ട്വിൻ ഫ്ലവർസ് – 1 31അടിപൊളി  

“എനിക്ക് ഐസ്ക്രീം വേണ്ട. പക്ഷേ ഈ കുട്ടികൾ എന്താ ഐസ്ക്രീം കണ്ടിട്ടും വാങ്ങിച്ചു ചോദിക്കാത്തത്?” ഞാൻ ചോദിച്ചു.

അപ്പോഴാണ് കുട്ടികൾ പോലും ഐസ്ക്രീം വണ്ടിയെ കണ്ടത്.

“ആര്‍ക്കൊക്കെ ഐസ്ക്രീം വേണം?” ഡാലിയ കുസൃതി ചിരിയോടെ എന്റെ അടുത്തേക്ക് വന്നു.

“എനിക്ക് വേണം.” കുട്ടികളേക്കാൾ വേഗത്തിൽ ആദ്യം ഞാൻ കൈ പൊക്കിയതും ഡാലിയ ഒഴികെ എല്ലാവരും ഒന്ന് മിഴിച്ചു നിന്നു. എന്നിട്ട് ഡാലിയ ഉള്‍പ്പെടെ എല്ലാവരും പൊട്ടിച്ചിരിച്ചു.

“എന്റെ ബ്രോ…. നിനക്ക് ഐസ്ക്രീം വേണ്ട എന്നല്ലേ പറഞ്ഞത്? എന്നിട്ട് കുട്ടികളേക്കാൾ വേഗത്തിൽ കൈ പൊക്കിയല്ലോ?” അഭിനവ് ചിരി നിർത്തി ചോദിച്ചു.

“എനിക്ക് മാത്രമായിട്ട് വേണ്ട എന്നാ ഉദേശിച്ചത്.” ഞാൻ പറഞ്ഞപ്പൊ പിന്നെയും ചിരി ഉയർന്നു.

“ഐസ്ക്രീം വേണമെങ്കിൽ വേഗം കൈ പോക്ക്.” ഞാൻ വിളിച്ചു പറഞ്ഞു. ഉടനെ കുട്ടികൾ അഞ്ചുപേരും വേഗം കൈ പൊക്കി കൂവി ചിരിച്ചുകൊണ്ട് അടുത്തേക്ക് ഓടി വന്നു.

“എനിക്കും വേണം.” മിനി എന്റെ അടുത്തു വന്ന് നിന്നു.

“എനിക്കും..” ഷാഹിദ ചിരിച്ചുകൊണ്ട് കൈ പൊക്കി.

അതോടെ ബാക്കിയുള്ളവർക്കും വേണമെന്നായി.

അങ്ങനെ ഐസ്ക്രീം കുടിച്ചുകൊണ്ട് പൊഴിയിലൂടെ ഞങ്ങൾ നടന്നു. ഫാമിലിയായി വന്നവരും, സുഹൃത്തുക്കളുടെ കൂടെ വന്നവരും, കമിതാക്കളും, ഒറ്റക്ക് വന്നവരുമൊക്കെ വെള്ളത്തിൽ അവരവരുടെതായ സ്ഥലങ്ങള്‍ ഒതുക്കി വെള്ളത്തിൽ കളിച്ചു കുളിച്ച് സന്തോഷിക്കുന്നതും കണ്ടാണ് ഞങ്ങൾ നടന്നത്.

ഒടുവില്‍ തിരക്ക് കുറഞ്ഞ ഏരിയാ നോക്കി ഞങ്ങൾ സ്ഥലം പിടിച്ചു. കരയില്‍ ബോട്ടിൽ വെള്ളവും, ചെരുപ്പും, ടവലും എല്ലാം ഒതുക്കി കൂട്ടി വച്ചിട്ട് വെള്ളത്തിൽ ഇറങ്ങാന്‍ റെഡിയായി.

വെള്ളം കണ്ട് ഭയന്നിട്ട് കുട്ടികൾ വെള്ളത്തിൽ നിന്നും മാറി കരയില്‍ തന്നെ ഓടി കളിക്കാന്‍ തുടങ്ങി.

“വാ ഗായത്രി, നിനക്ക് നീന്താന്‍ അറിയില്ലല്ലോ, ഞാൻ പഠിപ്പിച്ച് തരാം.” രാഹുല്‍ അവന്റെ ഭാര്യയെ കൂട്ടിക്കൊണ്ടു വെളളത്തിലിറങ്ങി ഉള്ളിലേക്ക് നടന്നു.

“വെള്ളത്തില്‍ കളിക്കാന്‍ നിനക്ക് അറിയില്ലല്ലോ…? ഞാൻ പഠിപ്പിച്ചു തരാം.” അര്‍ത്ഥം വച്ച് ഫ്രാന്‍സിസ് മിനിയോട് പറഞ്ഞതും മിനി കള്ളച്ചിരിയോടെ ഞങ്ങളെയൊക്കെ നോക്കി. എന്റെ മുഖത്ത് മാത്രം അല്‍പ്പം കൂടുതൽ ആ നോട്ടം നീണ്ടു നിന്നു.

