നിലാവള്ളി 1

അവളുടെ ശബ്ദം ഇടറുന്നത് അവൻ അറിഞ്ഞു

“തലേദിവസം ഒരു കത്ത് എഴുതിവെച്ച് കല്യാണ ചെറുക്കൻ വേറെ ഒരു പെൺകുട്ടിയുമായി ഒളിച്ചോടി. അച്ഛന്റെയും അമ്മയുടെയും നിർബന്ധം കൊണ്ടാണ് സമ്മതിച്ചതെന്ന്“

അത് കേട്ടപ്പോൾ അവൻ ഒന്ന് ഞെട്ടി

“അന്ന് തളർന്നുവീണ അച്ഛൻ പിന്നെ കണ്ണ് തുറന്നില്ല. അറ്റാക്ക് ആയിരുന്നു“

അതെല്ലാം കേട്ടതിനു ശേഷം അവളിലേക്ക് നോക്കിയ അവൻ കാണുന്നത് കവിളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണുനീർതുടച്ചു നീക്കാൻ ശ്രെമിക്കുന്ന അവളെയാണ്.

എന്തോ പറയാൻ തുടങ്ങിയതും വേണ്ട എന്ന് കരുതി അവൻ തിരിഞ്ഞു.

പെട്ടെന്ന് പിറകിൽ നിന്നൊരു വിളി ….

“എന്താടാ ഉണ്ണി ഇതുവരെ കഴിഞ്ഞില്ലേ സംസാരം“

വരുൺ ആയിരുന്നു അത്

“അത്”

“ഉം വേണ്ട വേണ്ട. അവിടെ നിങ്ങളെ തിരക്കുന്നുണ്ട്“

ഉണ്ണി കസേരയിലേക്ക് ഇരുന്നതും ശേഖരൻ ചോദിച്ചു

“കുട്ടിയെ ഇഷ്ടം ആയോ“

ആ ചോദ്യം കേട്ടതും അവൻ അച്ഛനെയും അമ്മയെയും ഒന്ന് നോക്കി. പ്രേതീക്ഷയോടെ അവനെ നോക്കിഇരിക്കുന്ന അവരുടെ മുഖം കണ്ടു ഉള്ളിൽ ഒരു പിടച്ചിൽ അവന് അനുഭവപ്പെട്ടു.

അവനിൽ നിന്നും പ്രീതികരണം ഒന്നും ഇല്ലാതെ വന്നപ്പോൾ എല്ലാവരും അവനെ ഒന്നുകൂടി ഉറ്റുനോക്കി.

“മോനെ” ശേഖരൻ വിളിച്ചു

അവൻ ശേഖരനെ ഒന്ന് നോക്കി
“മോൻ ഒന്നും പറഞ്ഞില്ല. മോന്.. “

ഇഷ്ടമായി എന്ന രീതിയിൽ ചിരിച്ചുകൊണ്ട് അവൻ ഒന്ന് തലയാട്ടി

അച്ഛന്റെയും അമ്മയുടെയും നോക്കിയപ്പോൾ സന്തോഷത്തിന്റെ നിറകുടം കണക്കെ അവരുടെ മുഖം തിളങ്ങിനിന്നു. അത് അവനിൽ ഒരു ചെറിയ സന്തോഷം ഉണ്ടാക്കി എങ്കിലും അവന്റെ ഉള്ളിൽ ഒരു ഇഷ്ടക്കുറവ് എവിടെയൊക്കെയോ ഉണ്ടായിരുന്നു.

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

തിരിച്ചു വീട്ടിൽ എത്തിയതും ഉണ്ണിയും വരുണും കൂടി ഉണ്ണിയുടെ മുറിയിലേക്ക് പോയി. ബാക്കി എല്ലാവരുംഫാമിലി ലിവിങ്ങിൽ ഇരുന്ന് വിവാഹത്തിനെ കുറിച്ചുള്ള ചർച്ച തുടങ്ങിയിരുന്നു.

റൂമിൽ എത്തിയതും ഉണ്ണി ബെഡിലേക്ക് ചെന്നു കിടന്നു. ഡോർ ലോക്ക് ചെയ്തു വരുണും അവന്റെ അടുത്തായിവന്നു കിടന്നു.

