ട്വിൻ ഫ്ലവർസ് – 1 31അടിപൊളി  

“സാരമില്ല. മാറ്റിവച്ച ആ കുപ്പിയും എടുക്ക്. നമുക്ക് ഒരുമിച്ച് പൊളിക്കാം.” വല്യച്ചൻ ഉത്സാഹത്തോടെ പറഞ്ഞതും അന്‍സാര്‍ വേഗം മാറ്റിവച്ച കുപ്പി എടുത്തോണ്ട് വന്നു.

അങ്ങനെ ഞങ്ങൾ ശെരിക്കും എൻജോയ് ചെയ്തു. രണ്ടു മണി കഴിഞ്ഞ് ആന്റി ഞങ്ങളെ മുകളില്‍ വന്ന് ഉച്ച ഭക്ഷണം കഴിക്കാൻ വിളിച്ചു.

ഭക്ഷണം കഴിച്ച ശേഷം ആറു മണി വരെ എല്ലാവരും സംസാരിച്ചിരുന്നു.

“എനിക്ക് വല്യമ്മേടേ കൂടെ ഒരു ഡാൻസ് കളിക്കണം.” അന്‍സാര്‍ ആഗ്രഹം പറഞ്ഞു.

“അതിനെന്താ.” വല്യമ്മ ഉടനെ റെഡിയായി. അവനും വല്യമ്മയും അഞ്ച് മിനിറ്റ് ഡാൻസ് ചെയ്തു.

അത് കഴിഞ്ഞ് ഓരോരുത്തരായി ചെന്ന് വല്യമ്മയുടെ കൂടെ ഡാൻസ് കളിച്ചു. വല്യച്ചനും അങ്കിളും പോലും വല്യമ്മയുടെ കൂടെ ഡാൻസ് ചെയ്തപ്പോ എല്ലാവരും പൊട്ടിച്ചിരിച്ചു.

ഒടുവില്‍ എല്ലാവരുടെയും കൂടെ ഡാൻസ് കഴിഞ്ഞതും വല്യമ്മ എന്നെ നോക്കി.

“എന്തോ മൂഡില്ല, വല്യമ്മേ.” ഞാൻ പറഞ്ഞതും വല്യമ്മയുടെ മുഖത്ത് നിരാശ പടർന്നു. വല്യമ്മയുടെ മുഖത്ത് മാത്രമല്ല എല്ലാവരുടെയും മുഖത്ത് നിരാശ ഞാൻ കണ്ടു.

ഭാഗ്യത്തിന്‌ എന്റെ തീരുമാനം മാനിച്ച് ആരും എന്നെ നിര്‍ബന്ധിച്ചില്ല.

“ഇനി നമുക്ക് തല്ല് തുടങ്ങാം.” ഫ്രാന്‍സിസ് എഴുനേറ്റ് ഹാളിന് നടുക്ക് പോയി നിന്നു. “എടാ ജിമ്മേ, ആദ്യം നീ വാ. നിന്നെ ഞാൻ ശെരിയാക്കി തരാം.”

അവന്റെ കോമഡി പോലത്തെ പറച്ചില്‍ കേട്ട് അഭിനവ് ഉള്‍പ്പെടെ എല്ലാവരും ചിരിച്ചു. ശേഷം അഭിനവ് എഴുനേറ്റ് പോയി.

“ഇത് ഫ്രണ്ട്ലി മാച്ചാണ്. അതുകൊണ്ട്‌ കഴിയുന്നത്ര അനാവശ്യമായി വേദനിപ്പിക്കാന്‍ പാടില്ല. മുഖത്ത് അടിക്കാന്‍ പാടില്ല. മര്‍മ്മ സ്ഥാനത്തും പാടില്ല.” ഫ്രാന്‍സിസ് മുന്‍കൂട്ടി പറഞ്ഞു. “പിന്നെ എതിരാളിയെ നിലത്ത് വീഴ്ത്തി നെഞ്ചത്ത് മുഷ്ടി ഊന്നിയ ആളിനെ വിജയിയായി പ്രഖ്യാപിക്കും.”

“അതേ, അങ്ങനെ മതി.” അവരുടെ അടുത്തേക്ക് ചെന്നിട്ട് അങ്കിള്‍ ഏറ്റുപിടിച്ചു. “പിന്നേ ഞാൻ റഫറി ആയിരിക്കും.”

“അത് കൊള്ളാം.” ഫ്രാന്‍സിസ് തള്ള വിരൽ ഉയർത്തി കാണിച്ചു.

“എന്നാ തുടങ്ങിക്കോ..” റഫറിയായി നിന്ന അങ്കിള്‍ തുടങ്ങാൻ അനുവാദം കൊടുത്തു.

