ട്വിൻ ഫ്ലവർസ് – 1 31അടിപൊളി  

“ചേട്ടൻ എന്നെ സപ്പോര്‍ട്ട് ചെയ്യുമെന്ന് അറിയാമായിരുന്നു.” ഡാലിയ ആന്റിക്ക് കൊഞ്ഞനം കുത്തി കാണിച്ചിട്ട് എന്റെ മുന്നില്‍ ഉണ്ടായിരുന്ന ചെയറിൽ വന്നിരുന്നു.

എന്റെ മുന്നില്‍ അവള്‍ വന്നിരുന്നതും എന്റെ കണ്ണുകൾ അവളുടെ ഇടത് കഴുത്തിൽ ഒന്ന് പരാതീട്ട് വേഗം മാറി.

“നിന്നോട് അവളെ ഉപദേശിക്കാൻ പറഞ്ഞ എന്നെ വേണം തല്ലാന്‍.” ആന്റി എന്നെ നോക്കി തലയാട്ടി ചിരിച്ചു. “ശെരി നിങ്ങൾ സംസാരിച്ചിരിക്ക്, ഞാൻ കുടിക്കാന്‍ എന്തെങ്കിലും എടുക്കാം.”

ആന്റി കിച്ചനിൽ പോയതും ഞാനറിയാതെ തന്നെ എന്റെ കണ്ണുകൾ ഡാലിയയുടെ ഇടത് കഴുത്തിൽ വീണ്ടും പരത്തി. ഡെയ്സിക്ക് ഉള്ളത് പോലത്തെ ഒരു കുഞ്ഞ് കറുത്ത പൊട്ട് ഡാലിയയ്ക്കും ഉണ്ട്. അവിടെയാണ് എന്റെ കണ്ണുകൾ പതിഞ്ഞത്.

അത് കണ്ടപ്പോ എന്റെ മനസ്സിൽ സങ്കടം നിറഞ്ഞു.

എന്റെ കണ്ണുകൾ പതിയെ താഴേക്ക് ഇഴഞ്ഞു ചെന്നു. ഡാലിയയുടെ മുന്‍ ഭാഗത്ത് എന്റെ കണ്ണുകൾ തങ്ങി. ഡെയ്സിയേക്കാൾ അല്‍പ്പം വലുതാണെന്ന് ഷേപ്പ് കണ്ടപ്പോ തോന്നി.

അയ്യേ…. എങ്ങോട്ടാ എന്റെ മനസ്സ് പായുന്നത്!! ധൃതിയില്‍ എന്റെ കണ്ണുകൾ പിന്നെയും താഴേക്ക് ഇഴഞ്ഞ് ഡാലിയേടെ പൊക്കിള്‍ ഭാഗത്ത് നിന്നു. ഡെയ്സിക്ക് പൊക്കിളിന് അല്‍പ്പം താഴെയും ഒരു കുഞ്ഞ് കറുത്ത പൊട്ടുണ്ട്. ഡാലിയയ്ക്കും ഉണ്ടാവും.

ച്ചേ…. എന്തൊക്കെയാ ഞാൻ ചിന്തിക്കുന്നേ. എവിടെയൊക്കെയോ ഡാലിയയെ ഞാൻ നോക്കുന്നത്?

വേഗം ഡാലിയയുടെ പൊക്കിള്‍ ഭാഗത്ത് നിന്നും നോട്ടം മാറ്റി അവളുടെ മുഖത്തേക്ക് കൊണ്ടുവന്നു.

ഡാലിയ എന്റെ മുഖത്ത് തന്നെയാ നോക്കി ഇരുന്നത്. അവളുടെ മുഖം നാണത്താൽ വല്ലാതെ ചുവന്നു തുടുത്തിരുന്നു.

“ഡെയ്സിക്ക് ഉള്ളത് പോലെ അവിടെ എനിക്ക് കറുത്ത പൊട്ട് ഇല്ലാ.” നാണത്തോടെ അവള്‍ പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു.

“സോറി ഡാലിയ. ഞാൻ… ഞാൻ—”

“അതൊന്നും സാരമില്ല.” ഡാലിയ ചിരിച്ചു. “പിന്നേ ഇത്തവണയും മൂന്ന്‌ ദിവസം നിന്നിട്ട് മുങ്ങാനാ പ്ലാൻ?” അവള്‍ ചോദിച്ചു.

“യേയ്, ഓണം കഴിഞ്ഞ് പത്തൊന്‍പതിന് ഞാൻ പോകും.” ഞാൻ പറഞ്ഞതും അവള്‍ പെട്ടന്ന് നിലത്ത് നോക്കിയിരുന്ന് എന്തോ കാര്യമായി ചിന്തിക്കാൻ തുടങ്ങി.

അവളുടെ ചിന്തകളെ ശല്യം ചെയ്ത് മുറിക്കാൻ മനസ്സില്ലാതെ ഞാൻ അവളെ നോക്കി വെറുതെ ഇരുന്നു.

