ട്വിൻ ഫ്ലവർസ് – 1 31അടിപൊളി  

ഞാനും വല്യമ്മയും ഒരുമിച്ചിരുന്ന് കഴിക്കാൻ തുടങ്ങി.

“വല്യമ്മയും വരൂ. നമുക്ക് പെഴിക്കരയിൽ ചെന്ന് കുളിച്ചിട്ട് വരാം.”

“ഓ.. ഞാൻ വരുന്നില്ല. നിങ്ങൾ പോയിട്ട് വന്നാ മതി. ഇവിടെ മൂന്നു മണി തൊട്ട് ഗ്രൂപ്പ് ഗ്രൂപ്പായി ഡാൻസ് പഠിക്കാൻ കുട്ടികൾ വന്നു കൊണ്ടിരിക്കും. അപ്പോ ഞാൻ ഇവിടെ വേണ്ടെ.”

“എന്നാ എന്റെ ചെറുപ്പക്കാരി പെണ്ണ് ഡാൻസും കളിച്ച് ഇവിടെ ഇരുന്നോ.”

“പോടാ അവിടന്ന്. അവന്റെ ചെറുപ്പക്കാരി പോലും.” വല്യമ്മ കുലുങ്ങി ചിരിച്ചു.

അങ്ങനെ കഴിച്ച ശേഷം വണ്ടിയുമെടുത്ത് ഞാനിറങ്ങി.

ആന്റിയുടെ വീട്ടിനു മുന്നില്‍ വന്നതും ഗേറ്റ് തുറന്നു കിടക്കുന്നത് കണ്ടു. ഞാന്‍ നേരെ വണ്ടി കേറ്റി മുറ്റത്ത്‌ നിർത്തി. മുറ്റത്ത്‌ വേറെ രണ്ട് കാറുകളും ഒരു ബൈക്കും കിടപ്പുണ്ടായിരുന്നു.

എന്റെ വണ്ടിയുടെ ശബ്ദം കേട്ടത് കൊണ്ടാവണം, ആറ് വയസ്സിന് താഴെയുള്ള അഞ്ച് കുട്ടികൾ പുറത്തേക്ക്‌ ഓടി വന്ന് സിറ്റൗട്ടിൽ നിന്നു. എടുപ്പോടെ നില്‍ക്കുന്ന എന്റെ കറുത്ത എസ് യു വിയെ കണ്ട് കുട്ടികൾ സന്തോഷത്തോടെ കൈ കൊട്ടി ചിരിക്കാന്‍ തുടങ്ങി.

കൈകൊട്ടി ചിരിക്കുന്ന ആ കുഞ്ഞുങ്ങളെ കണ്ടപ്പോ ഞാനും താനേ ചിരിച്ചു.

അപ്പോൾ വീട്ടില്‍ നിന്നും കുറെപേര്‍ സിറ്റൗട്ടിലേക്ക് വന്നു. ഡാലിയയുടെ നാല്‌ സുന്ദരികളായ കൂട്ടുകാരികളും ഭർത്താക്കമ്മാരും ആണെന്ന് മനസ്സിലായി.

മൂന്ന്‌ പെണ്‍കുട്ടികള്‍ക്ക് ഡാലിയയുടെ അതേ പ്രായം തോന്നിച്ചു. നാലാമത്തെ പെണ്‍കുട്ടിക്ക് ഇരുപത്തി നാലോ, അതിൽ താഴെയോ ആയിരിക്കും. ആണുങ്ങള്‍ നാലു പേര്‍ക്കും എന്റെ അതേ പറയാമോ താഴെയോ ആണെന്ന് ഊഹിച്ചു.

അവർ എല്ലാവരും പൊഴിക്കരയിൽ പോകാൻ ഒരുങ്ങിയാണ് നിന്നത്.

“വാവ്… കിടിലം. എനിക്ക് ഇഷ്ട്ടപ്പെട്ടു.” ഡാലിയയുടെ ഒരു കൂട്ടുകാരി എന്റെ വണ്ടിയെ മൊബൈലില്‍ ഫോട്ടോ എടുത്തു. പക്ഷേ വണ്ടിയെ എടുത്തത് പോലെ എനിക്ക് തോന്നിയില്ല, അവൾ എന്നെ എടുത്തത് പോലെയാ തോന്നിച്ചത്. കിടിലം എന്ന് അവള്‍ വണ്ടിയെ പറഞ്ഞോ, എന്നെ പറഞ്ഞോ എന്ന സംശയവും എനിക്കുണ്ടായി.