“എടാ കളി വീരാ…. പബ്ലിക്കിൽ തന്നെ വേണോ..?” അന്‍സാര്‍ അവനെ കളിയാക്കിയതും ഒരു കൂട്ടച്ചിരി ഉയർന്നു. ഞാനും കൂടെ ചിരിച്ചു.

ഡാലിയ നാണിച്ച് ആരുടെ മുഖത്തും നോക്കാതെ നിന്നു.

അങ്ങനെ മറ്റുള്ളവരെല്ലാം വെള്ളത്തിൽ ഇറങ്ങി പരസ്പരം വെള്ളം തെറിപ്പിച്ചും, നീന്താന്‍ പഠിപ്പിച്ചും, ആരും കാണില്ല എന്ന് കരുതി ചില കുസൃതികള്‍ ഒപ്പിക്കാനും തുടങ്ങി.

“നീ ഇറങ്ങുന്നില്ലേ?” പേടിച്ച് നില്‍ക്കുന്ന ഡാലിയയോട് ഞാൻ ചോദിച്ചതും ഭയത്തില്‍ വിടര്‍ന്നു വലുതായ കണ്ണുകൾ കൊണ്ട്‌ വെള്ളമാകെ അവൾ പരത്തി.

“നിങ്ങൾ രണ്ടും എന്തിനാ കരയില്‍ തന്നെ നില്‍ക്കുന്നേ?” കഴുത്തറ്റം വെള്ളത്തിൽ നിന്നുകൊണ്ട് ഷാഹിദ ഞങ്ങളോട് വിളിച്ചു ചോദിച്ചു. “അവളെ പിടിച്ച് വെള്ളത്തില്‍ തള്ളി വിട്, റൂബി ചേട്ടാ. അവളെ വലിച്ച് ഇങ്ങോട്ട് കൊണ്ടു വാ.”

“പോടി രാക്ഷസി, ചേട്ടൻ അങ്ങനെ ഒന്നും എന്നോട് കാണിക്കില്ല.” ഡാലിയ അവളോട് പറഞ്ഞു.

എന്നാലും ഷാഹിദയുടെ വാക്കുകൾ അവളെ ശെരിക്കും ഭയപ്പെടുത്തിയിരുന്നു. എന്റെ വലതു സൈഡിൽ നിന്നിരുന്ന ഡാലിയ പെട്ടന്ന് എന്റെ വലത് കൈമുട്ടിന് അല്‍പ്പം മുകളിലായി അവളുടെ രണ്ടു കൈകള്‍ കൊണ്ടും മുറുകെ കെട്ടിപിടിച്ചു. അവളുടെ ശരീരം മുഴുവനും ചെറുതായി വിറയ്ക്കുന്നത് പോലും എനിക്ക് അറിയാൻ കഴിഞ്ഞു.

പാവം. അവളുടെ പേടി കണ്ടിട്ട് എന്റെ ഉള്ളില്‍ അവളോട് സംരക്ഷണഭാവം ഉണര്‍ന്നു.

“അവള്‍ പറഞ്ഞത് വിചാരിച്ച് നി പേടിക്കേണ്ട, ഡാലിയ. ഞാനല്ലേ കൂടെയുള്ളത്, നിനക്ക് ഒന്നും സംഭവിക്കാതെ ഞാൻ നോക്കിക്കോളാം.” അത്രയും പറഞ്ഞ ശേഷം അവളെ ചേര്‍ത്തു പിടിക്കണം എന്നുണ്ടായിരുന്നു. പക്ഷേ എന്റെ വലതു വശത്ത് നിന്നിട്ട് എന്റെ വലതു കൈയെ അവൾ കെട്ടിപിടിച്ചു നില്‍ക്കുന്നത് കൊണ്ട്‌ എനിക്ക് അവളെ ചേര്‍ത്തു പിടിക്കാന്‍ കഴിഞ്ഞില്ല.

എന്റെ വാക്കുകൾ അവളില്‍ സൃഷ്ടിച്ച മാറ്റം കണ്ട് ഞാൻ പോലും ആശ്ചര്യപ്പെട്ടു. അവളുടെ പേടി പെട്ടന്ന് മാറി. വിറയൽ ഉടനെ നിന്നു. എന്റെ കൈയിലെ മരണ പിടിത്തവും അല്‍പ്പം അയഞ്ഞു. മുഖത്ത് ശാന്ത ഭാവവും തെളിഞ്ഞു. “എന്നെ വെള്ളത്തിൽ കൊണ്ട് പോ ചേട്ടാ.” അവള്‍ തല ചെരിച്ച് എന്നെ നോക്കി പറഞ്ഞു.