“നല്ല കൊച്ചാ അല്ലേടാ അത്”

ഉണ്ണിയുടെ മനസ്സിൽ എന്താണ് എന്നറിയാൻ വേണ്ടി ചോദിച്ചതിന് ശേഷം വരുൺ ഒരു ഒളികണ്ണിട്ട് അവനെ ഒന്ന്നോക്കി

“ഏതു“

“ഓഹ് എടാ പൊട്ടാ നമ്മളിന്ന് കാണാൻ പോയ കൊച്ചു. എന്നാ സുന്ദരി ആ അല്ലെ”

വരുൺ ഒന്ന് നെടുവീർപ്പിട്ടു

“ഓഹ്“ ഉണ്ണിയൊന്നു മൂളുക മാത്രം ചെയ്തു.

ബെഡിലേക്ക് എണീറ്റിരുന്ന് വരുൺ ഉണ്ണിയെ ഒന്ന് നോക്കി

“എടാ അവിടെ വീട്ടിൽ വെച്ച് തോട്ടു ഞാൻ നിന്നെ ശ്രെദ്ധിക്കുവാ. അവിടെ നടക്കുന്ന ഒന്നിലും ഒരു ശ്രെദ്ധഇല്ലാതെ വേറെ ഏതോ ലോകത്തു ആയിരുന്നു നീ. നിനക്ക് എന്താ പറ്റിയെ. എന്തെ ആ കൊച്ചിനെഇഷ്ടപ്പെട്ടില്ലേ”

ആ ചോദ്യം കേട്ടു ഉണ്ണി ഒന്ന് നടുങ്ങിയെങ്കിലും അവൻ അത് പുറത്തു കാണിക്കാതെ പറഞ്ഞു.

“ഏയ്, അങ്ങനെ ഒന്നും ഇല്ലടാ“

“പിന്നെന്താ, നിനക്ക് നിന്റെ ആ ബാംഗ്ലൂർക്കാരി കൊച്ചിനെ കുറിച്ചുള്ള ആലോചന ആണോ”

” ഏയ്‌, അവൾ, അവൾ ഒരു ടൈം പാസ്സ് മാത്രം ആണ് എനിക്ക്. അതിൽ കൂടുതൽ ഒന്നും ഇല്ല ഇനിയോട്ടുഉണ്ടാകുകയും ഇല്ല“

“ഒക്കെ, ബട്ട്‌ ഒന്നുമില്ല എന്നു നീ പറഞ്ഞാൽ അത് വിശ്വസിക്കാൻ എനിക്ക് ഇത്തിരി പാടാ. ഇന്നും ഇന്നലെയുംകാണാൻ തുടങ്ങിയതോന്നും അല്ലല്ലോ നിന്നെ ഞാൻ“

അത് കേട്ടപ്പോൾ വരുൺ തന്നെ എത്രത്തോളം മനസ്സിലാക്കിയിരിക്കുന്നു എന്നു അവന് മനസ്സിലായി. അതോടൊപ്പം അവന് സങ്കടവും വന്നു. താൻ കരഞ്ഞു പോകും എന്ന സ്ഥിധിയിൽ എത്തിയപ്പോൾ അത്പ്രകടിപ്പിക്കാതിരിക്കാൻ എന്നവണ്ണം കുറച്ചു ദേഷ്യത്തോടെ അവൻ പറഞ്ഞു

“ഒന്നുമില്ലാന്നു എത്ര പ്രാവിശ്യം പറയണം. പിന്നെയും പിന്നെയും. നീയൊന്നു പോയ്‌തരുവോ ഞാൻ ഒന്ന് കുറച്ചുനേരം ഒറ്റക്ക് ഇരിക്കട്ടെ“

അത് പറഞ്ഞവൻ തിരിഞ്ഞു കിടന്നു. തന്റെ ഉറ്റസുഹൃത്തിൽ നിന്നുള്ള അത്തരം ഒരു പെരുമാറ്റം വരുണിൽ ഒരുനനവ് സൃഷ്ടിച്ചു. അവൻ മുറിവിട്ട് പുറത്തിറങ്ങി.

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

താഴെ എത്തിയതും എല്ലാവരും വല്യ ചർച്ചയിൽ ആയിരുന്നു.

“വരുണെ ഉണ്ണിയെവിടെ“

Leave a Reply

Your email address will not be published. Required fields are marked *