അപ്പോ ആന്റി കിച്ചനിൽ നിന്നിറങ്ങി വന്നു. കൊണ്ടുവന്ന ട്രേ ടീപ്പോയിൽ വച്ചിട്ട് ഒരു ഗ്ലാസ്സ് ജൂസ് എനിക്കെടുത്തു തന്നപ്പോഴാണ് ഡാലിയ ചിന്ത മുറിച്ച് ഞങ്ങളെ നോക്കിയത്.

“ഈ പെണ്ണിന് എന്തുപറ്റി..?” ആന്റി എന്നോട് ചോദിച്ചു.

“ആന്റി പോയപ്പോ അവൾ കോമയിലായി. ആന്റി തിരിച്ചു വന്നതും കോമ മാറി. ഇവളെ നിയന്ത്രിക്കുന്ന സ്വിച്ച് വല്ലതും ആന്റി കണ്ടുപിടിച്ചോ?”

എന്റെ പറച്ചില്‍ കേട്ട് അമ്മയും മോളും പൊട്ടിച്ചിരിച്ചു.

ചിരി നിന്നതും ഡാലിയയുടെ മുഖത്ത് പെട്ടന്ന് നിസംഗത ഉണ്ടായത് ഞാനും ആന്റിയും ശ്രദ്ധിച്ചു. അതു കണ്ട് ആന്റിയുടെ മുഖത്ത് ആശങ്ക പടർന്നു പിടിച്ചു.

“അമ്മാ, എനിക്കൊരു കാര്യം പറയാനുണ്ട്.”

“എന്തുകാര്യം?” ആന്റി ആശങ്കയോടെ ചോദിച്ചു.

അപ്പോ ഡാലിയ എന്നെ നോക്കിയാണ് സംസാരിച്ചത്. “ചേട്ടാ, ‘ജോബ്‌ ഇന്റര്‍വ്യൂ’ എന്നൊരു വാട്സാപ് ഗ്രൂപ്പുണ്ട്. അതിൽ, എനിക്ക് എക്സ്പീരിയൻസുള്ള വെബ് ഡെവലപ്പർ ജോലിയുടെ ഒരു ആഡ് കണ്ടിട്ട് അവരുടെ ഓഫീസിൽ ഞാൻ വിളിച്ചായിരുന്നു. വിളിച്ചിട്ട് ഇന്ന്‌ അഞ്ച് ദിവസമായി.”

“ആണോ, എന്നിട്ട്?” ഞാൻ ആന്റിയെ പാളിയൊന്ന് നോക്കി.

“എന്നോട് ഇന്റര്‍വ്യൂ അറ്റൻഡ് ചെയ്യാൻ പറഞ്ഞു. ഓണം കഴിഞ്ഞാണ് ഇന്റര്‍വ്യൂ. ഇരുപത്തി ഒന്നാം തിയതി.”

അതുകേട്ട് മനസ്സിൽ മുറിവേറ്റ പോലെയാണ്‌ ആന്റി ഇരുന്നത്.

“എന്നിട്ട് ഇത്രയും ദിവസം ഇതൊക്കെ എന്നോട് പറയാൻ നിനക്ക് തോന്നിയില്ല, അല്ലേ?” സങ്കടപ്പെട്ടാണ് ആന്റി അത് പറഞ്ഞത്. “പക്ഷേ റൂബി വന്നു കേറിയതും ഓടിച്ചെന്ന് അവനോട് പറഞ്ഞു.”

“അതുപിന്നെ… ചേട്ടൻ എന്നെ സപ്പോര്‍ട്ട് ചെയ്യുമെന്ന വിശ്വസമുള്ളത് കൊണ്ടാ ഇപ്പൊ ഇക്കാര്യം എടുത്തിട്ടത്.”

ആന്റി കുറെ നേരത്തേക്ക് അവളെ തന്നെ തുറിച്ചു നോക്കിയിരുന്നു.

“നി ജോലിക്ക് പോകണ്ട എന്ന് എപ്പോഴെങ്കിലും ഞാൻ വിലക്കിയിട്ടുണ്ടോ..?” ആന്റി ദേഷ്യപ്പെട്ടു.

