അംബിക ചോദിച്ചു
“അവൻ കിടക്കുവാമ്മേ“
“എന്താ മോനെ അവനെന്തങ്കിലും“
“ഒന്നൂല്ല ശോഭാന്റി, അവൻ ചുമ്മാ കിടക്കുവാ“
വരുൺ സോഫയിൽ വന്നിരുന്നു
“എന്തായി അങ്കിളെ അവിടത്തെ കാര്യങ്ങൾ”
“അവർക്ക് എല്ലാവർക്കും ഉണ്ണിയെ ഇഷ്ടപ്പെട്ടു. ഇവിടെ ഉണ്ണിക്കും ഇഷ്ടപെട്ട സ്ഥിതിക്ക് വല്യ ചടങ്ങുകൾ ഒന്നുംവെക്കാതെ നേരെ വിവാഹത്തിലേക്ക് കടക്കാം എന്നാ തീരുമാനിച്ചിരിക്കുന്നെ. അതല്ലേ അവർക്കും സൗകര്യം. പിന്നെ നമുക്കും അങ്ങനെ വിളിക്കാനും വരാനും അധികം ആളില്ലല്ലോ“
“മ്മ്ഹ്ഹ്, അല്ല അങ്കിളെ അപ്പോൾ ഡേറ്റ് എന്നാ പറഞ്ഞിരിക്കുന്നത്“
“അടുത്ത മാസം പത്താം തിയതി“
“പത്താം തിയതിയോ. അതിനു ഇനി വെറും രണ്ടാഴ്ച കൂടി അല്ലെ ഉള്ളു”
“അതെ മോനെ. അധികം വൈകിപ്പിക്കാതെ നടത്താം എന്നു കരുതി”
ശോഭ പറഞ്ഞു
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
ഫ്രഷ് ആയി വന്ന് ബെഡിൽ ഇരിക്കുമ്പോൾ ആണ് വരുണിന്റെ ഫോണിലേക്ക് ഒരു കാൾ വന്നത്. അവൻ അത്അറ്റൻഡ് ചെയ്തു.
“എന്താടാ ഉണ്ണി”
“എടാ നീ ഫ്രീയാണോ“
“അതെ, എന്താടാ പറ“
“നീ വാ നമുക്ക് ഒന്ന് പുറത്തുപോയിട്ട് വരാം. എനിക്ക് നിന്നോട് കുറച്ഛ് സംസാരിക്കാൻ ഉണ്ട്”
“ആ ഞാൻ ദേ ഇപ്പോൾ വരാം”
കാർ ചെന്ന് നിന്നത് ഒരു ബീച്ചിൽ ആയിരുന്നു. ആളോഴിഞ്ഞ സ്ഥലം തന്നെ ഉണ്ണി തിരഞ്ഞെടുത്തു. അവർകാറിൽ നിന്നിറങ്ങി മണലിൽ ചെന്നിരുന്നു.
സന്ധ്യ ആയിരുന്നു എങ്കിലും ഒരു ചെറു ചൂട് മണൽതരികൾക്കുണ്ടായിരുന്നു. സൂര്യൻ പകുതിയോളം കടലിൽതാഴ്ന്നുകഴിഞ്ഞിരുന്നെങ്കിലും ഒരു ചുവപ്പ് നിറം അന്തരീക്ഷത്തിലെങ്ങും പടർന്നുകിടപ്പുണ്ട്. കിളികൾകൂടണയാൻ തുടങ്ങിയിരുന്നു.
ഏറെനേരത്തെ മൗനത്തിനോടുവിൽ വരുൺ ചോദിച്ചു
“എന്താടാ, നിനക്ക് എന്താ പറയാൻ ഉള്ളത്“
“എടാ അ.. അത് ” ഉണ്ണിയോന്ന് നിർത്തി. പിന്നെയും തുടർന്നു
“എനിക്ക് പറ്റണില്ലട”
“എന്താടാ എന്ത് പറ്റി, നീ ആളെ പേടിപ്പിക്കാണ്ട് കാര്യം പറ“
തെല്ലു പരിഭ്രമത്തോടെയാണ് വരുൺ അവനോടു ചോദിച്ചത്
“ആ കൊച്ചിനെ എന്റെ ഭാര്യ ആയി അംഗീകരിക്കാൻ എനിക്ക് പറ്റുമെന്നു തോന്നുന്നില്ല“
“നീ എന്തു തേങ്ങയാട ഈ പറയുന്നേ“
ഒരു ചിരിയോടെ വരുൺ അത് ചോദിച്ചപ്പോൾ ഉണ്ണിയുടെ മുഖം ദേഷ്യത്തിൽ ചുവന്നു. അവന്റെ ഭാവവത്യാസംമനസ്സിലാക്കിയപ്പോൾ അത് തണുപ്പിക്കാനായി വരുൺ പറഞ്ഞു
“ഇല്ല ഇല്ല, നീ കാര്യം എന്താന്നുവെച്ചാൽ തെളിച്ചു പറ. വീട്ടിൽ വെച്ച് ഇതിനെക്കുറിച്ചു ഞാൻ ചോദിച്ചപ്പോൾഅങ്ങനെ ഒന്നും ഇല്ല എന്നല്ലേ നീ പറഞ്ഞത്. എന്നിട്ട് ഇപ്പോൾ എന്താ ഇങ്ങനെ തോന്നാൻ”
“അവിടെ വെച്ച് തന്നെ ഇത് എല്ലാവരോടും പറയണം എന്നു തോന്നിയതാ പക്ഷെ.. “
“എന്താടാ ഒരു പക്ഷെ” വരുൺ ഒന്ന് കടുപ്പിച്ചു തന്നെ ചോദിച്ചു
“നിനക്ക് ആ കൊച്ചിനെ ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് അവിടെ വെച്ച് തന്നെ പറയണമായിരുന്നു, അഥവാ അവിടെഎല്ലാവരുടെയും മുമ്പിൽ വെച്ച് പറയാൻ ബുദ്ധിമുട്ടായിരുന്നെങ്കിൽ പിന്നെ അറിയിക്കാം എന്നുപറയണമായിരുന്നു. അത് ചെയ്യാതെ ഇഷ്ടമാ എന്നു തലകുലുക്കി വന്നിട്ട് ഇപ്പോൾ പറയുന്നു ഇഷ്ടം അല്ലെന്നു. ചുമ്മാ ആ പാവം പിടിച്ച കൊച്ചിന് വെറുതെ ഓരോ മോഹം കൊടുത്തിട്ടു. പണ്ട് അവിടെ നടന്ന കാര്യങ്ങൾ എല്ലാംആ കൊച്ച് പറഞ്ഞത് അല്ലെ നിന്നോട്“
“എടാ“
“നീയൊന്നും പറയണ്ട. ഇഷ്ടമാണെന്ന് നീ പറഞ്ഞപ്പോൾ ആ കൊച്ചിന്റെ മുഖം ഞാൻ ശ്രെദ്ധിച്ചതാ. ഒരുവല്ലാത്തത്തരം തിളക്കം ആയിരുന്നു. അവൾക്കു സ്വപനം പോലും കാണാൻ പറ്റാത്ത തരത്തിലുള്ള ഒരു ബന്ധംകിട്ടിയതിന്റെ തിളക്കം. ഇത്…. ദൈവം പോലും പൊറുക്കില്ല ഉണ്ണി നിന്നോട് ആ പാവത്തിനെ വേദനിപ്പിച്ചാൽ“
“നീ എന്നെ ഇങ്ങനെ ബ്ലയിo ചെയ്യാതെ. എനിക്ക് പറയാൻ ഉള്ളത് കൂടി നീ ഒന്ന് കേൾക്ക് “
“ശെരി, നീ പറ ഞാൻ കേൾക്കാം”
ഇന്നലെ രാത്രി അച്ഛന്റെയും അമ്മയുടെയും റൂമിലേക്ക് ചെന്നപ്പോൾ അവിടെ നടന്ന എല്ലാക്കാര്യവും അവൻവരുണിനോട് പറഞ്ഞു.
“ഞാൻ കാരണം അവർക്കൊരു സങ്കടം, അതൊരിക്കലും ഉണ്ടാവരുത്, എനിക്കത് സഹിക്കില്ല”
“എനിക്ക് മനസിലാകുന്നുണ്ടടാ, പക്ഷെ അതിന്റെ കാര്യമോ. നിന്നെ ഒരാളെ വിശ്വസിച്ചല്ലെടാ അത് നിന്റെജീവിതത്തിലേക്ക് വരുന്നത്, നിന്റെ സ്നേഹം പ്രതീക്ഷിച്ചു, നിന്റെ കരുതൽ പ്രതീക്ഷിച്ചു, ജീവിതത്തിലെനല്ലയൊരു തുടക്കം പ്രതീക്ഷിച്ചു.