ഇപ്പോഴും എന്റെ വലതു കൈ അവള്‍ കെട്ടിപിടിച്ചു തന്നെയാ വെച്ചിരുന്നത്. ഞങ്ങൾ ഒരുമിച്ച് നടന്ന് വെള്ളത്തില്‍ ഇറങ്ങി. മെല്ലെ മറ്റുള്ളവര്‍ക്ക് നേരെ നടന്നു. കാല്‍ മുട്ടും, പിന്നെ അര വരെ വെള്ളത്തിൽ മുങ്ങിയതും ഡാലിയ ചെറുതായി വിറച്ചു. എന്റെ കൈനെ അവള്‍ കൂടുതൽ മുറുകെ പിടിച്ചു.

ഡാലിയയുടെ മാറിടങ്ങൾ എന്റെ കൈയിലും ദേഹത്തും അമർന്നത് അറിഞ്ഞ് എന്തോ പോലെ തോന്നി.

പണ്ട്‌ തൊട്ടേ ഡെയ്സി ആയാലും ഡാലിയ ആയാലും, രണ്ടുപേരും ഇതുപോലെ തന്നെ എന്റെ കൈയും ദേഹത്തും കെട്ടിപിടിച്ചു കൊണ്ട്‌ വെള്ളത്തിൽ ഇറങ്ങുമായിരുന്നു. അപ്പോഴൊക്കെ ഡാലിയയുടെ മാറിടങ്ങൾ എന്റെ ദേഹത്ത് അമർന്ന് ഞെരിയുന്നത് ഒന്നും ഞാൻ ശ്രദ്ധിച്ചിരുന്നില്ല. പക്ഷേ ഇപ്പോൾ എനിക്ക് ശ്രദ്ധിക്കാതിരിക്കാൻ കഴിഞ്ഞില്ല.

മനസ്സിൽ കേറിയ ആ ചിന്തകള്‍ക്ക് വളം വച്ചു കൊടുക്കാതെ അവള്‍ ഞാൻ മറ്റുള്ളവര്‍ക്കടുത്തേക്ക് നയിച്ചു. അവളുടെ മാറിടം വരെ വെള്ളത്തിൽ മുങ്ങിയതും ഡാലിയ പേടിച്ച് എന്റെ കൈ വിട്ടിട്ട് സൈഡിൽ നിന്ന് എന്റെ അരയില്‍ കൈകൾ ചുറ്റി കെട്ടിപിടിച്ചു കൊണ്ടാണ് നടന്നത്.

അവളുടെ ശരീര ഭാഗം പിന്നെയും എന്റെ ദേഹത്ത് നന്നായി അമർന്നപ്പോ ഷോക്കടിച്ച പോലെ തോന്നി. എന്റെ മനസ്സിൽ ഇടിച്ചു കേറുന്ന തെറ്റായ ചിന്തകളെ ബഹിഷ്കരിക്കാൻ ശ്രമിച്ചു കൊണ്ട്‌ പിന്നെയും ഞങ്ങൾ നടന്നു.

ഒടുവില്‍ മറ്റുള്ളവര്‍ക്കടുത്ത് എത്തിയതും ഞങ്ങൾ നിന്നു.

“നിനക്ക് പേടിയാണെന്ന് പറഞ്ഞെങ്കിലും ഇത്രക്ക് ഞങ്ങൾ വിചാരിച്ചില്ല.” എന്നെ കെട്ടിപിടിച്ചു കൊണ്ട്‌ വിറയ്ക്കുന്ന ഡാലിയയെ നോക്കി മിനി കളിയാക്കും പോലെ പറഞ്ഞു.

കുറേ നേരം ഡാലിയ അങ്ങനെ നിന്ന ശേഷമാണ് അവള്‍ക്ക് പേടി മാറിയത്. അതിനുശേഷം അവള്‍ എന്നെ വിട്ടിട്ട് കൂട്ടുകാരികൾക്കൊപ്പം കൂടി. വെള്ളത്തില്‍ ഇറങ്ങുന്നത് വരെ മാത്രമാണ്‌ അവള്‍ക്ക് പേടി. അത് കഴിഞ്ഞ് അത്ര പേടി ഇല്ലെങ്കിലും അവൾ എന്നെ ചുറ്റിപറ്റി നില്‍ക്കുന്നത് തന്നെയാ ശീലം.

“എടി, ചേട്ടനെ തന്നെ ചുറ്റിപറ്റി നില്‍ക്കാതെ ഇങ്ങു വന്നേ.” ഗായത്രിയും ഷാഹിദയും ഡാലിയയെ അവര്‍ക്കൊപ്പം കൂട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചു. പക്ഷേ ഡാലിയ ഭയന്ന് എന്റെ അടുക്കലേക്ക് ഓടി വരാൻ ശ്രമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *