ട്വിൻ ഫ്ലവർസ് – 1 30അടിപൊളി  

വല്യമ്മയുടെ മുഖം പെട്ടന്ന് തുടുത്തു. “മതി, മതി, രണ്ടും കൂടെ എന്നെ കളിയാക്കണ്ട.” വല്യമ്മ അങ്ങനെ പറഞ്ഞെങ്കിലും മുഖത്ത് ഭയങ്കര സന്തോഷവും ഉത്സാഹവും നിറയുന്നത് കണ്ടു. “വാടാ മോനെ നമുക്ക് ഡാൻസ് കളിക്കാം. ഇന്ന്‌ കഴിഞ്ഞ് ഇനി എന്നാണാവോ എന്റെ മോന്റെ കൂടെ ഡാൻസ് കളിക്കാന്‍ കഴിയുക.”
*****************

പകല്‍ സമയത്ത് ട്രാഫിക് കൂടുതലായത് കൊണ്ട്‌ എപ്പോഴും രാത്രി സമയങ്ങളില്‍ ദൂര യാത്ര ചെയ്യുന്നതായിരുന്നു എനിക്കിഷ്ടം. രാത്രി സമയങ്ങളില്‍ അത്യാവശ്യം സ്പീഡിൽ പോകാനും കഴിയും. യാത്ര ദൈര്‍ഘ്യം കുറഞ്ഞു കിട്ടും. എന്റെ ഇഷ്ട്ടം എല്ലാവർക്കും അറിയുകയും ചെയ്യാം.

അടുത്ത ദിവസം വൈകിട്ട് ആറര കഴിഞ്ഞ് ഞാനും വല്യമ്മയും വല്യച്ചനും കൂടി ആന്റിയുടെ വീട്ടിലെത്തി. ഡാലിയ കൂടെ വരുന്നത് കൊണ്ട്‌ അവിടെ നിന്ന് രാത്രി ഒന്‍പത് മണിക്ക് യാത്ര തിരിക്കാനായിരുന്നു പ്ലാൻ.

“ഒന്നും മറക്കാതെ എല്ലാം എടുത്തു വച്ചോ, മോളെ?” ഡാലിയയുടെ റൂമിൽ കേറിയതും വല്യമ്മ അവളോട് ചോദിച്ചു.

അങ്കിളും ആന്റിയും അവളുടെ റൂമിൽ തന്നെ ഉണ്ടായിരുന്നു. അവളുടെ ട്രാവല്‍ ബാഗില്‍ വേണ്ട സാധനങ്ങൾ അടുക്കി വയ്ക്കുന്ന തിരക്കിലായിരുന്നു മൂന്ന്‌ പേരും.

“ഒന്നും മറന്നിട്ടില്ല, ആന്റി.” ഡാലിയ പറഞ്ഞിട്ട് എന്നെ നോക്കി ടെൻഷൻ നിറഞ്ഞ പുഞ്ചിരി സമ്മാനിച്ചു.

“ഇപ്പഴേ ടെൻഷനിൽ ആണല്ലോ?” വല്യച്ചൻ അടുത്തുചെന്ന് അവളുടെ തലയില്‍ സ്നേഹത്തോടെ തൊട്ടു.

“മറ്റന്നാൾ ഉച്ചയ്ക്കാണ് ഇന്റര്‍വ്യൂ. അവിടത്തെ ഇന്റര്‍വ്യൂ ഭയങ്കര ടഫ് ആണെന്നാ കേട്ടത്.” അവൾ ടെൻഷനടിച്ചു.

“എന്റെ മോളെ, നിനക്ക് എക്സ്പീരിയൻസ് ഉണ്ട്. നിന്റെ ജോലിയെ കുറിച്ച് നിനക്ക് അറിയാമെങ്കില്‍ ഒന്നും പേടിക്കാനില്ല. സ്വയം വിശ്വസിക്ക്, ധൈര്യം താനെ മനസ്സിൽ നിറയും. നി പഠിച്ചതും, നിന്റെ എക്സ്പീരിയൻസും നിന്റെ ബുദ്ധിയും നിന്നെ നയിക്കും.” വല്യച്ചന്റെ വാക്കുകൾ കേട്ട് ഡാലിയയുടെ മുഖം തെളിഞ്ഞു.

“താങ്ക്സ് അങ്കിള്‍.” അവള്‍ വല്യച്ചനെ കെട്ടിപിടിച്ചു. അവളുടെ കണ്ണുകളില്‍ ആത്മവിശ്വാസം നിറഞ്ഞു തുളുമ്പി. “അങ്കിളിന്റെ വാക്കുകൾ എപ്പോഴും എന്റെ ആത്മവിശ്വസത്തെ വർദ്ധിപ്പിക്കുകയാ ചെയ്തിട്ടുള്ളത്.