“ജോലിക്ക് പോകേണ്ട എന്ന് അമ്മ പറഞ്ഞിട്ടില്ല…… പക്ഷേ ദൂര സ്ഥലത്ത്‌ ജോലിക്ക് പോകാൻ സമ്മതിക്കില്ല എന്ന് അമ്മ എത്രയോ വട്ടം പറഞ്ഞിട്ടുണ്ട്. അതുകൊണ്ട്‌ ആദ്യം ചേട്ടനോട് ഫോണിലൂടെ കാര്യങ്ങൾ പറഞ്ഞിട്ട്, പിന്നെ ചേട്ടനെ കൊണ്ട്‌ അമ്മയോട് സംസാരിപ്പിക്കാം എന്ന് വിചാരിച്ചാ ഇതുവരെ അമ്മയോട് പറയാതിരുന്നത്. പക്ഷേ ചേട്ടനോട് ഫോണിലൂടെ പറയാൻ കഴിഞ്ഞില്ല. ചേട്ടൻ നാട്ടില്‍ വരികയും ചെയ്തു. പിന്നെ ദാ, ചേട്ടൻ ഇപ്പൊ നമ്മുടെ മുന്നില്‍. അതുകൊണ്ട്‌ ഇപ്പൊ ചേട്ടനെ ഇരുത്തി കൊണ്ട്‌ സംസാരിക്കാം എന്ന് വിചാരിച്ചു.”

ഡാലിയ പറഞ്ഞതൊക്കെ ഗ്രഹിക്കാന്‍ എന്നപോലെ ആന്റി കുറച്ചുനേരം ആലോചിച്ചിരുന്നു. ഒടുവില്‍ ആന്റിയുടെ മുഖം കറുത്തു. “എവിടെയാ ജോലി സ്ഥലം?”

“തമിഴ്‌നാട്ടില്‍…”

ഇവിടെ നിന്നും കന്യാകുമാരി ഡിസ്ട്രിക്ട് അത്ര ദൂരത്തൊന്നുമല്ല. അവിടെയാണ് ജോലിയെങ്കിൽ എന്നും പോയി വരാൻ കഴിയും. പക്ഷേ ദൂരെ എന്നാലേ അവള്‍ പറഞ്ഞത്.

“തമിഴ്‌നാട്ടില്‍ എവിടെ?” ഞാൻ ചോദിച്ചു.

“ഊട്ടി….!!” മടിച്ചു മടിച്ചാണ് ഡാലിയ പറഞ്ഞത്.ഉടനെ ആന്റി അവളെ തറപ്പിച്ചു നോക്കി.

“വേണ്ട, അത്രയും ദൂരത്ത് പോയി ജോലി ചെയ്യണമെന്ന് നിര്‍ബന്ധമില്ല.” ആന്റി ദേഷ്യത്തില്‍ പറഞ്ഞു.

“കണ്ടോ.. കണ്ടോ… ഇതുകൊണ്ടാ അമ്മയോട് ഞാൻ പറയാത്തത്.” ഡാലിയ സങ്കടപ്പെട്ടു. “ചേട്ടൻ എന്താ ഒന്നും മിണ്ടാത്തെ…” അവള്‍ വെപ്രാളപ്പെട്ട് എന്റെ കാലില്‍ നുള്ളി.

“വേണ്ടന്ന് പറഞ്ഞില്ലേ…” ആന്റി അവളോട് കയർത്തു. “എന്തെങ്കിലും ആവശ്യത്തിന് പോലും സഹായിക്കാൻ അവിടെ ആരും ഉണ്ടാവില്ല. നി അവിടെ ഒറ്റക്ക് കിടക്കുമ്പോ സമാധാനമായി എനിക്കിവിടെ എങ്ങനെ ഇരിക്കാൻ കഴിയും. ഒരു മോള് എന്നെന്നേക്കുമായി നമ്മളെ വിട്ടുപോയി. ഇനി നിനക്ക് ഇവിടന്ന് മാറി ഒറ്റക്ക് നിൽക്കണമല്ലേ? അതും, സ്വന്തവും ബന്ധവും ഇല്ലാത്ത സ്ഥലത്ത്‌..!!” ദേഷ്യവും ടെൻഷനും പിടിച്ച് ആന്റി വിയർക്കാൻ തുടങ്ങി. ശബ്ദമില്ലാതെ കരയാനും തുടങ്ങി.

ഒരു മോള് എന്നെന്നേക്കുമായി നമ്മളേ വിട്ടു പോയെന്ന് ആന്റി പറഞ്ഞതും എന്റെ ഹൃദയം പൊളിഞ്ഞത് പോലെയായി. ഒന്നും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത പോലെ എന്റെ മുഖം വിളറി.

എന്റെ അവസ്ഥ മനസ്സിലാക്കിയ പോലെ ഡാലിയ വിഷമത്തോടെ എന്നെ നോക്കിയതും ഞാൻ എങ്ങനെയോ പുഞ്ചിരിച്ചു.

“എന്നെ സഹായിക്കാൻ അവിടെ ആരും ഉണ്ടാവില്ലെന്ന് ആരാ പറഞ്ഞത്, റൂബി ചേട്ടൻ നീലഗിരിയിലല്ലേ താമസം. ഊട്ടിയും നീലഗിരി ഡിസ്ട്രിക്ട്ടിൽ തന്ന്യാ.” ഡാലിയ അവളുടെ അമ്മയോട് തര്‍ക്കിച്ചു.

Leave a Reply

Your email address will not be published. Required fields are marked *