അഭിനവും ഫ്രാന്‍സിസും നല്ല ഫൈറ്റേസ് ആണെന്ന് അവരുടെ ഫൈറ്റ് കണ്ടതും മനസ്സിലായി. ഇരുപത് മിനിറ്റ് കഴിഞ്ഞ് ഫ്രാന്‍സിസ് അവന്റെ എതിരാളിയെ തോല്പിച്ചു.

“അടുത്ത് ആരാ?” അങ്കിള്‍ ചോദിച്ചു. ആ കണ്ണുകൾ എന്നെ ഒന്ന് ഉഴിഞ്ഞതും ഞാൻ പരുങ്ങി.

“ഇനി അന്‍സാര്‍.” രാഹുല്‍ വിളിച്ചു പറഞ്ഞു. ഉടനെ അന്‍സാര്‍ എഴുനേറ്റ് പോയി.

പതിനഞ്ചു മിനിറ്റ് കൊണ്ട്‌ അന്‍സാര്‍ ഫ്രാന്‍സിസ്നെ തോല്പിച്ചു.

“അങ്ങനെ അന്‍സാറിനെ വിജയിയായി പ്രഖ്യാപിക്കുന്നു. ഫ്രാന്‍സിസ് സ്പോര്‍ട്സ് മാന്‍ സ്പിരിറ്റിൽ പറഞ്ഞു.

“അതിന് മത്സരം അവസാനിച്ചിട്ടില്ലല്ലോ..!!” അങ്കിള്‍ കണ്‍ഫ്യൂഷനിൽ പറഞ്ഞതും ഒരു ചിരിയോടെ ഡാലിയ എന്നെ നോക്കി.

“മാച്ച് കഴിഞ്ഞു അങ്കിള്‍. അവർ മൂന്നുപേർ മത്സരിക്കുന്ന കാര്യമാണ് രാവിലെ തീരുമാനിച്ചത്‌.” വെപ്രാളം പിടിച്ചു ഞാൻ പറഞ്ഞു.

“അതൊന്നും പറ്റില്ല. നീയും മത്സരിക്കണം. അങ്കിള്‍ വാശി പിടിച്ചു.”

അങ്കിള്‍ പറഞ്ഞത് കേട്ട് എട്ട് ജോടി കണ്ണുകൾ ആശ്ചര്യത്തോടെ എന്നെ നോക്കി.

“അപ്പോ റൂബിന്‍ കരാട്ടെ മാസ്റ്റർ ആണെന്ന് നിങ്ങളോട് പറഞ്ഞില്ലേ?” അങ്കിള്‍ കള്ളച്ചിരിയോടെ ചോദിച്ചു.

“എന്റെ ബ്രോ, ഇത്രയും പ്രധാനപ്പെട്ട കാര്യത്തെ ഞങ്ങളില്‍ നിന്നും മറച്ചു വയ്ക്കാന്‍ എങ്ങനെ തോന്നി?” വിടര്‍ന്ന കണ്ണുകളോടെ ഫ്രാന്‍സിസ് ചോദിച്ചു.

“ബ്രോ വന്നേ, നമുക്കിടയിൽ ഒരു മാച്ച് വയ്ക്കാം.” അന്‍സാര്‍ എന്നോട് പറഞ്ഞു.

“വേണ്ട ബ്രോ. ബ്രോ തന്നെയാ ജയിച്ചത്. മാച്ച് ഒന്നും വേണ്ട.” ഞാൻ പറഞ്ഞു.

“അതെന്താ, മാച്ച് തുടങ്ങും മുന്നേ റൂബി ചേട്ടൻ പേടിച്ചു പോയോ?” ഷാഹിദ കളിയാക്കി.

അത് ഡാലിയയ്ക്ക് ഇഷ്ട്ടപ്പെട്ടില്ല. “സ്വന്തമായി ഡോജോ നടത്തുന്ന റൂബി ചേട്ടൻ അങ്ങനെയൊന്നും പേടിക്കില്ല.” അവൾ കടുപ്പിച്ച് പറഞ്ഞു. “ഇന്ത്യയ്ക്കത്ത് പല സ്റ്റേറ്റുകളിലും ചാമ്പ്യൻഷിപ്പിന് പങ്കെടുക്കാൻ ചേട്ടന്റെ മാസ്റ്റർ ചേട്ടനെ സെലക്ട് ചെയ്തതാണ്. പക്ഷേ അതിലൊന്നും താല്‍പര്യം ഇല്ലാത്തത് കൊണ്ട്‌ ചേട്ടൻ എങ്ങും പോയില്ല. അതിന്റെ പേരിലാണ് ചേട്ടനും ചേട്ടന്റെ മാസ്റ്ററും തമ്മില്‍ പിണങ്ങിയത്. കൂടാതെ കളരി പയറ്റിലും ചേട്ടൻ തെളിഞ്ഞ അഭ്യാസിയാണ്.” ഞാൻ എത്ര തുറിച്ചു നോക്കിയിട്ടും എന്നെ കാര്യമാക്കാതെ ഡാലിയ എല്ലാം തുറന്നടിച്ചു.