രാത്രി ഒന്‍പത് മണിക്ക് എന്റെ വണ്ടിക്കടുത്ത് ഞങ്ങൾ എല്ലാവരും നിന്നു.

“സൂക്ഷിച്ച് വണ്ടി ഓടിക്കണേ, മോനേ.” എന്നെ കെട്ടിപിടിച്ചു കൊണ്ട്‌ നിറഞ്ഞ കണ്ണുകളോടെ വല്യമ്മ പറഞ്ഞു. എന്നിട്ട് എന്നെ വിട്ടിട്ട് ഡാലിയയെ ചേര്‍ത്തു പിടിച്ച് നെറുകയില്‍ ഉമ്മ കൊടുത്തു.

വല്യച്ചൻ എന്റെ വലത് തോളില്‍ പിടിച്ചു കൊണ്ട്‌ പറഞ്ഞു, “ഒരിക്കലും നിന്റെ മനസ്സ് തളരരുത്. ഒരിക്കലും നി തകരരുത്. ഡാലിയ മോളെ നോക്കിക്കോണം. നീ മാത്രമേ ഉള്ളു അവള്‍ക്ക്.”

എന്തോ അര്‍ത്ഥം വച്ച് അവസാനത്തെ വാക്കുകളെ വല്യച്ചൻ ഊന്നി പറഞ്ഞു.

“റൂബി മോനെ, എപ്പോഴും എന്റെ മോൾടെ കൂടെ തന്നെ ഉണ്ടാവാണെ.” അങ്കിള്‍ എന്നോട് പറഞ്ഞു.

“നിങ്ങൾ എപ്പോഴും ഒരുമിച്ച് തന്നെ ഉണ്ടാവണം.” വിവാഹം കഴിഞ്ഞു വന്ന ദമ്പതികളെ അനുഗ്രഹിക്കും പോലെയാണ് ആന്റി ഞങ്ങളോട് പറഞ്ഞത്. “എന്നാ പോയി വരൂ മക്കളെ.”

ഏതോ അജ്ഞാതരുടെ മുന്നില്‍ പെട്ടത് പോലെയാണ് എനിക്ക് തോന്നിയത്‌. എല്ലാവരും എന്തോ അര്‍ത്ഥം വച്ച് സംസാരിക്കുന്നത് പോലെ. അവരുടെ വാക്കുകളില്‍ എന്തോ മറഞ്ഞു കിടക്കുന്നത് പോലെ അനുഭവപ്പെട്ടു.

“വരൂ ചേട്ടാ. പോകാം നമുക്ക്.” ഡാലിയ പറഞ്ഞതും ഞങ്ങൾ എന്റെ വണ്ടിയില്‍ കേറി യാത്രയായി.
*****************
*****************

ഡാലിയയുടെ കുറിപ്പുകള്‍ – 1

ഞാൻ ഡാലിയ. ഞാനും റൂബി ചേട്ടനും മാത്രമായി ഇങ്ങനെയൊരു യാത്ര ആദ്യമായിട്ടാ.

എന്റെ ഓര്‍മ വച്ച കാലം മുതല്‍ ചേട്ടനെ ഞാന്‍ കാണുന്നു. ആരോടും പെട്ടന്ന് ദേഷ്യപ്പെടില്ല. കഴിയുന്നത്ര ആരെയും വേദനിപ്പിക്കാത്ത പ്രകൃതം. ആരെയും സഹായിക്കുന്ന മനസ്സ്. സൗമ്യമായ സംസാര പെരുമാറ്റ ഗുണങ്ങള്‍…. അങ്ങനെ ഒരുപാട്‌ പറയാനുണ്ട്.

ഞാനും ചേട്ടനും ഡെയ്സിയും ഒരുമിച്ചാ വളര്‍ന്നത്. ചെറുപ്പം തൊട്ടേ ചേട്ടൻ എന്നു പറഞ്ഞാൽ എനിക്കും ജീവനാ. പക്ഷേ ഡെയ്സിയും ചേട്ടനെ സ്നേഹിക്കുന്ന കാര്യം അറിഞ്ഞത് വൈകിപ്പോയി. അപ്പോഴേക്കും എല്ലാം കൈ വിട്ടു പോയി. എന്നിട്ടും ചേട്ടനെ മറക്കാൻ കഴിഞ്ഞില്ല. ചേട്ടനെ എനിക്ക് ഇഷ്ടമാണെന്ന് ഡെയ്സിക്ക് അറിയാമായിരുന്നു. പക്ഷേ ഡെയ്സി ഒന്നും അറിഞ്ഞതായി ഭാവിച്ചില്ല…. അവളുടെ നല്ല മനസ്സ്.

