നിലാവള്ളി 1

“നീയിങ്ങനെ ടെൻസ് ആകാതെ. ഞാനൊന്നാലോചിക്കട്ടെ.

വരാൻ എന്ത് ചെയ്യണമെന്നറിയാതെ തീരത്തു കൂടി അങ്ങോട്ടും ഇങ്ങോട്ടും നടന്നു

” ആ എടാ ഉണ്ണി. അവിടെ ബാഗ്ലൂരിൽ എന്റെ കുറച്ച് ഫ്രണ്ട്സുണ്ട് കുറച്ച് ഡാർക്ക് സെറ്റപ്പ് ഒക്കെ ഉള്ളവന്മാരാ. ഞാൻ അവരെയൊന്ന് വിളിച്ചു നോക്കട്ടെ“

അതും പറഞ്ഞ് ഫോൺ എടുത്ത് കുറച്ചകലെ മാറിനിന്ന് വരുൺ ആരെയൊക്കയോ വിളിക്കുന്നുണ്ടായിരുന്നു

കുറച്ചേറെ നേരം കഴിഞ്ഞ് വരുൺ ഓടി ഉണ്ണിയുടെ അടുത്ത് വന്നു

” എടാ ഉണ്ണി നിന്റെ കയ്യിൽ ആ കൊച്ചിന്റെ രണ്ടോ മൂന്നോ ഫോട്ടോ കാണുവോ പിന്നെ അവളുടെ എഫ് ബി, ഇൻസ്റ്റാ ഐഡി ഒക്കെ അറിയുമോ“

“ആ അറിയാം“

” എന്നാ നീ അവളുടെ ഫോട്ടോ എന്റെ മൊബൈലിലേക്ക് അയക്ക് പിന്നെ അവളുടെ ഇൻസ്റ്റാ, എഫ് ബിഐഡിയുടെ സ്ക്രീൻഷോട്ടും. വേഗം വേണം“

ഉണ്ണി അതെല്ലാം അയച്ചു കൊടുത്തു. വരുൺ അതൊക്കെ വേറെ ആർക്കോ അയച്ചു കൊടുക്കുന്ന തിരക്കിലാണ്ടു

” എടാ അവളെക്കുറിച്ച് നിനക്കറിയാവുന്ന കാര്യങ്ങൾ ഒക്കെ ഒന്ന് പറഞ്ഞെ“
ഉണ്ണി അവളെക്കുറിച്ച് അവനറിയാവുന്നത് എല്ലാം പറഞ്ഞു വരുൺ അതെല്ലാം റെക്കോർഡ് ചെയ്തെടുത്ത്ആർക്കൊക്കെയോ അയച്ചു കൊടുത്തു

ഇതൊന്നും മനസ്സിലാവാതെ ഉണ്ണി വരുണിനെ തന്നെ നോക്കിയിരുന്നു

കുറെ നേരത്തെ ഫോൺ വിളി കഴിഞ്ഞ് വരുൺ ഉണ്ണിയുടെ അടുത്ത് വന്നിരുന്നു

” വരുൺ എന്താ നിന്റെ പ്ലാൻ“

“അതൊക്കെ പറയാം ആദ്യം അവളെക്കുറിച്ചുള്ള മുഴുവൻ ഡീറ്റയിൽസ് ഒന്ന് വന്നോട്ടെ. നീയൊന്ന് വെയ്റ്റ് ചെയ്“

അരമണിക്കൂറിന് ശേഷം വരുണിന്റെ മൊബൈൽ പിന്നെയും റിങ് ചെയ്തു

അവനത് അറ്റൻഡ് ചെയ്ത് ഉണ്ണിയുടെ അടുത്ത് നിന്ന് എഴുന്നേറ്റ് ദൂരത്തേക്ക് മാറി നിന്നു

“ടാ ഉണ്ണി കിട്ടിയടാ കിട്ടി. അവളെക്കുറിച്ച് എല്ലാം കിട്ടി“

“എന്താടാ നീയൊന്ന് തെളിച്ച് പറ“

“എന്റെ പൊന്നു മോനെ വലിയൊരു കെണിലാ നീ ചെന്ന് പെടാൻ പോയത്. എടാ അവൾ കുറച്ചു നാൾ ജയിലിൽകിടന്നതാ. അതും കഞ്ചാവ് കേസിൽ. അവളും അവളുടെ ടീമും ഈ കഞ്ചാവും ബ്ലാക്ക് മണിയൊക്കെ കൈകാര്യംചെയ്യുന്നവരാ“

