നിലാവള്ളി 1

ഉച്ചഭക്ഷണം കഴിക്കാൻ ഉണ്ണിയെ വിളിക്കാൻ മുറിയിൽ എത്തിയതും കാണുന്നത് തലയണ കെട്ടിപ്പിടിച്ചു ഉറങ്ങുന്നഉണ്ണിയെ ആണ്. ഉണ്ണിയുടെ അടുത്ത്ചെന്നിരുന്ന് അവന്റെ മുഖത്തേക്ക് നോക്കിയതും ഒരു കൊച്ചുകുഞ്ഞിന്റെലാളിത്യം അവൾക്ക് അനുഭവപ്പെട്ടു. മുടിയിലൂടെ കയ്യോടിച്ചു അവന്റെ നെറ്റിയിൽ ഒരു ചുംബനം നൽകി. കുറച്ചുനേരം അവളവനെത്തന്നെ നോക്കിയിരുന്നു.

ഉറക്കത്തിൽ നിന്നെഴുന്നെറ്റ ഉണ്ണി തന്നെത്തന്നെ നോക്കിയിരിക്കുന്ന ലക്ഷ്മിയെ കണ്ടതും കട്ടിലിലേക്ക്എഴുനേറ്റിരുന്നു.

“എന്തുറക്കമാ ഇത്. ഇക്കണക്കിനാണനെ ആന വന്ന് കുത്തിയാൽ പോലും അറിയില്ലല്ലോ“

“ഓ….. എടി എനിക്ക് വിശക്കുന്നു“

“ആ അതിന് തന്നെയാ ഞാൻ വന്നേ. വാ നമുക്ക് കഴിക്കാം“

അവൻ കട്ടിലിൽ നിന്നിറങ്ങി അവളുടെ തോളിലൂടെ കയ്യിട്ട് നടക്കാൻ തുടങ്ങി

“എങ്ങോട്ടാ ഈ ചാടിതുള്ളി. ചെന്ന് മുഖം കഴുകിട്ട് വാ“

ലക്ഷ്മി പറഞ്ഞു

അവൻ മുഖം കഴുകി വന്നു
താഴെ ചെന്നതും അമ്മയെല്ലാം എടുത്ത് വെച്ചിട്ടുണ്ടായിരുന്നു. അച്ഛനും കഴിക്കാൻ റെഡി ആയി ഇരിപ്പാണ്.

ഉണ്ണി ഇരുന്നതും ശോഭയെ പിടിച്ചവൾ കസേരയിലേക്ക് ഇരുത്തി

നിറഞ്ഞ മനസ്സോടെ തങ്ങൾക്ക് ഭക്ഷണം വിളമ്പി തരുന്ന ലക്ഷ്മിയെ അവൻ നോക്കിയിരുന്നു. ലക്ഷ്മിയുംകഴിക്കാനായ് അവന്റെ അടുത്ത് വന്നിരുന്നു.

അത്താഴത്തിന് ശേഷം മുറിയിലെത്തിയ ലക്ഷ്മി വേഗം ഫ്രഷായ് ഇറങ്ങി

സ്പീക്കറിൽ പാട്ട് വെച്ച് കണ്ണടച്ചു കിടക്കുകയയിരുന്നു ഉണ്ണിയപ്പോൾ. അവൾ അവന്റെ അരുകിലായ് ചെന്നിരുന്നു. ലക്ഷ്മിയെ കണ്ടതും സ്പീക്കർ ഓഫ് ആക്കി എഴുനേറ്റിരുന്നു.

“എന്റെ ലച്ചൂന് എന്നോട് എന്തോ ചോദിക്കാൻ ഉണ്ടല്ലോ“

“ഉണ്ണിയേട്ടന് അതെങ്ങനെ മനസ്സിലായി“

“ഞാൻ നീന്റെ ഭർത്താവാടി. മം വേഗം ചോദിച്ചോ“

“അവിടെ വീട്ടിൽ വെച്ചു പറഞ്ഞില്ലേ എന്നോട് എന്തോ പറയാൻ ഉണ്ടെന്ന് അതെന്താ“

“ഓ.. അതോ“

“ആ“

“ഞാൻ അത് പറയുമ്പോൾ നീ കരയില്ല എന്ന് എനിക്ക് ഉറപ്പ് തരണം“

“എന്താ ഉണ്ണിയേട്ടാ”

അവൾ ഒരമ്പരപ്പോടെ ചോദിച്ചു

“ആദ്യം നീയെനിക്ക് സത്യം ചെയ്യ്“

“ആ സത്യം. എന്താന്ന് വെച്ചാൽ വേഗം പറയ്“

“എന്റെ ലച്ചൂ നീയിങ്ങനെ വെപ്പ്റാളപ്പെടെതെ. ഞാൻ പറയാം“

അവനൊന്നു നിർത്തി

“നിന്നെ ഞാൻ ആദ്യം കാണാൻ വന്നില്ലേ…..”