“ഹലോ റൂബിന്‍ ബ്രോ.” ജിം ബോഡിയുള്ള ഒരുത്തൻ മുറ്റത്തിറങ്ങി വന്നിട്ട് ഷേക് ഹാന്‍ഡിനായി കൈ നീട്ടി. “ഞാൻ അഭിനവ്. ബ്രോയെ കുറിച്ച് ആന്റി പറഞ്ഞ്‌ അറിയാം. പിന്നെ, എന്നെ അഭി എന്ന് വിളിച്ചാല്‍ മതി.”

ഈ ആന്റി ഇവരോട് എന്തൊക്കെ പറഞ്ഞോ ആവോ?!

ഒരു പുഞ്ചിരിയോടെ അഭി നീട്ടിയ കൈ മുറുകെ പിടിച്ച് ഞാൻ ഷേക് ചെയ്തു. “ഹലോ അഭി ബ്രോ. ആന്റി പറഞ്ഞത് ഇരിക്കട്ടെ. എന്റെ പേര്‌ റൂബിന്‍ മാത്യു. എന്റെ പേര്‌ ചുരുക്കി എങ്ങനെ വേണമെങ്കിലും വിളിക്കാം.”

അഭി കഴിഞ്ഞ് മറ്റുള്ളവരും എന്റെ അടുത്തു വന്നതും ഞങ്ങൾ പരസ്പരം പരിചയപ്പെടുത്തി.

അഭിനവ് – അശ്വതി, രാഹുല്‍ – ഗായത്രി, അന്‍സാര്‍ – ഷാഹിദ, പിന്നെ ഫ്രാന്‍സിസ്, മിനി.

അഭിനവ് ജിം നടത്തുന്നു. അവന്റെ ഭാര്യ അശ്വതി. അവര്‍ക്ക് ഒരു മോളുണ്ട്.

രാഹുല്‍ ഒരു മുത്തൂറ്റ് ബ്രാഞ്ചിൽ ജോലി ചെയ്യുന്നു. അവന്റെ ഭാര്യ ഗായത്രി. അവര്‍ക്ക് രണ്ട് കുട്ടികളാണ്. ഒരു ആണും ഒരു പെണ്ണും.

അന്‍സാര്‍ പട്ടാളക്കാരൻ. അവന്റെ ഭാര്യ ഷാഹിദ. അവര്‍ക്ക് ഒരു മോനുണ്ട്.

ഫ്രാന്‍സിസ് ഫൈനാൻസ് നടത്തുന്നു. അവന്റെ ഭാര്യ മിനി. അവര്‍ക്ക് ഒരു മോളുണ്ട്.

മിനിയാണ് എന്റെ ഫോട്ടോ എടുത്തത്. സ്വയം പരിചയപ്പെടുത്തിയ സമയം അവൾ എനിക്ക് ഷേക് ഹാന്‍ഡ് തന്നു. പിന്നെ എന്നെ വിഴുങ്ങും പോലത്തെ ഒരു നോട്ടവും.

ഓണത്തിന്‌ ഡാലിയയുടെ വീട്ടില്‍ ഒത്തുകൂടാൻ മാസങ്ങൾക്ക് മുന്നേ ഡാലിയയും നാല് കൂട്ടുകാരികളും പ്ലാൻ ചെയ്തതായാണ് മിനി എന്നോട് പറഞ്ഞത്.

മുറ്റത്ത്‌ കിടക്കുന്ന മൂന്ന്‌ വണ്ടികളിലാണ് അവർ നാല് ഫാമിലിയും ഒരുമിച്ച് ഇങ്ങോട്ട് വന്നത്. രാഹുലിന്റെയാണ് ബൈക്ക്.

മിനി ഒഴികെ, ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പരിചയപ്പെടുന്ന സമയത്ത്‌, എന്റെ അടുത്ത് നിന്നിരുന്ന ഡാലിയ പുഞ്ചിരിയോടെ നില്‍ക്കുക മാത്രം ചെയ്തു.

പക്ഷേ മിനിയെ മാത്രം ഡാലിയ സൂക്ഷ്മമായി നിരീക്ഷിച്ച് കൊണ്ടാണ് നിന്നത്. മിനി എന്നെ വിഴുങ്ങുന്ന പോലെ നോക്കിയപ്പോ ഡാലിയയുടെ കണ്ണില്‍ വല്ലാത്ത ദേഷ്യം ഉണ്ടായി.

“ആറ്റിൽ ചെന്ന് കുളിക്കാന്‍ എനിക്ക് കൊതിയായി. നമുക്ക് പോയാലോ?” പരിചയപ്പെടല്‍ കഴിഞ്ഞതും ഷാഹിദ തിടുക്കം കൂട്ടി.

“ശെരിയാ, നമുക്ക് വേഗം പോകാം.” മറ്റുള്ളവരും വെപ്രാളം കാട്ടി.

“ഇതിനു മുമ്പ് നിങ്ങളൊക്കെ പൊഴിക്കരയിൽ പോയിട്ടുണ്ടോ?” അവരുടെ ഉത്സാഹം കണ്ടിട്ട് ഞാൻ ചോദിച്ചു.

