേഷം എന്റെ തലയില്‍ വാത്സല്യപൂർവം തഴുകി.