പിന്നീട് സംഭവിച്ചതും അതിന് ശേഷം അവനിൽ വന്ന മാറ്റവും അവളെ ഓരോവട്ടം കാണുമ്പോഴും അവനിൽഉണ്ടായ വികാരങ്ങളും എല്ലാം അവളോട്‌ വിശദമായ് പറഞ്ഞു.

അതെല്ലാം പറഞ്ഞതിന് ശേഷം അവളെ നോക്കാനാവാതെ അവൻ തലക്കുനിച്ചിരുന്നു.

അവളുടെ ഇരുകൈകളാളും അവന്റെ മുഖം കോരിയെടുത്തു അവളുടെ നേരെതിരിച്ചു. അവന്റെ കണ്ണിലൂടെഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചുകൊണ്ടവൾ അവനെ അവളുടെ മാറിലേക്ക് അണച്ചു.

“ഇതാണോ ഉണ്ണിയേട്ടാ ഇത്ര വല്യ കാര്യം. അതിനെന്തിനാ ഇങ്ങനെ മനസ്സ്നീറ്റണത്. തന്നെക്കൾ സൗന്ദര്യംകുറഞ്ഞ ഒരു പെണ്ണിനെ കാണാൻ ചെല്ലുമ്പോൾ ഏതോരാണിനും തോന്നുന്നതെ ഏട്ടനും തോന്നിയുള്ളൂ. പിന്നെഏട്ടന്റെ മനസ്സിലെ ഈ ചിന്ത എനിക്കും ഉണ്ടായിരുന്നു. ആദ്യദിവസത്തിൽ തന്നെ എന്നെ നോക്കുകയോസംസാരിക്കുകയോ ചെയ്യാതെ ഇരുന്നപ്പോഴും ഞാൻ വിളിച്ചപ്പോൾ കാൾ എടുക്കാതെയും തിരിച്ചു
വിളിക്കാതെഇരുന്നപോഴും എന്താ വിളിക്കാതിരുന്നത് എന്ന് ചോദിച്ചപ്പോൾ കൂട്ട്കാരുടെ കൂടെ ആയിരുന്നു എന്ന് കള്ളംപറഞ്ഞപ്പോഴും എല്ലാം എനിക്ക് മനസ്സിലായിരുന്നു. എങ്കിലും എനിക്ക് ഉറപ്പുണ്ടായിരുന്നു കുറച്ച്വൈകിയാണങ്കിലും അതൊക്കെ ശെരിയാകുമെന്ന്. അത് അതികം വയ്യ്കാതെതന്നെ സംഭവിക്കുകയുംചെയ്തില്ലേ“

അവൻ ലക്ഷ്മിയുടെ മാറിൽ നിന്നെഴുന്നെറ്റ് അവളെ അമ്പരപ്പോടെ നോക്കി.

“ഈ നോട്ടത്തിന്റെ അർത്ഥം എനിക്ക് മനസ്സിലായ്“

എങ്ങനെ എന്നവൻ പുരികം ഉയർത്തി ചോദിച്ചു

“കാരണം ഞാൻ ഉണ്ണിയേട്ടന്റെ ഭാര്യയാണ്“

അവൻ അവളെ ഇറുകെ പുണർന്നു നെറുകയിൽ ഒരു മുത്തം കൊടുത്തതിന് ശേഷം അവന്റെ മാറോടുചേർത്ത്കിടത്തി.

അവളുടെ തലയിലൂടെയും മുടിയിഴകളിലൂടെയും അവന്റെ വിരലുകൾ ഓടിനടന്നു. അവന്റെ കരവലയത്തിൽകൂടുതൽ സുരക്ഷിതയായ് അവൾക്ക് അനുഭവപെട്ടു. പരസ്പരം മുറുകെ പുണർന്നവർ ഉറക്കത്തിലെക്കാണ്ടു.

Leave a Reply

Your email address will not be published. Required fields are marked *