“ഇതുവരെ പോയിട്ടില്ല. പക്ഷേ ചേട്ടനും ഡാലിയയും ഡെയ്സിയും അവിടെ ആറ്റിലും കടലിലും കുളിക്കുന്ന ഫോട്ടോസും വീഡിയോസും ഡാലിയ ഞങ്ങൾക്ക് കാണിച്ച് തന്നിട്ടുണ്ട്. അങ്ങനെയാണ് ഞങ്ങൾക്ക് ഇവിടെ വന്ന് അടിച്ചു പൊളിക്കാന്‍ ആഗ്രഹമുണ്ടായത്.” അശ്വതി ആവേശത്തിൽ പറഞ്ഞു.

എന്റെ ഭാര്യയുടെ പേര് കേട്ടതും എന്റെ ഉള്ള് പിടഞ്ഞു. അതൊന്നും ഞാൻ പുറത്ത് കാണിച്ചില്ല.

“ദേ പിള്ളാരെ, നിങ്ങൾ പോകുന്നത് കൊള്ളാം, പക്ഷെ സൂക്ഷിക്കണം. ചെറിയ കുഞ്ഞുങ്ങള്‍ ഉണ്ടെന്ന് മറക്കേണ്ട, കേട്ടോ.” ആന്റി എല്ലാവരോടുമായി പറഞ്ഞു.

ഞങ്ങൾ എല്ലാവരും മൂളി.

“റൂബി ബ്രോ, നിന്റെ വണ്ടി ഞാൻ ഓടിക്കട്ടേ?” അന്‍സാര്‍ കൊതിയോടെ ചോദിച്ചു.

“അതിനെന്താ ബ്രോ… നി ഓടിക്ക്.”

“ഞങ്ങൾക്കും ഓടിക്കണം.” ഫ്രാന്‍സിസ് വിളിച്ചു കൂവി.

“പത്തു പന്ത്രണ്ട് ദിവസം എല്ലാരും ഇവിടെതന്നെ ഉണ്ടാകുമല്ലോ… അപ്പോ എല്ലാര്‍ക്കും ഓടിക്കാം.” ഒരു ചിരിയോടെ ഞാൻ പറഞ്ഞു.

അതോടെ എല്ലാവരും ഉത്സാഹിതരായി.

അന്‍സാര്‍ ചിരിച്ചോണ്ട് ഓടി ചെന്ന് എന്റെ വണ്ടിയുടെ ഡ്രൈവിങ് സീറ്റില്‍ കേറി. ബാക് സീറ്റില്‍ ഡാലിയയും, ഷാഹിദയും, പിന്നെ അവളുടെ മോനും കേറിയിരുന്നു. ഞാൻ ഫ്രണ്ട് പാസഞ്ചർ സീറ്റില്‍ കേറി.

“പോകാം ബ്രോ. ഇന്ന്‌ നമുക്ക്‌ അടിച്ചു പൊളിക്കണം.” അന്‍സാറിന്റെ ഉത്സാഹം എന്നിലും പടർന്നു പിടിച്ചു.

“അതേ, അടിച്ചു പോളിക്കണം.” ഞാൻ പറഞ്ഞു.

വഴി ഞാൻ പറഞ്ഞു കൊടുത്തതും അന്‍സാര്‍ പൊഴിക്കര ലക്ഷ്യമാക്കി വിട്ടു. മറ്റ് രണ്ട് കാറുകള്‍ ഞങ്ങളെ പിന്തുടര്‍ന്നു വന്നു.

പത്ത് മിനിട്ടില്‍ ഞങ്ങൾ അവിടെയെത്തി. അവിടെ പാർക്കിംഗ് ഏരിയാ എന്നൊന്നില്ല. പക്ഷേ ബീച്ച് തുടങ്ങുന്ന ഭാഗത്ത് ഗ്രൌണ്ട് പോലെ സ്ഥലം കിടപ്പുണ്ട്. അവിടെ അടുക്കും ചിട്ടയോടും നൂറിലധികം വണ്ടികളാണ് പാർക്ക് ചെയ്തിരുന്നത്. അധികവും ബൈക്കുകളായിരുന്നു. ഞങ്ങളും വണ്ടി അവിടെ പാർക്ക് ചെയ്തിട്ട് ഇറങ്ങി.

ഇടതു വശത്ത് കടലും വലതു വശത്ത് ആറും കണ്ടതോടെ എല്ലാവരുടെ മുഖത്തും ഉത്സാഹം കൂടി.

അവിടെ കുഞ്ഞ് കടകളും, ഐസ്ക്രീം വണ്ടികളും ധാരാളം ഉണ്ടായിരുന്നു. നല്ല തിരക്കുമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *