എല്ലാവരുടെയും ഉള്ളിൽ അവൾ ഇത്രയധികം സ്ഥാനം പിടിചോ എന്ന്.
വിവാഹത്തിന്റെ തലേ ദിവസത്തെ തിരക്ക് എല്ലാം കഴിഞ്ഞു രാത്രിയിൽ റൂമിലേക്ക് വന്നപ്പോൾ ആണ്
പെട്ടന്ന് അവന് ലക്ഷ്മിയുടെ കാര്യം ഓർമ വന്നത്.
“ഫോൺ എടുത്തു വിളിച്ചാലോ. വിളിക്കണോ. വിളിച്ചാൽ അവൾ എന്നെ കുറിച്ച് വല്ലതും വിചാരിക്കുവോ. വേണ്ട. വേണോ“
സ്വയം എന്തൊക്കയോ അവന് പുലമ്പി
“ദൈവമെ എനിക്കിതു എന്താ സംഭവിക്കുന്നത്. അവളോട് ആദ്യം തോന്നിയ ഇഷ്ടകേട് ഇപ്പോൾ എന്താ എനിക്ക്തോന്നാത്തത്. എന്തിനാണ് എപ്പോഴും അവൾ എന്റെ മനസ്സിലേക്ക് വരുന്നത്. ഞാൻ അറിയാതെ തന്നെ അവളെഞാൻ സ്നേഹിച്ചുതുടങ്ങിയിരിക്കുന്നു“
പെട്ടന്ന് അവന്റെ ഫോൺ റിങ് ചെയ്യുന്ന സൗണ്ട് അവന് കേൾക്കുന്നത്
അമ്പുലിയിൽ നനയ്ന്തു സന്ധിക്കിറ പോഴുതു
അൻബു കഥയ് പേസ്സി പേസ്സി വിടിയിത് ഇരവ്…. ഹെയ്…
ഏഴുകടൽ താണ്ടിതാ ഏഴ്മലയ് താണ്ടിതാ
എൻ കരത്ത്‌മച്ചാൻക്കിട്ടെ ഓടിവരും മനസ്സ്…………
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
അപ്പോൾ ആണ് ഉണ്ണിയുടെ മൊബൈൽലേക്ക് ഒരു കാൾ വരുന്നത്. അതൊരു അൺനോൺ നബർആയിരുന്നു.
“ഹലോ“
“ഉണ്ണി നീയിതെവിടെയാ” അതൊരു സ്ത്രീ ശബ്ദമായിരുന്നു
“ആരാ ഇത് എനിക്ക് മനസിലായില്ല“
“ഇത്ര പെട്ടന്ന് മറന്നോ ഉണ്ണിനിയെന്നെ“
“ഹലോ, നിങ്ങൾ ആരാ എന്ന് പറയു“
“എന്റെ ശബ്ദം പോലും മറന്നല്ലേ നീ“
ദേഷ്യം വന്ന അവൻ ഫോൺ കട്ടാക്കി. പെട്ടന്നാണ് അവന്റെ വാട്സ്ആപ്പ്ൽ ഒരു മെസ്സേജ് വരുന്ന സൗണ്ട്കേൾക്കുന്നത്
അതെടുത്തു നോക്കിയതും അവൻ ഞെട്ടി. അവൻ അറിയാതെ തന്നെ ആ പേര് മന്ത്രിച്ചു
“ജെഫ്രീൻ“
അവൾ അയച്ച ഫോട്ടോസ് കണ്ടതും അവന്റെ ഹൃദയം പട പട എന്ന് ഇടിക്കാൻ തുടങ്ങി. ഒരു നിമിഷം കൊണ്ട്അവൻ ആകെ വെട്ടിവിയർത്തു. കൈകൾ നന്നായി വിറക്കുന്നുണ്ടായിരുന്നു. ഫോട്ടോസ് മുഴുവൻ എടുത്ത്നോക്കുന്നതിനുമുൻപ് കണ്ണുകൾ അവൻ ഇറുക്കിയടച്ചു. ഫോൺ കൈയിൽ നിന്ന് അറിയാതെ ഊർന്നു താഴെക്ക്വീണു. ഞെട്ടിത്തറഞ്ഞുനിന്ന അവൻ പൊടുന്നനെ ബെഡിലെക്കിരുന്നു. തൊണ്ട വറ്റിവരളുന്നപോലെതോന്നിയപ്പോൾ ടേബിളിൽ ഇരുന്നവെള്ളം അവൻ ആർത്തിയോടെ എടുത്തുകുടിച്ചു. വെള്ളം നെറുകയിൽകയറിയപ്പോൾ ചുമക്കാൻ തുടങ്ങി. എ സിയുടെ തണുപ്പോന്നും അവന്റെ ശരീരത്തിലെ ചൂടിനെയകറ്റാൻസാധിച്ചില്ല. അതെ അമ്പരപ്പോടെ തന്നെ അവൻ ബെഡിലെക്ക് വീണു.
രാവിലെ വരുൺ വന്ന് വിളിച്ചപ്പോളാണ് ഉണ്ണി ഉണർന്നത്
“എടാ ഇത് എന്നാ ഉറക്കമാ. ഒന്നേഴുന്നെൽക്ക്. ഇപ്പോൾ തന്നെ വൈകി“
ക്ലോക്ക്ലേക്ക് നോക്കിയതും അവൻ ചാടി എഴുന്നേറ്റു.
മണ്ഡപത്തിൽ ലക്ഷ്മിയെ കാത്തിരിക്കുമ്പോഴും ഇന്നലത്തെ ഫോട്ടോകൾ ആയിരുന്നു മനസ്സിൽ.
അപ്പോഴാണ് മണ്ഡപത്തിലേക്ക് വരുന്ന ലക്ഷ്മിയെ അവൻ ശ്രെദ്ധിക്കുന്നാത്
കയ്യിലെ താലത്തിലെ തിരിയുടെ വെളിച്ചം ചെറിയരീതിയിൽ അവളുടെ മുഖത്ത് പ്രതിഭലിക്കുന്നുണ്ടായിരുന്നു. കരിമഷികൊണ്ട് കടുപ്പത്തിൽ എഴുതിയിരിക്കുന്നു കണ്ണുകൾ. വെളിച്ചത്തിൽ തിളങ്ങിനിൽക്കുന്ന വെള്ളക്കൽമൂക്കുത്തി. നെറ്റിയിലെ വെള്ളക്കൽ പൊട്ടും അതിനുമുകളിലായുള്ള മഞ്ഞ ചന്ദനക്കുറിയും. പച്ചനിറത്തിലുള്ളകസവുസാരി ആയിരുന്നു അവളുടെ വേഷം. അധികം ആഭരണങ്ങൾ ഇല്ലെങ്കിലും ഒരു പ്രിത്യേകതഅവളിൽഅവനനുഭവപ്പെട്ടു. ചുരുണ്ട ഇടതൂർന്ന മുടിയിഴകൾ അഴിച്ചിട്ടു അതിൽ മുല്ലപ്പൂകൊണ്ട് അലങ്കരിച്ചിരുന്നു.
മണ്ഡപത്തിൽ വലം വെച്ചതിനുശേഷം കൈകൂപ്പി എല്ലാവരിൽ നിന്നും അനുഗ്രഹം വാങ്ങി ഉണ്ണിയുടെ ഇടത്വശംചേർന്നിരുന്നു. അവനെ നോക്കിയുള്ള അവളുടെ പുഞ്ചിരി അവനിൽ ഒരു കുളിർമഴ പെയ്യിച്ചു.
ആ ഒരുനിമിഷത്തിൽ എങ്കിലും ഇന്നലത്തെ സംഭവങ്ങൾ എല്ലാം അവൻ മറന്നുപോയിരുന്നു. ശേഖരൻ മാമയുടെകൈയിൽ നിന്ന് താലി വാങ്ങി അവളുടെ കഴുത്തിൽ അണിയിക്കുമ്പോൾ ലക്ഷ്മിയുടെ കണ്ണുകൾനിറഞ്ഞോഴുകുന്നത് അവൻ കണ്ടു. ചെപ്പിൽ നിന്ന് ഒരുനുള്ള് കുങ്കുമം എടുത്ത് അവളുടെ സീമന്തരെഖയിൽഅവന്റെ പേരുവിരലിലാൽ അണിയിച്ചു. അവളത് നിർവൃതിയോടെ ഏറ്റുവാങ്ങി. അഗ്നിഗുണ്ടത്തിനുച്ചുറ്റുംമൂന്നുവട്ടം വലംവെച്ച് അവൻ അവളെ സ്വന്തമാക്കി.
വീട്ടിലെത്തിയതും നിറഞ്ഞമനസോടെ നിലവിളക്ക് കൊടുത്ത് ശോഭ അവളെ തന്റെ മകളായ് വീട്ടിലേക്ക് കയറ്റി. ആനന്തം അലത്തല്ലുന്ന അച്ഛന്റെയും അമ്മയുടെ മുഖം അവനിൽ കുളിർമയെകി.