“എടാ അങ്ങനെ ആണെങ്കിൽ ഞാനും കുടുങ്ങില്ലെ അവളുടെ കൂട്ടാളിയാണെന്നും പറഞ്ഞ്“

“അതെക്കെ നമുക്ക് പിന്നെ ആലോചിക്കാം. നമുക്ക് നാളെത്തന്നെ തിരിച്ച് ബാഗ്ലൂർക്ക് പോകണം“

“എട വീട്ടിൽ എന്താ പറയുക. കല്യാണം കഴിഞ്ഞ് രണ്ടു ദിവസം ആകുന്നതല്ലെ ഉള്ളൂ. ലക്ഷ്മി അവള്“

“എടാ നമുക്ക് വേറെ വഴിയില്ല. ചെയ്യണ്ട കാര്യം ചെയ്യണ്ട സമയത ചെയ്താലെ ശരിയാകൂ“

” അവളെ കൂടെ കൊണ്ടുപോകാൻ പറഞ്ഞാലോ“

“അത്……….. ആ നീയും ഞാനും ഒരു ഫ്ലാറ്റിൽ അല്ലെ അത് കൊണ്ട് എനിക്ക് വേറെ ഏതെങ്കിലു ഒരു ഫ്ലാറ്റോ റൂമോകിട്ടുന്നത് വരെ ലക്ഷ്മിയെ കൊണ്ടു പോകുന്നില്ലാ എന്ന് പറഞ്ഞാൽ മതി. പിന്നെ എന്താ ഇത്ര പെട്ടന്ന് എന്ന്ചോദിച്ചാൽ കമ്പനിയിൽ നിന്ന് വിളിച്ചായിരുന്നു അത്യാവശ്യമായി ചെല്ലണമെന്ന്. എന്നിട്ടുംശരിയാകുന്നില്ലെങ്കിൽ നിനക്കവിടെ പ്രമോഷൻ കിട്ടിയന്നോ വല്ലതും പറ. അതുമല്ലെങ്കിൽ കമ്പനിയെ റെപ്രസന്റ്ചെയ്ത് ദൂരെ എവിടേക്കോ യാത്രയുണ്ടെന്നും പറ“

“ആ ഞാൻ ശ്രമിക്കാം“

“ശ്രമിച്ചാൽ പോര നടക്കണം. എനിക്ക് വീട്ടിൽ നിന്നിറങ്ങുന്നതിന് പ്രശ്നം ഒന്നും ഉണ്ടാകില്ല. എങ്ങനെ വന്നാലുംനാളെ ഈവനിങ് പോകാൻ റെഡിയായിരിക്കണം“

“ആ ഞാൻ റെഡിയാക്കാം“

” എന്നാ വാ പോകാം“

രണ്ടു പേരും വീട്ടിലേക്ക് തിരിച്ചു

🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻

തിരിച്ച് വീട്ടിലെത്തിയപ്പോൾ ഒത്തിരി വൈകിയിരുന്നു.
മുറ്റത്ത് കാറിന്റെ ലൈറ്റ് കണ്ടതും ലക്ഷ്മി കതക് തുറന്ന് ഓടി വന്ന് ഉണ്ണിയെ കെട്ടിപിടിച്ചു.

” ഇതെന്താ ഇത്ര വൈകിയത്, ഒന്ന് വിളിച്ച് പറഞ്ഞൂടായിരുന്നോ. ഞാൻ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ്. എന്താവരുണെട്ടാ വിളിച്ചു പറയാഞ്ഞത് വൈകുമെന്ന്“

അപ്പോഴും ലക്ഷ്മി ഉണ്ണിയെ മുറുകെ പിടിച്ചിരുന്നു

“എന്റെ ലക്ഷ്മിയെ ഞങ്ങൾ ഓർത്തില്ല ഇത്രയും വൈകുമെന്ന്“

വരുൺ പറഞ്ഞു

” രണ്ടു പേരും വല്ലതും കഴിച്ചോ“

“എവിടെ, അവിടെ ഏതായലും അമ്മ ചോറില് വെള്ളമൊഴിച്ച് കാണും

Leave a Reply

Your email address will not be published. Required fields are marked *