ഇന്നേവരെ ഡെയ്സിയോട് ദേഷ്യം തോന്നിയിട്ടില്ല… പക്ഷേ അവളോട് കടുത്ത അസൂയ ഉണ്ടായിരുന്നു എന്നത് സത്യം. ചെറുപ്പം തൊട്ടേ അവളോട് അസൂയ കൂടുമ്പോ അവളെ ദേഷ്യം പിടിപ്പിക്കാൻ ചേട്ടന്റെ കൂടെയും മുകളിലും ഒക്കെ കിടന്നു മറിയും. അതു കണ്ട് അവള്‍ക്ക് അസൂയ തോന്നി ചേട്ടൻ അറിയാതെ രഹസ്യമായി എന്നെ തുറിച്ച് നോക്കുമ്പോ എനിക്ക് സമാധാനം കിട്ടും. അതോടെ അസൂയ മാറി എന്റെ കുസൃതിയും ഞാൻ മതിയാകും.

ചേട്ടനെ കാണാന്‍ നല്ല ഭംഗിയാ. ചേട്ടന്റെ ശരീരം ഇരുമ്പ് പോലിരിക്കും. നല്ല ഷേപ്പും ഉണ്ട്. ചേട്ടന്റെ ബോടിയും സ്ട്രച്ചറും മനസ്സിലാവുന്ന തരത്തിൽ ചേട്ടൻ ഡ്രസ് ചെയ്യില്ല. ലൂസ് ടീ ഷര്‍ട്ടും ഷർട്ടും മാത്രേ ധരിക്കു. ചേട്ടന് ഒരുപാട്‌ കഴിവുകൾ ഉണ്ട്. എന്നാൽ ആരോടും ഷോ കാണിക്കില്ല. പക്ഷേ ദേഷ്യം വന്നാൽ ഭയങ്കരമായിരിക്കും.

വർഷങ്ങൾക്ക് മുമ്പ്‌, ചിലര്‍ എന്നെയും ഡാലിയയേയും വൃത്തികെട്ട കമന്റുകൾ ചെയ്തപ്പോ ചേട്ടന്റെ മറഞ്ഞു കിടന്ന ഉഗ്ര സ്വഭാവവും കണ്ടു. അവിടെ അവരോട് ചോദ്യവും പറച്ചിലും ഉണ്ടായില്ല, റോട്ടിലിട്ട് ശെരിക്കും അവരെ തല്ലി. അതിനുശേഷം പൂവാല ശല്യങ്ങള്‍ ഉണ്ടായിട്ടില്ല.

ഡെയ്സിയും ചേട്ടനും തമ്മിലുള്ള ബന്ധം അറിഞ്ഞിട്ടും എനിക്ക് ചേട്ടനോടുള്ള സ്നേഹം കുറഞ്ഞില്ല. എന്നെയും അറിയാതെ സ്നേഹം കൂടുകയാണുണ്ടായത്. ഡെയ്സി എല്ലാം അറിയുന്നുണ്ടായിരുന്നു. പക്ഷേ ഒരിക്കല്‍ പോലും എന്നോട് ദേഷ്യവും വെറുപ്പും കാണിച്ചിട്ടില്ല.

അവരുടെ കല്യാണം കഴിഞ ശേഷം ഞാൻ ചേട്ടന്റെ മുകളില്‍ ഉരുണ്ടു മറിഞ്ഞിട്ടില്ല. പക്ഷേ സഹിക്കാൻ കഴിയാതെ വരുന്ന സന്ദര്‍ഭങ്ങളില്‍ അവരുടെ റൂമിൽ ചെന്ന് അവരുടെ നടുക്ക് കിടക്കും. അവരുടെ സംഭാഷണങ്ങളിൽ ഞാനും കൂടും.

എന്റെ മനസ്സിൽ ചേട്ടന് മാത്രമേ സ്ഥാനമുള്ളു. അതുകൊണ്ടാ വിവാഹം വേണ്ടെന്ന് തീരുമാനിച്ചത്. മറ്റൊരാളെ കുറിച്ച് ചിന്തിക്കാനേ എനിക്ക് കഴിയില്ല.

ചേട്ടനെ എനിക്ക് ഇഷ്ട്ടമാണെങ്കിലും… ഡെയ്സിയോട് കടുത്ത അസൂയ ഉണ്ടായിരുന്നെങ്കിലും… ഡെയ്സി മരിക്കരുതായിരുന്നു എന്ന് തന്നെയാ ഇപ്പോഴും ആഗ്രഹിച്ച് പോകുന്നത്. പക്ഷേ പറഞ്ഞിട്ട് എന്തു കാര്യം, സംഭവിക്കേണ്ടത് സംഭവിച്ചു. ചേട്ടൻ ഇപ്പോഴും ഡെയ്സിയുടെ ഓര്‍മ്മയുമായി തന്നെ ജീവിക്കുന്നു. പക്ഷേ എന്റെ മനസ്സിൽ ഇപ്പോഴും ചേട്ടൻ മാത്രമേയുള്ളു.

Leave a Reply

Your email address will not be published. Required fields are marked *