അതുകേട്ട് അവളുടെ കൂട്ടുകാരികളും ഭർത്താക്കന്മാരൂം ശെരിക്കും അന്തംവിട്ടു. ഷാഹിദ എന്നെയും അന്‍സാറേയും മാറിമാറി നോക്കി.

“എന്റെ ബ്രോ. ഇത്ര കഴിവുള്ള നിങ്ങളോട് പൊരുതാൻ എനിക്ക് അതിയായ ആഗ്രഹമുണ്ട്. ആ ആഗ്രഹം എനിക്ക് സാധിച്ചു തരണം. ഒരു പട്ടാളക്കാരന്റെ സ്പിരിറ്റ് ആണെന്ന് കൂട്ടിക്കൊ.”

“ഞങ്ങൾക്കും നിങ്ങളുടെ ഫൈറ്റ് കാണണം.” രാഹുല്‍, അഭിനവ്, പിന്നെ ഫ്രാന്‍സിസും ഒച്ച ഉണ്ടാക്കി .

“നിന്റെ അഭ്യാസം കണ്ടിട്ട് വര്‍ഷങ്ങളായടാ മോനെ. എനിക്കും കാണണം.” വല്യച്ചനും ആവശ്യപ്പെട്ടപ്പോ എനിക്ക് സമ്മതിക്കേണ്ടി വന്നു.

ഞാൻ എഴുനേറ്റ് ചെന്ന് അന്‍സാറിന് മുന്നില്‍ മനസ്സില്ലാമനസ്സോടെ നിന്നു.

“എന്റെ കഴിവിനെ ബ്രോ ബഹുമാനിക്കുന്നുണ്ടെങ്കിൽ കരുതിക്കൂട്ടി ബ്രോ തോറ്റു തരരുത്.” എന്റെ മനസ്സ് വായിച്ച പോലെ അന്‍സാര്‍ പറഞ്ഞതും ഞാൻ തല ചൊറിഞ്ഞു. അപ്പോ ഡാലിയ ചിരിച്ചത് ഞാൻ കേട്ടു.

“നിനക്ക് ഞാൻ വച്ചിട്ടുണ്ട്.” അവളെ നോക്കി ഞാൻ പറഞ്ഞതും എല്ലാവരും ചിരിച്ചു. ഡാലിയ കൊഞ്ഞനം കുത്തി കാണിച്ചു. അവൾ അങ്ങനെ ചെയ്തത് കാണാന്‍ നല്ല രസമായിരുന്നു.

“എന്നാ തുടങ്ങിക്കോ.” എന്റെ അങ്കിള്‍ റഫറി അനുവാദം തന്നു.

അന്‍സാര്‍ ഒട്ടും താമസിച്ചില്ല. അവന്‍ വളരെ വേഗത്തിൽ ലെഗ് സ്വീപിലൂടെ എന്നെ വീഴ്ത്താനുള്ള ടെക്നിക്ക് പ്രയോഗിച്ചു. അങ്ങനെ വീഴ്ത്തി എന്റെ നെഞ്ചില്‍ മുഷ്ടി അമർത്തി മാച്ച് പെട്ടന്ന് അവസാനിപ്പിക്കാനായിരുന്നു അവന്റെ പ്ലാൻ.

പക്ഷേ എന്താണ്‌ സംഭവിച്ചതെന്ന് അന്‍സാറും മറ്റുള്ളവരും മനസ്സിലാക്കും മുന്നേ എല്ലാം കഴിഞ്ഞിരുന്നു. അതും വെറും മൂന്ന്‌ സെക്കണ്ടിൽ.

നിലത്ത് കിടന്നു കൊണ്ട്‌ അവന്റെ നെഞ്ചത്ത് തൊട്ടിരുന്ന എന്റെ മുഷ്ടിയിലും മുഖത്തും അന്‍സാര്‍ മാറിമാറി അന്തംവിട്ടു നോക്കി.

“ങേ, കഴിഞ്ഞോ? ശെരിക്കും എന്താ സംഭവിച്ചത്?” അവിശ്വസനീയതയോടേ അശ്വതി ആരോടോ ചോദിക്കുന്നത് കേട്ടു.

പക്ഷേ ആരും മിണ്ടിയില്ല. ഒരു പുഞ്ചിരിയോടെ എന്റെ മുഷ്ടി അവന്റെ നെഞ്ചില്‍ നിന്നും ഞാൻ മാറ്റി. അവന് നേരെ കൈ നീട്ടിയതും അന്‍സാര്‍ ചിരിച്ചു കൊണ്ട്‌ എന്റെ കൈ പിടിച്ചു എഴുന്നേറ്റു.

Leave a Reply

Your email address will not be published. Required fields are marked *